Just in....!!!!!!
Friday, 12 December 2014
പ്രവാചക വൈദ്യ തട്ടിപ്പ് ;വ്യാജ വൈദ്യൻ ഷാഫി സുഹൂരി അറസ്റ്റിൽ .
![]() |
| കുറ്റിക്കാട്ടൂർ -മുണ്ടുപാലം റോഡിൽ ഷാഫി സുഹൂരിയുടെ തട്ടിപ്പ് കേന്ദ്രം പ്രവർ ത്തിച്ച കെട്ടിടം |
കുറ്റിക്കാട്ടൂർ : പ്രവാചക വൈദ്യ തട്ടിപ്പ് നടത്തിയ ചെലവൂർ സ്വദേശി അബ്ദുള്ള എന്ന ഷാഫി സുഹൂരിയെ ഇന്നലെ വെള്ളയിൽ പോലീസ് അറസ്റ്റു ചെയ്തു കോഴിക്കോട് കോടതിയിൽ ഹാജരാക്കി .ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു . . കുറ്റിക്കാട്ടൂരിലും കോഴിക്കോട് ബീച്ച് ആശുപത്രിക്കടുത്തും ഇയാൾപ്രവാചക ചികിത്സയുടെ പേരിൽ സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു .ഇവിടെ എത്തുന്ന മാരക രോഗം വന്ന രോഗികളിൽ നിന്നും വൻ തുക ഈടാക്കിയാണ് ചികിത്സ യുടെ മറവിൽ തട്ടിപ്പ് നടത്തിയത്.വ്യാജ മരുന്നുകളും മറ്റും നല്കിയിരുന്നത് വൻ തുകക്കായിരുന്നു .കിഡ്നി രോഗികളോട് 75000 രൂപ അഡ്വാൻസ് വാങ്ങിയാണ് ഇയാളുടെ കേന്ത്രത്തിൽ അഡ്മിറ്റ് ചെയ്തിരുന്നത് .ഡയാലിസ് ചെയ്തു കൊണ്ടിരുന്ന രോഗികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു വ്യാജ മരുന്നുകൾ പ്രവാചകൻ കല്പ്പിച്ച ഔഷധ മാണെന്ന് പറഞ്ഞാണ് രോഗികൾ ക്ക് നല്കിയിരുന്നത് .ഇതിനിടെ ഡയാലിസിസ് നിർ ത്തിയ രോഗി മരണപ്പെട്ടത് വിവാദമായിരുന്നു .ബന്ധുക്കൾ പരാതി കൊടുക്കാത്തത് കൊണ്ട് പ്രശ്നം കെട്ടടങ്ങി .ഇയാളുടെ സ്ഥാപനത്തിൽ വൈദ്യ പഠനം നടത്തുന്നതിനും തുടക്കം കുറിച്ചിരുന്നു .ഇതിനു ചേർന്ന വിദ്യാർഥികൾ തട്ടീപ്പു മനസ്സിലാക്കി ഇയാള്ക്കെതിരെ പരാതി കൊടുത്തിരുന്നു .പല രാഷ്ട്രീയ ഉന്നതരുമായി ബന്ദ്ധമുന്ടെന്നും യുനാനി മെഡിസിൻ ബിരുദ മുണ്ടെന്നും പ്രചരിപ്പിച്ചിരുന്നു .ഇതിനിടെ ഇതിന്റെ പ്രചാരണത്തിനു സെമിനാറും പുസ്തക പ്രകാശനവും തുടങ്ങിയ വിദ്യകളും പ്രയോഗിച്ചിരുന്നു .ഇയാൾ കക്കാട് ഫൈസിയുടെ ത്വെ രീഖത്തിലെ അംഗ മാണ് . യുനാനി ഡോക്ടർമാരുടെ സംഘടനയാണ് ഇയാൾക്കെതിരേ സിറ്റി പോലീസ് കമ്മീഷ് ണ ർ ക്ക് പരാതി നൽകിയത് .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment