കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Saturday, 25 October 2014
ഔഷധ വില നിയന്ത്രണം :ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ വോട്ട് രേഖപെടുത്തി
കുറ്റിക്കാട്ടൂർ : ജീവിതശൈലീരോഗങ്ങളും അര്‍ബുദം, എച്ച്.ഐ.വി/എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ആരോഗ്യമേഖലക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മരുന്നുവിലനിയന്ത്രണ അതോറിറ്റി (എന്‍.പി.പി.എ) യുടെ അധികാരങ്ങള്‍ എടുത്തുമാറ്റാനും ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച ഇന്ത്യ-അമേരിക്ക കര്‍മസമിതി ഉണ്ടാക്കാനും അതിലൂടെ ഇന്ത്യന്‍ പേറ്റന്‍റ് നിയമത്തെ ദുര്‍ബലമാക്കാനും ഉള്ള കേന്ദ്രസര്‍ക്കാറിന്‍െറ നീക്കത്തിനെതിരെ വെൽഫയർ പാർടി കുറ്റിക്കാട്ടൂർ സംഘടിപ്പിച്ച ജനകീയ വോട്ടെടുപ്പിൽ വിദ്യാർഥി കളടക്കം നിരവധി പേർ വോട്ട് രേഖപെടുത്തി . പ്രതിഷേധ വോട്ടെടുപ്പിന്റെ ഉത്ഘാടനം റഹ്മാൻ കുറ്റിക്കാട്ടൂർ നിർവഹിച്ചു .
2014 മേയ് ഒമ്പതിന് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ ചില നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് എടുത്തത് കോർപറേറ്റുകൾക്ക് വേണ്ടിയാണ് . ഈ തീരുമാനം ഒരുപാട് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കുന്നു.
ഇതേ സന്ദര്‍ശനത്തില്‍ സെപ്റ്റംബര്‍ 30ന് ഇറങ്ങിയ ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവനയില്‍ ബൗദ്ധിക സ്വത്തവകാശ വിഷയങ്ങളില്‍ ഒരു വര്‍ക്കിങ് ഗ്രൂപ് ഉണ്ടാക്കാനുള്ള നിര്‍ദേശവും കരുതലോടെ വേണം കാണാന്‍. നമ്മുടെ പേറ്റന്‍റ് നിയമത്തിലെ പ്രത്യേക അധികാരങ്ങള്‍, ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി വേണ്ടെന്നുവെക്കുന്നതിന്‍െറ പ്രത്യാഘാതം ഗുരുതരമായിരിക്കും .ജനകീയ ആരോഗ്യ മേഖലയെ തകർക്കുന്ന ഇത്തരം നടപടിക്കെതിരെ ജനകീയ പ്രക്ഷോപം ഉയർന്നു വരണമെന്ന് റഹ്മാൻ കുറ്റിക്കാട്ടൂർ പറഞ്ഞു
ചടങ്ങിൽ ഷാഹിദ് ടി പി അദ്ധ്യക്ഷനായിരുന്നു .ജോണ്‍ സൻ നെല്ലിക്കുന്ന് ,ടി പി ഷാഹുൽ ഹമീദ് .ടി ടി .സുലൈമാൻ എന്നിവർ പ്രസംഗിച്ചു .ഫിറോസ് .എ ടി .അനീസ് മുണ്ടോട്ട് .സുബൈദ എൻ എം .ജസി .നജീബ് എൻ എം അഷ്‌റഫ് പി എന്നിവർ നേ ന്ത്രത്വം നൽകി.
Wednesday, 22 October 2014
മാമ്പുഴ: സര്‍വേ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ നടപടിയായില്ല!
| മാമ്പുഴയുടെജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ച് ബ്ലോക്ക് അംഗംവിനോദ് പടനിലം മാലിന്യം നീക്കുന്നു (ഫയൽ ചിത്രം2013) |
കുറ്റിക്കാട്ടൂർ : മാമ്പുഴ സര്‍വേ പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തി നിര്‍ണയിച്ച് പുഴയുടെ ഭാഗമെന്ന് അടയാളപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായില്ല. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൂര്‍ത്തീകരിച്ച സര്‍വേയാണ് അധികൃതരുടെ നിസ്സംഗതമൂലം പാഴ്ശ്രമമാവുന്നത്.
