“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Friday, 29 November 2013

തണ്ണീർ തടം നശിക്കുന്നു ;ബോധ വല്കരണ ശില്പ ശാല നവമ്പർ 30 ന


 കുറ്റിക്കാട്ടൂർ :ലോകത്ത് പ്രതി  ശീര്‍ഷ ജല  ലഭ്യതയിൽ മുൻപിൽ നിന്ന കോഴിക്കോട് നഗര പ്രാന്ത പ്രദേശങ്ങൾ വരള്‍ച്ച ഭീ ഷണി നേരിടുന്നത് തണ്ണീർ തടങ്ങളുടെ നശീകരണം മൂല മാണെന്ന്  ശാസ്ത്രങ്ങ്ഞ്ഞരുടെ  സംഘടനയായ എസ .എ .എം പറഞ്ഞു . നഗരത്തിലെ 64 തണ്ണീർ തടങ്ങൾ ഉണ്ടായിരുന്നത്  ഇപ്പോൾ 4 എണ്ണമാണ്  ബാക്കിയുള്ളത് .ഇത്രയും തണ്ണീർ തട കയ്യേറ്റം നമ്മുടെ ജല ലഭ്യതയെ  കുറക്കുന്നതിനു കാരണമാക്കിയിട്ടുണ്ട് .ഇക്കാര്യത്തിൽ ജനങ്ങളെ ബോധ വല്ക്കരിക്കുന്നതിനു കോഴിക്കോട് സി ഡബ്ലി .യു,ആർ ഡി എം . ജില്ല പഞ്ചായത്ത് എന്നിവ സംയുക്തമായി ഏക ദിന ശില്പ ശാല സംഘടിപ്പിക്കുന്നു  .നവമ്പർ 30 നു കോഴിക്കോട്പ്ലനിടോരിയത്തിൽ രാവിലെ 10 മുതൽ 4 മണി വരെ യാണ് പരിപാടി .പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരെത്തെ പേര് രജിസ്ടർ ചെയ്യണം .പൊതു പ്രവർത്തകർ .പഞ്ചായത്ത് അംഗങ്ങൾ  എന്നിവര്ക്ക് പ്രത്യേക ക ക്ഷണമുണ്ട്.രജിസ്ടർ ചെയ്യേണ്ട നമ്പർ
9895770478 ഇ മെയിൽ ;ravinair.pn@gmail.com

Thursday, 14 November 2013

ഗര്‍ഭിണിയായ യുവതിയുടെ മരണം നാടിനെ നടുക്കി


സജ്ന
കുറ്റിക്കാട്ടൂര്‍:ഭര്‍ത്താവുമൊന്നിചു ബൈകില്‍യാത്ര ചെയ്യുമ്പോള്‍  ലോറി ഇടിച്ചു മരിച്ച ഗര്‍ഭിണിയായ യുവതിയുടെ മരണം നാടിനെ നടുക്കി .ബുധനാഴ്ച രാത്രി 7 മണിക്ക് വെള്ളി പറമ്പ് ആറാം മൈലില്‍  സമീപം
നിസാന്‍  ലോറിഇടിച്ചു  പെരുമണ്ണ ഇല്ലത്ത് താഴം മുതുവന സുരേഷിന്റെ ഭാര്യ സജ്നയാണ് മരിച്ചത്.പൂര്ണ ഗര്‍ഭിണി യായ സജ്ന ഭര്‍ത്താവുമൊന്നിചു സ്കാനിംഗ് കഴിഞ്ഞു മടങ്ങുമ്പോഴാണ്  മരണം ഇവരെ തട്ടിയെടുത്തത് .കേടായ ലോറിയെ മറ്റൊരു ജീപ്പില്‍  കെട്ടി വലിചു കൊണ്ട് പോകുകയായിരുന്നു.പിന്നിലെ ലോറിയിലെ കയറില്‍ തട്ടി വീണ ഇവര്‍ പിറകിലെ  ലോറിക്കടിയില്‍ പെട്ടാണ് യുവതി മരിച്ചത് .ഫറോഖ് കോളേജ് വെനെ റനി സ്കൂളിലെ പ്ലസ് ടു അദ്ധ്യാപികയാണ് . മെഡിക്കല്‍  കോളേ  ജിലെത്തിചെങ്കിലും  മരിച്ചു. രാമന്‍കുട്ടി -ശോഭന ദമ്പതികളുടെ മകളാണ് .ഏക മകള്‍ വാണിമിത്ര .സഹോദരിമാര്‍ഷൈനി ,ഷംന ഇതിനിടെ അപകട ശേഷം കെട്ടി വലിച്ച വാഹനം കയര്‍ അറുത്തു കൊണ്ട് പോയത് സ്ഥലത്ത് സംഘര്ഷംസൃ ഷ്ടി ടിച്ചിരുന്നു .

