“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday, 16 November 2012

ഓട്ടോ കോയക്കും കുട്ട്യേന്‍ കോയ സാഹിബിനും നാടിന്റെ അനുശോചനം

കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ബ്ലോക്ക് മെമ്പര്‍ കെ പി കോയ പ്രസങ്ങിക്കുന്നു
കുറ്റിക്കാട്ടൂര്‍ :നാടിന്റെ നന്മയുടെ ഓട്ടോക്കാരന്‍ കോയ ക്കും  രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിര സാന്നിധ്യമായ കുട്ട്യേന്‍ കോയ സാഹിബിനും നാട് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു .ഇന്നലെ വൈകുന്നേരം 
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ചേര്‍ന്ന പൌരാവലിയുടെ അനുശോചന യോഗത്തില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു .റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .ബ്ലോക്ക് മെമ്പര്‍ കെ പി കോയ , വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ടു , പേന്‍ കാട്ടില്‍ രാധാകൃഷ്ണന്‍ ,എന്നിവരും 
 പേന്‍ കാട്ടില്‍ അഹമ്മദ്‌ ,ടി ടി ചന്ദ്രന്‍ ,കെ പി സുരേന്ദ്രന്‍ ,സി പി റസാക്ക് ,ബാബു എം എം ,വി മുഹമ്മദ്‌ ,ജോന്സന്‍ നെല്ലിക്കുന്ന് ,പവിത്രന്‍ എന്നിവര്‍ സംസാരിച്ചു

Thursday, 15 November 2012

നന്മയുടെ ഓട്ടോക്കാരന് നാടിന്‍റെ കണ്ണീര്‍ വിട

കുറ്റിക്കാട്ടൂര്‍ :നന്മയുടെ ഓട്ടോക്കാരന് നാട് കണ്ണീര്‍ തൂകി വിട നല്‍കി .ഇന്നലെ മെഡിക്കല്‍ കോളേജിനടുത്ത്  ഓട്ടോറിക്ഷ മറിഞ്ഞ് മരണപ്പെട്ട   കുഴിമയില്‍ കോയയുടെ മയ്യത്ത് വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍ ഖബറടക്കി . ഏത്  സമയത്തും  മടിയേതുമില്ലാതെ  വിളിച്ചാല്‍  എത്തിപ്പെടുന്ന  ഓട്ടോ  കോയ  എന്ന  ഡ്രൈവറുടെ  അപകട  മരണം  കുറ്റിക്കാട്ടൂരിനെ ദുഖത്തിലായിത്തി  . ഇന്നലെ  ഉച്ചക്ക്  ഒരു  മണിയോടെ  മെഡിക്കല്‍  കോളേജ്  രഹ്മാനിയക്ക്  മുന്നില്‍  ഓട്ടോ  മറിഞ് അടിയില്പ്പെട്ടാണ് കോയ മരിച്ചത്  . കുട്ടിക്കാട്ടൂരിലെ സാമൂഹിക, സാംസ്കാരിക രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോയയെയാണ് മിക്ക വീട്ടുകാരും ഓര്‍ഡര്‍  പോവാന്‍ വിശ്വസിച്ചേല്‍പിക്കാര്‍ . വിവാഹവീട്ടിലേക്ക്‌ , മരണവീട്ടിലേക്ക്‌ , റെയില്‍വേ , എയര്‍പോര്‍ട്ട് എന്നിവടങ്ങളിലെക്കെല്ലാം കോയയുടെ ഓട്ടോയുണ്ടാവും.കുറ്റിക്കാട്ടൂര്‍ ഗവ.എച്ച് .എസ .എസിലെ പി.ടി.എയുടെ പ്രൊട്ടക്ഷന്‍ കമ്മിറ്റിയിലെ സജീവ അംഗം കുടിയാണ്.കുറ്റിക്കാട്ടൂര്‍ ഹിറാ സെന്റര്‍ ട്രഷററും പലിശരഹിത നിധി  ഓര്‍ഗനെസിം സെക്രട്ടറിയുമായിരുന്നു.

Wednesday, 14 November 2012

കുഴിമയില്‍ കോയ ഓടോ മറിഞ്ഞു മരിച്ചു

കുറ്റിക്കാട്ടൂര്‍: ::  മെഡിക്കല്‍കോളജ് റഹ്മാനിയക്കുമുമ്പില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ കുഴിമയില്‍ കോയ (43) ആണ് മരിച്ചത്. മാധ്യമം ഏജന്‍റാണ്.  ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 
ജമാഅത്തെ ഇസ്ലാമിയുടെ സജീവപ്രവര്‍ത്തകനും ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയന്‍ കുറ്റിക്കാട്ടൂര്‍ യൂണിറ്റ്് പ്രസിഡന്‍റുമാണ്. പരേതരായ കുഴിമയില്‍ അസ്സയിനാറിന്‍െറയും പാത്തുമ്മൈയുടെയും മകനാണ്. ഭാര്യ: സൈന. മക്കള്‍: റഹീസ്,ശഫീഖ്, ബാസിമ. മരുമകന്‍: സക്കീര്‍ ഹുസൈന്‍ കക്കോടി. സഹോദരങ്ങള്‍: മുഹമ്മദ് കുഴിമയില്‍, ഖദീജ, പരേതയായ ആയിശ.  മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച 12 മണിക്ക് മാണിയമ്പലം ജുമുഅത്ത് പള്ളിയില്‍. വ്യാഴാഴ്ച വൈകീട്ട് കുറ്റിക്കാട്ടൂരില്‍ അനുശോചനയോഗം നടക്കും.

തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;തിയ്യര് തൊടികയില്‍ കുട്ട്യേന്‍ കോയ (71 ) നിര്യാതനായി. ചൊവ്വാഴ്ച രാത്രി 9  മനീക്കായിരുന്നു മരണം .  കുന്നമംഗലം മുന്‍ നിയോജക മണ്ഡലം ഐ .എന്‍ എല്‍ പ്രസിഡണ്ട് ,കുറ്റിക്കാട്ടൂര്‍ ടൌണ്‍ മില്ലത്ത് റിലീഫ് ഫോറം പ്രസിഡണ്ട്.എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .ഭാര്യ;ആസ്യ,മക്കള്‍ ;ടി ടി മെഹബൂബ് ,( ഐ .എന്‍ എല്‍ കുന്നമംഗലം മണ്ഡലം സെക്രടറി ]ഷാജഹാന്‍ .സുഹാര ,മുംതാസ് ,നൂര്‍ജഹാന്‍ ,ശഹര്ബാന്‍ ,മരുമക്കള്‍ :ബഷീര്‍ ,ഹനീഫ ,ശംസുദ്ധീന്‍ .

Sunday, 11 November 2012

കേരളത്തിനു ഇരട്ടി മധുരമായി ദീപാവലിക് അന്യ സംസ്ഥാന തൊഴിലാളി കള്‍

കുറ്റിക്കാട്ടൂര്‍ :ഉത്തരേന്ത്യന്‍ ആഘോഷമായ    ദീപാവലി കേരളത്തില്‍ മധുരം കൊണ്ട് രുചി തീര്‍ക്കുമ്പോള്‍ ഇക്കുറി അന്യ സംസ്ഥാന തൊഴിലാളി കള്‍ വര്‍ധിച്ചത് കച്ചവടക്കാര്‍ക്ക് പ്രതീക്ഷയേറുന്നു . അന്യ സംസ്ഥാന തൊഴിലാളികളെ മുന്നില്‍ കണ്ടു കൊണ്ടുള്ള പലഹാരങ്ങള്‍ കടകളില്‍ എത്തി തുടങ്ങി .ഉത്തരേന്ത്യന്‍ മിടായികളായ ബാദുഷ ,സോനാ ,സുവര്‍ണ ,എന്നിവയടങ്ങിയ ഒരു കിലോ പാക്കിന് 240  രൂപയാണ് വില ,ചോക്ലേറ്റുകളും ഇതില്‍ അടങ്ങിയിട്ടുണ്ട് .പലഹാര നിര്‍മാണ രംഗത്തും മറ്റു    സംസ്ഥാനക്കാര്‍ തന്നെയാണ് ഉള്ളത് .മലയാളിയുടെ മധുരം പതുക്കെ ഇവിടെയും വഴി മാറുകയാണ് .ലടുവും .ദിലെബിയും നിറം മാറിയാണ് പതുക്കെ വഴി മാറി തുടങ്ങിയത് ,.ഇനി വെളിച്ചത്തിന്റെ ആഘോഷത്തിനുത്തരേന്ത്യന്‍ മധുരം നല്‍കി മലയാളി ഐക്യ ദാര് ഡ്യം കാണിക്കും

മേലേടത് ഇയ്യാത്തുട്ടി (80) നിര്യാതയായി

കുറ്റിക്കാട്ടൂര്‍ ; മേലേടത് പരേതനായ മുഹമ്മദിന്റെ ഭാര്യ  ഇയ്യാത്തുട്ടി (80) നിര്യാതയായി ,മക്കള്‍ :മൊയിദീന്‍ കോയ ,ആയിശ , 
ഫാത്തിമ ,ബാവുട്ടി ,സൈദാലി,ബഷീര്‍ ,മരുമക്കള്‍ ;സുബൈദ ,ആമിന ,സുഹറ  




Wednesday, 7 November 2012

കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ സമഗ്ര നവീകരണത്തിന് തുടക്കമായി


മാവൂര്‍: ജപ്പാന്‍ കുടിവെള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ പോകുന്ന വാട്ടര്‍ അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ക്ളിയര്‍ വാട്ടര്‍ പമ്പ് ഹൗസും ജലസംഭരണിയും നിര്‍മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാവൂര്‍-കൂളിമാട് റോഡരികില്‍ ഇതിനുള്ള നിലമൊരുക്കുന്ന പ്രവൃത്തി ഏറക്കുറെ പൂര്‍ത്തിയായി. ഹൈദരാബാദ് ആസ്ഥാനമായ കോയ ആന്‍ഡ് കോയ കമ്പനിയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ജെ.ബി.ഐ.സി ഫണ്ടില്‍നിന്നനുവദിച്ച 42.23 കോടി രൂപ ഉപയോഗിച്ചാണ് പമ്പ്ഹൗസിന്‍െറയും ഇതുമായി ബന്ധപ്പെട്ട കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
കൂളിമാട് പമ്പിങ് സ്റ്റേഷനില്‍ ഇപ്പോള്‍ നടന്നുവരുന്ന നിലമൊരുക്കല്‍ പൂര്‍ത്തിയാകുന്ന മുറക്ക് പുതുതായി നിര്‍മിക്കുന്ന ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിന്‍െറയും ജലസംഭരണിയുടെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. അതിനുശേഷം തകരാറിലായതും പഴക്കംചെന്നതുമായ റോ വാട്ടര്‍ പമ്പ്ഹൗസിലെ നാല് 250 എച്ച്.പിയുടെ മോട്ടോറുകളും ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസിലെ 150 എച്ച്.പിയുടെ നാല് മോട്ടോറുകളും മാറ്റി പുതിയത് സ്ഥാപിക്കാനുള്ള നടപടിയും തുടങ്ങും. അടിക്കടി താളംതെറ്റുന്ന റോ വാട്ടര്‍, ക്ളിയര്‍ വാട്ടര്‍ പമ്പ്ഹൗസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വൈദ്യുതിമുടക്കവും വോള്‍ട്ടേജ് ക്ഷാമവും മറ്റു തകരാറുകളും കാരണം ജലവിതരണത്തിനുണ്ടാകുന്ന തടസ്സം ഒഴിവാക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. അതിനുവേണ്ടി പമ്പ്ഹൗസ് വളപ്പില്‍തന്നെ പ്രവര്‍ത്തിക്കുന്ന 66 കെ.വി. സബ്സ്റ്റേഷനിലെ തകരാറിലായ ട്രാന്‍സ്ഫോര്‍മറുകള്‍ മാറ്റി പുതിയത് സ്ഥാപിക്കും. കൂടാതെ, എയര്‍ സര്‍ക്യൂട്ട് ബ്രേക്കറുകള്‍ മാറ്റി വാക്വം സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്.
കൂളിമാട് പമ്പിങ് സ്റ്റേഷനിലെ നവീകരണങ്ങള്‍ക്കൊപ്പംതന്നെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നിലവില്‍ കൂളിമാട് പമ്പിങ് സ്റ്റേഷനില്‍നിന്ന് നഗരത്തിലേക്ക് 72 എം.എല്‍.ഡി വെള്ളമാണ് ദിവസവും പമ്പ് ചെയ്യുന്നത്. എന്നാല്‍, ഇടക്കിടെയുണ്ടാകുന്ന തകരാറുകളും ചോര്‍ച്ചയും കാരണം കൃത്യമായ അളവില്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റാറില്ല. പമ്പിങ് സ്റ്റേഷന്‍െറയും അനുബന്ധമായ യൂനിറ്റുകളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പമ്പ് ചെയ്യുന്ന വെള്ളത്തിന്‍െറ അളവ് ഉയര്‍ത്താനും അതുവഴി നഗരവാസികള്‍ക്കുണ്ടാകുന്ന ജലദൗര്‍ലഭ്യം ഒരു പരിധി വരെ കുറക്കാനുമാകുമെന്നാണ് പ്രതീക്ഷ.



ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ചു;വിദ്യാര്‍ഥി കള്‍ക്ക് വന്‍ വര്‍ധന .


കുറ്റിക്കാട്ടൂര്‍ :ബസ്,ഓട്ടോ,ടാക്സി നിരക്കുകള്‍ വര്‍ധിപ്പിച്ച് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് യോഗം അംഗീകാരം നല്‍കുകയായിരുന്നു. ബസ് ചാര്‍ജ് മിനിമം അഞ്ചു രൂപയില്‍നിന്ന് ആറാക്കി. പതിനൊന്ന് വര്‍ഷത്തിനുശേഷം വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയാക്കി വര്‍ധിപ്പിച്ചു. 2001ലാണ് ഏറ്റവുമൊടുവില്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടിയത്.ബസ് ചര്‍ജ്ജ് കിലോ മീറ്റിന് 55 പൈസയില്‍ നിന്ന് 58 രൂപയായി വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍െറ മിനമം ചാര്‍ജ്ജ് എട്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12രൂപയും സൂപ്പര്‍ എക്സ്പ്രസിന്‍േറത് 17രൂപയുമാക്കി വര്‍ധിപ്പിച്ചു. ലക്ഷ്വറി വോള്‍വാ ബസ്സുകളുടെ മിനിമം നിരക്ക് 35 രൂപയാക്കി.നിരക്കു വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രിസഭായോഗ തീരുമാനത്തെ ബസുടമകളുടെ സംഘടനകള്‍ സ്വാഗതം ചെയ്തു. ഇന്ന് തീരുമാനം ഉണ്ടായില്ലങ്കെില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോവാന്‍ ബസുടമകള്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. നിരക്കു വര്‍ധനക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

Tuesday, 6 November 2012

മാമ്പുഴ വീണ്ടെടുപ്പിനായി ജനകീയ കണ്‍വെന്‍ഷന്‍

പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു 
കുറ്റിക്കാട്ടൂര്‍ :ഒരു നാടും ജനതയും കക്ഷിരാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങിയിട്ടും മാമ്പുഴ സംരക്ഷണത്തിന് അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ പ്രതിഷേധമുയര്‍ത്തി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍.
പയ്യടിമീത്തല്‍ നടന്ന കണ്‍വെന്‍ഷന്‍ മുന്‍ മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കാടും വയലും നദിയും കുളങ്ങളും നികത്തിയേ വികസനം സാധ്യമാവൂ എന്ന സര്‍ക്കാര്‍ സമീപനം പ്രകൃതിയോടും കാലത്തോടുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ ആവശ്യപ്പെട്ടാലേ ഇനി റീസര്‍വേ നടത്തേണ്ടതുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനം മാമ്പുഴപോലുള്ള നദികള്‍ കൈയേറി നിയമവിരുദ്ധമായി കൈവശംവെച്ചവര്‍ക്ക് ഒത്താശചെയ്യുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാമ്പുഴ സംരക്ഷണ സമിതി പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. 2012 ജനുവരിയില്‍ തുടങ്ങി ഇടക്കാലത്ത് നിലച്ച സര്‍വേ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും കൈയേറ്റം കണ്ടെത്തിയ സ്ഥലം കല്ലു നാട്ടാതെ വീണ്ടും കൈയേറാനുള്ള അവസരമൊരുക്കരുതെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഉമര്‍ പാണ്ടികശാല എന്നിവര്‍ സംസാരിച്ചു. പി. കോയ സ്വാഗതവും കെ.പി. സന്തോഷ് നന്ദിയും പറഞ്ഞു.

Tuesday, 30 October 2012

ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ :ഇളം പിലാശ്ശേരി മുഹമ്മദ്‌ ഹാജി നിര്യാതനായി ( 75  )ഭാര്യ :സൈനബ ,മക്കള്‍ :കോയ ,മൊയിദീന്‍  കോയ ,റംല ,റസിയ, ബഷീര്‍ ,കബീര്‍ റഷീദ, ഗഫൂര്‍  

പെണ്‍ വാണിഭം കുറ്റിക്കാട്ടൂര്‍ സ്വദേശിയെ പോലീസ് തിരയുന്നു

കുറ്റിക്കാട്ടൂര്‍ :അരയടത്തു പാലം ഫ്ലാറ്റ് കേന്ദ്രീകരിച്ചു നടന്ന അന്തര്‍ സംസ്ഥാന പെണ്‍ വാണിഭ കേസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക് .സിറ്റി പോലിസ് കമ്മീഷണരുടെ നേന്ത്രത്വത്തില്‍ പുതിയ സംഘത്തെ നിയോഗിച്ചു .പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡി പ്പിച്ചതിന് കുറ്റിക്കാട്ടൂര്‍ സ്വദേശിയും പോലിസ് തിരയുന്നുണ്ട് .ഇദ്ദേഹം ഒളിവില്‍ പോയതാണെന്ന് പോലിസ് പറഞ്ഞു .വന്പന്മാര്‍ ഉള്‍പെട്ട കണ്ണികള്‍ ഈ സന്ഘത്തിലുന്ടെന്നു പോലീസിനു വിവരം കിട്ടിയിട്ടുണ്ട് .പെണ്‍കുട്ടികളുടെ ഫോണി ലീക്ക്  വന്ന   വിളികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത് . 

Monday, 29 October 2012

സഹപാഠിയെ ഹൃദയത്തോട് ചേര്‍ത്ത് ഇവര്‍

കുറ്റിക്കാട്ടൂര്‍: തങ്ങളുടെ ബെഞ്ചിലിരിക്കുന്ന കുട്ടിക്ക് ഹൃദ്രോഗം പിടിപെട്ട് ഓപറേഷന്‍ വേണ്ടിവന്നപ്പോള്‍ വിദ്യാര്‍ഥികള്‍ ഒരുമെയ്യായി ഉണര്‍ന്നു. സെന്‍റ് സേവിയേഴ്സ് യു.പി സ്കൂളിലെ കുട്ടികളാണ് നാട്ടുകാരില്‍നിന്നും സ്വന്തം വീടുകളില്‍നിന്നും പണം സ്വരൂപിച്ച് അഞ്ചാം തരത്തിലെ അനാമിക എന്ന പാവപ്പെട്ട വിദ്യാര്‍ഥിനിക്ക് കാരുണ്യത്തിന്‍െറ സഹായഹസ്തവുമായി മാതൃകയായത്. 1,16,532 രൂപയാണ് ഇങ്ങനെ പിരിച്ചെടുത്തത്. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ വിരിപ്പില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുനില്‍കുമാര്‍-സ്മിത ദമ്പതികളുടെ മൂത്ത മകള്‍ക്കാണ് ഗുരുതരമായ രോഗം പിടിപെട്ടത്. ഇപ്പോള്‍ ഓപറേഷന് വിധേയമായി വീട്ടില്‍ വിശ്രമത്തിലാണ് വിദ്യാര്‍ഥിനി.
സ്കൂള്‍ അസംബ്ളിയില്‍ നടന്ന ചടങ്ങില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എം. സദാശിവന്‍ സംഖ്യ കുടുംബത്തിന് കൈമാറി. പി.ടി.എ പ്രസിഡന്‍റ് ഇ. ദേവദാസ് അധ്യക്ഷത വഹിച്ചു. മാനേജര്‍ പോള്‍ പഴസി ഡിസില്‍വ സംസാരിച്ചു. കൂടുതല്‍ സംഖ്യ പിരിച്ച ഏഴു വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം നടത്തി. പ്രധാനാധ്യാപിക സിസ്റ്റര്‍ ഷോജി സ്വാഗതവുംസി. അബ്ദു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീം: നവംബര്‍ നാലിന് ജനകീയ കണ്‍വെന്‍ഷന്‍

മാമ്പുഴ ജനകീയ  ശുചീകരണത്തിന് തുടക്കം കുറിക്കുന്നു (ഫയല്‍ ചിത്രം)
പന്തീരാങ്കാവ്: മാസങ്ങളായി മുടങ്ങിക്കിടന്ന മാമ്പുഴ സര്‍വേക്ക് സ്പെഷല്‍ ടീമിനെ നിയമിച്ചു. മാമ്പുഴ ആക്ഷന്‍ കമ്മിറ്റിയുടെയും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എം.കെ. രാഘവന്‍ എം.പി തുടങ്ങിയ ജനപ്രതിനിധികളുടെയും നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ജില്ലയിലെ മാമ്പുഴ ഉള്‍പ്പെടെയുള്ള പുഴ കൈയേറ്റവും പരിഗണനയിലുള്ള മറ്റ് സര്‍വേകളും പൂര്‍ത്തിയാക്കുന്നതിന് അഞ്ചംഗ ടീമിനെ നിയോഗിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവ്.
മാമ്പുഴ വീണ്ടെടുപ്പിന്‍െറ ഭാഗമായി പുഴ കൈയേറ്റം അവസാനിപ്പിക്കാന്‍ സര്‍വേ നടത്തണമെന്ന സംരക്ഷണ സമിതിയുടെ നിരന്തര അപേക്ഷയെതുടര്‍ന്ന് 2012 ജനുവരി 17ന് സര്‍വേ തുടങ്ങിയിരുന്നു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തുടങ്ങിയ സര്‍വേയില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ദിവസങ്ങള്‍ക്കകം സര്‍വേയര്‍മാരില്ലാതെ കൈയേറ്റമൊഴിപ്പിക്കല്‍ ഇടക്കുവെച്ച് നിലക്കുകയായിരുന്നു.
മുടങ്ങിയ സര്‍വേ പുനരാരംഭിക്കാന്‍ ആവശ്യമായ സര്‍വേയര്‍മാരെ അനുവദിക്കണമെന്ന ജനപ്രതിനിധികളുടെയും ജില്ലാ കലക്ടറുടെയും നിരന്തര ഇടപെടലിനെതുടര്‍ന്നാണ് കഴിഞ്ഞദിവസം അഞ്ച് സര്‍വേയര്‍മാരെ അനുവദിച്ച് സര്‍വേ ഡയറക്ടറുടെ ഉത്തരവിറങ്ങിയത്.
മാമ്പുഴയുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ ടൂറിസം വകുപ്പുകളുടെ പദ്ധതികള്‍ പരിഗണനയിലുണ്ടെങ്കിലും സര്‍വേ പൂര്‍ത്തിയാവാത്തതിനാല്‍ തുടര്‍നടപടികളുണ്ടായിട്ടില്ല. ഇറിഗേഷന്‍ വകുപ്പിന്‍െറ അഞ്ച് കോടിയുടെ പദ്ധതി സജീവ പരിഗണനയിലുണ്ട്. സര്‍വേ നടത്തി കൈയേറ്റം ഒഴിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാവാത്തതാണ് പുഴ വീണ്ടെടുപ്പിന്‍െറ മുഖ്യപ്രതിബന്ധം.
പുതുതായി നിയമിതരായവരില്‍നിന്ന് രണ്ടുപേരെ സര്‍വേ പൂര്‍ത്തിയാവും വരെ മാമ്പുഴക്കായി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനിടെ, കൈയേറ്റം ഒഴിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ദ്രുതഗതിയിലാക്കുന്നതിന് മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നുണ്ട്. ഇതിന്‍െറ ഭാഗമായി മാമ്പുഴ സംരക്ഷണ ജനകീയ കണ്‍വെന്‍ഷന്‍ നവംബര്‍ നാലിന് വൈകീട്ട് നാലിന് പയ്യടിമത്തേല്‍ വായനശാല പരിസരത്ത് നടക്കും. എം.കെ. രാഘവന്‍ എം.പി, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ കണ്‍വെന്‍ഷനെത്തും. തുടര്‍ന്ന് ഭാവി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് മാമ്പുഴ സംരക്ഷണ സമിതി ഭാരവാഹികള്‍ പറഞ്ഞു.

Friday, 26 October 2012

സാഹോദര്യം പങ്കു വെച്ച് ഈദ് ഗാഹ്

കുറ്റിക്കാട്ടൂര്‍ :മനുഷ്യ ചരിത്രത്തില്‍ നാഗരിഗതകള്‍ക്ക് ജന്മം നല്‍കിയ ഇബ്രാഹിം പ്രവാചകന്റെ പാത വര്‍ത്തമാന കാലഘട്ടത്തിലെ ഉച്ച നീച്ചത്തങ്ങളെ തുടച്ചു മാറ്റാന്‍ ആഹ്വാനം നല്‍കുന്നതാണെന്ന്  കുറ്റിക്കാട്ടൂര്‍  ഈദ് ഗാഹ്  പ്രസംഗത്തില്‍ മീഡിയ വന്‍ റിപ്പോര്‍ട്ടര്‍ മുജീബ് ആക്കോട് പറഞ്ഞു .സ്ത്രീകളും കുട്ടികളും അടക്കം ധാരാളം പേര്‍ പങ്കെടുത്തു വെല്‍ഫയര്‍ പാര്‍ടി ജില്ല വൈസ്:പ്രസി ;ജോന്സന്‍ നെല്ലിക്കുന്ന് മുഖ്യാതിഥി യായിരുന്നു .