2010 നവംബറിലാണ് മാലിന്യവും കൈയേറ്റവും മൂലം നശിക്കുന്ന മാമ്പുഴ സംരക്ഷണത്തിനായുള്ള ജനകീയ പ്രതിരോധമുയരുന്നത്. തുടര്‍ന്ന് 2012ല്‍ പുഴയോര കൈയേറ്റം കണ്ടത്തെുന്നതിന് സര്‍വേ നടപടികള്‍ തുടങ്ങി. പലതവണ മുടന്തിയും ഇഴഞ്ഞും നീങ്ങിയ സര്‍വേ രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തിയായത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയുടെ 32 കിലോമീറ്ററോളമാണ് സര്‍വേ നടത്തിയത്. സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി അളന്ന് കല്ലിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തി നിര്‍ണയിച്ച ഭൂമി കൈവശപ്പെടുത്താനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് മാമ്പുഴ ഒഴുകുന്നത്. പലസ്ഥലത്തും വിശാലമായ ഭൂമിയും തെങ്ങുള്‍പ്പെടെ നിരവധി മരങ്ങളും സര്‍വേയോടെ പുഴയുടെ ഭാഗമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.സര്‍വേ പൂര്‍ത്തിയാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ വൈകിയതോടെ പലസ്ഥലത്തും വീണ്ടും കൈയേറ്റം തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പുഴയോടു ചേര്‍ന്ന് അനധികൃത നിര്‍മാണങ്ങളും നടക്കുന്നുണ്ട്. റവന്യൂ അധികൃതര്‍ക്കൊപ്പം മാസങ്ങളോളം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്‍, പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴ വീണ്ടും കൈയേറ്റക്കാരുടെ കൈകളാല്‍ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.യോഗത്തില്‍ പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. കോയ, കെ.പി. ആനന്ദന്‍, പി.എം. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ. ഗണേഷന്‍, കെ.പി. സന്തോഷ്, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു..ഖലീലിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഹലീമ .വാത്സല്യത്തിന്റെ മധുരം നിറച്ച ഉമ്മ
റഹ്മാൻ കുറ്റിക്കാട്ടൂർ
ഖലീലിനെ കണ്ടു മുട്ടിയത് ഒരു യാദൃ ശ്ചി കതയായിരുന്നു .കണ്ണൂർ താഴെ തെരുവിലെ ഹാറൂണ്‍ സാഹിബാണ് സംസാരിക്കുന്നതിനിടയിൽ ഖലീലിനെ എന്റെ പരിചയത്തിലെക്കു കൊണ്ട് വന്നത്.ഹാറൂണ്‍ സാഹിബ് കണ്ണൂരിലെ സാമൂഹ്യ മത രംഗത്ത് സജീവ സാന്നിധ്യമായി നിന്ന വ്യക്തിത്വവും ജീവ കാരുണ്യ മേഖലയിലെ മാതൃക പ്രവർത്തകനുമായിരുന്നു .
വീടിന്റെ ടെറസ്സിൽ നിന്നും വീണു പരിക്കേറ്റു അരക്കു താഴെ തളർന്നു കിടക്കുന്ന ഹാറൂ ണ്‍ സാഹിബിന്റെ വിശേഷം അറിയാനാണ് ഫോണ്‍ ചെയ്തത് .അപ്പോഴാണ് ആത്മ വിശ്വാസവും ദൈവ ഭക്തിയും നിറഞ്ഞ വാക്കുകളിൽ തന്നെ ക്കാൾ പ്രയാസം അനുഭവിക്കുന്നവരെ ക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.അതിൽ ഒരാളായിരുന്നു ഖലീൽ .ഗൾഫിൽ ജോലിക്കിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു നട്ടെല്ലിനു ക്ഷതമേറ്റ് കിടക്കുന്ന ഖലീൽ കോഴിക്കോടെ ഇഖ റ ആശുപത്രിയിൽ കിടക്കുന്ന വിവരം പറഞ്ഞു അദ്ദേഹത്തെ സന്ദർശിക്കാൻ ആവശ്യപെട്ടു .