Wednesday, 13 November 2013

ഒതയ മംഗലത്ത് ആയി ഷ നിര്യാതയായി


കുറ്റിക്കാട്ടൂര്‍ :ഒതയ മംഗലത്ത് പരേതനായ അഹമ്മദിന്റെ (ഒ .എം .എസ് )ഭാര്യ ആയിഷ( 7 5 നിര്യാതയായി .മക്കള്‍  ;സുബൈ ദ ,സുലൈഖ ,പരേതനായ ഇബ്രാഹിം ,യൂസുഫ് ,അഷ്‌റഫ്‌ ,ശംസുദ്ധീൻ ,മരുമക്കള്‍ ;സിദ്ധീഖ് അബൂബക്കർ ,റാബിയ

Monday, 11 November 2013

ജീവിത ലക്‌ഷ്യം തിരിച്ചറിയുക : ടി കെ ഫാറൂഖ്


കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടന്ന  സോളിഡാരിറ്റി യുത്ത് മീറ്റില്‍ മാധ്യമം പബ്ലിഷര്‍ ടി കെ ഫാറൂഖ് സംസാരിക്കുന്നു 
കുറ്റിക്കാട്ടൂര്‍ : ജീവിതത്തിന്റെ ലക്‌ഷ്യം തിരിച്ചറിഞ്ഞു യുവത്വം വിനിയോഗിക്കുംപോള്‍ സമൂഹത്തിനു  നന്മകള്‍ ചെയ്യുന്നവരായി മാറാന്‍  നമുക്ക് കഴിയുമെന്നു മാധ്യമം പബ്ലിഷര്‍ ടി കെ ഫാറൂഖ് പറഞ്ഞു . കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടന്ന  സോളിഡാരിറ്റി യുത്ത് മീറ്റില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം .കൃത്യമായ ആത്മീയ നിര്‍വചനം നല്കിയ ഇസ്‌ലാം  ഭൌതിക ജീവിതത്തിറെ വ്യവസ്ഥയെ കുറിച്ച് മനുഷ്യന്
മാര്ഗ നിര്‍ദേശം നല്കിയിട്ടുണ്ട് . മരണാ നന്തര ജീവിതത്തില്‍ യുവത്വം വിനിയോഗിച്ചതിനെ കുറിച്ച് ദൈവത്തിനു മുന്‍പില്‍ ഉത്തരം നല്കണമെന്ന  ബോധ്യം ഉണ്ടാകണമെന്ന് അദ്ദേഹം ഉണര്ത്തി .ചടങ്ങില്‍റഹ്മാന്‍ കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷനായിരുന്നു .മാധ്യമ പി ആര്‍ ഫായിസ് വ്യക്തിത്വ വികസന പരിപാടി അവതരിപ്പിച്ചു .സിദ്ധീക്ക് പി ,അനീഷ്‌ കെ എന്നിവര്‍ സംസാരിച്ചു .

Friday, 8 November 2013

യുവത്വ ത്തിന്‍റെ വീണ്ടെടുപ്പ് 'ഒത്തു ചേരുന്നു


കുറ്റിക്കാട്ടൂര്‍ :ജീവിതത്തിന്റെ നിസംഗ തക്കും ഓട്ടത്തിനുമിടയില്‍ നഷ്ടപ്പെടുന്ന യുവത്വ ത്തിന്‍റെവീണ്ടെടുപ്പിന്  സോളിഡാരിറ്റി വേദി ഒരുക്കുന്നു . നവംബര്‍ 9 നു  രാത്രി 8 മണിക്ക് കുറ്റിക്കാട്ടൂര്‍ ഹിറ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച ,സംവാദം വ്യക്തിത്വ വികസന ഡെമോ എന്നിവ നടക്കും .
സന്ധി ചെയ്തും  ഒത്തു തീര്‍പ്പു നടത്തിയും യുവത്വ ത്തെ  ഉറക്കുന്നവരെ  വിളിച്ചുണര്‍ത്താന്‍ ബദലുകള്‍ ആവശ്യമാണെന്ന് സോളിഡാരിറ്റി നേന്ത്രത്വം പറഞ്ഞു .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More