കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Sunday, 29 December 2013
വെൽഫെയർ പാർടി ജനവിരുദ്ധ രാഷ്ട്രീയത്തിനെതിരെ പോരാടും :പി സി ഭാസ്കരൻ
![]() |
| വെല്‍ഫെയര്‍ പാര്‍ടി അംഗ ത്വ വിതരണം പറക്കോളില്‍ സജീന്ദ്രനു നല്കി പി സി ഭാസ്കരന്‍നിര്‍വഹിക്കുന്നു |
പഞ്ചായത്ത്പ്രസിഡണ്ട് കെ പി റിയാസ് അദ്ധ്യക്ഷനായിരുന്നു .അസ്ലം ചെറുവാടി .ജോന്സൻ നെല്ലിക്കുന്ന് ,എന്നിവർ സംസാരിച്ചു . പുതുതായി പാർടിയിൽ ചേർ ന്നവർക്കുള്ള മെമ്പര് ഷിപ് വിതരണം പി സി ഭാസ്കരൻ നിർവഹിച്ചു .ജനുവരി 4 നു നടക്കുന്ന ജില്ല സമ്മേളനം വിജയിപ്പിക്കാൻ തീരുമാനിച്ചു .ഷാഹുൽ ഹമീദ് സ്വാഗതവും പ്രൊഫസർ ഇമ്പിചികോയ നന്ദിയും പറഞ്ഞു .
സദസ്സ് >
Friday, 27 December 2013
വെല്‍ഫെയര്‍പാര്‍ടി പെരുവയല്‍പഞ്ചായത്ത് കണ്‍ വന്‍ഷന്‍ ഡിസം ;29 നു
![]() |
| വെല്‍ഫെയര്‍പാര്‍ടി ദേശീയ പ്രസിഡന്റ്റ് മുജ്തബ ഫാറൂഖി ആം ആദ്മി പാര്‍ടിനേതാവ് കെജിരിവാലിനൊപ്പൊം |
യു എ ഇ പൌരന്‍റെ വിവാഹം വിവാദ മാക്കിയ ചാനലിനെതിരെ ബന്ധുക്കള്‍ മീഡിയ വണ്ണില്‍
Post by Anees Ponmala.
കുറ്റിക്കാട്ടൂര്‍ :പുവ്വാട്ടു പറമ്പിലെ പ്രായപൂര്‍ത്തിയായ യുവതിയെ വിവാഹം ചെയ്ത യു എ.ഇ പൌരനേയും കുടുമ്പത്തെയും അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്കിയ ഏഷ്യ നെറ്റ്ചാനലി ന്‍റെ നിക്ഷിപ്ത താല്പ്പര്യം തുറന്നു കാട്ടി ബന്ധുക്കള്‍ മീഡിയ വണ്ണില്‍ .അറബികല്യാണം എന്ന കേട്ട പാതി കാമറ യുമായി കുടുമ്പത്തിന്റെ പിറകെ കൂടി അവസാനം നാണം കെട്ടു പിന് വലിയുകയായിരുന്നു ചാനല്‍ . പുവ്വാട്ട്പറമ്പിലെനിര്‍ധന കുടുമ്പത്തിലെ 26 കാരിയായ യുവതിയെ പറ്റിയാണ് ചാനല്‍ ബാല്യ വിവാഹം എന്ന് വിശേഷിപ്പിച്ചത് .യു എ ഇ പൌരനായ അബ്ദുറഹ്മാൻ റാഷിദ് അൽ സാലിഹ് അൽ മൻസൂരിയാണ് പുവ്വാട്ട്പറമ്പിലെ തിരുത്തി പള്ളി മമ്മദ് കോയയുടെ മകൾ ജംഷീനയെ (24 )വിവാഹം ചെയ്തത് .നിയമപരമായ എല്ലാ നിബന്ദ്ധനകളും പാലിച്ചു നടന്ന വിവാഹം കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങളായിരുന്നു നടത്തിയത് .പക്ഷെ വിദേശികള്‍ക്ക് നിയമപരാായി ഇന്ത്യയില്‍വന്നു വിവാഹം കഴിക്കാ മെന്നിരിക്കെയാണ് ഏഷ്യ നെറ് കുടുമ്പത്തെ .വേട്ടയാടിയത് . ഇതിനെതിരെയാണ് യുവതി മീഡിയ വണ്ണില്‍ സംസാരിച്ചത് .
