“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം

കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം

മാമ്പുഴ

NEWS

മാമ്പുഴയുടെ ജനകീയ ശുജീകരണം

വിളംബരജാഥകുറ്റിക്കാട്ടൂര്‍

പ്രകൃതി ഒരു ചിത്രകാരന്‍

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌

വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല

കുറ്റിക്കാട്ടൂര്‍ ന്യൂസ്‌ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc

Just in....!!!!!!

Latest News

« »

Thursday, 31 December 2015

കുറ്റിക്കാട്ടൂർ ന്യൂസിന്റെ പുതുവത്സര ആശംസകൾ .


ഒരു വർഷം കൂടി കൊഴിഞ്ഞു പോകുമ്പോൾ ഒരു പാട് പേർ വിട പറഞ്ഞു. വിങ്ങുന്ന കുറെ ഓർമകളും കനലെരിയുന്നഒരു പാട് ചിത്രങ്ങളും -ലോകത്തിന്റെ വർഷ കാഴ്ചകളായി നമുക്ക് മുന്നിലൂടെ കടന്നു പോയി .
ഒപ്പം ചിരിയും സല്ലാപവും തന്ന നിമിഷങ്ങളും ആശ്യാസത്തിന്റെ വചനങ്ങളും മോഹങ്ങളുടെ പറുദീസയും നമ്മുടെ മുന്നിൽ  നടന്നു.
എന്നാലും ...
പുതിയ പ്രതീക്ഷയുടെ ഒരു പ്രഭാതം പുലരുമെന്നും അവിടെ നിറഞ്ഞ പുഞ്ചിരിയുമായി നമുക്ക് മുന്നിൽ എല്ലാവരും വിരുന്നെത്തുമെന്നും നാം സ്വപ്നം കാണുക .
അങ്ങിനെ നാളെ മുതൽ കൊഴിഞ്ഞു പോയ ഒരു വർഷം കൂടി മരിച്ച മോഹങ്ങളുടെ സ്മാരകമായി നമ്മിൽ ബാക്കി നില്ക്കും ..അപ്പോൾ നാം 
പുതു വത്സരത്തിന്റെ ആശംസകളുമായി നാളയെ വരവേൽക്കും .എല്ലാവർക്കും കുറ്റിക്കാട്ടൂർ ന്യൂസിന്റെ പുതുവത്സര ആശംസകൾ .

Thursday, 17 December 2015

ജനപ്രതിനിധികൾക്കുള്ള സ്വീകരണം മാമ്പുഴ സംരക്ഷണ പ്രതിജ്ഞയായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സംസാരിക്കുന്നു 
.കുറ്റിക്കാട്ടൂർ : മാമ്പുഴ സംരക്ഷണ സമിതി ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് നൽകിയ സ്വീകരണ പരിപാടിയിൽ ജനപ്രതിനിധികൾ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി . മാമ്പുഴ സംരക്ഷിക്കാൻ ബ്ലോക്ക് ,ഗ്രാമ   പഞ്ചായത്തുകളെ ഏകോപിച്ചു കർമ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി പറഞ്ഞു . പയ്യടി മീത്തൽ നടന്ന  സ്വീകരണ പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .ചടങ്ങിൽ മാമ്പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് ടി കെ അസീസ്‌ അധ്യക്ഷനായിരുന്നു .പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് ശാന്ത ,ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് കെ തങ്കമണി ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത .പെരുമണ്ണ പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് എൻ .വി ബാലൻ നായർ കോഴിക്കോട് ,ബ്ലോക്ക്പഞ്ചായത്ത് വൈസ്  പ്രസിഡണ്ട് ഹസീന കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത്  അംഗങ്ങളായ രാജീവ്‌ പെരുമൻ പുറ ,ടി കെ റംല .ജില്ല പഞ്ചായത്ത് അംഗം ഉഷ ,ഗ്രാമ  പഞ്ചായത്ത് അംഗങ്ങളും മാമ്പുഴ സംരക്ഷണ സമിതി പ്രവർത്തകരുമായ അസീസ്‌ മടത്തിൽ ,പി നിസാർ എന്നിവർ ക്ക്മാമ്പുഴ സംരക്ഷണ സമിതിയുടെ ഉപഹാരം നൽകി .ആനന്ദൻ സ്വാഗതവും അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു .

കുറ്റിക്കാട്ടൂർ യതീം ഖാന സമ്മേളനം സമാപിച്ചു

സമാപന  സമ്മേളനം ബഷീറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു 

കുറ്റിക്കാട്ടൂർ : കുറ്റിക്കാട്ടൂർ മുസ്‌ലിം  യതീം ഖാന ഇരുപത്തി എട്ടാം വാർഷിക സമാപന  സമ്മേളനം ബഷീറലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു .മലബാർ ഗോൾഡ്‌ ₹ ഡയമണ്ട് ചെയർമാൻ  എ പി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . വാർഡ്‌ അംഗം പി കെ ശറഫുദ്ധീൻ .എം മാമു ഹാജി .എൻ കെ എ ജാഫർ, എ ടി ബഷീർ ,ഇ  എം കോയ ഹാജി എന്നിവർ പ്രസംഗിച്ചു .
ഗസ്സാലി കൂള വയൽ മത പ്രഭാഷണം നടത്തി .മൂര്യാട് ഹംസ മുസ്‌ലിയാർ പ്രാർഥനക്ക് നേന്തൃത്വം നല്കി . 

Saturday, 12 December 2015

ലുലുക്കാസ് ഗോൾഡ്‌ &ഡയമണ്ട് ഷോ റൂം ഹൈദരലി തങ്ങൾ ഉത്ഘാടനം ചെയ്തു .


