കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Saturday, 23 September 2017
റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം;ബഹുജന റാലി .
കൂറ്റിക്കാട്ടൂർ :പീഡിതരായ മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച് കൂറ്റിക്കാട്ടൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ബഹുജന റാലി നടത്തി .ഇന്ത്യയിലേക്ക് അഭയം തേടി വന്നവരെയും ഇവിടെ വസിക്കുന്നവരെയും ഒരുപോലെ സംരക്ഷിച്ച നമ്മുടെ ദേശീയ നയം മോഡി ഭരണ കൂടം തകർക്കാൻ ശ്രമിക്കുകയാണ് .രാജ്യത്ത് പൗരന്മാർക്കിടയിൽ വിവേചനം തുടരുന്ന സർക്കാർ നയംതിരുത്താൻ കേന്ദ്ര സർക്കാർ സന്നദ്ധമാകണം . എസ് .വൈ .എസ് സംസ്‌ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു .റാലിയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇ .അബൂബക്കർ വഹബി .പി ബാവഹാജി ,കെ .പി കോയ .ഒ .പി അഷ്‌റഫ് എന്നിവർ റാലിക്കു നേന്ത്രത്വം നൽകി .
Tuesday, 12 September 2017
കണ്ണന് പിറന്നാൾ ;നാടും നഗരവും അമ്പാടിയായി .
കുറ്റിക്കാട്ടൂർ :കണ്ണന്റെ ജന്മദിനത്തിൽ നാടും നഗരവും ഉണ്ണിക്കണ്ണന്മാർ നിറഞ്ഞ അമ്പാടിയായി .രാധയുടെയും, കുചേലന്റെയും ഗോപികമാരുടെയും അടക്കമുള്ള പുരാണ വേഷങ്ങൾ അണിഞ്ഞു കുട്ടികൾ നടത്തിയ മഹാ ശോഭായാത്ര നാടിനു കുളിർമയായി .ശ്രീ കൃഷ്ണ ജയന്തിആഘോഷത്തിൽ ആനകുഴിക്കര ,കുറ്റിക്കാട്ടൂർ ,വെള്ളിപ്പറമ്പ് ഭാഗങ്ങളിലെ ഭക്തർ അണിനിരന്ന ശോഭ യാത്ര കുറ്റിക്കാട്ടൂർ നരസിംഹ വാമന ക്ഷേത്രത്തിൽ സമാപിച്ചു .
നിരവധി പ്ലോട്ടുകൾ ഒരുക്കിയാണ് അമ്പാടിയെയും കണ്ണനെയും കുറിച്ച ഓർമകളിലേക്ക് വർത്തമാന കാലത്തെ കൊണ്ട് പോയത് .റോഡരുകിൽ നിരവധി പേർ ശോഭ യാത്ര കാണാനെത്തിയിരുന്നു .
Monday, 11 September 2017
അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ അപവാദ പ്രചാരണം. സോഷ്യൽ മീഡിയകളിൽ സംഘി സന്തോഷം .
കുറ്റിക്കാട്ടൂർ :താമരശ്ശേരി കൈതപ്പൊയിലിൽ അപകടത്തിൽപെട്ടു ബൈക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചത് സോഷ്യൽ മീഡിയയിൽ സംഘി മനസ്സുള്ളവർ ആഘോഷമാക്കിയത് വിവാദമാകുന്നു.കുറ്റിക്കാട്ടൂർ ആനകുഴിക്കര വടക്കേ മംഗലക്കാട്ടു പരേതനായ ഫാർമസിസ്റ്റ് ഹസ്സന്റെ മകൻ അബ്ദുൽ വഹാബ് (22 )തൊണ്ടയാട് നെല്ലൂളി പറമ്പ് ബാലകൃഷ്ണന്റെ( കാനറാ ബാങ്ക് സീനിയർ അക്കൗണ്ടന്റ് ) മകൾ വിജിഷ (21 )എന്നിവരാണ്മരിച്ചത് .ഇവരുടെ മരണം മറ്റൊരു ഹാദിയ കേരളത്തിൽ ആവർത്തിക്കാതിരിക്കാൻ നന്നായി എന്ന് തുടങ്ങിയ പോസ്റ്റുകളുളാണ് പരിവാർ മനസ്സുള്ളവർ പ്രചരിപ്പിക്കുന്നത് .മറ്റൊരു കൂട്ടർ പ്രമുഖ ചാനലിന്റെ ജീവനക്കാരാണ് ഇവരെന്നും ചാനൽ കവറേജിന് വയനാട്ടിലേക്ക് അയച്ചതാണെന്നും കാച്ചുകയാണ് .മാത്രമല്ല ദുരന്ത ചിത്രങ്ങൾ ലൈവായി പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് കുടുമ്പത്തിനും സുഹൃത്തുക്കൾക്കും വലിയ വേദനയും ആഘാതവുമാണ് ഏൽപ്പിച്ചത് .ഇക്കാര്യത്തിൽ നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്തു വന്നിട്ടുണ്ട് .
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
മീഡിയ വൺ നടത്തുന്ന എം .ബി .എൽ സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ് വഹാബ് .വിജിഷ ഗുരുവായൂരപ്പൻ കോളേജിലെ പി ജി പഠിക്കുകയാണ് .സുഹൃത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ ....
'കഴിഞ്ഞ ദിവസം നാടിനെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തിയ വാഹനാപകട മരണ വാർത്ത നിങ്ങളും അറിഞ്ഞു കാണും .സോഷ്യൽ മീഡിയയിലൂടെ യാതൊരു ദയയും ഇല്ലാതെ പ്രചരിച്ച ചിത്രങ്ങളും വാർത്തയും ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ ചെറുതല്ല .
നിങ്ങള്ക്ക് ഏത്ര പേർക്ക് ഈ വാർത്തയുടെ യാഥാർഥ്യം അറിയാം എന്ന് ബോധ്യമില്ല .