ത്യാഗത്തിന്റെ ഓര്‍മയില്‍ ഇന്ന് ബലി പെരുന്നാള്‍

കുറ്റിക്കാട്ടൂര്‍ :ഇബ്രാഹിം നബിയുടെ ത്യാഗ ജീവിതത്തെ ഓര്‍മപ്പെടുത്തി ഇന്ന് മുസ്ലിങ്ങള്‍ ബലി പെരുന്നാള്‍  ആഘോഷിക്കുകയാണ് .ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാള്‍ .ഈദു ഗാഹുകളിലും പള്ളികളിലും നടക്കുന്ന പ്രാര്‍ഥനക്ക് ശേഷം വിശ്യാസികള്‍ സ്നേഹവും സാഹോദര്യവും പങ്കു വെക്കുകയും വീടുകളില്‍  സൌഹ്ര്‍  സന്ദര്‍ശനം നടത്തുകയും ചെയ്തു പെരുന്നാളിന് നന്മകളുടെ പാഥേയം   തുറന്നിടും . ഏവര്‍ക്കും കുറ്റിക്കാട്ടൂര്‍  നുസിന്റെ പെരുന്നാള്‍ ആശംസകള്‍ .

Wednesday, 24 October 2012

മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി

പാപമോചനവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള ദൈവവിളിക്ക് ഉത്തരമായി ചുണ്ടുകളില്‍ തല്‍ബിയത്ത് മന്ത്രങ്ങളുമായി മക്കയിലെ ഭക്തജനസാഗരം നാലു കിലോമീറ്റര്‍ അപ്പുറമുള്ള മിനായിലേക്ക് പരന്നൊഴുകിത്തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചെറുസംഘങ്ങളായി തുടങ്ങിയ പ്രയാണം ബുധനാഴ്ച പ്രഭാതപ്രാര്‍ഥനക്കു ശേഷം മഹാപ്രവാഹമായി മാറുകയായിരുന്നു. ‘അല്ലാഹുവേ, നിന്‍െറ വിളിക്കുത്തരമായി ഞാനിതാ എത്തി’ എന്നര്‍ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തല്‍ബിയത്ത് ആവേശപൂര്‍വം ഏറ്റുചൊല്ലി ആബാലവൃദ്ധം തീര്‍ഥാടകര്‍ മക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നു മിനായിലേക്കു നീങ്ങുകയാണ്. വൈകുന്നേരത്തോടെ തീര്‍ഥാടകര്‍ മുഴുവന്‍ മിനായില്‍ എത്തിച്ചേരും. രാത്രി മുഴുവന്‍ പ്രാര്‍ഥനകളുമായി അവിടെ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച തീര്‍ഥാടകര്‍ ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി തിരിക്കും. വിദേശത്തു നിന്നെത്തിയ 18 ലക്ഷം തീര്‍ഥാടകരടക്കം ഈ വര്‍ഷം 25 ലക്ഷത്തോളം പേര്‍ ഹജ്ജില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൗദി ഭരണകൂടത്തിന്‍െറ കണക്ക്. സുഗമവും സുരക്ഷിതവുമായ തീര്‍ഥാടനം ഉറപ്പുവരുത്താനുള്ള മുഴുവന്‍ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തിയിട്ടുണ്ട്.
ഹജ്ജ് കമ്മിറ്റി മുഖേന 125,000 പേരും സ്വകാര്യഗ്രൂപ്പുകള്‍വഴി 45,000 പേരുമടക്കം ഇന്ത്യയില്‍ നിന്ന് 1,70,000 ഓളം തീര്‍ഥാടകരാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്.
തിരക്കൊഴിവാക്കാനായി കേരളത്തില്‍ നിന്നുള്ള ഹാജിമാരെ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിച്ചുതുടങ്ങിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഇരുപതിനായിരത്തോളം തീര്‍ഥാടകര്‍ 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ ശാര ജൗഹറ, സൂഖുല്‍ അറബ് റോഡുകളിലെ തമ്പുകളിലാണ് കഴിയുന്നത്. തീര്‍ഥാടകര്‍ പൊതുവെ സംതൃപ്തരാണെന്ന് മലയാളി വളണ്ടിയര്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹനീഫ പറഞ്ഞു. 14 മുതവ്വിഫുമാര്‍ക്കു കീഴില്‍ മലയാളികളായ 28 വളണ്ടിയര്‍മാര്‍ മലയാളിഹാജിമാരുടെ സേവനത്തിനായി മിനായിലുണ്ട്. ഇതാദ്യമായി ഇത്തവണ തീര്‍ഥാടകര്‍ക്ക് മിനായില്‍ മുതവ്വിഫുമാരുടെ വക ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിക്ക് മിനായില്‍ നിന്നു അറഫയിലേക്കുള്ള ട്രെയിന്‍സര്‍വീസ് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം ആറു മുതല്‍ അവിടെ നിന്നു മുസ്ദലിഫയിലേക്കും ട്രെയിന്‍ തീര്‍ഥാടകര്‍ക്കു വേണ്ടി സര്‍വീസ് നടത്തും.

Monday, 22 October 2012


മായിന്കോട്ടു ചാലില്‍ അബ്ദുറഹ്മാന്‍ (കരി കച്ചവടം )നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;മായിന്കോട്ടു  ചാലില്‍ അബ്ദുറഹ്മാന്‍( 67 )  (കരി കച്ചവടം) നിര്യാതനായി .ഭാര്യ ;ആമിന ,മക്കള്‍ ജമീല ,ബാവ ,മുഹമ്മദ്‌,സാറ ,സാജിത ,ഹാജര ,സജല ,സുബൈര്‍ ,മയ്യത്ത് മാണി യമ്പലം ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ ഖബറടക്കി .

Thursday, 18 October 2012

റോഡ്‌ നവീകരണം; ഗതാഗത തടസ്സം തുടരുന്നു .

കുറ്റിക്കാട്ടൂര്‍ :കോഴിക്കോട് -മാവൂര്‍ റോഡിന്‍റെ നവീകരണം തുടരുന്നതിനിടെ ഗതാഗത തടസ്സം രൂക്ഷമാകുന്നു .ചെറൂപ്പ മുതല്‍ തുടങ്ങിയ പ്രവര്‍ത്തി ഇപ്പോള്‍ ആനക്കുഴിക്കരക്കും വെള്ളിപ്പരംബിനും ഇടയിലാണ് നടക്കുന്നത് .ഇവിടങ്ങളില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിര്‍ത്തിയിടുകയാണ് .വെള്ളം കയറുന്ന ഇടങ്ങളില്‍ ഉയരം കൂട്ടുകയും ഓടകള്‍ കുഴിയെടുത്തുമാണ് പണി നടക്കുന്നത് .നാഥ് ഗ്രൂപ്പാണ് പണി നടത്തുന്നത് . റോഡ്‌ പണി കഴിയുന്നതോടെ വെള്ളകെട്ടുകള്‍ കാരണം പ്രശ്നം ഉണ്ടാവില്ലന്നാണ് പറയുന്നത് .ബ്ലോക്ക് കാരണം ബസ്സുകള്‍ ട്രിപ്പ് കട്ട് ചെയ്യുന്നത് കാരണം  ജനങ്ങള്‍ക്ക്‌ പ്രയാസം നേരിടുന്നുണ്ട് .

Tuesday, 16 October 2012

അറഫാ സംഗമം ഒക്ടോബര്‍ 25ന്‌

വിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സമതലത്തിലെ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയത്തില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ ത്തുടര്‍ന്ന് മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുകയായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ അനിവാര്യ അനുഷ്ഠാനമായ അറഫാ സംഗമം 25നും ബക്രീദ് 26നും ആയിരിക്കും. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ കൂടി മിനായിലെ കല്ലെറിയല്‍ കര്‍മങ്ങള്‍ ഉണ്ടാകും. അതിനുശേഷം 28ന് ഹജ്ജ് പൂര്‍ണമാകും. അറഫായിലേയ്ക്ക് പുറപ്പെടാന്‍ വേണ്ടി ഹാജിമാര്‍ 24ന് മിനായിലെ തമ്പുകളില്‍ ഒത്തുചേരും.

ബലി മൃഗങ്ങള്‍ക്ക് ബെല്ലാരി രാജ' മാര്‍ക്കറ്റ് ; കുറ്റി ക്കാട്ടൂരില്‍ തമിഴ് കന്നുകാലികള്‍ക്ക് ഡിമാണ്ട്


കുറ്റിക്കാട്ടൂര്‍ :ബലി പെരുന്നാളിന് ഇത്തവണയും തമിഴ് നാട്ടില്‍ നിന്നും കന്നു കാലികള്‍ എത്തി.ബലി അറുക്കാന്‍ പറ്റിയ ഉയര്‍ന്ന ഇനം കാളകളാണ്  .സര്‍വീസ് സ്റ്റെഷനടുത്ത വില്പന കേന്ദ്രത്തില്‍ എത്തിയത് 
മമ്മൂട്ടിയുടെ കാലിക്കച്ചവടത്തിന്റെ ടൈറ്റില്‍ ബെല്ലാരി രാജയുടെ പേരിലും ഒരു കൂട്ടര്‍ വിപണി തുറന്നിട്ടുണ്ട്. ഇരുപത്തയ്യായിരത്തിനു മുകളില്‍ തുടങ്ങുന്ന വിലയാണ് ഇത്തവണ ഓരോന്നിനും .കിലോ വില നൂറ്റംപതിനു മുകളിലെത്തും .മുന്തിയ ഇനം ആകാരമുള്ള കാളകള്‍ക്ക് വിപണി വിലയീക്കള്‍ അതികം കൊടുത്തും വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട് .പള്ളികള്‍ കേന്ദ്രീകരിച്ചു ഷെയര്‍ എടുത്തും കൂടാതെ വ്യക്തികള്‍ ഒറ്റക്കായും ബലി അറുക്കുന്നത് കൊണ്ട് ഓരോ വര്‍ഷവും ഇവയുടെ ഡിമാണ്ട് കൂടി വരികയാണ് .ഇത്തവണ ജമാഅത്തെ ഇസ്ലാമി ആസാമിലെ ദുരിതശ്യാസ കേമ്പുകള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബലിക്കുള്ള ഷെയറുകള്‍ ഇവിടെ നിന്നും ശേഖരിക്കുന്നത്  കൊണ്ട് കച്ചവടത്തില്‍ ചെറിയ ഇടിവുന്ടെന്നു മാര്‍ക്കറ്റിന്റെ ഉടമ തിരുമങ്ങലത്ത് കുഞ്ഞി കോയ പറഞ്ഞു .  

യുവതിക്ക് മയക്കുമരുന്ന് നല്‍കിയ സംഭവം: ഭര്‍ത്താവിന് വേണ്ടി ഊര്‍ജിത അന്വേഷണം


കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ യമാനിയ കാന്‍റീനില്‍ നവവധുവിന് മയക്കുമരുന്ന് നല്‍കി പണവും ആഭരണവുമായി മുങ്ങിയ ഭര്‍ത്താവ് ഏറ്റുമാനൂര്‍ പട്ടിത്താനം പൊയില്‍ക്കപ്പുറം ഇബ്നു മുഹമ്മദ് ഹസന് വേണ്ടി മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. ആദ്യഭാര്യയിലുള്ള മകളുമായി സുഹൃത്തിന്‍െറ ഇരുചക്ര വാഹനത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞത്. രണ്ടുമാസം മുമ്പാണ് പരേതനായ പാഴൂര്‍ പുലക്കത്തുപുറായി ഇസ്മായിലുകുട്ടിയുടെ മകള്‍ ഹാജിറയെ (26) ഇയാള്‍ വിവാഹം ചെയ്തത്. ഇബ്നുമുഹമ്മദ് ജോലി ചെയ്യുന്ന കുറ്റിക്കാട്ടൂര്‍ യമാനിയ അറബിക് കോളജ് കാന്‍റീനോട് ചേര്‍ന്നുള്ള ഒറ്റമുറിയിലാണ് താമസിച്ചിരുന്നത്. രോഗം പിടിപെട്ട ഭാര്യക്ക് മയക്കുമരുന്ന് നല്‍കി പുലരുന്നതിന് മുമ്പാണ് ഇയാള്‍ കടന്നുകളഞ്ഞത്. യുവതിയുടെ ഐഡന്‍റിറ്റി കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ മുക്കത്തുനിന്ന് രണ്ട് സിംകാര്‍ഡ് തരപ്പെടുത്തിയിട്ടുണ്ടത്രെ. ആഭരണമടക്കം മൂന്നര ലക്ഷത്തോളം പണവും ഐഡന്‍റിറ്റി കാര്‍ഡും യുവതിയുടെ മൊബൈല്‍ ഫോണുമായാണ് ഇയാള്‍ കടന്നത്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Thursday, 11 October 2012

തണ്ണീര്‍ തടം മണ്ണിട്ട്‌ നികത്തുന്നത് അറിഞ്ഞില്ല ;കുളിര് കൊള്ളാന്‍ അവര്‍ വീണ്ടും വന്നു .


