“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 27 March 2014

വിത്തും വളവും വളയിട്ട കൈകള്‍ക്ക് പ്രിയം :വിളഞ്ഞത്‌ നൂറ് മേനി


കുറ്റിക്കാട്ടൂര്‍ :പെരുവയല്‍ പുഞ്ചപ്പാടം ഇനിയൊരിക്കലും തരിശാകില്ല. കരിവളയണിഞ്ഞ പെണ്‍കൂട്ടായ്മയുടെ കൈക്കരുത്ത് വയലിലെ പച്ചപ്പണയാതിരിക്കാന്‍ എന്നുമുണ്ടാകും. തരിശായി കാടുപിടിച്ചിരുന്ന വയലില്‍ ആരെയും ആകര്‍ഷിക്കുംവിധം തലയെടുപ്പോടെയാണ് നെല്ലും പച്ചക്കറികളും വിളഞ്ഞ് ഹരിതശോഭ പരത്തുന്നത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കൂട്ടായ്മ കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നത്. പെരുവയലിലെ വിവിധ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങളായ 25 വനിതകളാണ് കൃഷി ചെയ്യുന്നത്. ഒരേക്കര്‍ സ്ഥലത്ത് പരീക്ഷണാര്‍ഥം തുടങ്ങിയ കൃഷിയാണ് ഇവരുടെ കൈമെയ് മറന്ന കഠിനാധ്വാനത്തിലൂടെ ഇന്ന് ഒമ്പതര ഏക്കറോളം വ്യാപിച്ചത്. കഴിഞ്ഞവര്‍ഷം നാല് ഏക്കര്‍ സ്ഥലത്ത് പച്ചക്കറികള്‍ മാത്രമായിരുന്നു കൃഷിയിറക്കിയിരുന്നതെങ്കില്‍, ഇത്തവണ നാല് ഏക്കറില്‍ നെല്ലും നാലര ഏക്കറില്‍ പച്ചക്കറികളുമാണ്. കൃഷിരീതികളൊക്കെ അന്യമായിരുന്ന പെണ്‍കൂട്ടായ്മക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവര്‍ത്തിച്ചതിന്‍െറ ആത്മവിശ്വാസമാണ് പ്രചോദനമായത്. തൊഴിലുറപ്പിലൂടെയാണ് കൃഷിക്കുവേണ്ട ആദ്യഘട്ട പ്രവൃത്തികള്‍ ചെയ്തത്.
വിത്തും വളവും മാര്‍ഗനിര്‍ദേശങ്ങളും പെരുവയല്‍ കൃഷിഭവന്‍ നല്‍കി. തൊഴിലുറപ്പ് പദ്ധതി കോഓഡിനേറ്റര്‍ നാസര്‍ ബാബു ഇവര്‍ക്കുവേണ്ട ഉപദേശനിര്‍ദേശങ്ങളുമായി മുന്നില്‍ നിന്നു. കൂട്ടായ്മയിലെ 25 പേരും ദിവസവും ഊഴംവെച്ച് കൃഷി പരിപാലിച്ചു. രണ്ടര മാസത്തെ കൃത്യമായ പരിചരണത്തില്‍ എല്ലാ കൃഷികളും വിളവെടുപ്പിന് പാകമായി.30ഓളം ഇനത്തില്‍പെട്ട പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. അതില്‍ ഏറെ ആവശ്യക്കാരുള്ള പയര്‍, വെണ്ട, ചുരങ്ങ, പാവല്‍, ചീര, മത്തന്‍, പടവലം, പീച്ചങ്ങ, കാബേജ്, ക്വാളിഫ്ളവര്‍ തുടങ്ങിയവയാണ് ഏറെയും ചെയ്തത്. അത്യുല്‍പാദനശേഷിയുള്ള ഉമ, ഐശ്വര്യ, വെള്ള കുറുവ, ത്രിവേണി എന്നീ നെല്‍വിത്തുകളാണ് ഉപയോഗിച്ചത്.
വിളവെടുക്കുന്ന പച്ചക്കറികള്‍ കോഴിക്കോട്, കുറ്റിക്കാട്ടൂര്‍, പൂവാട്ടുപറമ്പ്, പെരുവയല്‍ എന്നിവിടങ്ങളിലാണ് വിപണനം ചെയ്യുന്നത്. ജോ. ബി.ഡി.ഒ എം.സി. പ്രഭാകരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പെരുവയല്‍ പഞ്ചായത്ത് അസി. സെക്രട്ടറി എന്‍. രാജേഷ്, തൊഴിലുറപ്പ് കോഓഡിനേറ്റര്‍ നാസര്‍ ബാബു വാഴക്കാട്, ഒ. നൃത്യ, യു. രോഹിണി ദേവി, എം.പി. ദിവ്യ, ഇ.ടി. സ്മിത, കെ.ടി. ജമീല, കെ.സി. തങ്കമണി, കെ.കെ. ഷീബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More