എങ്കിലും അറിയുന്ന സത്യം ലോകത്തെ അറിയിക്കാതിരിക്കുന്നത് കൊടിയ പാപം ആണെന്നുറപ്പുള്ളതിനാലും, ഇവരോട് ഈ ജന്മത്തിൽ ചെയ്യാൻ സാധിക്കുന്ന അവസാനത്തെ ഉത്തരവാദിത്തം ആയതിനാലും ഇവിടെ കാര്യം പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു .
.4 വര്ഷം മുൻപ് ഒരുമിച്ചു പഠിച്ച സുഹൃത്തുക്കൾ തുശരഗിരി ഭാഗത്തുള്ള സുഹൃത്തിന്റെ ജന്മദിനാഘോഷം ഒരു പ്ലസ്2 ഗെറ്റ് ടുഗെദർ പോലെ പങ്കെടുക്കാൻ പോയതാണ് . വീട്ടിൽ അറിയിച്ചുകൊണ്ടാണ് വിജിഷ പങ്കെടുത്തത് .
പരിപാടി കഴിഞ്ഞു മടങ്ങി വരാൻ സമയം കോഴിക്കോട് ഭാഗത്തേക്ക് ഒറ്റയ്ക്ക് ബൈക്കിൽ പോകുന്ന വഹാബിനോട് , പെട്ടെന്നു വീട്ടിൽ എത്തേണ്ട ആവശ്യമുണ്ടെന്ന് വിജിഷ മറ്റു സുഹൃത്താക്കളോട് അറിയിച്ചതിനെ ഭാഗമായി അവരുടെ നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ഭാഗത്തേക്കുള്ള വിജിഷയെയും കൂടെ കയറ്റാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് ..
ഈ വിവരം കരഞ്ഞു കൊണ്ട് മോർച്ചറിയിൽ വച്ച് അവർ ബന്ധുക്കളോട് വിശദീകരിക്കുന്നതോടെയാനു ഉണ്ടായിരുന്ന അഭ്യൂഹങ്ങളും തെറ്റിദ്ധാരണകളും മാറുന്നതും , നിഷകളങ്കരായ ആ മക്കളെ പറ്റി അൽപ നേരമെങ്കിലും തെറ്റിദ്ധരിച്ചവർ പോലും കുറ്റബോധത്തോടെ തിരുത്തിയത് .
കണ്ണിലെ നിസ്സഹായത നോക്കി നെഞ്ചിൽ ആഴത്തിൽ കത്തി കയറ്റി ഇറക്കി മുഖത്തു തെറിച്ച ചോര വടിക്കാതെ അടുത്ത വെട്ടു വെട്ടാൻ അറപ്പില്ലാത്ത മനുഷ്യരുടെ മറ്റൊരു അവതാരമാണ് സോഷ്യൽ മീഡിയയിൽ ആ ആത്മാക്കളെ ക്രൂശിക്കുന്നതും അപമാനിക്കുന്നതും ...
പ് രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് നിങ്ങളുടെ നേരം പൊക്കിന്റെ ഊർജ്ജമാകുന്നത് ...
അപകടം നടന്ന സ്ഥലത്തു നിന്നുള്ള ദാരുണമായ ചിത്രങ്ങളും വീഡിയോയും വാട്സാപ്പിലും മറ്റും ഷെയർ ചെയ്തു ഞാൻ ആണ് ഈ വലിയ സംഭവം ആദ്യം ഇത്രയും പേരിലേക്ക് അറിയിച്ചതെന്നു അഹങ്കരിക്കുന്ന മനോരോഗികളായ ആളുകളോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ആഘാതമാണ് ഈ വാർത്തകൾ നേരിട്ട് കാണാനും അറിയാനും ഇടയാകുന്ന ഇവരുടെ വീട്ടുകാരുടെ അവസ്ഥ..
Saturday, 9 September 2017
കോഴിയിറച്ചിയിൽ പൂപ്പൽ' ഇറച്ചിക്കട പൂട്ടിച്ചു.
![]() |
| പൂപ്പൽ പിടിച്ച കോഴി ഇറച്ചി |
കുറ്റിക്കാട്ടുർ: കോഴിക്കടയിൽ നിന്ന് വാങ്ങിയ ഇറച്ചിയിൽ പൂപ്പൽ.ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.പെരുവയൽ ടി.എസ്.ചിക്കൻസ്റ്റാളിൽ നിന്ന് എരഞ്ഞം പറമ്പത്ത് ബബീഷ് വാങ്ങിയ ഇറച്ചി വീട്ടിലെത്തി വൃത്തിയാക്കുന്നതിനിടെയാണ് പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽ പെട്ടത്. ഉടനെ കടയിലെത്തി പ്രശ്നമാക്കുകയും ഉദ്യോ സ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.
ഭക്ഷ്യ സുരക്ഷ പ്രവർത്തകരെത്തി നടത്തിയ അന്വേഷണത്തിൽ നാലു മാസമായി കടക്ക് ലൈസൻസില്ലെന്നും
വൃത്തിഹീനമായ നിലയിലാണ് കച്ചവടം നടത്തുന്നത് എന്നു o കണ്ടെത്തി .
കോഴിക്ക് നൽകുന്ന തീറ്റയിൽ വിഷാംശം അടങ്ങിയിട്ടുളളതിനാൽ ഇറച്ചിയിൽ പൂപ്പൽ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Friday, 8 September 2017
പുവ്വാട്ടു പറമ്പിൽ വിദേശ മദ്യ ഔട്ട് ലറ്റ് തുറക്കാൻ നീക്കം പ്രതിഷേധം ശക്തം
![]() |
| ഇ ടി മുഹമ്മദ് ബഷീർ എം പിഇരുത്ത സമരം ഉത്‌ഘാടനം ചെയ്യുന്നു |
.നേരെത്തെ വിവിധസംഘടനകൾ ഇതിനെതിരെ രംഗത്തു വന്നിരുന്നു. മദ്യം വ്യാപകമാക്കാനുള്ള നടപടി ശക്തമായി ചെറുക്കുമെന്ന് മത -സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ മുന്നറിയിപ്പ് നൽകി .