കുറ്റിക്കാട്ടൂര്‍ :കുളിര് പെയ്യുന്ന നീര്തടങ്ങളില്‍ അഥിതി കളായി അവര്‍ വീണ്ടും വന്നു. മണ്ണിട്ട്‌ ബാക്കി വെച്ച മാവൂരിലെ  തണ്ണീര്‍ തടങ്ങളില്‍ ദേശാടന പക്ഷികളുടെ ചിറകടികള്‍ കേട്ട് തുടങ്ങി .ഒക്ടോബര്‍ മാസം പിറക്കുന്നത്‌ ഇവരുടെ വരവോടെയാണ് .ഇന്ത്യയിലെ വടക്കന്‍ ദേശം, റഷ്യയിലെ സൈബീരിയ ചൈന നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇവര്‍ മാവൂരിലെ ഇലപോഴിക്കുന മരങ്ങളില്‍ മഞ്ഞുപെയ്യുന്ന  കാലം നോക്കി വിരുന്നു വന്നിരിക്കുന്നത് .
കല്പ്പള്ളിയിലെ നീര്‍ തടങ്ങളിലും ചെരുപുഴയുടെ തീരങ്ങളിലും വിവിധ വര്‍ണങ്ങള്‍ ചാലിച്ച ഇവരുടെ അഴക്‌ വിരിയിച്ച വിഹാരമാണ് ഇനി .നാട്ടുകരുംയുള്ള കൂട്ടിലും ദേശാടനക്കരായ ഇവരുണ്ടാവും .ബ്ലാക്ക് വിംഗ് സ്ടിന്റ്റ് ,(പവിഴക്കാലി )സന്ടെഴ്സുസ്റെന്‍ ,കൊട്ടാന്‍ തീന്‍ ,ലിറ്റില്‍ റിങ്ങ്സ്  ഫ്ലവര്‍ ,എന്നീ ഇനങ്ങളില്‍ പെട്ടവരാണ് അഥി തികളില്‍ അധികവും .മെയ്‌ തുടങ്ങുമ്പോള്‍ ഇവരുടെ തിരിച്ചു പോക്ക് തുടങ്ങും .കണ്ണും കാതുമില്ലാതെ തന്നെര്‍ തടങ്ങള്‍ മണ്ണിട്ട്‌ നികത്തുംപോള്‍ ഇനി ഇവരുടെ വരവ് എത്ര കാലം എന്നാണ് പ്രക്രതി സ്നേഹികള്‍ ചോദിക്കുന്നത് 

കൂളിമാട് കടവ് പാലം: അപ്രോച്ച് റോഡിന്‍െറ സര്‍വേ പൂര്‍ത്തിയായി

മാവൂര്‍: കോഴിക്കോട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ചാലയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മിക്കുന്ന പാലത്തിന്‍െറ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി.
പി.ഡബ്ള്യു.ഡി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സര്‍വേ നടത്തിയത്. കൂളിമാട് കടവില്‍നിന്നും കൂളിമാട് അങ്ങാടിക്കു സമീപംവരെയുള്ള 210 മീറ്റര്‍ ദൂരത്തിലാണ് സര്‍വേ നടത്തിയത്. മൂന്നുവര്‍ഷം മുമ്പുതന്നെ റോഡിനുവേണ്ടി പ്രദേശവാസികള്‍ സ്ഥലം വിട്ടുനല്‍കിയിരുന്നു. ഇതാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ അളന്ന് തിട്ടപ്പെടുത്തി അടയാളമിട്ടത്. ഇതനുസരിച്ച് ഒരു വീട് പൂര്‍ണമായി പൊളിച്ചുനീക്കേണ്ടി വരും. മറ്റൊരു വീടിനോട് ചേര്‍ന്നുകൊണ്ട് റോഡ് പോകുന്നതിനാല്‍ ആ വീട്ടുകാരെയും മാറ്റി താമസിപ്പിക്കേണ്ടി വരും. മറ്റ് വീടുകള്‍ക്കോ കെട്ടിടങ്ങള്‍ക്കോ ഭീഷണിയൊന്നുമില്ല. 17 പേര്‍ക്കാണ് സ്ഥലം നഷ്ടപ്പെടുക. 34 ലക്ഷം രൂപയാണ് സ്ഥലമേറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാര തുകയായി നല്‍കുന്നതിന് നേരത്തെ സര്‍ക്കാര്‍ അനുവദിച്ചത്. തുക ഈ മാസം 15ന് വിതരണം ചെയ്യും.
പാലത്തിന്‍െറ മറുഭാഗത്ത് മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്തെ അപ്രോച്ച് റോഡിനുള്ള സര്‍വേ നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും. ഇവിടെയും നേരത്തെ തന്നെ പരിസരവാസികള്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതുകൂടി പൂര്‍ത്തിയാകുന്നതോടെ പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്നത്.
300 മീറ്ററോളം നീളത്തില്‍ ഒമ്പതു തൂണുകളിലായി ആറ് മീറ്ററോളം വീതിയിലുള്ള പാലത്തിനാണ് രൂപരേഖ തയാറാക്കിയത്. 23 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കൂളിമാട്കടവില്‍ പാലം യാഥാര്‍ഥ്യമാകുകയാണെങ്കില്‍ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് ഏറെ ഉപകാരമാകും.
സര്‍വേ നടപടികള്‍ക്ക് വാല്യേുഷന്‍ അസിസ്റ്റന്‍സ് വി.എ. റഫീഖ്, പി.ഡബ്ള്യു.ഡി അസി. എന്‍ജിനീയര്‍ ബൈജു, റവന്യൂ ഇന്‍സ്പെക്ടര്‍ കെ. സുബ്രഹ്മണ്യന്‍, പി.ഡബ്യു.ഡി ഓവര്‍സിയര്‍ പി.കെ. പുഷ്പരാജ്, സര്‍വേയര്‍മാരായ എം. രാജേഷ്, പി.കെ. സാനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tuesday, 9 October 2012

അപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം: പ്രതിഷേധം വ്യാപകം


മാവൂര്‍: മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ പള്ളിതാഴം കുറിഞ്ഞോടത്ത് കടവ് പാലത്തിന് സമീപം മെറ്റല്‍ക്കൂനയില്‍ തട്ടി സൈക്കിള്‍ യാത്രികനായ വിദ്യാര്‍ഥി ബസിനടിയിലേക്ക് വീണുമരിച്ച സംഭവത്തില്‍ വ്യാപകപ്രതിഷേധം. കരാറുകാരുടെ അനാസ്ഥ കാരണമാണ് ദാരുണമായ അപകട മരണം സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടുവര്‍ഷം മുമ്പാണ് മാങ്കാവ്-കണ്ണിപറമ്പ് റോഡിന്‍െറ നവീകരണ പ്രവൃത്തി തുടങ്ങിയത്. മുക്കം ആസ്ഥാനമായുള്ള ഏബ്ള്‍ ഗ്രൂപ്പാണ് പ്രവൃത്തി ഏറ്റെടുത്തിരുന്നത്. എന്നാല്‍, തുടങ്ങിയ അന്നുതൊട്ട് ഇന്നുവരെ ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഈ റോഡിന്‍െറ നവീകരണത്തിന് നടന്നിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പി.ഡബ്ള്യു.ഡി ഓഫിസ് ഉപരോധിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എത്രയും പെട്ടെന്ന് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. അതിനുശേഷം പെരുമണ്ണ മുതല്‍ ഊര്‍ക്കടവ് വരെയുള്ള ഭാഗങ്ങളിലൊക്കെ മെറ്റലും ക്വാറിപ്പൊടികളും മറ്റും റോഡിന്‍െറ ഇരുഭാഗങ്ങളിലും ഇറക്കിയിട്ടുണ്ട്. ഇത്തരത്തില്‍ കൂട്ടിയിട്ട മെറ്റല്‍ക്കൂനയാണ് തിങ്കളാഴ്ച അപകടത്തിന് കാരണമായത്.
റോഡിന്‍െറ ഈ അവസ്ഥ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഈ റോഡിലൂടെ മുപ്പതോളം ബസുകളാണ് പെരുവയല്‍ ഭാഗത്തേക്കും രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗത്തേക്കും സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ മറ്റ് നിരവധി വാഹനങ്ങളും ഇടതടവില്ലാതെ കടന്നുപോകാറുണ്ട്.
എന്നാല്‍, റോഡിന്‍െറ ഇരുവശങ്ങളിലും മെറ്റലും കരിങ്കല്ലുകളും കൊണ്ടിടാന്‍ തുടങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ വഴിയില്ലാതായി. തെരുവ് വിളക്കില്ലാത്തതും രാത്രികളില്‍ അപകടമുണ്ടാകുന്നുന്നുണ്ട്.
ദുരിതയാത്രക്ക് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഗതാഗതം തടയുന്നതുള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആലോചന.

Monday, 8 October 2012

കരിങ്കല്‍ കൂനയില്‍ സൈക്കിള്‍ തട്ടി ബീലൈന്‍ സ്കൂള്‍ വിദ്യാര്‍ഥി ബസ്സിനടിയിലേക്ക് വീണു മരണപെട്ടു

കുറ്റിക്കാട്ടൂര്‍ :റോഡ്‌ നവീകരണത്തിന് കൂട്ടിയിട്ട മെറ്റല്‍ കൂനയില്‍ തട്ടി ബസ്സിനടിയിലേക്ക് വീണ സ്കൂള്‍വിദ്യാര്‍ഥി ബസ്‌ കയറി മരിച്ചു   മദ്രസ  വിട്ടു വീട്ടിലേക്കു വരുമ്പോള്‍ കായലം പള്ളിത്താഴത്  വെച്ച് ബീലൈന്‍ പുബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിയും കുറുഞ്ഞേടത്തു പാലം  മുംതാസ് മന്‍സിലില്‍ അത്തിക്കോട്ടുമ്മല്‍ അക്ബറിന്റെ മകനുമായ  അജ്മലാണ്( 9 ) ദാരുണമായി മരണപെട്ടത്‌ . രാവിലെ 8 15  നാണ് സംഭവം .കുന്നത് പാലം -മാവൂര്‍ റൂട്ടിലോടുന്ന പുലരി ബുസ്സൈനടിയിലാണ് പെട്ടത് .15 ദിവസം മുന്‍പ് ഉപ്പയുടെ അടുത്തു നിന്നും ഉമ്മ മുംതാസിന്റെ കൂടെ സഹോദരങ്ങല്‍ക്കൊപ്പം തിരിചെത്തിയതാണ് അജ്മല്‍ .ബീലൈന്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്തിയാണ് അജ്മല്‍ സഹോദരങ്ങള്‍ :ആദിര്‍ ,ഫാത്തിമ നജ . ഇന്ന് ബീ ലൈന്‍  സ്കൂളിനു അവധി  കൊടുത്തു.

മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം ജനകീയ കമ്മറ്റി രൂപീകരിച്ചു

കുറ്റിക്കാട്ടൂര്‍ :വെള്ളകെട്ടും ഗതാഗത ക്കുരുക്കം പരിഹരിച്ചു മാവൂര്‍ -കോഴിക്കോട് റോഡിന്‍റെ നവീകരണം തുടങ്ങി .ഈ റൂട്ടിലെ ഏറ്റവും വലിയ അങ്ങാടിയായ കുറ്റി ക്കാട്ടൂരില്‍ വ്യാപാരികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും  പ്രശ്നങ്ങള്‍ ബന്ദ്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തി വികസനം കാര്യക്ഷമമാക്കുന്നതിനും ജനകീയ കമ്മറ്റി രൂപീകരിച്ചു .ചെറൂപ്പ മുതല്‍ മെഡി ;കോളേജ് വരെയുള്ള പത്തു കി മി നീളം 16 കോടിയോളം രൂപ വിനിയോഗിച്ചു പി ഡബ്ലിയു .ഡി യാണ് പ്രവര്‍ത്തി നടത്തുന്നത് .മഴക്കാലത്ത് വെള്ളം ഒഴുക്കുന്നതിനും ഡ്രൈനേജ് സംവിധാനവും ഒരുക്കി ഉയരം കൂട്ടിയാണ് റോഡ്‌ നിര്‍മിക്കുന്നത് .വെള്ളി പറമ്പ . കുറ്റിക്കാട്ടൂര്‍,ആ റെ  രണ്ടു ,ആറാം മൈല്‍  തുടങ്ങിയ ഭാഗങ്ങളില്‍ ഒരു മീറ്റര്‍ വരെ  ഉയരം കൂടും .കൂടാതെ ഡ്രൈ നെജും .കണ്‍ വെര്‍ട്ടും നിര്‍മിച്ചു വെള്ളം ഒഴുക്കാനുള്ള സംവിധാനവും ഉണ്ടാക്കി ഒന്‍പതു മീറ്റര്‍ വീഥിയില്‍ റോഡ്‌ നിര്‍മിക്കാനാണ് പദ്ധതി.ഇതിനിടയില്‍ വ്യാപാരികള്‍ക്കും നാട്ടുകാരക്കും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം റോഡ്‌ വികസനം മുടങ്ങാതിരിക്കാനും പ്രശ്നനഗള്‍ക്ക് പരിഹാരം കാണാ നുമാണ് ബ്ലോക്ക് മെമ്പര്‍ സി മാധവദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി .മുഹമ്മദ്‌ (പ്രസി ;വ്യാപാരി വ്യവസായി ഏകോപന സമിതി )കണ്‍ വീനറായി  കമ്മറ്റി രൂപീകരിച്ചത് .വാര്‍ഡ്‌ മെമ്പര്‍മാരായ പൊതാതു മുഹമ്മദ്‌  അനീഷ്‌ പാലാട്ടു .  പെങ്കട്ടില്‍ രാധാകൃഷ്ണന്‍ എന്നിവരും   പെങ്കട്ടില്‍  അഹമ്മദ് ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ ,ഇ.മുജീബ് .സുരേന്ദ്രന്‍ കെ പി ,സുരേന്ദ്രന്‍ കെ .ഭരതന്‍ ഇര്‍ഷാദ് അഹമ്മദ് .നിസാര്‍ ,തുടങ്ങിയവരും കമ്മറ്റി അംഗങ്ങളാണ് .

