കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 27 February 2017
മാമ്പുഴ സർവേതുടങ്ങി :കയ്യേറ്റം തിരിച്ചു പിടിക്കും .
കുറ്റിക്കാട്ടൂർ :കയ്യേറ്റം കൊണ്ടും മാലിന്യം തള്ളിയും നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന മാമ്പുഴ വീണ്ടെടുക്കാൻനിരന്തരമുറവിളികൾക്കൊടുവിൽ
അധികൃതർ രംഗത്തിറങ്ങി.സർവേ നടപടികൾ പൂർത്തിയാക്കാത്ത പെരുവയൽ പഞ്ചായത്തിലെ മാമ്പുഴയുടെ അതിർത്തി നിർണയിക്കാനാണ് പഞ്ചായത്തിന്റെ നേന്ത്ര ത്തത്തിൽ സർവേ ആരംഭിച്ചത് .കുറ്റിക്കാട്ടൂർ മുതൽ കീഴ്‌മാട് വരെയാണ് ഇപ്പോൾ സർവേ നടത്തുന്നത് .ഞായറാഴ്ച ആരംഭിച്ച സർവേ കുറ്റിക്കാട്ടൂരിൽ നിന്നും തുടങ്ങി കുറ്റിയാൽ ഭാഗം വരെ പൂർത്തീകരിച്ചപ്പോൾ പുഴക്കടുത്തു അഞ്ചു മീറ്റർ വീതിയിൽ പലയിടങ്ങളിലും കയ്യേറിയതായി കണ്ടെത്തി .10 മുതൽ 20 മീറ്റർ വരെ വീതിയുള്ള പുഴ മണ്ണടിഞ്ഞും കയ്യേറിയും ചുരുങ്ങി ഒഴുക്ക് നിലച്ച നിലയിലാണ് .സർവേയിൽ കണ്ടെത്തിയ സ്ഥലം തിരിച്ചു പിടിച്ചു കമ്പി വേലി കെട്ടി സംരക്ഷിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു .നേരത്തെ സർവേ പൂർത്തിയാക്കിയ ഇടങ്ങളിലെ കയ്യേറ്റം തിരിച്ചു പിടിക്കാൻ നടപടി എടുക്കാത്തതിൽ പരക്കെ വിമർശനം ഉയർന്നിരുന്നു .തണ്ണീർ തടവും പുഴകളും സംരക്ഷിക്കേണ്ടത് പഞ്ചായത്തി രാജ് നിയമപ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വ മാണ് ,മാമ്പുഴ സംരക്ഷണ സമിതി നിരന്തരം ഉയർത്തിയ പ്രക്ഷോപമാണ് മാമ്പുഴയെ ജനകീയ ശ്രദ്ധയിലേക്ക് കൊണ്ട് വന്നത് .സർവേ നടപടികൾക്ക് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് വൈ .വി ശാന്ത , വൈസ് പ്രസിഡന്റ് ജുമൈല വാർഡ് അംഗങ്ങളായ ശറഫുദ്ധീൻ ,സുബിത തൊട്ടാഞ്ചേരി ,ആഷിക് ,മുൻ അംഗം അനീഷ് പാലാട്ട് ,മാമ്പുഴ സംരക്ഷണ സമിതി അംഗങ്ങളായ അബ്ദു ലത്തീഫ് പി. കെ ,റഹ്മാൻകുറ്റിക്കാട്ടൂർ, ഇ ,മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു .
Wednesday, 22 February 2017
ഇയ്യക്കുനി ആലി നിര്യാതനായി .
കുറ്റിക്കാട്ടൂർ :നാട്ടിൽനിന്നും ഔദ്യോഗിക ആവശ്യത്തിന്
മംഗലാപുരത്തെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ഇയ്യക്കുനി ആലി (54 )റോഡിൽ കുഴഞ്ഞു വീണു മരിച്ചു.ട്രാൻസ്‌പോർട് മാനേജ്‌മെന്റ് നടത്തുന്ന ഇദ്ദേഹം ഇതുമായി ബന്ധപ്പെട്ട ആവശ്യത്തിന് എത്തിയതായിരുന്നു .ചൊവ്വാഴ്ച രാവിലെ കോഴിക്കോട് നിന്നും പുറപ്പെട്ട ഇദ്ദേഹം മംഗലാപുരത്തു ട്രെയിൻ ഇറങ്ങി നടക്കുന്നതിനിടയിൽ തൊട്ടടുത്ത കടക്കു മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കും മുൻപ് മരിച്ചിരുന്നു .വിവരം .മംഗലാപുരത്തുള്ളവർ നാട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു .പരേതനായ ഇയ്യകുനിമ്മൽ കോയക്കുട്ടിയുടെ മകനാണ് .മാതാവ് :ആയിഷാബി ,ഭാര്യ :റംല ,മക്കൾ :ജസ്‌ന ,ജാസിർ അലി ,ജാബിർ അലി,സഹോദരങ്ങൾ :മുനീർ (കേരള പൊലീസ് )റംല (ബ്ളോക് മെമ്പർ )ജമീല ,സഫിയ .
മയ്യത്ത് നമസ്കാരം ബുധനാഴ്ച വൈകീട്ട് 6 ന് കണിയാത്ത് ജുമാമസ്ജിദിൽ
Sunday, 19 February 2017
തെക്കേ കണ്ടി പോക്കർ കുട്ടി ഹാജി (83 )നിര്യാതനായി.
കുറ്റിക്കാട്ടൂർ :തെക്കേ കണ്ടി പോക്കർ കുട്ടി ഹാജി (83 )നിര്യാതനായി .
ഭാര്യ :ഹലീമ ,മക്കൾ :മുഹമ്മദ് ബഷീർ ,റുഖിയ്യ ,അബ്ദുൽഖാദർ ,അഹമ്മദ് കബീർ ,മരുമക്കൾ :സഖീന ,(വെള്ളിമാട് കുന്ന് )അസൂറ (കുറ്റിക്കടവ് )നുസ്രത് (പോക്കുന്ന് )
സഹോദരങ്ങൾ :ആലിമാസ്റ്റർ ,സുലൈമാൻ ,പരേതനായ അബ്ദുറഹ്മാൻ കുട്ടി .കുഞ്ഞഹമ്മദ് ,
ഉമ്മയ്യ വി പി ,(കുറ്റിക്കാട്ടൂർ)ആമിന ,ഫാത്തിമ (പാലാഴി).
Subscribe to:
Comments (Atom)

























