മധ്യ ഷാപ്പുകൾ തുടങ്ങുന്നതിനു തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന അധികാരം സർക്കാർ എടുത്തുകളഞ്ഞത് മദ്യ ലോബിക്ക് എവിടെയും ബാറുകളും സർക്കാരിന് ഔട്ട്ലറ്റുകളും തുടങ്ങാൻ അവസരമൊരുക്കാൻ വേണ്ടിയായിരുന്നു .
Thursday, 7 September 2017
ടിപ്പറും കാറും ബൈക്കും അപകടത്തിൽപെട്ടു .മരിച്ചത് കുറ്റിക്കാട്ടൂർ സ്വദേശിയും .
![]() |
| അബ്ദുൽ വഹാബ് |
ബൈക് എതിർ ദിശയിൽ വരികയായിരുന്നു .കാറിന്റെ ഇടിയേറ്റു ബൈക്കിലുള്ളവർ ടിപ്പറിനടിയിലേക്കു തെറിച്ചുവീഴുകയായിരുന്നു കാർ നിർത്താതെ പോയി . ഫറൂഖ് ചുങ്കം എം .ബി .എൽ മീഡിയ സ്‌കൂൾ വിദ്യാർത്ഥിയാണ് വഹാബ് .മാതാവ് ഫാത്തിമ (വെള്ളിപ്പറമ്പ )സഹോദരിമാർ ഷബ്‌ന ,ഷരീജ ,സലൂജ ,നമസ്കാരം വെള്ളി ഉച്ചക്ക് മണിയമ്പലം പള്ളിയിൽ ,ബിന്ദുവാണ് വിജിഷയുടെ മാതാവ് ,സഹോദരി ബബിഷ .
Friday, 1 September 2017
കാരുണ്യത്തിന്റെ പൂക്കള മൊരുക്കി വിദ്യാർഥികൾ മാതൃകയായി.
![]() |
| പാലിയേറ്റീവ് ജോയിന്റ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റുവാങ്ങുന്നു |
കുറ്റിക്കാട്ടൂർ:പൂക്കള മൊരുക്കാൻ വെച്ച തുകകിടപ്പിലായവർക്ക് നൽകി കാരുണ്യത്തിന്റെ മാതൃകയായി വിദ്യാർഥികൾ.
സന്തോഷം നിറഞ്ഞ ആഘോഷങ്ങൾ അനുഭവിക്കാൻ കഴിയാത്തവരുടെ വേദനകൾ ഓർത്തപ്പോൾ കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയിലെ സയൻസ് ഗ്രൂപ് എ ഡിവിഷനിലെ പ്ലസ് ടു വിദ്യാർഥികൾ പൂക്കളം മാറ്റി വെച്ച് വേദനിക്കൊന്നവർക്കൊപ്പം പങ്ക് ചേർന്നു.
പൂക്കളത്തിന് വേണ്ടി ക്ലാസിൽ സ്വരൂപിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയറിന് നൽകിയാണ് ഇവർ മാതൃകയായത്.ഇവരുടെ സന്നദ്ധതയെ അദ്ധ്യാപകരും സുഹൃത്തുക്കളും അഭിനന്ദിച്ചു .
സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർഥികളിൽ നിന്ന് പാലിയേറ്റീവ് കൺവീനർ ഷാഹുൽ ഹമീദ് തുക ഏറ്റു വാങ്ങി.
ചടങ്ങിൽ മുഹ്സിൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.പ്രിൻസിപ്പൽ പ്രിയ പ്രോത്താഡിസ് മുഖ്യ പ്രഭാഷണം നടത്തി.
റഹ്മാൻ കുറ്റിക്കാട്ടൂർ, ക്ലാസ് ലീഡർ റിഥുൽ ,.അധ്യാപകരായ അബ്ദുൽറഹ്മാൻ ഇ കെ. ബഷീർ അഹമ്മദ്,എന്നിവർ സംസാരിച്ചു.
Friday, 18 August 2017
വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്ക് വിട;കാത്തിരിപ്പിനൊടുവിൽ ഹനിയും ഉമ്മയുംകണ്ടുമുട്ടി
.
കുറ്റിക്കാട്ടൂർ : വേർപെട്ടു പോയ മകനെ കാത്തിരുന്ന ഉമ്മ നൂർജഹാന്റെ വേർപാടിന്റെ കണ്ണീരണിഞ്ഞ വേദനകൾക്കും പ്രാർഥനക്കും സാഫല്യമായി കൊച്ചു കുട്ടിയായിരിക്കുമ്പോൾ സുഡാനിലേക്കു കൊണ്ടുപോയ മകൻ ഹനിയെ 16 വർഷത്തിനു ശേഷം ഉമ്മ കണ്ടെത്തി .സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കോഴിക്കോട് പെരുമണ്ണയിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടിയത് ഷാർജയിൽ . ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും.
സുഡാനിൽ നിന്ന് കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ് 16 വർഷം മുൻപ് കൂട്ടിക്കൊണ്ടു പോകുേമ്പാൾ ഹനി നടക്കാവിലെ നഴ്സറിയിൽ പഠിക്കുകയായിരുന്നു. പിന്നീട് നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും വിവാഹ വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട് സ്വദേശി ഫാറൂഖിനോട് ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു.ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സഹോദരങ്ങൾ വിവരമറിഞ്ഞത് .സു ഡാനി യുവാവ് കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ് ബന്ധുക്കളിലൊരാളായ ഷിഹാബ് ബന്ധപ്പെട്ടു .വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തിെയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോട്ടെ വീട്ടിലിരുന്ന് ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ജീവിത കഷ്ടപ്പാടിന് അൽപമെങ്കിലുംആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത് പിതാവ് അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്.കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. . ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരും മുൻപ് യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർശിക്കാനായിരുന്നു സുഹൃത്തുക്കളുടെ ഉപദേശം.ഒരിക്കലും കാണാനാവില്ലെന്ന് കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽനൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ.