Saturday, 6 October 2012

കൌണ്ടര്‍ തുറന്നു ഇനി ലൈസന്‍സിന് കാത്തിരിക്കേണ്ട

കുറ്റിക്കാട്ടൂര്‍ :പുതുക്കല്‍, വിലാസം മാറ്റല്‍, ഡ്യൂപ്ളിക്കേറ്റ് തുടങ്ങിയ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ കൈയോടെ തീര്‍പ്പാക്കാന്‍ ആര്‍.ടി. ഓഫിസില്‍ പ്രത്യേക കൗണ്ടര്‍ തുറന്നു. കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കല്‍, നഷ്ടപ്പെട്ടതിന്‍െറ ഡ്യൂപ്ളിക്കേറ്റ്, വിലാസംമാറ്റല്‍ തുടങ്ങി അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥക്ക് ഇതോടെ പരിഹാരമാവും. വെള്ളിയാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന കൗണ്ടറില്‍ നിന്ന് 80 ലൈസന്‍സുകള്‍ നേരിട്ട് വിതരണം ചെയ്തു. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും കൗണ്ടറിന്‍െറ പ്രവര്‍ത്തനം.
പുതുക്കുന്നതിനും മറ്റും നല്‍കിയ അപേക്ഷകളില്‍ ചിലത് രണ്ടു വര്‍ഷമായിട്ടും പുതുക്കി നല്‍കിയില്ലെന്ന പരാതി പരിഗണിച്ച് ആര്‍.ടി.ഒ രാജീവ് പുത്തലത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ബന്ധപ്പെട്ട രേഖകളും പഴയ ലൈസന്‍സുമായി കൗണ്ടറിലെത്തിയാല്‍ ക്ളര്‍ക്ക് അവ ഒത്തുനോക്കി പണം സ്വീകരിക്കും. തൊട്ടടുത്ത കൗണ്ടറിലുള്ളയാള്‍ ഇവ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. 10 പേരുടെ അപേക്ഷകള്‍ കമ്പ്യൂട്ടറിലായാല്‍ എം.വി.ഐയുടെ മുറിയിലെത്തി പ്രിന്‍റൗട്ട് എടുക്കും. എം.വി.ഐ ഒപ്പിട്ട് ലാമിനേറ്റ് ചെയ്ത ലൈസന്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ തയാറാകും.
ആവശ്യക്കാര്‍ക്ക് ലൈസന്‍സ് വിരലടയാളം രജിസ്റ്ററില്‍ പതിപ്പിച്ച് ലൈന്‍സസ് നേരില്‍ കൈപ്പറ്റാം, കാത്തുനില്‍ക്കാന്‍ സമയമില്ലെങ്കില്‍ അന്നുതന്നെ ലൈസന്‍സ് തപാലില്‍ നല്‍കും. നിലവിലുള്ള ലൈസന്‍സിന്‍െറ ജോലികള്‍ക്കു മാത്രമായി ഒരു മോട്ടോര്‍ വെഹിക്ക്ള്‍ ഇന്‍സ്പെക്ടറെ നിയോഗിച്ചിട്ടുണ്ട്.
പ്രത്യേക കൗണ്ടര്‍ തുറന്നതോടെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലെ തിരക്ക് ഒഴിവാക്കാനാകുമെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഫാസ്റ്റ്ട്രാക്ക് കൗണ്ടറില്‍ കയറിപ്പറ്റാന്‍ നിലവില്‍ പുലര്‍ച്ചെ അഞ്ചുമണിക്കു മുമ്പെ ആര്‍.ടി ഓഫിസില്‍ എത്തുന്നവരുണ്ട്. 10 മുതല്‍ ഉച്ച ഒരുമണി വരെ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ ശരാശരി 100 ലൈസന്‍സുകള്‍ പുതുക്കി നല്‍കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ആര്‍.സി ബുക്ക് മാറ്റി ലാമിനേറ്റഡ് ആര്‍.സി ആക്കുന്നതിനുള്ള അപേക്ഷകര്‍ ആദ്യം എം.വി.ഐയുടെ മുന്നിലെത്തി രേഖകള്‍ ഹാജരാക്കണം. ഇവ പരിശോധിച്ച് എം.വി.ഐ കുറിപ്പെഴുതിയാല്‍ പ്രത്യേക കൗണ്ടറില്‍ പണമടക്കാം. ഇത്തരം അപേക്ഷകളിലും അന്നുതന്നെ ലൈസന്‍സ് നല്‍കും. ലൈസന്‍സ് പുതുക്കലിനും മറ്റുമായി നേരത്തേ ലഭിച്ചതില്‍ കെട്ടിക്കിടക്കുന്ന രണ്ടായിരത്തോളം അപേക്ഷകളില്‍ ഉടന്‍തന്നെ തീര്‍പ്പുണ്ടാകുമെന്നും ആര്‍.ടി.ഒ അറിയിച്ചു.    

കുന്ദമംഗലത്ത് തണല്‍മരങ്ങള്‍ കൂട്ടത്തോടെ മുറിക്കുന്നു

 കുറ്റിക്കാട്ടൂര്‍: കുന്ദമംഗലം ബ്ളോക് പഞ്ചായത്തിന്‍െറ അധീനതയിലുള്ള 32 തണല്‍ മരങ്ങള്‍ ഒറ്റയടിക്ക് മുറിച്ചുനീക്കുന്നു. എന്നോ നിര്‍മിക്കാനിരിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍െറ പേരിലാണ് മരങ്ങളെല്ലാം മുറിച്ചുനീക്കാനുള്ള ബ്ളോക് പഞ്ചായത്തിന്‍െറ വിചിത്ര തീരുമാനം. എട്ടെണ്ണം ഇതിനകം മുറിച്ചുകഴിഞ്ഞു.
കുന്ദമംഗലം ടൗണില്‍ അല്‍പമെങ്കിലും പച്ചപ്പ് അവശേഷിക്കുന്നത് ബ്ളോക് പഞ്ചായത്ത് സ്ഥലത്താണ്. 1.38 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മരങ്ങളാണ് കോടതി, പൊലീസ് സ്റ്റേഷന്‍ പരിസരത്തും ബസ്സ്റ്റാന്‍ഡ് പരിസരത്തുമെല്ലാം തണല്‍ നല്‍കുന്നത്. ഇവയെല്ലാമാണ് മിനി സിവില്‍ സ്റ്റേഷന്‍ എന്ന ‘കാരണം’ കണ്ടെത്തി മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്. കുന്ദമംഗലത്ത് സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ഇതുവരെ ഭരണാനുമതി ആയിട്ടില്ല.
മാത്രവുമല്ല, ഇതിനായി നിര്‍ദേശിക്കപ്പെട്ട ഓഫിസ് വളപ്പിലെ ഓടിട്ട കെട്ടിടം നില്‍ക്കുന്ന സ്ഥലത്ത് പരമാവധി പത്ത് മരങ്ങള്‍ മുറിച്ചാല്‍ തന്നെ നിര്‍മാണത്തിന് തടസ്സമൊന്നുമുണ്ടാവില്ല എന്നിരിക്കെയാണ് 32 മരങ്ങള്‍ ഒറ്റയടിക്ക് മുറിച്ചുനീക്കുന്നത്. 1.12 ലക്ഷം രൂപക്കാണിത് കല്ലായി സ്വദേശി ലേലത്തില്‍ എടുത്തത്. സിവില്‍ സ്റ്റേഷന് സര്‍ക്കാര്‍ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണസമിതി മരംമുറിക്കാന്‍ തീരുമാനമെടുത്തതെന്നും ഇതിന് വനംവകുപ്പിന്‍െറ അനുമതി ലഭിച്ചിട്ടുണ്ടെന്നുമാണ് ബ്ളോക് പഞ്ചായത്ത് സെക്രട്ടറി ഇതേക്കുറിച്ച് പ്രതികരിച്ചത്. മരങ്ങള്‍ കെട്ടിടത്തിന് ഭീഷണിയാണെന്നും ഇവ മുറിച്ചത് സുതാര്യമായിട്ടാണെന്നും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Friday, 5 October 2012

കെട്ടിടം പണിക്കിടെ ഷോക്കേറ്റു യുവാവ് ആശുപത്രിയില്‍

കുറ്റിക്കാട്ടൂര്‍ :കെട്ടിടം പണിക്കിടെ വൈദ്യുതി പോസ്റ്റില്‍ നിന്നുംഷോക്കേറ്റു പരിക്കുകളോടെ പേര്യ സീതിയുടെ മകന്‍ മുജീബിനെ ( 22 ) മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .കൊണ്ക്രീ റ്റിന് പലക  അടിക്കുമ്പോള്‍ അതിലെ കടന്നു പോവുന്ന കമ്പിയില്‍ നിന്നുമാണ് ഷോക്കെ റ്റ തു .മാണി യമ്പലം പള്ളിയുടെ കോട്ടെ ഴുസിനു പണി നടക്കുമ്പോഴാണ്സംഭവം  . 

മരണകുഴികളില്‍ കൂടം കുളത്തുകാര്‍ക്ക് ഐക്യ ദാര് ഡ്യം

കോഴി ക്കോട് കടപ്പുറത്ത്കൂടം കുളം ഐക്യ  ദാര് ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ മരണ കുഴിയ്ല്‍ കിടന്നു പ്രതിഷേധിക്കുന്നു  

കുറ്റിക്കാട്ടൂര്‍ :കൂടം കുളത്തെ ചെറുത്തു നില്‍ക്കുന്ന ജനതക്ക് കോഴി ക്കോട് കടപ്പുറത്ത് മരണക്കുഴിയില്‍ കിടന്നു  ഐക്യ ദാര് ഡ്യം .കൂടം കുളം ഐക്യ  ദാര് ഡ്യം സമിതി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ചെറുത്തു നില്‍പ്പ് സംഘടനകള്‍ അണി ചേര്‍ന്നു. സോളി ഡാരിറ്റി ,ജി ഐ .ഒ,ശാസ്ത്ര സാഹിത്യ പരിഷത് ,എസ യു സി ഐ ,ലോഹ്യ വിചാര വേദി .എസ ഐ ഒ .തുടങ്ങിയ സംഘടന പ്രവര്‍ത്തകര്‍ പ്രകടനമായി വന്നാണ് കടപ്പുറത്ത് കുഴികള്‍ ഒരുക്കിയത് .ജി ഐ ഒ പ്രവര്‍ത്തകര്‍ സ്ത്രീ സാന്നിധ്യം കൊണ്ട് പ്രധിരോധത്തിന്റെ ശബ്ദം ഇരകളുടെ കരുത്താണെന്നു തെളിയിച്ചു .

നസീര്‍ വധം ;ചെറൂപ്പ സ്വദേശി രൂപേഷ് പിടിയില്‍

കുറ്റിക്കാട്ടൂര്‍ :മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി.പി. നസീര്‍ അഹമ്മദിനെ കൊലപാതകം കൂടുതല്‍ ദുരൂഹമാകുന്നു .കൊലക്ക് പിന്നില്‍ സാമ്പത്തിക  ഇടപാടുകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട് .ഇതിനിടയില്‍ നേരത്തെ ചോദ്യം ചെയ്തു വിട്ട ആളെ പോലിസ് അറസ്റ്റു ചെയ്തു .പ്രതികള്‍ സഞ്ചരിച്ച മാരുതി ഒമ്നി വാനിന്‍െറ ഉടമ ചെറൂപ്പ കീഴേപറമ്പത്ത് രൂപേഷ് (34)ലാണ് ഇന്ന് അറസ്റ്റിലായത്.തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നതിനാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. വാനിന്‍െറ രക്തകറ പുരണ്ട ചില്ല് കൊലപാതകം നടന്ന ദിവസം രാത്രി തന്നെ മാറ്റാന്‍ രൂപേഷ് സഹായിച്ചു എന്ന് പൊലീസ് കണ്ടെത്തി.ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു അന്ന് നല്‍കിയ മൊഴി. ഇന്ന് രാവിലെ കേസ് അന്വേഷിക്കുന്ന ചേവായൂര്‍ പൊലീസാണ് രൂപേഷിനെ അറസ്റ്റ് ചെയ്തത്.

