കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 27 March 2014
വിത്തും വളവും വളയിട്ട കൈകള്‍ക്ക് പ്രിയം :വിളഞ്ഞത് നൂറ് മേനി
കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പുഞ്ചപ്പാടം ഇനിയൊരിക്കലും തരിശാകില്ല. കരിവളയണിഞ്ഞ പെണ്‍കൂട്ടായ്മയുടെ കൈക്കരുത്ത് വയലിലെ പച്ചപ്പണയാതിരിക്കാന്‍ എന്നുമുണ്ടാകും. തരിശായി കാടുപിടിച്ചിരുന്ന വയലില്‍ ആരെയും ആകര്‍ഷിക്കുംവിധം തലയെടുപ്പോടെയാണ് നെല്ലും പച്ചക്കറികളും വിളഞ്ഞ് ഹരിതശോഭ പരത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കൂട്ടായ്മ കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നത്. പെരുവയലിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളായ 25 വനിതകളാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ഥം തുടങ്ങിയ കൃഷിയാണ് ഇവരുടെ കൈമെയ് മറന്ന കഠിനാധ്വാനത്തിലൂടെ ഇന്ന് ഒമ്പതര ഏക്കറോളം വ്യാപിച്ചത്. കഴിഞ്ഞവര്‍ഷം നാല് ഏക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷിയിറക്കിയിരുന്നതെങ്കില്‍, ഇത്തവണ നാല് ഏക്കറില്‍ നെല്ലും നാലര ഏക്കറില്‍ പച്ചക്കറികളുമാണ്. കൃഷിരീതികളൊക്കെ അന്യമായിരുന്ന പെണ്‍കൂട്ടായ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചതിന്‍െറ ആത്മവിശ്വാസമാണ് പ്രചോദനമായത്. തൊഴിലുറപ്പിലൂടെയാണ് കൃഷിക്കുവേണ്ട ആദ്യഘട്ട പ്രവൃത്തികള്‍ ചെയ്തത്.
വിത്തും വളവും മാര്‍ഗനിര്‍ദേശങ്ങളും പെരുവയല്‍ കൃഷിഭവന്‍ നല്‍കി. തൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍ നാസര്‍ ബാബു ഇവര്‍ക്കുവേണ്ട ഉപദേശനിര്‍ദേശങ്ങളുമായി മുന്നില്‍ നിന്നു. കൂട്ടായ്മയിലെ 25 പേരും ദിവസവും ഊഴംവെച്ച് കൃഷി പരിപാലിച്ചു. രണ്ടര മാസത്തെ കൃത്യമായ പരിചരണത്തില്‍ എല്ലാ കൃഷികളും വിളവെടുപ്പിന് പാകമായി.30ഓളം ഇനത്തില്‍പെട്ട പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. അതില്‍ ഏറെ ആവശ്യക്കാരുള്ള പയര്‍, വെണ്ട, ചുരങ്ങ, പാവല്‍, ചീര, മത്തന്‍, പടവലം, പീച്ചങ്ങ, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയാണ് ഏറെയും ചെയ്തത്. അത്യുല്‍പാദനശേഷിയുള്ള ഉമ, ഐശ്വര്യ, വെള്ള കുറുവ, ത്രിവേണി എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ കോഴിക്കോട്, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍ എന്നിവിടങ്ങളിലാണ് വിപണനം ചെയ്യുന്നത്. ജോ. ബി.ഡി.ഒ എം.സി. പ്രഭാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പെരുവയല്‍ പഞ്ചായത്ത് അസി. സെക്രട്ടറി എന്‍. രാജേഷ്, തൊഴിലുറപ്പ് കോഓഡിനേറ്റര്‍ നാസര്‍ ബാബു വാഴക്കാട്, ഒ. നൃത്യ, യു. രോഹിണി ദേവി, എം.പി. ദിവ്യ, ഇ.ടി. സ്മിത, കെ.ടി. ജമീല, കെ.സി. തങ്കമണി, കെ.കെ. ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .
Sunday, 23 March 2014
ജല ദിനം ;കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി
കുറ്റിക്കാട്ടൂർ :അന്താരാഷ്ട്ര ജല ദിനാചരണ ത്തോടനുബന്തിച്ചു മാമ്പുഴ സംരക്ഷണ സമിതി കീഴ്മാട് ഏരിയ കമറ്റി സി .ഡബ്ലു .യു ആർ ഡി എമ്മിൻറെ സഹകരണത്തോടെ കുടിവെള്ള ഗുണമേന്മ പരിശോധന ക്യാമ്പ് നടത്തി.150 വീടുകളിലെ കിണർ വെള്ള സാമ്പിളുകളാണ് പരിശോധിച്ചത് .പരിപാടിയുടെ ഉത്ഘാടനം മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ്ണ്ട് ടി കെ എ അസീസ് നിർവഹിച്ചു .എൻ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .പി. കോയ .ടി മുഹമ്മദ് എന്നിവർ സംസാരിച്ചു .
Friday, 14 March 2014
ഗുജറാത്ത് വംശ ഹത്യ; മ്യുസിക് ആല്ബം ഫെയ് സ് ബുക്കില്‍ ശ്രദ്ധിക്കപ്പെടുന്നു
കുറ്റിക്കാട്ടൂര്‍ : ഗുജറാത്ത് വംശ ഹത്യയെയും മോദി ഉയര്‍ത്തുന്ന ഭീതിയും ഓര്‍ മപ്പെടുത്തുന്ന മ്യുസിക് ആല്ബം ഫെയ് സ് ബുക്കില്‍ ശ്രദ്ധിക്കപ്പെടുന്നു .മോദിയുടെ ഗുജറാത്ത് മാത്രകകള്‍ ഇന്ത്യയിലെ ന്യൂനപക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ഭയത്തം നല്കുന്ന ജനാധിപത്യത്തിനാകണം വോട്ട് വിനിയോഗിക്കാന്‍ എന്ന് ഇത് നമ്മെ ഓര്‍മപ്പെടുത്തുന്നു .ഇതിനകം പതിനായിരത്തിലേറെ പേര് ഈ വീഡിയോ പങ്കു വെച്ചു .ആക്രോശിക്കുന്ന ഫാഷിസവും അവർ നടത്തിയ ക്രൂരതകളും രാജ്യത്തിന്റെ പൈത്രകത്തെ പിച്ചി ചീന്തുകയാണ് .അനീസ് പൊന്‍മളയാണ് ഇത് നിര്‍മ്മിച്ചത് .
Post by Anees Ponmala.
Wednesday, 12 March 2014
ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രം തൊട്ടു;വയസ്സ് 103
![]() |
| ആയിശുമ്മക്ക് ജില്ല കലക്ടർ സി എ ലത വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്നു |
കുറ്റിക്കാട്ടൂർ : ഇത്തവണത്തെ ലോകസഭ തെരഞ്ഞെടുപ്പിൽ നൂറ്റി മൂന്നിൽ എത്തിയ ആയിഷ ഉമ്മയുടെ വിരൽ വോട്ടിംഗ് യന്ത്രത്തിൽ പതിയും. ജില്ലയിലെ പ്രായം കൂടിയ വോട്ടർ എന്ന ആദരവിലാണ് തെരഞ്ഞെടുപ്പു ഉദ്ധ്യോഗസ്ഥർ ഇവരെ തേടി എത്തിയത് .പെരുവയൽ പഞ്ചായത്തിലെ പുവ്വാട്ട് പറമ്പ് പേരാട്ടു ആയിഷുമ്മക്കു വോട്ടിംഗ് യന്ത്രത്തിൽ വോട്ടു ചെയ്യുന്നത്പരിച യപ്പെടുത്താൻ ജില്ല കലക്ടർ സി എ ലതയുടെ കൂടെ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടില് വന്നു .ആദ്യമായാണ് ആയിഷ ഉമ്മ വോട്ടിംഗ് യന്ത്രത്തിൽ വിരൽ തൊടുന്നത് . 15 വര്‍ഷമായി വോട്ടര്‍ പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍ കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ് ഐ ഡിലഭിക്കുന്നത് . വാര്ഡ് അംഗം ഷറഫുദ്ധീന്റെ നേന്ത്രത്ത്വത്തിൽഇവരുടെ വീട്ടിൽ എത്തി ഓണ്‍ലൈൻ വഴിയാണ്
![]() |
| തിരിച്ചറിയല്‍ കാര്‍ഡ് കൈമാറുന്നു (ഫയൽചിത്രം ) |
Subscribe to:
Comments (Atom)


























