Saturday, 5 August 2017
രോഗ ഭീതിപരത്തി തമിഴ് കോളനി .ഉറക്കം നടിച്ചു പഞ്ചായത്ത് അധികൃതർ
![]() |
![]() |
| കൈത്തോടിനടുത്തുള്ള കോഴിക്കട |
Thursday, 3 August 2017
Nattu pachayil
Monday, 26 June 2017
സംഘ് പരിവാർ ഭീകരത;എസ് .ഐ .ഒ ദേശീയ കാംപയ്‌നൊരുങ്ങുന്നു.കുറ്റിക്കാട്ടൂരിൽ പ്രകടനം
![]() |
| "ഓ ജുനൈദ് " നിൻ രക്തം പാഴാവില്ല .എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു . |
കുറ്റിക്കാട്ടൂർ :ഇന്ത്യയുടെ തലസ്ഥാന നഗരിക്കടുത്തു പെരുന്നാൾ വസ്ത്രം വാങ്ങി വരുന്ന ജുനൈദ് എന്ന ചെറുപ്പക്കാരനെ ഹിന്ദുത്വ ഭ്രാന്തന്മാർ കുത്തി കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കാമ്പയിന് ഒരുങ്ങുന്നു .ഡൽഹി-മധുര ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ട ജുനൈദ് ഇന്ത്യയിൽ ഫാഷിസം നടപ്പാക്കുന്ന മുസ്‌ലിം വംശഹത്യയുടെ അവസാന ഇരയാണ് .ആക്രമണത്തിൽ പരിക്കേറ്റ സഹോദരൻ ഗുരുതര നിലയിൽ ആശുപത്രിയിലാണ് .ഡൽഹിക്കടുത്ത ബല്ലബ്‌ഗഡ് നിവാസികളായ ഇവർ പെരുന്നാൾ വസ്ത്രം വാങ്ങി വരുമ്പോഴാണ് ബീഫ് കഴിക്കുന്നവരെന്നുപറഞ്ഞു ഇവരെ ആക്രമിച്ചത് .ഇത് മുസ്‌ലിം യുവാക്കൾക്കിടയിൽ ശക്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത് .പെരുന്നാൾ ആശംസകൾ ജുനൈദിനുള്ള പ്രാർത്ഥനയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഒഴുകുന്നത് .
ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . സംഘ് പരിവാർ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ഇരയാണ് ജുനൈദ് . ഫാഷിസത്തിന്റെ ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ എല്ലാവരെയും ചേർത്തു വിശാലമായ കാമ്പയിനാണ് എസ് .ഐ .ഒ ദേശീയ നേന്ത്രത്വം ഒരുങ്ങുന്നത് .ഇതിന്റെ ഭാഗമായി പെരുന്നാൾ ദിവസം ജുനൈദ് സംഗമങ്ങൾ .പ്രകടനം എന്നിവ സംഘടിപ്പിക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ഫാസിൽ ,ഷാഹിദ് ഇല്യാസ്,ഫയാസ് ,നിസാഫ് ,ഫാരിസ് ,അഷ്ഫാഖ് ,ഷബിൽ സയ്യാഫ്, ഹാമീം , ,എന്നിവർ നേന്ത്രു ത്വംനൽകി .
Monday, 19 June 2017
സ്നേഹവിരുന്നൊരുക്കി ഇഫ്ത്താർ സംഗമം .
![]() |
| മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ മസ്ജിദ് ഹിറയിൽ ഒരുക്കിയ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു .മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി .ടി. എം ശരീഫ് അദ്ധ്യക്ഷനായിരുന്നു .അനീഷ് പാലാട്ട് ,പൊതാത് മുഹമ്മദ് ഹാജി മുഹമ്മദ് റാഫി ,ശിവാനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു .
വെള്ളിപറമ്പ് 6/2പുത്തലത്ത് കുഞ്ഞോയി (41) നിര്യാതനായി
Friday, 16 June 2017
ബീഫ് നിരോധം- ഫാസിസം ,ഷിബിലിന്റെ ചിത്രങ്ങൾ ശ്രേദ്ധേയമായി .
കുറ്റിക്കാട്ടൂർ :ബീഫ് നിരോധം ഫാസിസത്തിത്തിനെതിരെ പുതിയ പ്രതിരോധം തീർക്കാനുള്ള അവസാനത്തെ അവസരമാണെന്നു ഉണർത്തി യുവ ഫോട്ടോഗ്രാഫർ ടി പി ഷബിൽ പകർത്തിയ ചിത്രങ്ങൾ
ശ്രേദ്ധേയമായി.പശു രാഷ്‌ട്രീയത്തിന്റെ ആശയ ശൂന്യത വിളിച്ചുപറയുന്നതായിരുന്നു ഷിബിലിന്റെ ഫോട്ടോ പ്രദർശനം .
എസ് .ഐ. ഒ കുറ്റിക്കാട്ടൂർ യുണിറ്റ് നടത്തിയ ബീഫ് നിരോധം- ഫാസിസം പ്രദർശനത്തിന്റെ ഉത്‌ഘാടനം സംസ്ഥാന ശൂറാ അംഗം റമീസ് നിർവഹിച്ചു.