Thursday, 26 December 2013
കൂട്ടുകാരോടൊപ്പം നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
| ഇജാസ് മുഹമ്മദ് |
കുറ്റിക്കാട്ടൂർ മുസ്‌ലിം യത്തീം ഖാന സിൽവർ ജൂബിലി
![]() |
| സി എച് മുഹമ്മദ് കോയ സ്മാരക ബിൽഡിങ്ങ് ഉത്ഘാടനം മന്ത്രി എം കെ മുനീർ നിർവഹിക്കുന്നു. |
Monday, 23 December 2013
മിസ്റ്റർ കോഴിക്കോട്; മല്ലന്മാർ കയറിയ സ്റ്റേജ് തകർന്നു
കുറ്റിക്കാട്ടൂർ :മിസ്റ്റർ കോഴിക്കോടിനെ തിരഞ്ഞെടുക്കാൻ കുറ്റി ക്കാട്ടൂരിൽ ഒരുക്കിയ ബോഡി ബിൽ ഡിംഗ് പ്രദർശനത്തിന്റെ സ്റ്റേജ് തകർന്നു വീണു .ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം .ഒന്നാം സ്ഥാനത്തെത്തിയ കല്ലായി യിലെ ന്യൂ വേൾഡ് ജിമ്മിലെ ടീം ഒന്നിച്ചു കയറിയതാണ് സ്റ്റേജ് തകരാൻ കാരണം .വൈകുന്നേരം തുടങ്ങിയ പ്രദര്ശനം രാത്രി വൈകിയാണ് അവസാനിപ്പിച്ചത് .മിസ്റ്റർ കോഴിക്കോടായി റഹീ മിനെ തിരഞ്ഞെടുത്തു .ഇതിനിടെ രണ്ടാം സ്ഥാനം ലഭിച്ച ക്ല്ബ് അംഗങ്ങൾ പ്രശ്നം ഉണ്ടാക്കിയതു സംഘർഷാവസ്ഥ സ്രഷ്ടിച്ചു . മെഡിക്കൽ കോളേജ് പോലീസ് എത്തി രംഗം ശാന്തമാക്കി . പരിപാടിയുടെ ഉത്ഘാടനം രാഘവൻ എം .പി നിർവഹിച്ചു .സമ്മാന ദാനം വാർഡ് അംഗം രാധാ കൃഷ്ണൻ നിർവഹിച്ചു .
അറബികല്യാണം :കയറെടുത്ത ചാനൽ മാപ്പ് പറഞ്ഞു
![]() |
| യു എ.ഇ പൌരനും വധുവും |
Tuesday, 17 December 2013
ആഗ്രഹങ്ങള്‍ ബാക്കി വെച്ച് വിട പറഞ്ഞ കോയയുടെ കുടുമ്പത്തിനു വീട് .
| വീടിന്‍റെ താകോല്‍ ജമാഅത്തെ ഇസ്‌ലാമി ജനസേവന വിഭാഗം സംസ്ഥാന സെക്രടറി പി സി ബഷീര്‍ മകന്‍ റഈസിന് കൈമാറുന്നു |
![]() |
| കോയ |
കോയയുടെ സൗഹ്രദ വും സ്നേഹവും അനുഭവിച്ച നാട്ടുകാര്‍ അദ്ദേഹത്തിന്റെ വിയോഗം എന്നും സ്മരിക്കും .ഏ തു പാതിരാവിലും വിളിച്ചാല്‍ കോയ ഓടോയുമായി എത്തും. പലരും കുടുമ്പത്തിന്റെ യാത്ര സുരക്ഷിതമാക്കിയത് ഈ ഓടോയിലായിരുന്നു .ഹിറ സെന്റ്റിന്‍റെ മുഴു സമയ പ്രവര്‍ ത്തകനായിരുന്നു .സൌമ്യവും ക്ഷമയും ജീവിതത്തോടൊപ്പം കൊണ്ട് നടക്കുമ്പോഴും പ്രയാസങ്ങളെ ഉള്ളു തുറന്ന ചിരിയില്‍ ഒതുക്കിനിര്‍ത്തിയ കോയ നന്മ നിറഞ ഓടോക്കാരനായി മാറിയിരുന്നു .വീടിന്‍റെ നിര്‍മാണത്തിനു ഹിറ സെന്റ വെല്‍ഫയര്‍ കമ്മറ്റി ഭാരവാഹികളായ ടി ഇബ്രാഹിം ,ടി പി ഷാഹുല്‍ഹമീദ് ,ഡോക്ടര്‍ അബ്ദു റഹ്മാന്‍ കെ ,എന്നിവര്‍ നേന്ത്ര്വത്വം നല്കി . ഭാര്യ സൈനബ് മക്കള്‍ റഈസിന് ഷഫീഖ് ,ബാസിമ ,
Thursday, 12 December 2013
മനുഷ്യാവകാശം ;ചിത്ര രചന മത്സരം നടത്തുന്നു .
