“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 22 October 2014

മാമ്പുഴ: സര്‍വേ പൂര്‍ത്തിയായിട്ടും ഏറ്റെടുക്കാന്‍ നടപടിയായില്ല!

മാമ്പുഴയുടെജനകീയ ശുചീകരണത്തിന് തുടക്കം കുറിച്ച് ബ്ലോക്ക്
 അംഗംവിനോദ് പടനിലം മാലിന്യം നീക്കുന്നു (ഫയൽ ചിത്രം2013) 

കുറ്റിക്കാട്ടൂർ : മാമ്പുഴ സര്‍വേ പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും അതിര്‍ത്തി നിര്‍ണയിച്ച് പുഴയുടെ ഭാഗമെന്ന് അടയാളപ്പെടുത്തിയ ഭൂമി ഏറ്റെടുക്കാന്‍ നടപടിയായില്ല. മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് പൂര്‍ത്തീകരിച്ച സര്‍വേയാണ് അധികൃതരുടെ നിസ്സംഗതമൂലം പാഴ്ശ്രമമാവുന്നത്.
2010 നവംബറിലാണ് മാലിന്യവും കൈയേറ്റവും മൂലം നശിക്കുന്ന മാമ്പുഴ സംരക്ഷണത്തിനായുള്ള ജനകീയ പ്രതിരോധമുയരുന്നത്. തുടര്‍ന്ന് 2012ല്‍ പുഴയോര കൈയേറ്റം കണ്ടത്തെുന്നതിന് സര്‍വേ നടപടികള്‍ തുടങ്ങി. പലതവണ മുടന്തിയും ഇഴഞ്ഞും നീങ്ങിയ സര്‍വേ രണ്ടുവര്‍ഷമെടുത്താണ് പൂര്‍ത്തിയായത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴയുടെ 32 കിലോമീറ്ററോളമാണ് സര്‍വേ നടത്തിയത്. സ്വകാര്യ വ്യക്തികള്‍ കൈയേറിയ ഭൂമി അളന്ന് കല്ലിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അതിര്‍ത്തി നിര്‍ണയിച്ച ഭൂമി കൈവശപ്പെടുത്താനുള്ള നടപടികള്‍ പഞ്ചായത്തുകള്‍ സ്വീകരിച്ചിട്ടില്ല. ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്തുകളിലൂടെയാണ് മാമ്പുഴ ഒഴുകുന്നത്. പലസ്ഥലത്തും വിശാലമായ ഭൂമിയും തെങ്ങുള്‍പ്പെടെ നിരവധി മരങ്ങളും സര്‍വേയോടെ പുഴയുടെ ഭാഗമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.സര്‍വേ പൂര്‍ത്തിയാക്കിയതിന്‍െറ ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഭൂമി ഏറ്റെടുക്കാന്‍ വൈകിയതോടെ പലസ്ഥലത്തും വീണ്ടും കൈയേറ്റം തുടങ്ങിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ പുഴയോടു ചേര്‍ന്ന് അനധികൃത നിര്‍മാണങ്ങളും നടക്കുന്നുണ്ട്. റവന്യൂ അധികൃതര്‍ക്കൊപ്പം മാസങ്ങളോളം മാമ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. എന്നാല്‍, പുഴക്കും പ്രകൃതിക്കും വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴ വീണ്ടും കൈയേറ്റക്കാരുടെ കൈകളാല്‍ നശിപ്പിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അധികൃതരുടെ നിസ്സംഗതക്കെതിരെ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മാമ്പുഴ സംരക്ഷണ സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്.യോഗത്തില്‍ പ്രസിഡന്‍റ് ടി.കെ.എ. അസീസ് അധ്യക്ഷത വഹിച്ചു. പി. കോയ, കെ.പി. ആനന്ദന്‍, പി.എം. ബാലകൃഷ്ണന്‍, എന്‍. ചന്ദ്രന്‍, കെ.കെ. ശൈഖ് മുഹമ്മദ്, കെ. ബാലചന്ദ്രന്‍, കെ. ഗണേഷന്‍, കെ.പി. സന്തോഷ്, കെ.പി. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More