സാധാരണക്കാരന്റെ ഭക്ഷണ സ്വാതന്ത്ര്യം വിലക്കുന്ന ഭരണകൂടം കോർപറേറ്റ് കളുടെ ബീഫ് കയറ്റുമതിക്ക് യാതൊരു നിയന്ത്രണവും വെക്കാത്തത് ഫാസിസത്തിന്റെ കോർപറേറ്റ് താല്പര്യമാണ് വ്യക്തമാക്കുന്നതെന്ന് റമീസ് പറഞ്ഞു .
![]() |
| ഷബിൽ |
ചടങ്ങിൽ ഫാസിൽ അദ്ധ്യക്ഷനായിരുന്നുവാഹിദ് ,ഷബിൽ എന്നിവർ സംസാരിച്ചു . ഇല്യാസ് ,ടി പി ,ഷാഹുൽ ഹമീദ് ,അബ്ദുല്ല ടി കെ എന്നിവർ സംബന്ധിച്ചു .
Monday, 5 June 2017
മഴക്കാലം വന്നാലും കോയ മോനെ നാട് മറക്കില്ല.
| കോയമോൻ കുടിവെള്ള വിതരണത്തിൽ |
ഏപ്രിൽ മെയ് മാസങ്ങളിൽ വെള്ളം കിട്ടാക്കനിയായപ്പോൾ നാട്ടുകാർ വിളിച്ചത് കോയമോന്റെ മൊബൈലിലേക്കാണ് .പുലർച്ചെ മുതൽ രാത്രി 11 മണി വരെ കോയമോൻ എത്തിച്ചു നൽകിയത് എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളമാണ്.
പെരുമണ്ണ .പെരുവയൽ ,കുന്നമംഗലം പഞ്ചായത്തുകളിലെ കാത്തിരിക്കുന്ന നൂറുകണക്കിന്കുടുമ്പങ്ങളിലേക്കാണ് ഇങ്ങനെ കുടി വെള്ളമെത്തിച്ചത് .
പെരുമണ്ണ പുളിക്കൽ താഴം പുതുമ ലൈറ്റ് ആൻറ് സൗണ്ട് ഉടമ താഴെ കുനിപ്പുറത്തു ഉസ്മാൻ കൊയെയെന്ന കോയമോൻ ഈ രംഗത്തെ അപൂർവ മാതൃകയാണ് താഴത്തെ വീടിനോട് ചേർന്ന് കുഴിച്ച കുഴൽ കിണറിൽ നിന്ന് ദിവസം ഒന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തന്റെ നിസാൻ വണ്ടിയിൽ വിതരണം ചെയ്യുന്നത് .
കോയമോന്റെ മൂന്നു ലോറികളിലും സുഹൃത്തുക്കളുടെ
വണ്ടികളിലുമായായിരുന്നു വിതരണം .ദിവസം ഇരുപതു ട്രിപ്പ് വരെ വെള്ളം എത്തിച്ചിരുന്നു .ഒരു ബോർഡ് പോലുമില്ലാതെയായിരുന്നു കോയമോന്റെ ദാഹ ജല വിതരണം .ചില എട്ടുകാലി മമ്മൂഞ്ഞിമാർ വെള്ളം ഇപ്പോൾ വരും എന്ന് പറഞ്ഞു ആളായപ്പോഴാണ് കോയമോൻ സ്ഥാപനത്തിന്റെ പേർ വെച്ച് ജല വിതരണം നടത്തിയത് .
ഈസേവനം കോയമോന് നാട്ടുകാരോടുള്ള കടം വീട്ടൽ കൂടിയാണ്
പതിനഞ്ചാം വയസ്സിൽ അർബുദം വന്നു ഇടതു കൈ മുറിച്ചു മാറ്റാൻ ഡോക്ടർമാർ വിധി എഴുതിയപ്പോൾ വീടും പുരയിടവും വിറ്റു മകനെ ചികിൽസിക്കുകയെ പിതാവിന് മുന്നിലുണ്ടായിരുന്നുള്ളു .ഇതറിഞ്ഞ നാട്ടുകാർ ചികിത്സ ഏറ്റെടുത്തു .ഇടതു കൈ നഷ്ടപ്പെട്ടെങ്കിലും അന്ന് സഹായിച്ച നാട്ടുകാരോടുള്ള നന്ദി കൂടിയാണ് ഈ രംഗത്തെ സേവനം .ഒരു കൈ മാത്രം ബലത്തിൽ ലൈറ്റ് ആൻറ് സൗണ്ട് ജോലികൾ എല്ലാം കോയമോൻ പ്രയാസമില്ലാതെ നിർവഹിക്കും .
Saturday, 29 April 2017
വ്യാപാര ഭവൻ ഉത്ഘടനവും കുടുമ്പ സംഗമവും .
കുറ്റിക്കാട്ടൂർ :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിർമിച്ച കുറ്റിക്കാട്ടൂർ യൂണിറ്റ് വ്യാപാര ഭവൻ ഉത്ഘാടനം സംസ്ഥാന പ്രസിഡന്റ് ടി നാസിറുദ്ധീനും വ്യാപാരികൾ അംഗങ്ങളായ വെൽഫയർ ട്രസ്റ്റ് കെട്ടിടത്തിന്റെ ഉത്ഘാടനം മീഡിയ വൻ സീനിയർ ന്യൂസ് എഡിറ്റർ ഗോപീ കൃഷ്ണനും നിർവഹിച്ചു.ചടങ്ങിൽ കുറ്റിക്കാട്ടൂർ യൂണിറ്റ് പ്രസിഡണ്ട് വി മാമുകുട്ടി അദ്ധ്യക്ഷനായിരുന്നു .
രാവിലെ നടന്ന കുടുമ്പ സംഗമം ബ്ളോക് പ്രസിഡണ്ട് രമ്യ ഹരിദാസ് നിർവഹിച്ചു .മുൻ കാല നേതാക്കളെ ജില്ലാ സെക്രട്ടറി അഷ്‌റഫ് മൂത്തേടം ചടങ്ങിൽ ആദരിച്ചു .