വരും തലമുറയ്ക്ക് നദികളെ കാത്തു വെക്കുക ;ഊര്ക്കടവില്‍ ജനകീയ പ്രതിങ്ങ്ഞ്ഞ

ചാലിയാര്‍  തീരത്ത്‌  ഊര്‍ക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്്ജിന് സമീപത്തു നടന്ന നദി സംരക്ഷണ റാലി 
 കുറ്റിക്കാട്ടൂര്‍ :  നദികളെയും അരുവികളെയും നീര്‍ച്ചോലകളെയും വരും തലമുറകള്‍ക്ക് കാഴ്ചവസ്തുവായിപോലും ബാക്കിവെക്കാതെ ‘വികസന കുതിപ്പ്’ നടക്കുമ്പോള്‍ പ്രതീക്ഷയുടെ കൈത്തിരി നാളവുമായി പരിസ്ഥിതി സ്നേഹികളുടെ കൂട്ടായ്മ.
ചാലിയാര്‍ പുഴയോരത്ത് ഊര്‍ക്കടവ് റെഗുലേറ്റര്‍ കംബ്രിഡ്്ജിന് സമീപത്താണ് ആയിരത്തോളം പരിസ്ഥിതി സ്നേഹികള്‍ ഒത്തുചേര്‍ന്ന് പ്രതിജ്ഞയെടുത്തത്. കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള നദീദിനാചരണത്തിന്‍െറ ഭാഗമായിരുന്നു പരിപാടി.
സ്കൂള്‍, കോളജ്, വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഊര്‍ക്കടവ് അങ്ങാടിയില്‍ നിന്നും നദീസംരക്ഷണ മുദ്രാവാക്യമുയര്‍ത്തി റാലിയായാണ് പുഴയോരത്തെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ നദീദിന സന്ദേശം നല്‍കി. തിരുവാതിര ഞാറ്റുവേലയില്‍ പോലും മലയാളികള്‍ കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണിന്നെന്ന് അദ്ദേഹം പറഞ്ഞു.
പ്രഫ. പി. ആലസന്‍കുട്ടി നദീദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. നദികളുടെ സംരക്ഷണ സന്ദേശമുള്‍ക്കൊള്ളുന്ന റിവര്‍ ഏജ് ഡോക്യുമെന്‍ററിയുടെ സീഡി പ്രകാശനം പ്രഫ. ടി. ശോഭീന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് ഊര്‍ക്കടവ് അങ്ങാടിയിലെ കെ.എ. റഹ്മാന്‍ നഗറില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ഡോ. എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലാവസ്ഥാ വ്യതിയാനവും നദികളും എന്ന വിഷയത്തില്‍ പി. ശ്രീകണ്ഠന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. സുരേഷ്, വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശാന്ത, പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അസ്മാബി, വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ഹിബത്തുല്ല, എസ്. ഉണ്ണികൃഷ്ണന്‍, കെ.ഒ. ആലി, കെ.എ. ശുക്കൂര്‍, സി.എം. ജോയി, പ്രഫ. ടി. സീതാരാമന്‍, എം.പി. അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Monday, 1 October 2012

നസീറിന് നാടിന്‍െറ വിട

 മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി പി.പി. നസീര്‍ അഹമ്മദിന്‍െറ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. രാവിലെ 9.30 ന് പരപ്പില്‍ ശാദുലി പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നിശ്ചയിച്ചതെങ്കിലും ജനത്തിരക്ക് കാരണം എം.എം. ഹൈസ്കൂള്‍ ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ നമസ്കാരത്തില്‍ പങ്കെടുത്തു. സഹോദരന്‍ അബ്ദുല്‍ റഷീദാണ് നമസ്കാരത്തിന് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം രാവിലെ തിരുവണ്ണൂരിലെ ബറാമി ഹൗസിലെത്തിക്കുകയായിരുന്നു. 10.30ഓടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയും പടവും പത്രങ്ങളില്‍ വന്ന പിറ്റേന്നുതന്നെ നസീറിന്‍െറ മരണവാര്‍ത്തയും എത്തി. സെക്രട്ടറിയായി തെരഞ്ഞെടുത്തത് രാവിലെ പത്രങ്ങളില്‍ കണ്ട് നസീറിനെ വിളിച്ചവര്‍ക്ക് പ്രതികരണമൊന്നും ലഭിച്ചില്ല. ഏറെ താമസിയാതെ വന്ന വാര്‍ത്ത ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാത്തതായിരുന്നു. ഈയിടെയായി വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളില്‍ ജനം ആശങ്കാകുലരാണ്. ചേംബര്‍ സെക്രട്ടറിയായി ചുമതലയേറ്റ നസീര്‍ ചേംബര്‍ മുഖേന നടപ്പാക്കേണ്ട വിപുലമായ പദ്ധതികള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. ജേസീസ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ്, റോട്ടറി ക്ളബ് ഭാരവാഹി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. രാത്രി ഏഴോടെ ചേംബര്‍ ഓഫിസില്‍ നിന്നിറങ്ങിയ നസീര്‍ വീട്ടില്‍ വിളിച്ച് അല്‍പം വൈകുമെന്നറിയിക്കുകയും ചെയ്തിരുന്നു.
നഗരത്തില്‍ പല സന്ദര്‍ഭങ്ങളിലായി കൊല്ലപ്പെടുന്ന ആറാമത്തെ വ്യാപാരിയാണ് നസീര്‍. സ്വര്‍ണ വ്യാപാരി കെ.ആര്‍. ഭക്തവത്സലം, അപ്സര തിയറ്റര്‍ ഉടമ കെ.ജെ. തോമസ്, മാട്ടുമ്മല്‍ അബൂബക്കര്‍ ഹാജി, വൈത്തിരിയിലെ റിസോര്‍ട്ട് ഉടമ അബ്ദുല്‍ കരീം, മാര്‍ബിള്‍ വ്യാപാരി അരവിന്ദാക്ഷന്‍ എന്നിവര്‍ നേരത്തേ കൊല്ലപ്പെട്ടവരാണ്. ഇതില്‍ പുതിയറ മാട്ടുമ്മല്‍ ഹോസ്പിറ്റല്‍ ഉടമയായ അബൂബക്കര്‍ഹാജി ട്രെയിനില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ വീണ് മരിക്കുകയായിരുന്നു.

Wednesday, 26 September 2012

മേലെ ചന്തപറമ്പത് എം സി അഹമ്മദ് ഹാജി നിര്യാതനായി

കുറ്റിക്കാട്ടൂര്‍ ;പാറയില്‍ മേലെ ചന്തപറമ്പത് എം സി അഹമ്മദ് ഹാജി നിര്യാതനായി  57 (ഹാജിയാര്‍ )ഭാര്യ ;ഫാത്തിമ പാലാഴി ,മക്കള്‍ ;ഫംഷിദ് ,ഫഹദ് ,ഫസ്മിത ,ഫഹ്മിത , മരുമകന്‍ :നജീബ് എളമരം  

Monday, 24 September 2012

സര്‍വേയര്‍മാരില്ല; മാമ്പുഴ വീണ്ടെടുപ്പിന് അകാലചരമം

അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുന്നു 
കുറ്റിക്കാട്ടൂര്‍ :  ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ മാമ്പുഴ സര്‍വേക്ക് ‘അകാലചരമം’. പുഴ വീണ്ടെടുപ്പിനായി മാമ്പുഴ സംരക്ഷണസമിതിയുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജനുവരി 17നാണ് സര്‍വേ തുടങ്ങിയത്. എം.പിയും എം.എല്‍.എയുമുള്‍പ്പെടെ ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് സര്‍വേ തുടങ്ങിയത്. എന്നാല്‍ സര്‍വേയര്‍മാരില്ലാത്തതിനാല്‍ 10 ദിവസം പോലും പൂര്‍ത്തിയാക്കാനാവാതെയാണ് സര്‍വേ നിലച്ചത്.
സര്‍വേ തുടങ്ങിയ ഒളവണ്ണയില്‍ നിരവധി കൈയേറ്റ പ്രദേശങ്ങള്‍ കണ്ടെത്തിയിരുന്നു. അവസാനം സര്‍വേ നടത്തിയ സ്ഥലത്ത് 45 സെന്‍േറാളം ഭൂമിയാണ് പുഴ പുറമ്പോക്കായി രേഖപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് സര്‍വേ നിലക്കുന്നത്.
അളവ് പൂര്‍ത്തിയായ ഭാഗം സര്‍വേകല്ല് നാട്ടി പുറമ്പോക്ക് വേര്‍തിരിക്കാത്തതിനാല്‍ കൈയേറ്റം പഴയപടി തുടരുമെന്ന ആശങ്ക മാമ്പുഴ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കുണ്ട്.
അളവ് പൂര്‍ത്തിയായ ഭാഗങ്ങളില്‍ സ്ഥാപിക്കാനായി ഇറക്കിയ സര്‍വേകല്ല് ഒളവണ്ണ പഞ്ചായത്ത് ഓഫിസ് കോമ്പൗണ്ടില്‍ തന്നെ കിടക്കുകയാണ്.
മാമ്പുഴ സര്‍വേക്കായി അളവ് പൂര്‍ത്തിയാവുന്നതുവരെ സ്ഥിരം ടീമിനെ നിയമിക്കുക മാത്രമാണ് പരിഹാരം.
പുഴ കൈയേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ എട്ടുപേരടങ്ങിയ സര്‍വേടീമിനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുതവണ കോഴിക്കോട് ജില്ലാ കലക്ടര്‍ സര്‍വേ ഡയറക്ടര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
പുഴയുമായി ബന്ധപ്പെട്ട വികസനപദ്ധതികള്‍ക്കും സര്‍വേ പൂര്‍ത്തിയാവാത്തതാണ് പ്രധാന പ്രതിസന്ധി. ടൂറിസം, ഇറിഗേഷന്‍ വകുപ്പുകള്‍ പുഴയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
വിദ്യാര്‍ഥികള്‍ക്ക് അടിയൊഴുക്ക് കുറഞ്ഞ മാമ്പുഴയില്‍ നീന്തല്‍പരിശീലനത്തിന് സൗകര്യമൊരുക്കി പദ്ധതികള്‍ തയാറാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

Thursday, 20 September 2012

സ്കോളര്‍ഷിപ്പ് സ്കീം 2011-12 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

ജമാഅത്തെ ഇസ് ലാമി കേരള ഘടകത്തിന്‌ കീഴില്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ നല്‍കിവരുന്ന സ്കോളര്‍ഷിപ്പ്/ പലിശ രഹിത വിദ്യാഭ്യാസ ലോണിന്‌ 2011-12 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പിജി, ഡിപ്ലോമ, എം.ഫില്‍, പി.എച്ച്.ഡി, പ്രഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയിട്ടാണ്‌ അപേക്ഷിക്കേണ്ടത് . യോഗ്യമായ
അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്ത് 2011 നവംബര്‍ 25ന്‌ മുമ്പ് ജമാഅത്തെ ഇസ് ലാമി പ്രാദേശിക ഘടകത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ട് സ്കോളര്‍ഷിപ്പ് ഓഫീസിലേക്ക് അയക്കേണ്ടതില്ല.
More Details: 9847539070, 9895677348,04952724881

മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസപരമായ ഉന്നമനം ലക്ഷ്യംവെച്ച് കേരളാ ജമാഅത്തെ ഇസ്ലാമി നടപ്പിലാക്കി വരുന്ന പരിപാടികളുടെ ഭാഗമാണ് സ്കോളര്‍ഷിപ്പ് പദ്ധതി.

വിദ്യാര്‍ത്ഥികളിലെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ ,
പ്രൊഫഷണല്‍ കോഴ്സുകള്‍, ഹ്യുമാനിറ്റീസ് ആന്റ് ആര്‍ട്സ്, എന്നീ വിഷയങ്ങളില്‍ ഉന്നത നിലവാരം
പുലര്‍ത്തുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കിവരുന്നു. മത കലാലയങ്ങളിലെ തെരഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ക്കും സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്.

2002-03 വര്‍ഷത്തില്‍ 5,21,500/രൂപയും 2003-04 വര്‍ഷത്തില്‍ 100 വ്യക്തികള്‍ക്ക് 3,95,725/രൂപയും 2004-05 വര്‍ഷത്തില്‍ 4,30,035/ രൂപയും മെഡിക്കല്‍, എന്‍ജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കി. കൂടാതെ ജമാഅത്ത് അര്‍ഹരായ 100 ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ലക്ഷത്തോളം രൂപ മറ്റു ഏജന്‍സികളുടെ സ്കോളര്‍ഷിപ്പും വിതരണം ചെയ്യുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് ലക്നോ, ജാമിഅത്തുല്‍ ഫലാഹ്, ഉമറാബാദ് എന്നീ സ്ഥാപനങ്ങിലെ 9 കുട്ടിള്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സ്ഥിരമായി സഹായം നല്‍കിവരുന്നു.