കണ്ണൂരിലെ ചാലാടിനടുത്താണ് ഖലീലിന്റെ വീട് ഇരുപത്തിമൂന്നാം വയസ്സിലാണ് ജീവിതത്തിന്റ നിശ്ചാലാവസ്തയിലേക്ക് എടുത്തെറി യപ്പെട്ടത് .വേദനകൾ അനുഭവിക്കുന്ന മനസ്സിൽ ദുഖത്തിന്റെ കടൽ തിളച്ചു മറിയുമ്പോൾ എങ്ങിനെ ആശ്യസിപ്പിക്കും എന്നു കരുതിയാണ് ആശുപത്രിയിൽ ഞാനും കുടുമ്പവും എത്തിയത് .പക്ഷെ മുഖത്തു പുഞ്ചിരി തൂകി നർമം പറഞ്ഞു ഉമ്മയെ ചിരിപ്പിക്കുന മകനും മകന്റെ തമാശയിൽ പങ്കു ചേർന്നു വേദന മറക്കുന്ന ഉമ്മയും മരുന്ന് മണക്കുന്ന മുറിയിൽ സ്നേഹത്തിൻറെ സുഗന്ധം പരത്തിയിരുന്നു .( കഴിഞ്ഞ ആഗസ്റ്റ് പതിനാലിന് ഉമ്മ വിട പറഞ്ഞു ദൈവം പരലോകത്ത് അരുവികളുടെ ആരാമത്തിൽ അവരെ ഒന്നിച്ചു ചേർക്കട്ടെ ) മകനു തനിക്കു ശേഷം ആരാണുള്ളത് എന്ന വ്യസനം ഉമ്മയെ അലട്ടിയിരുന്നു .ഇതിനിടയിലാണ് ഹാറൂണ്‍ സാഹിബ് ഖലീലിനു വേണ്ടി ഒരു വിവാഹ പരസ്യം നൽകാൻ ഫോണിൽ വിളിച്ചു എന്നോട് പറഞ്ഞത് .ഒന്ന് അമ്പരന്നു .അരക്കു താഴെ തളര്ന്ന ഒരാൾക്ക് എങ്ങിനെ ഒരു വധുവിനെ കിട്ടും എന്ന ആശങ്ക ഞാൻ ഹാറൂണ്‍ സാഹിബിനോട് പങ്കു വെച്ചു ,പറ്റിയ വാചകം എന്നോട് എഴുതാൻ പറഞ്ഞു ,അങ്ങിനെ ഞാൻ പരസ്യത്തിൽ എല്ലാ സത്യവും എഴുതിയ വാചകത്തിൽ "സേവന സന്നദ്ധതയുള്ള വർക്ക് വധുവായി വരാം എന്നെഴുതിയിരുന്നു .ഈ പരസ്യം വന്നിട്ടും ആരും വന്നില്ലെങ്കിൽ ഖലീലിനു പ്രയാസം വരില്ലേ എന്ന് പറഞ്ഞപ്പോൾ ആരെങ്കിലും വരാതിരിക്കില്ല എന്ന ആത്മ വിശ്യാസമാണ് ഹാറൂണ്‍ സാഹിബ് പങ്കു വെച്ചത് .പരസ്യം കണ്ടു പലരും വിളിച്ചത് ഹാറൂണ്‍ സാഹിബിന്റെ നമ്പരിലേക്കായിരുന്നു .അങ്ങിനെ
തിരൂരിൽ നിന്നും മാലാഖയെപ്പോലെ വധുവായി ഹലീമ കടന്നു വന്നു .
വിവാഹത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തത് ഹാറൂണ്‍ സാഹിബായിരുന്നു .ഷെയ്ഖ് മുഹമ്മദ് സാഹിബ് നിക്കാഹു നടത്തി ഖലീലിന്റെ ജീവിതത്തിലേക്ക് ഒരിണ യെ ചേര്ത്തു നിർത്തി ., അതാണ് ഹലീമ ,,ഇനി ഈ വീഡിയോ കാണുക ... ,,,

Thursday, 9 October 2014
സമുദായ സംഘടനകൾ ഒറ്റക്കെട്ട് ; വിവാഹ ധൂർത്തിനും ആർഭാട ത്തിനുമെതിരെ മഹല്ലുകളും മുസ്‌ലിം സംഘടനകളും രംഗത്തിറങ്ങും
കുറ്റിക്കാട്ടൂർ : മുസ്‌ലിം ലീഗിൻറെ നേന്ത്രത്വത്തിൽ വിളിച്ചു ചേർത്ത മുസ്‌ലിം സംഘടന പ്രധിനിധികളുടെയും മഹല്ല് ഭാരവാഹികളുടെയും ടേബിൾ ടോക്കിൽ വിവാഹ രംഗത്തെ ധൂർത്തിനും ആർഭാട ത്തിനുമെതിരെ ഒറ്റകെട്ടായി രംഗത്തിറങ്ങാൻ ആഹ്വാനം .കുറ്റിക്കാട്ടൂർ മുസ്‌ലിം ലീഗ് കമ്മറ്റി സി എച് സൌധത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക് പരിപാടിയിലാണ് അഭിപ്രായ വ്യത്യാസം മറന്നു രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രവാചകന്റെ മാതൃകയാണ് വിവാഹ രംഗത്ത് പാലിക്കേണ്ടത് ,അത് ലളിതവും പവിത്രവുമായിരുന്നു .ഇതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇന്ന് സമുദായത്തിലെ പണക്കാരും സാധാരണക്കാരും വിവാഹം മാമാങ്കമാക്കുന്നത് .മഹല്ല് ഭാരവാഹികളും മത സമുദായ ,രാഷ്ട്രീയ നേന്ത്രത്വത്തിലുള്ളവരും മാതൃക കാണിക്കണമെന്നും വിഭവങ്ങളുടെ ധാരാളിത്വം ഒഴിവാക്കണമെന്നും,മാത്രമല്ല വലിയ വിവാഹം നടത്താൻ ആഗ്രഹിക്കുന്നവർ അതിന്റെ വിഹിതം പാവപെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനു വഴിയൊരുക്കാൻ സന്നദ്ധമാകണ മെന്നും അഭിപ്രായമുയർന്നു .വിവാഹിതരാവാൻ പോകുന്നവർക്ക് കൌണ്സിലിംഗ് നൽകാൻ മഹല്ലിൽ സംവിധാനം ഒരുക്കുക ,വിവാഹത്തിനു മുൻപുള്ള ചടങ്ങുകളിലെ അനാശ്യാസ പ്രവണതകൾ, സ്ത്രീധനം എന്നിവ നിരുൽസാഹ പെടുത്തുക, ,മദ്രസകൾ ഉപയോഗപ്പെടുത്തി ഹാൾ സൗകര്യം ഒരുക്കുക എന്നീ നിർദേശങ്ങളും അവതരിപ്പിക്കപ്പെട്ടു ,മുസ്‌ലിം ലീഗ് നേതാക്കളായ കെ പി കോയ ,മൂസ മൗലവി ,എ ടി ബഷീർ .പൊതാത് മുഹമ്മദ് ,ഷബീർ (എസ് ,എസ് എഫ് )ഹനീഫഫൈസി (എസ് .കെ എസ് ,എസ് എഫ്) റഹ്മാൻ കുറ്റിക്കാട്ടൂർ,ടി പി സിദ്ധീക്ക് (ജമാ അത്തെ ഇസ്‌ലാമി )ഡോ :സൈദു ,ഉമ്മർ (കെ എൻ എം )
മരക്കാർ ഹാജി ( ചാലിയറക്കൽ മഹല്ല് പ്രസി ;)സലീംഹാജി (കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്ത്)എൻ .കെ യൂസുഫ് ഹാജി (സെക്രടറി കണിയാത് മഹല്ല് കമ്മറ്റി )അച്ഛൻ വീട്ടിൽ കോയ (സെക്രടറി( മാനിയമ്പലം മഹല്ല് കമ്മറ്റി) എന്നിവർ സംസാരിച്ചു ,സെപ്റ്റമ്പർ 10 ന് കുന്നമങ്ങലത്തു വിവിധ മുസ്‌ലിം സംഘടന പ്രതി നിധികൾ പങ്കെടുക്കുന്ന ധൂർതിനെതിരെ പ്രതിരോധ സംഘ മം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു ,മുജീബ് ഇടക്കണ്ടി സ്വാഗതവും സൈദലവി നന്ദിയും പറഞ്ഞു .
Sunday, 5 October 2014
ത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലി പെരുന്നാൾ
Wednesday, 1 October 2014
ടി എ കെ കുട്ടി ഹസ്സൻ ഹാജി നിര്യാതനായി.ഖബറടക്കം നാളെ .
കുറ്റിക്കാട്ടൂർ :മത സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യവും എസ് വൈ എസ് സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗവും മര്‍ക്കസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്ന താഴേ ആനശ്ശേരി കുട്ടി ഹസ്സന്‍ ഹാജി (88) നിര്യാതനായി. സുന്നി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ ഒരാളായിരുന്നു.
.ഇന്ന് ( ബുധൻ ) ഉച്ചക്ക് ഒരു മണിക്കാണ് മരിച്ചത് . ട്രാൻസ്പോർട്ട് ഉടമ ,മുസ്‌ലിംലീഗ് കുന്നമംഗലം മണ്ഡലം പ്രസിഡന്റ് ,വാർഡ് മെമ്പർ,കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത് സെക്രടറി .കണിയാത് മഹല്ല് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .ഭാര്യ: പരേതയായ ആഇഷക്കുട്ടി. മക്കള്‍: അബൂബക്കര്‍, ഉമ്മര്‍, ബഷീര്‍, ഫാത്തിമ. മയ്യിത്ത് നിസ്‌ക്കാരം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് പൈങ്ങോട്ടുപുറം ഖാദിരിയ്യ ജുമുഅ മസ്ജിദില്‍.
Subscribe to:
Comments (Atom)