ജനറൽ സെക്രട്ടറി മമ്മദ് ,കെ പി അബ്ബാസ് ,ബാപ്പുഹാജി ,സേതു മാധവൻ ,മെഡിക്കൽ കോളേജ് സി ഐ മൂസ വള്ളിക്കാടൻ ,പെരുവയൽ പഞ്ചായത്തു പ്രസിഡണ്ട് വൈ .വി ശാന്ത തുടങ്ങിയവർ സംസാരിച്ചു .
Wednesday, 5 April 2017
മൊബൈൽ കടക്കാർ ബി. എസ്. എൻ .എൽ സേവനം നിർത്തി.അധികൃതർക്ക് മൗനം .
കുറ്റിക്കാട്ടൂർ :ബി. എസ്. എൻ .എൽ അധികൃതർ സിം നാട്ടുകാർക്ക് നേരിട്ട് നൽകിയതിൽ പ്രതിഷേധിച് മൊബൈൽ കടക്കാർ ബി. എസ്. എൻ .എൽ സേവനം നിർത്തി. . വെള്ളി പറമ്പ് മുതൽ മാവൂർ വരെയുള്ള കടകളിലാണ് മൊബൈൽ ഷോപ് ഡീലേഴ്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരം ബി. എസ്. എൻ .എൽ റീ ചാർജ് ,സിം ആക്റ്റിവേഷൻ ,തുടങ്ങിയ മുഴുവൻ സേവനവും നിർത്തിയത് .പ്രധിഷേധം തുടർന്നിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാത്തത് കാരണം ഉപഭോക്താക്കൾ ബി. എസ്. എൻ .എൽ സേവനത്തിനു സമര പരിധിക്കു പുറത്തു പോകേണ്ട അവസ്ഥയാണുള്ളത്. .കഴിഞ്ഞ ദിവസം ബി. എസ്. എൻ .എൽ കുറ്റിക്കാട്ടൂരിൽ സൗജന്യ സിം വിതരണം നടത്തിയിരുന്നു . ഇത് മൊബൈൽ കടകളിലെ കച്ചവടത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് ബഹിഷ്കരണം തുടങ്ങിയത് .
ഇതേ സിം ബി . എസ്. എൻ .എൽ കടക്കാർക്കു 56 രൂപയ്ക്കാണ് നൽകുന്നത് ഇത് കാരണം കടകളിൽ നിന്ന് ആളുകൾ ബി. എസ്. എൻ .എൽ സിം വാങ്ങുകയില്ല എന്നാണ് മൊബൈൽ കടക്കാരുടെ വാദം .ബി . എസ്. എൻ .എൽ അവരുടെ ഔട് ലറ്റുകളിൽ നൽകുന്നതിന് പകരം മൊബൈൽ കടകൾക്കു മുൻപിൽ വെച്ച് വിതരണം നടത്തിയതിലുള്ള പ്രതിഷേധം അറിയിച്ചിട്ടും ബന്ധപ്പെട്ടവർ ചർച്ചക്ക് തയ്യാറായിട്ടില്ലെന്നു അസോസിയേഷൻ സെക്രട്ടറി ഒ . പി ഹാരിസ് പറഞ്ഞു .മറ്റു കമ്പനികൾ ആളുകൾക്ക് സൗജന്യം നൽകുമ്പോൾ കടക്കാർ വഴി നൽകുന്നതിന് കമ്മീഷൻ നൽകുന്നതു കൊണ്ട് കച്ചവടത്തെ ബാധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു .
മരണത്തിന്റെ മണം .
![]() |
| കോഴിക്കോട് മെഡിക്കൽ കോളേജിലെ പുറം ചുമരിൽ എൻ ഐ ടി എൻ എസ് എസ് വിദ്യാത്ഥികള വരച്ച ചിത്രം |
മരുന്നിന്റെ മണവും വേദനയുടെ നിലവിളിയും വിങ്ങി നിൽക്കുന്ന മതിൽ കെട്ടിനകത്താണ് അവസാന ശ്വാസം നിലച്ചു വിട പറയുന്നവരുടെ പേരുകൾ മരണരജിസ്റ്ററുകളിൽ പതിയുന്നത് .സൈറൺ മുഴക്കി എത്തുന്ന ആംബുലൻസുകൾ അത്യാഹിത വാർഡുകൾക്കു മുൻപിൽ വന്നു നിൽക്കുന്നത് മരണത്തെ തോൽപ്പിക്കുന്ന വേഗതയിലാണ് .എന്നാലും ചിലർ ജീവിതത്തെ തോൽപ്പിച്ചു മരണത്തിലേക്ക് കടന്നു പോകും.ഇവിടെ മറ്റു വാർഡുകളിൽ എത്തുന്ന പോലെ ദിവസങ്ങൾക്കു ശേഷമുള്ള പരിചരണത്തിനൊടുവിലാവില്ല മരണം അവരെ കൈപിടിച്ച് പോകുന്നത്. ജീവിതത്തിലേക്ക്അ തിരിച്ചു നടന്നവരും മരണത്തിലേക്ക് ഊളി ഇട്ടവരും ഇവിടെയുണ്ടാവും .അപകടത്തിൽ മുഖം മുറിഞ്ഞും തല പിളർന്നും എത്തിയവരും ,കൊടും ചൂടിൽ തളർന്നു വീണവരും ,ജീവിത സമ്മർദ്ധത്തിൽ രക്തക്കുഴലുകൾ അടഞ്ഞവരും ശരീരത്തിൽ നിന്നും ആത്മാവിനെ സ്വയം എടുത്തെറിഞ്ഞവരും പനി കയറി ശരീരം വിറ വന്നവരും അത്യാഹിതത്തിന്റെ മുറി കയറി ഇറങ്ങിയാണ് ആയുസ്സിന്റെയും ആശ്വാസത്തിന്റെയും ഇട നാഴികകൾ കടക്കുന്നത് .