വിലാസം:
സ്കോളര്‍ഷിപ്പ്,
ഹിറാ സെന്റര്‍,
പോസ്റ് ബോക്സ്: 833,
കോഴിക്കോട് - 4,
ഫോണ്‍: 0495 - 2724881, 2721645.
E- mail : hiracentre@asianetindia.com

Wednesday, 19 September 2012

അമ്മയുടെയും കുഞ്ഞിന്‍െറയും ദുരൂഹമരണം; ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്

കുറ്റിക്കാട്ടൂര്‍ :  പെരുമണ്ണ പാറക്കോട്ട്താഴം വള്ളിയാട്ട് മത്തേല്‍ ബാലന്‍െറ മകള്‍ ഷീനയും മകള്‍ ശ്രാവണയും (രണ്ടര) ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്. കപ്പിയും കാലുമില്ലാത്ത പൂര്‍ണമായും വലയിട്ട് മൂടിയ നിലയിലിരിക്കെയാണ് ജഡം കിണറ്റില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതിന്‍െറ അടയാളങ്ങളൊന്നും കിണറിന് സമീപം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല, കിണറ്റില്‍നിന്ന് പുറത്തെടുത്ത ജഡങ്ങളിലും വെള്ളം കുടിച്ച് മരിച്ചതിന്‍െറ അടയാളങ്ങളൊന്നുമുണ്ടായിരുന്നില്ലത്രേ. ഭര്‍ത്താവില്‍നിന്ന് തനിക്ക് പീഡനങ്ങളേറ്റിരുന്നതായി ഷീന നേരത്തേ സഹോദരിയോട് പറഞ്ഞിരുന്നത്രെ.
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ മറവുചെയ്യണമെന്ന ഷീനയുടെ ബന്ധുക്കളുടെ ആവശ്യവും ഭര്‍ത്താവ് ചഷില്‍ കുമാറും ബന്ധുക്കളും സ്വീകരിക്കാതിരുന്നത് ദുരൂഹമാണെന്ന് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പറയുന്നു.
ഷീനയുടെയും മകളുടെയും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, വനിതാ കമീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനുള്ള ശ്രമത്തിലാണ് ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെംബര്‍ എം. രജനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ചേരൂര്‍ (ചെയ), പി.എം. ബാബുരാജ് (കണ്‍) തുടങ്ങിയവര്‍ ഭാരവാഹികളായാണ് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.

Monday, 17 September 2012

കൂടം കുളം പ്രക്ഷോഭ ത്തിനു കടലില്‍ ഐക്യ ദാര്‍ ഡ്യം

കുറ്റിക്കാട്ടൂര്‍ :അധികാരി വര്‍ഗത്തിന്റെ ജന വിരുദ്ധ ഉരുക്ക് മുഷ്ടിക്കും അടിച്ചമര്‍ത്തലിനു മെതിരെ കരയിലും കടലിലും പോരാടുന്ന കൂടം കുളത്തെ ജനങ്ങള്‍ക്ക്‌ കോഴിക്കോട്ടു കടലിലിറങ്ങി സോളി ഡാ രിറ്റി യുവാക്കളുടെ ഐക്യ ദാര്‍ ഡ്യം.ആണവ നിലയത്തിനെതിരെ ബീച്ച് ഓപ്പണ്‍ സ്റ്റേജിനു സമീപം മുദ്രാവാക്യം വിളിച്ചു കടലില്റങ്ങി പ്രതിഷേധിച്ചു .ഗ്രോ വാസു പ്രതിഷേധം ഉത്ഘാടനം ചെയ്തു .സംസ്ഥാന പ്രസി ഡണ്ട് പി ഐ  നഔ ഷാദ് ഖാലിദ്‌ മൂസ്സ നദവി ,കെ പി എം ഹാരിസ് ശിഹാബുദ്ധീന്‍ ഇബ്നു ഹംസ തുടങ്ങിയവര്‍ സംസാരിച്ചു .

മണിയന്നൂര്‍ കുഞ്ഞാലികുട്ടി ഹാജി നിര്യാതനായി


Saturday, 15 September 2012

ശാരീരിക അവശതകള്‍കൊണ്ട് വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു

കുറ്റിക്കാട്ടൂര്‍: ശാരീരികാവശതകള്‍കൊണ്ടും രോഗംകൊണ്ടും വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരും തുണയില്ലാതെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കാപ്പാട് കനിവ് സ്നേഹതീരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. യൂസുഫ് ഹാജി എന്നാണ് പേരെന്നും കോഴിക്കോട് ജില്ലയിലാണ് വീടെന്നും നാലു മക്കളുണ്ടെന്നും ഇദ്ദേഹം പറയുന്നു. 80 വയസ്സു തോന്നിക്കുന്ന ഇദ്ദേഹത്തിന് ഓര്‍മക്കുറവുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഓട്ടോഡ്രൈവര്‍ ബീച്ചാശുപത്രിയിലെത്തിക്കുകയായിരുന്നുവത്രെ. പിന്നീട് ആരോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 9946343424 (സ്നേഹതീരം ചെയര്‍മാന്‍ അബ്ദുല്ലക്കോയ).

Friday, 14 September 2012

ഡീസല്‍ വില വര്‍ധനവില്‍ വ്യാപക പ്രതിഷേധം; നാളെ ഹര്‍ത്താല്‍

കുറ്റിക്കാട്ടൂര്‍:ഡീസല്‍വില വര്‍ധിപ്പിക്കുകയും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. സാധരണക്കാര്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ ഇന്ധനവില വലിയ തോതില്‍ വര്‍ധിപ്പിച്ചതില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തുടനീളം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വഴിതടയല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫും ബി.ജെ.പിയും സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആശുപത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് പ്രധാന കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. നാളെ സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷനും അറിയിച്ചു.
ദേശീയതലത്തില്‍ യു.പി.എയുടെ പ്രധാന സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാറിനെ പുറമെനിന്ന് പിന്തുണക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കല്‍ക്കരി അഴിമതി വിഷയത്തില്‍ പ്രക്ഷോഭപാതയിലുള്ള ബി.ജെ.പി ഡീസല്‍ വില വര്‍ധന വിഷയം കൂടി ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുപാര്‍ട്ടികളും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ രാഷ്ട്രീയകാര്യ സമിതിയാണ് ഡീസല്‍ വില ലിറ്ററിനു അഞ്ചുരൂപ വര്‍ധിപ്പിക്കാനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്താനുമുള്ള തീരുമാനമെടുത്തത്. ഡീസല്‍ നിരക്ക് വര്‍ധന ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. 

Thursday, 13 September 2012

വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തോട്ടിലേക്ക് തള്ളിയിട്ടു


കുറ്റിക്കാട്ടൂര്‍: വിദ്യാര്‍ഥിനിയെ ബസില്‍നിന്ന് തോട്ടിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചു. കോഴിക്കോട് മുക്കം റൂട്ടില്‍ ഓടുന്ന പി.വി. ബ്രദേഴ്സ് ബസിലെ ക്ളീനറാണ് വിദ്യാര്‍ഥിനിയെ പുറത്തേക്ക് തള്ളിയിട്ടത്. തോട്ടിലേക്ക് വീണ ചാലിയറക്കല്‍ മാമുക്കോയയുടെ മകള്‍ ഫഹ്മിദയെ ഉടന്‍ നാട്ടുകാര്‍ രക്ഷപ്പെടുത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുക്കം എം.എ.എം.ഒ കോളജില്‍നിന്ന് ക്ളാസ് കഴിഞ്ഞ് മടങ്ങവെ കുറ്റിക്കാട്ടൂര്‍ സ്റ്റോപ്പില്‍ ഇറങ്ങവെ പിടിച്ചുതള്ളുകയായിരുന്നു. ഡ്രൈവര്‍ ചാവി ഊരി ഓടിയതു കാരണം നടുറോഡിലായ ബസ് മാറ്റാന്‍ കഴിയാതെ അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. പൊലീസ് സ്ഥലത്തെത്തി ഗതാഗതം പുന$സ്ഥാപിച്ചു.
വിദ്യാര്‍ഥികളുടെ സ്കൂള്‍ സമയങ്ങളില്‍ കുറ്റിക്കാട്ടൂരിലെ രണ്ട് ബസ്സ്റ്റോപ്പില്‍ നിന്നും അകലെയായാണ് ചില ബസുകള്‍ നിര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ മെഡി. കോളജ് പൊലീസ് കേസെടുത്തു.

Tuesday, 11 September 2012

യുവതിയുടെ മരണം കൊലപാതകമാണെന്ന് സംശയം :ഭര്‍ത്താവ് റിമാന്റില്‍ .


കുറ്റിക്കാട്ടൂര്‍ :വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ട കൊള ക്കാടത്തു മീത്തല്‍ അബ്ദു സലാമിന്റെ ഭാര്യ   ഉമൈ ബാനു വിന്റെ  24) മരണം കൊലപാതകമാണെന്ന് ബന്ദ്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു .ഉമൈബാനുവിന്റെ പിതാവ് പെരു മ ണ്ണ പാറ കണ്ടത്തില്‍ സൈദലവി നല്‍കിയ പരാതിയില്‍ അബ്ദുല്ലയെ പോലിസ് അറസ്റ്റു ചെയ്തു .കോടതി ഇയാളെ രണ്ടാഴ്ച ത്തേക്ക് റിമാണ്ട് ചെയ്തു .സെപ്തമ്പര്‍ മൂന്നിന് രാത്രി പത്തു മണിക്കാണ് ഉമൈബാന്‍ ഇവരുടെ പുതുതായി താമസമാക്കിയ 
വീട്ടില്‍ ഷാള്‍ കഴുത്തില്‍ ചുറ്റിയ നിലയില്‍ മരിച്ചു കിടക്കുന്നത് കണ്ടത് .മരണ വിവരം ഭര്‍ത്താവ് തന്നെയാണ് അയല്‍  വീട്ടില്‍ അറിയിക്കുകയായിരുന്നു .ഈ സമയം മൂന്നു വയസ്സും ,ഒന്‍പതു മാസമായ മറ്റൊരു മകളും വീട്ടിലുണ്ടായിരുന്നു .മക്കളെ അടുത്ത വീട്ടിലാക്കിയ ശേഷമാണ് മരണ വിവരം ഇയാള്‍ ബന്ധു വീട്ടില്‍ അറിയിക്കുന്നത് .മൂന്നു വയസ്സായ മകള്‍ അബ്ദുള്ള  ഉമ്മയെ മര്‍ദിക്കുന്നത് കണ്ടിരുന്നതായി ബന്ധുക്കളോട് പറഞ്ഞിരുന്നു .ഇതാണ് കൊലപതക്കത്തിലേക്ക് സംശയം നീളന്‍ കാരണം .അടുത്ത ബന്ധു വീട്ടിലെ യുവതിയുമായി അബ്ദുല്ലക്കുണ്ടായിരുന്ന അവിഹിത  ബന്ദ്ധമാണ് ഉമൈബാന്റെ കൊലബാതകത്തില്‍ കലാശിച്ചത് .ഈ വിവരം അയല്‍ വാസികള്‍ പോലീസിനു  മൊഴി കൊടുത്തിട്ടുണ്ടാന്നാണ് പറയുന്നത് . .ഇത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ പീഡിപ്പി ക്കാറു ള്ളതായി പറയപ്പെടുന്നു   പെരു മ ണ്ണ യിലെ ദരിദ്ര കുടുംബത്തിലെ അങ്ങമാണ് മരിച്ച യുവതി .ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട് .

Sunday, 9 September 2012

കുറ്റിക്കാട്ടൂര്‍ അമ്പാടിയായി

കുറ്റിക്കാട്ടൂര്‍ : പീലിത്തിരുമുടിയും പീതാംബരവും ഓടക്കുഴലും വനമാലയുമായി ഉണ്ണിക്കണ്ണന്മാര്‍ നഗരത്തെ അമ്പാടിയാക്കി ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടന്ന ബാലഗോകുലത്തിന്‍െറ മഹാശോഭായാത്രയില്‍ ശ്രീകൃഷ്ണന്‍െറയും ഗോപികമാരുടെയും വേഷമണിഞ്ഞ നിരവധിപേരാണ് അണിനിരന്നത്. നിശ്ചല ദൃശ്യങ്ങളും പഞ്ചവാദ്യവും ഭജനസംഘവുമെല്ലാം ആഘോഷയാത്രക്ക് പൊലിമകൂട്ടി. മത്സ്യാവതാരം, നരസിംഹാവതാരം തുടങ്ങിയ കൃഷ്ണന്‍െറ വിവിധ രൂപങ്ങള്‍ കാഴ്ചക്കാരുടെ മനംകവര്‍ന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങിയപ്രാദേശിക ശോഭായാത്രകള്‍ കുറ്റി ക്കാട്ടൂരില്‍ സമാപിചു.വെള്ളി പറമ്പ് ,ആനശ്ശേരി  ഭാഗങ്ങളില്‍ നിന്നും തുടങ്ങിയ ഗോഷ യാത്ര കാണാന്‍ റോഡിന്‍റെ ഇരു വശവും ആളുകള്‍ നിറഞ്ഞു .ഇതിനിടെ രണ്ടു  മണിക്കൂര്‍   ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരില്‍ അമര്ഷമുണ്ടാക്കി .

