 |
| മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി |
കുറ്റിക്കാട്ടൂര്‍ :മൂന്ന് വര്‍ഷമായി ഇഴഞ്ഞു നീങ്ങിയ മാമ്പുഴ സര്‍വേ വീണ്ടും തുടങ്ങി .കഴിഞ്ഞ ദിവസം കോഴികോട് സര്‍വേ വിഭാഗത്തിന്റെ നേന്ത്ര ത്വത്തിലാണ് പെരുവയല്‍ പഞ്ചായത്തിലെ ക്ഴ്മാട് നിന്നും സര്‍വേതുടങ്ങിയത് .ഒളവണ്ണ , പെരുമ ണ്ണ , എന്നീ പഞ്ചായത്തുകളില്‍പെട്ട ഭാഗങ്ങളില്‍ സര്‍വേപ്രവര്‍ത്തനം ഏറെക്കുറെ നടന്നിരുന്നു .18 കിലോ മീറ്റര്‍ നീളമുള്ള മാമ്പുഴയുടെ മുഴുവന്‍ തീരവും അളന്നു തിട്ടപ്പെടുത്തിയാലെ നവീകരണ പദ്ധതികള്‍ക്ക് തുക ലഭിക്കു . മാമ്പുഴ സംരക്ഷണ സമിതിയുടെയും .പി ടി എ റഹീം എം എല്‍ എ യുടെയും പഞ്ചായത്തു .ബ്ലോക്ക്അംഗംങ്ങ ളുടെയും ശ്രമ ഫലമായാണ് സര്‍വേക്ക് ബന്ധപ്പെട്ടവര്‍ നടപടി തുടങ്ങിയത് .ഇതിനിടയില്‍ സര്‍വേ അട്ടിമറിക്കാനും ശ്രമം നടന്നു. ഇപ്പോള്‍ അളന്നു തിട്ടപ്പെടുത്തിയ സ്ഥലങ്ങളില്‍ കല്ലുകള്‍ നാട്ടുന്നുണ്ട് . സര്വക്ക് തുടക്കിമിട്ട ചടങ്ങില്‍ പെരുവയല്‍ പഞ്ചായത്തു വൈസ് പ്രസി :സദാ ശിവന് .ബ്ലോക്ക് അംഗം ദിനേശ് പെരുമണ്ണ ,വാര്‍ഡു മെമ്പര്‍ അനീഷ് പാലാട്ടു ,നിസാര്‍,മുജീബു ,ഇര്ര്ശാദ് ,കോയ മാമ്പുഴ എന്നിവര്‍ പങ്കെടുത്തു .
No comments:
Post a Comment