ആയുസ്സു ബാക്കി വെച്ചവർ ജീവിതത്തിലേക്ക് തിരിച്ചു നടക്കും. .അപകടത്തിൽ അറ്റു പോയ ശരീരങ്ങളുമായ് അപായ സൂചന മുഴക്കി എത്തുന്ന വണ്ടികൾ കിതച്ചു നിൽക്കുമ്പോൾ ആളെ കാത്തു നിൽക്കുന്ന സ്‌ട്രെച്ചറുകൾ വണ്ടിക്കരികിലേക്കു ആൾക്കൂട്ടമായി വരും .ഇടവിട്ട നിലവിളികളും ആധികയറിയ നെടുവീർപ്പുകളും ആളുകളുടെ പരക്കം പാച്ചിലുകൾക്കിടയിൽ മറ്റാരും കേൾക്കണമെന്നില്ല .മരണത്തെ അടയാളപ്പെടുത്താൻ ഒരു വെളുത്ത തുണി ശരീരം മൂടി മുഖം മറക്കുമ്പോൾ തേങ്ങലുകളുടെ ഉയർച്ച ചുമരുകളിൽ തട്ടി മരണത്തിൻറെ മണം എല്ലാവരെയും അറിയിക്കും .രാത്രിയും പകലുമില്ലാതെ ഈ മണം ഇവിടെ കയറി ഇറങ്ങും.മടക്കമില്ലാത്ത യാത്രയുടെ വഴി സ്‌ട്രെച്ചർ ഉരുണ്ടു വന്ന ഇരുമ്പു കവാടം കടന്നാണെന്ന് നമുക്ക് തോന്നും ..
ഉരുണ്ടു തുടങ്ങുന്ന വണ്ടിയിൽ മൗനത്തെ വാരിപ്പുണർന്നു എടുത്തു വെക്കുമ്പോൾ രജിസ്റ്ററിൽ ചേർത്ത പേർ മൃതി അക്ഷരങ്ങളായി മാറും.മണ്ണിന്റെ അറയിലേക്ക് എടുത്തു വെക്കാൻ തിടുക്കം കൂട്ടുന്നവർക്കു മുൻപിൽ നിന്ന് കൊടുക്കുകയെന്നതാണ് ഓരോ മയ്യത്തിന്റെയും വിധി .സ്വർഗ്ഗത്തിന്റെ മണം വന്നു ആകാശത്തെ മൂടുമ്പോൾ കൂടെ വന്നവർ പിരിഞ്ഞു പോയിട്ടുണ്ടാവും ...കാറ്റിൽ കരിയിലകൾ പള്ളിക്കാട്ടിലെ സബോക്ക് വള്ളികളിൽ കയറി നിൽക്കും ..മരണത്തിന്റെ മണം ഉലുവാൻ പുക പോലെ അവിടെ തങ്ങി നിൽക്കും ..
അമ്മയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ മുടികളിൽ വിരലുകളോട്ടി കവിളിൽ ഇടയ്ക്കിടെ ഉമ്മ വെക്കുന്ന അമ്മക്ക് എപ്പോഴും കണ്ണിൽ വെള്ളം നിറയുന്നത് എന്തിനാണെന്ന് ജിഷ്ണുവിന് അറിയില്ല .നാലാം പിറന്നാളിന് കേക്ക് മുറിച്ചു തന്നപ്പോഴും 'അമ്മ കരഞ്ഞിരുന്നു .മെഡിക്കൽ കോളേജിലെ അൻപത്തി ആറാം വാർഡ്ന് ജിഷ്ണുവിനെ പോലെയുള്ള കളിക്കൂട്ടുകാരുടെ ലോകമാണ് .വാർഡിനു പുറത്തെത്തിയാൽ കിഴക്കു ഭാഗത്തുള്ള പൂന്തോട്ടത്തിലാണ് കൂട്ടുകാരുടെ സന്തോഷങ്ങൾ വിരിയുന്നത് .മല്ലികയും ,റോസും,ദയമന്തിയും പൂവിനേക്കാൾ സൗന്ദര്യത്തിൽ ഒതുക്കി നിർത്തിയ പൂക്കളില്ലാത്ത പുൽ ചെടികളും നിറഞ്ഞ ഇവിടെയാണ് ആശുപത്രിക്കു പുറത്തെ ജിഷ്ണുവിന്റെ ലോകം . വൈകുന്നേരങ്ങളുടെ ഇരുപ്പിലാണ് അമ്മയുടെ
കുട്ടിക്കഥകൾ ജിഷ്ണു കാതു കൂർപ്പിച്ചു കേൾക്കുന്നത് . വാടിപോകുന്ന പൂക്കൾ അടർന്നു വീഴുന്നതും അടക്ക കിളികൾ തേൻ നുകരുന്നതും നോക്കിയാണ് കയ്യിൽ കരുതിയ കടലാസിൽ ജിഷ്ണു വരയ്ക്കാൻ തുടങ്ങുക . കളർ പെൻസിലുകളും കടലാസും വാർഡിലെ കിടക്കക്കടിയിൽ നിന്നും എടുക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയും .ഓരോ പ്രാവിശ്യം എടുക്കുന്ന രക്ത സാമ്പിളുകളിലും വെള്ള അണുക്കളുടെ അളവ് കൂടരുതേ എന്നാണു പ്രാർത്ഥന .ആകാശത്തു പറക്കുന്ന പട്ടവും ചാറ്റൽ മഴയിൽ കുട പിടിക്കുന്ന കുട്ടിയും കടലാസ്സിൽ വർണങ്ങളായി വിരിയും .നിർത്തം വെക്കുന്ന പാവയാണ് വരക്കാൻ എപ്പോഴും ഇഷ്ടം ..ആശുപത്രിക്കു പുറത്തെ ചുമരിൽ ആരോ വരച്ചിട്ട ചിത്രങ്ങളിലാണ് ആകാശത്തു പറക്കുന്ന കുട്ടികളെ അവൻ കണ്ടത് .പിന്നെ അവന്റെ ഓരോ വരയും നിർത്തം വെക്കുന്ന കുട്ടികളായിരുന്നു .കുട്ടികൾക്ക് ആകാശത്തു നല്ല രസാല്ലേ മ്മെ ..ഈ ചിത്രങ്ങൾ കാണുമ്പോഴെല്ലാം അവൻ ചോദിക്കും ...ഓരോ വരയിലും ആകാശവും കുഞ്ഞുടുപ്പിട്ട കുട്ടികളും കടന്നു വരും ...ആശുപത്രിയുടെ പുറത്തെ ചുമരുകൾ നിറയെ ഇപ്പോൾ പാറിക്കളിക്കുന്ന കുട്ടികളാണുള്ളത് ...അമ്മയെപ്പൊഴും ആചിത്രങ്ങൾ നോക്കി ജിഷ്ണുവിനെ തിരയും .. .