Monday, 3 September 2012

നിര്‍ത്തിയിട്ട ബസില്‍ സാമൂഹിക വിരുദ്ധരുടെ ആക്രമണം

പന്തീരാങ്കാവ്: സര്‍വീസ് അവസാനിപ്പിച്ച് രാത്രി നിര്‍ത്തിയിടുന്ന ബസുകള്‍ക്കുനേരെ സാമൂഹികവിരുദ്ധരുടെ ശല്യം. കോഴിക്കോട് സിറ്റി-മണക്കടവ് റൂട്ടിലോടുന്ന ബസുകളാണ് നിരന്തരമായി ആക്രമണത്തിനിരയാവുന്നത്.
വ്യാഴാഴ്ച രാത്രി ട്രിപ് അവസാനിപ്പിച്ച് മണക്കടവില്‍ നിര്‍ത്തിയിട്ട മോണിങ്സ്റ്റാര്‍ ബസാണ് ഏറ്റവും അവസാനം ആക്രമണത്തിന് ഇരയായത്. ബസിലെ ബാറ്ററിയുടെ കേബ്ള്‍ മുറിച്ചുമാറ്റുകയും ജാക്കി ഉള്‍പ്പെടെ ഉപകരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ബസിന്‍െറ എയര്‍പൈപ്പ് മുറിച്ചുമാറ്റിയത് പുലര്‍ച്ചെ 5.30ഓടെ ആദ്യ ട്രിപ്പെടുക്കാനെത്തിയ ഡ്രൈവറുടെ ശ്രദ്ധയില്‍ പെട്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്.
രാത്രി ട്രിപ് അവസാനിപ്പിച്ച് നിര്‍ത്തിയിടുന്ന ബസുകളില്‍നിന്ന് ഡീസല്‍ ചോര്‍ത്തുന്നതും ബസിന് കേടുപാട് വരുത്തുന്നതും നിത്യസംഭവമാണെന്ന് ഉടമകളും തൊഴിലാളികളും പറയുന്നു. ചില മദ്യപസംഘങ്ങളാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. രാവിലെ ട്രിപ്പെടുക്കാനെത്തുമ്പോഴാണ് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെടുന്നത്. അതിനാല്‍ ട്രിപ് മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലാവുന്നതും പതിവാണ്. ഈ സംഭവത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കാത്തപക്ഷം മണക്കടവ് റൂട്ടിലെ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് പന്തീരാങ്കാവ് യൂനിറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. എന്‍.വി. അബ്ദുല്‍സത്താര്‍, വി.ടി. ശങ്കര രുദ്രന്‍, സി.കെ. അബ്ദുല്‍റഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

പെരുവയലില്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു

കുറ്റിക്കാട്ടൂര്‍ : പെരുവയലില്‍ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. അത്തിക്കാട്ട് ജമാലുദ്ദീന്‍െറ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. അടുക്കള വാതിലിന്‍െറ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും മൂന്നു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. മോഷണ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡിലെ സിംബ എന്ന പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിലും പാരയിലും മണം പിടിച്ചശേഷം പൊലീസ് നായ സമീപത്തെ പറമ്പുകളിലൂടെ അല്‍പദൂരംഓടി ഒരു വീടിനു സമീപവും അതിനടുത്ത തെങ്ങിന്‍ ചുവട്ടിലും നിന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അവിടെ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.

Friday, 31 August 2012

64 പേര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം പൊലീസ്

കുന്ദമംഗലം: സമൂഹത്തില്‍ ഏകരായി കഴിയുന്ന 64 മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓണക്കോടി നല്‍കി കുന്ദമംഗലം ജനമൈത്രി പൊലീസ് മാതൃകയായി. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ വിതരണം ചെയ്തു. അസി. കമീഷണര്‍ ബിജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്രൈം ഡിറ്റാച്മെന്‍റ് അസി. കമീഷണര്‍ പ്രദീപ്, ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയില്‍, സി. രാജന്‍, അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍, പി.എന്‍. ശശിധരന്‍, വിവേകാനന്ദന്‍, എം.പി. കേളുക്കുട്ടി, ഇ. വാസുദേവന്‍, രതീഷ് മാസ്റ്റര്‍, പി.കെ. ബാപ്പുഹാജി, കെ.പി. വസന്തന്‍, ഇ. ഭാസ്കരന്‍, ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം എസ്.ഐ കെ.ജി. റോയ് സ്വാഗതവും പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി മെംബര്‍ മഹേഷ്ബാബു നന്ദിയും പറഞ്ഞു.

പഴ്സ് ഉടമക്ക് തിരിച്ചേല്‍പിച്ച് ഓട്ടോ ഡ്രൈവറുടെ മാതൃക

പന്തീരാങ്കാവ്: ഓട്ടോയില്‍ മറന്നുവെച്ച പണമടങ്ങിയ പഴ്സ് യാത്രക്കാരുടെ വീട്ടിലെത്തി തിരിച്ചേല്‍പിച്ച് സത്യസന്ധതയുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ഒരു കോഴിക്കോടന്‍ മാതൃക കൂടി. വെള്ളയില്‍ ‘സ്നേഹാഞ്ജലി’യില്‍ കെ.പി. മുജീബ്റഹ്മാനാണ് (41) നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരിലെ നന്മ ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിയത്.
ചെന്നൈ-മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരായ ഒളവണ്ണ ഗ്രാമപഞ്ചായത്ത് മെംബറും പന്തീരാങ്കാവ് സ്വദേശിയുമായ ചോലക്കല്‍ രാജേന്ദ്രനും എച്ച്.എം.ടി ജീവനക്കാരനായ സഹോദരന്‍ രവീന്ദ്രനും വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് മുജീബ്റഹ്മാന്‍െറ കെ.എല്‍.11 എ.എച്ച് 8268 ഓട്ടോ വിളിച്ചത്. പന്തീരാങ്കാവ് കൊടല്‍ നടക്കാവിലെ വീട്ടിലെത്തി പണം കൊടുത്ത് ഓട്ടോ മടക്കി അയച്ചശേഷമാണ് രവീന്ദ്രന്‍െറ പണവും ലൈസന്‍സും മറ്റു രേഖകളുമടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ഓട്ടോഡ്രൈവറുമായി ബന്ധപ്പെടാന്‍ വഴിയൊന്നുമില്ലാതെയിരിക്കവേയാണ് ഒരുമണിക്കൂറിനുശേഷം മുജീബ്റഹ്മാന്‍ മടങ്ങിയെത്തി നഷ്ടപ്പെട്ടെന്ന് കരുതിയ പഴ്സ് ഉടമക്ക് കൈമാറിയത്. തിരിച്ചുപോവുമ്പോള്‍ ഓട്ടോയില്‍ കയറിയ മറ്റൊരു യാത്രക്കാരനാണ് പിന്‍സീറ്റിലുള്ള പഴ്സ് ഡ്രൈവറെ ഏല്‍പിച്ചത്.
പണവും രേഖകളും തിരികെ ലഭിച്ച രവീന്ദ്രന്‍ സന്തോഷപൂര്‍വം നല്‍കിയ ഉപഹാരം മുജീബ്റഹ്മാന്‍ നിരസിക്കുകയായിരുന്നു.

Thursday, 30 August 2012

ആഷിക്ക് കുടുംബ സഹായ കമ്മിറ്റി

കുറ്റിക്കാട്ടൂര്‍ : നിര്‍മാണത്തിലിരുന്ന കെട്ടിടം വീണ് മരിച്ച മുണ്ടിക്കല്‍താഴം കോട്ടാപറമ്പ് കിഴക്കെ പാറോല്‍ ആഷിക്കിന്‍െറ കുടുംബത്തെ സഹായിക്കാനായി കമ്മിറ്റി രൂപവത്കരിച്ചു. ആഷിക്കിന്‍െറ മരണത്തെ തുടര്‍ന്ന് രണ്ടു വയസ്സുള്ള മകനും രോഗിയായ പിതാവും അവിവാഹിതയായ സഹോദരിയും അടങ്ങുന്ന കുടുംബം നിരാലംബരായിരിക്കുകയാണ്.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷിനോജ്കുമാര്‍ (ചെയര്‍.), കെ.കോയ (കണ്‍.) എന്നിവരാണ് കിഴക്കെ പാറോല്‍ ആഷിക്ക് കുടുംബസഹായ കമ്മിറ്റി ഭാരവാഹികള്‍. മാമുക്കോയ മാസ്റ്റര്‍ രക്ഷാധികാരിയാണ്. ചെലവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍െറ മുണ്ടിക്കല്‍താഴം ശാഖയില്‍ കമ്മിറ്റിയുടെ പേരില്‍ അക്കൗണ്ട് (നമ്പര്‍ 568) തുടങ്ങിയിട്ടുണ്ട്.

പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വന്‍ അപകടം ഒഴിവായി

കുറ്റിക്കാട്ടൂര്‍ :നിയന്ത്രണം വിട്ട പാല്‍ വണ്ടി വീട്ടില്‍ ഇടിച്ചു കയറി വീടിന്റെ മുന്‍ ഭാഗം തകര്‍ത്തു  .വീട്ടുകാര്‍ സ്ഥലത്തില്ലാത്തത് കൊണ്ട് വന്‍
ദുരന്തം ഒഴിവായി .കുറ്റിക്കാട്ടൂര്‍ മുണ്ട് പാലം റോഡിലെ കൊളപുറത്തുമ്മല്‍  തനിയന്റെ വീട്ടിലേക്കാണ് വാന്‍ ഇടിച്ചു  കയറിയത് .ഓണ പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത് . മില്‍മ യുടെ വാനിലെ ഡ്രൈവര്‍ മിനുങ്ങിയതാണ്
നിയന്ത്രണംവിടാന്‍ കാരണമെന്ന് പറയപ്പെടുന്നു .വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട് .വീട്ടുകാര്‍ കുടുമ്പ വീട്ടില്‍ പോയ സമയത്താണ് അപകടം നടന്നത് .

ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പഞ്ചായത്തിലെ 22 ,15  വാര്‍ഡുകളില്‍ മെമ്പര്‍മാരുടെ നേന്ത്ര ത്തത്തില്‍ സൌജന്യ ഓണം പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു .വിതരണ ഉത്ഘാടനം പഞ്ചായത്ത് വൈസ് ;പ്രസി :സദാശിവന്‍ നിര്‍വഹിച്ചു .വാര്‍ഡ്‌ മെമ്പര്‍മാരായ അനീഷ്‌ പാലാട്ടു .പൊതാത്തു മുഹമ്മദ്‌ എന്നിവരാണ് കിറ്റുകള്‍ നല്‍കിയത് .

Monday, 27 August 2012

ഖുര്‍ആന്‍ ക്വിസ് സമ്മാനം വിതരണം ചെയ്തു

കുറ്റിക്കാട്ടൂര്‍ :റമദാനില്‍ ഹിറ മസ്ജിദില്‍ നടത്തിയ ഖുര്‍ആനിലെ അശൂറ അദ്ധ്യയത്തിനെ ആസ്പതമാക്കി നടത്തിയ പ്രശ്നോത്തരിയിലെ വിജയികള്‍ക്കുള്ള സമ്മാനം മീഡിയ വന്‍ റിപ്പോര്ടര്‍ മുജീബ് അക്കോട് വിതരണം ചെയ്തു .ഒന്നാം സമ്മാനം ടി പി ശഹുല്‍ ഹമീദിനുംരണ്ടും മൂന്നും ഇബ്രാഹിം ടി ,റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ എന്നിവരും നേടി .ടി എം ശരീഫ് അദ്ധ്യക്ഷനായിരുന്നു .

Friday, 17 August 2012

കുറ്റിക്കാട്ടൂര്‍ : കുന്ദമംഗലം നിയോജക മണ്ഡലം msf കമ്മിറ്റി മണ്ഡലം തലത്തില്‍ ഖുര്‍ആന്‍ ക്വിസ് മത്സരം സങ്കടിപ്പിച്ചു. ശാഖ, പഞ്ചായത്ത് തല മത്സരങ്ങളിലെ വിജയികള്‍ പങ്കെടുത്ത മണ്ഡലം തല മത്സരത്തില്‍ പെരുവയല്‍ പഞ്ചായത്തും, ചാത്തമംഗലം പഞ്ചായത്തും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എം.എ.റഷീദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഷമീര്‍ പെരുവയല്‍, ഹബീബ് ചെറൂപ്പ, മുഹമ്മദ്‌ ഷാക്കിര്‍, ഇര്‍ഷാദ് അഹ്മദ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
എ.പി.മുഹ്സിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സിറാജുദ്ദീന്‍ എരഞ്ഞോളി സ്വാഗതവും റഹൂഫ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

Tuesday, 7 August 2012

ഗോശാലിക്കുന്നുമ്മല്‍ മൂസ്സ (78) നിര്യാതനായി

കുറ്റിക്കാട്ടൂര്‍ : ഗോശാലിക്കുന്നുമ്മല്‍ മൂസ്സ (78) നിര്യാതനായി. പഴയ കാല മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകന്‍. ഭാര്യ- മറിയുമ്മ, മക്കള്‍ - ജി.കെ.അബ്ദുറഹിമാന്‍ (സി.എച്ച്. സെന്‍റെര്‍ വളണ്ടിയര്‍ കണ്‍വീനര്‍), ജി.കെ.മുഹമ്മദ്‌ (പ്രവാസി ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌), ഫാത്വിമ, മരുമക്കള്‍ - മൊയ്തീന്‍ ചാത്തമംഗലം, മറിയക്കുട്ടി കട്ടാങ്ങല്‍, ആയിഷബി പിലാശ്ശേരി.


Music

Share

Twitter Delicious Facebook Digg Stumbleupon Favorites More