കുറ്റിക്കാട്ടൂര്‍ ;കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയം അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി യു പി .ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ;ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു .ഡിസമ്പര്‍ 14 നു രാവിലെ 10 മണിക്ക് കുറ്റിക്കാട്ടൂര്‍സാംസ്കാരിക നിലയത്തില്‍ നടക്കും .പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ദ്ധപ്പെടുക .ഫോണ്‍ 9946632167 ,9142672854 ,
Wednesday, 11 December 2013
ഹുസൈന്‍റെ വേര്‍പാട് കുടുമ്പം നിരാലംപമായി
![]() |
| ഹുസൈന്‍ |
കുറ്റിക്കാട്ടൂര്‍ : കഴിഞ്ഞ ദിവസം മരണപ്പെട്ട പൈങ്ങോട്ടുപുറം വെള്ളക്കാട്ട്‌ഹുസൈന്‍റെ (40)വേര്‍പാട് കുടുമ്പത്തിന്‍റെ അത്താണിയാണ് നഷ്ടപ്പെടുത്തി യത് .വിദേശത്തു നിന്നും ആഴ്ച്ച കള്‍ക്ക് മുന്പ് എത്തിയ ഹുസൈന്‍ ഞായാറാഴ്ച രാത്രിയാണ് മരണപ്പെട്ടത് ഹ്രദയ സ്തമ്പനം കാരണമാണ് മരണകാരണം .പ്രയാസം അനുഭവിക്കുന്ന കുടുമ്പത്തിന്‍റെ ആശ്രയമായിരുന്നു ഇദ്ദേഹം.പിതാവ് മമ്മദ് കോയ ഇരുപതു വര്ഷം മുന്‍പ് മരണപെട്ടിരുന്നു. അതിനു ശേഷം കുടുമ്പം ഹുസൈന്‍റെ ചുമലിലായിരുന്നു .മാതാവും അനുജനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുമ്പത്തെ സഹായിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Wednesday, 4 December 2013
കാന്തപുരത്തിന്റെ നിലപാടുകൾ മത വിരുദ്ധം
| അബ്ദു സമദ് പൂക്കോട്ടൂർ സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ :പ്രവാചകന്റെ പേരിൽ കള്ളം പറയുകയും സമസ്തയുടെ നേതാക്കളെ തള്ളി പറയുകയും ചെയ്ത കാന്തപുരം മത വിരുദ്ധ പ്രവർ ത്തികളാണ് ചെയ്യുന്നതെന്ന് എസ് കെ എസ് എസ് എഫ് സമ്മേളനത്തിൽ അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു .വ്യാജ കേശം കൊണ്ട് വന്നു കച്ചവടം നടത്തി മാഫിയകളെ തോല്പ്പിക്കുകയാണ് ഇവർചെയ്യുന്നത് ."സുക്ർ തങ്ങളുടെസമുദ്ധാരണ ത്തിനു "കാമ്പയിനിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കുന്നമംഗലം മണ്ഡലം കുറ്റി ക്കാട്ടൂരിൽ നടത്തിയ സമ്മേളനം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈ തങ്ങൾ ഉത്ഘാടനം ചെയ്തു
| സദസ്സ് |
Monday, 2 December 2013
മാമ്പുഴ സര്‍വേ പുനരാരംപിച്ചു
| മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി |
Subscribe to:
Comments (Atom)
























.jpg)





































