Just in....!!!!!!
Thursday, 21 July 2011
മാമ്പുഴ കൈയേറ്റം: ഫണ്ടില്ലാത്തത് കാരണം സര്‍വേ വൈകുന്നു
കുറ്റിക്കാട്ടൂര്‍: മാമ്പുഴകൈയേറ്റം കണ്ടെത്തി റിപ്പോട്ട്സമര്‍പ്പിക്കാന്‍നിര്‍ദേശം ലഭിച്ചിട്ടുംവേണ്ടത്ര ഫണ്ടില്ലാത്തത്കാരണം സര്‍വേ പ്രവറത്തനം മുടങ്ങി.മാമ്പുഴസംരക്ഷണസമിതി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍സര്‍വേ റിപ്പോര്‍ട്ട് നല്‍കാന്‍ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്നിറദേശം നല്‍കിയത്. ഇതനുസരിച്ച് സര്‍വേ വിഭാഗം പ്രാഥമിക വിവരം നല്‍കിയപ്പോള്‍സമ്പൂര്‍ണസര്‍വേനടത്തി കൈയേറ്റം ഒഴിപ്പിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് പുഴകൈയേറിയ ഭാഗങ്ങള്‍ കണ്ടെത്താന്‍ മാമ്പുഴസംരക്ഷണ സമിതി ചീഫ്സര്‍വേ വിഭാഗം ഉദ്യോഗസഥരെ സമീപിച്ചത്.വേണ്ടത്ര സ്റ്റാഫും ഫണ്ടും ഇല്ലെന്നാണ് ഇവര്‍അറിയിച്ചത്.പെരുവയല്‍,പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിലൂ ടഒഴുകുന്ന മാമ്പുഴമിക്ക ഭാഗങ്ങളിലും കൈയേറുകയും ഗതി തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഫണ്ട്അനുവദിച്ചാല്‍ സര്‍വേപൂര്‍ത്തീകരിക്കാന്‍ കഴിയും. ഇതിനുവേണ്ടി പഞ്ചായത്ത് അധികൃതര്‍സംരക്ഷണ സമിതി നിവേദനം നല്‍കിയിരിക്കയാണ്. ഓരോ പഞ്ചായത്തും മുപ്പത്തയ്യായിരം രൂപ അനുവദിച്ചാല്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് സര്‍വേ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)













No comments:
Post a Comment