Thursday, 30 March 2017
കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം എൻ .എസ്. എസ് വിദ്യാർഥികൾ.
![]() |
| പെരിങ്ങൊളം ഹയർ സെക്കണ പ്രിൻസിപ്പാൾ അനിൽകുമാർ യു .കെ യിൽ നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു വാങ്ങുന്നു |
കുറ്റിക്കാട്ടൂർ :കിടപ്പിലായവർക്കു കൈത്താങ്ങായി പെരിങ്ങൊളം ഹയർ സെക്കണ്ടറി എൻ .എസ്. എസ് വിദ്യാർഥികൾ സമാഹരിച്ച തുക കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിനു കൈമാറി. സ്‌കൂൾ പ്രിൻസിപ്പാൾ അനിൽകുമാർ യു .കെ യിൽ നിന്ന് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ തുക ഏറ്റു വാങ്ങി . പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ അധ്യാപകനും എൻ .എസ് എസ് പ്രോഗ്രാം ഓഫീസറുമായ കുഞ്ഞി മുഹമ്മദ് മാസ്റ്ററുടെ നേന്ത്ര ത്വത്തിലായിരുന്നു ഫണ്ട് ശേഖരണം നടത്തിയത് .പൊതു ജനങ്ങളിൽ നിന്നും പിരിച്ച ഇരുപതിനായിരം രൂപയാണ് ചടങ്ങിൽ കൈമാറിയത് .
പാലിയേറ്റിവ് ഡേ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന്റെ അനുമോദന പത്രം പെരിങ്ങൊളം ഹയർ സെക്കണ്ടറിയിലെ എൻ .എസ്. എസ് വളണ്ടി യർമാരായ മുഹമ്മദ് ഹിലാൽ ,അശ്വതി എന്നിവർ ഏറ്റുവാങ്ങി .പ്രിൻസിപ്പാൾ അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു .മുരളീധരൻ പി,രഞ്ജിത്ത് .എം ,രമണി, കുഞ്ഞി മുഹമ്മദ് , സിസ്റ്റർ സിമി എന്നിവർ ചടങ്ങിൽ സംസാരിച്ചു .
Wednesday, 22 March 2017
ലോക ജലദിനം :കിണറുകൾ ശുചീകരിച്ചു .
കുറ്റിക്കാട്ടൂർ: ലോകജല ദിനാചാരണത്തിന്റെ ഭാഗമായി "ഹരിതം" റസിഡൻസ് അസോസിയേഷൻ പാറക്കോട്ട് താഴം കിണറുകൾ ശുദ്ധീകരിച്ചു. അസോസിയേഷൻ പരിധിയിലെ ജലലഭ്യത ഉള്ളതും ഉപയോഗ ശൂന്യവും ആയ കിണറുകൾ ആണ് ഞായറാഴ്ച (19/01/2017) ശുദ്ധീകരിച്ചത്.
ശുദ്ധീകരിച്ച കിണറുകളിൽ നിന്ന് വത്യസ്ത സംഘടനകളുടെ സഹായത്തോടെ കുടിവെള്ളം ഇല്ലാത്ത വീടുകളിൽ വിതരണം ചെയുവാനാണ് അസോസിയേഷൻ തീരുമാനിച്ചിരിക്കുന്നത്. പ്രവർത്തന ഉദ്ഘാടനം വാർഡ് മെമ്പർ ബാലൻ നിർവഹിച്ചു.
പ്രവർത്തനത്തിന്
അസോസിയേഷൻ ഭാരവാഹികൾ ആയ K.V .കോയ, രാധാകൃഷ്ണൻ, സലിം സി , മുഹമ്മദ് എ.പി, വാസുദേവൻ
എന്നിവരും
വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കൾ ആയ ,സി മുഹമ്മദ് ഹാജി, മുഹമ്മദ് കെ ., ബാബുരാജൻ , ശിവൻ,നന്ദകുമാർ, എന്നിവരും വിവധ ക്ലബ്കളെ പ്രതിനിധീകരിച്ചു. അനിൽകുമാർ, ആരിഫ് മുഹ്സിൻ എന്നിവരും നാട്ടുകാരായ മോദി , ചന്ദ്രൻനായർ , സുനിൽകുമാർ, ജയേഷ് , ആഷിഖ്,കൃഷ്ണൻകുട്ടി , കുഞ്ഞാലിക്കുട്ടി എന്നിവരും വ്യത്യസ്ത കിണറുകൾ ശുദ്ധികരിക്കാൻ നേതൃത്വം നൽകി.
Subscribe to:
Posts (Atom)










