കുറ്റിക്കാട്ടൂർ :ലുലുക്കാസ് ഗോൾഡ്‌ &ഡയമണ്ട്സിന്റെ കുറ്റിക്കാട്ടൂർ ഷോ റൂം ഉത്ഘാടനം  ഹൈദരലി തങ്ങൾ നിർവഹിച്ചു .ഉത്ഘടനത്തോടനുബന്ധിച്ചു നടന്ന സമ്മാന ദാനം സിനിമാതാരം ഹണി റോസ് നിർവഹിച്ചു.ചടങ്ങിൽ ലുലുക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ കുഞ്ഞിമോയിൻ ഹാജി ഡയര ക്ടർമാരായ കെ കെ മുഹമ്മദ്‌ ,നാസർ ,ലുലുക്കാസ് ഗോൾഡ്‌ &ഡയമണ്ട്സിന്റെ മാനേജിംഗ്  ഡയര ക്ടർ ഹംദാൻ (മനു ) എന്നിവർ ചടങ്ങിൽ സംബന്ദിച്ചു .ലുലുക്കാസിന്റെ മൂന്നാമത്തെ  ഷോറൂമാണിത് .എടവണ്ണ പ്പാറ ,മുക്കം എന്നിവടങ്ങളിലാണ് മറ്റു രണ്ടെണ്ണം .

Friday, 11 December 2015

കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന വാർഷികം ഡിസ :13 മുതൽ .


കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർ മുസ്‌ലിംയതീംഖാന വാർഷികസന്ദർശനവും ദുആ സമ്മേളനവും  ഡിസ :13 മുതൽ 16 വരെ ദിവസങ്ങളിൽ  നടക്കുമെന്ന്  സംഘാടകർ അറിയിച്ചു,
യതീംഖാന വിദ്യാർഥി ഉമ്മളത്തൂർ പരേതനായ ബഷീർ മകൾ  പി വി ഷമീനയുടെ വിവാഹം  ഡിസ :13 നു നടക്കുന്ന ചടങ്ങിൽ വെച്ച് നിർവഹിക്കും .
വരൻ പൈങ്ങോട്ടുപുറം പടിഞ്ഞാറെ  താഴം ഹാരിസാണ് .
ഹൈദരലി  ശിഹാബ് തങ്ങൾ ,മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് തുടങ്ങി പ്രമുഖർ പരിപാടികളിൽ സംബന്ധിക്കും .

Monday, 7 December 2015

ഇടികയിൽ അബ്ദുല്ലഹാജി( 68 ) നിര്യാതനായി.


കുറ്റിക്കാട്ടൂർ : ഇടികയിൽ അബ്ദുല്ലഹാജി( 68 ) നിര്യാതനായി .കുറ്റിക്കാട്ടൂർ മുസ്‌ലിം  ജമാഅത്ത് പ്രസിഡണ്ട് പാറയിൽ ജമാഅത്ത് പള്ളി മുഖ്യ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ് .
ഭാര്യ :ആമിന ,മക്കൾ ;മുനീർ ,സീനത്ത് ,സോഫിയ .മരുമക്കൾ :ഗസ്ന (വേങ്ങേരി )ഗഫൂർ ,(മാങ്കാവ് )ബഷീർ പുതുക്കോട് .
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30 നു മാനിയമ്പലം ജുമാ അത്ത് പള്ളിയിൽ .

Sunday, 6 December 2015

എളംപിലാശ്ശേരി താഴം പൊറ്റ മുഹമ്മദ്‌ നിര്യാതനായി .


കുറ്റിക്കാട്ടൂർ : എളംപിലാശ്ശേരി താഴം പൊറ്റ മുഹമ്മദ്‌ (82)നിര്യാതനായി
ഭാര്യ :പാത്തുമ്മ, .മക്കൾ:കോയ ,അസീസ്‌ ,ബഷീർ ,ഖദീജ
മരുമക്കൾ ;മുഹമ്മദ്‌ (ഫാറൂഖ് കോളേജ് )നസീബ ,ശരീഫ ,ശാഹിദ ,

Saturday, 5 December 2015

അച്ചം വീട്ടിൽ അഹമ്മദ് ഹാജി (86) നിര്യാതനായി .



കുറ്റിക്കാട്ടൂർ :ആനക്കുഴിക്കര തെക്ക് വീട്ടിൽ  അച്ചം വീട്ടിൽ താമസിക്കും  അഹമ്മദ് ഹാജി (86) നിര്യാതനായി
കുറ്റിക്കാട്ടൂർ മുസ്ലിം ജമാ അത്ത്  പ്രസിഡന്റ്റ് , മാണി യമ്പലം ജുമാ അത്ത്  പള്ളി കമ്മറ്റി  പ്രസിഡന്റ്റ്  കുറ്റിക്കാട്ടൂർ യത്തീംഖാന അംഗംഎന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിരുന്നു
ഭാര്യ :പരേതയായ പാത്തൈ ഹജ്ജുമ്മ ,,മക്കൾ :മൊയി ദീൻ കോയ (എസ് . ഇ.  യു സംസ്ഥാന ട്രഷറർ ,എം സി എച്  കോഴിക്കോട് ) )സൈനുദ്ധീൻ (ക്വാളിറ്റി ഫർണീച്ചർ ,പുവ്വാട്ടു  പറമ്പ് )റഷീദ് (സൗദി)സാറാബി ,ഷക്കീല ,മരുമക്കൾ : :മൊയി ദീൻ കോയ (ബേപ്പൂർ)അഹമ്മദ് കുട്ടി (വാഴക്കാട് )അബ്ദുൽ അസീസ്‌ (ഇടിമുഴിക്കൽ )സൈനബ ,ജാസ്മിൻ ,സാജിത .മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9. 30 നു  മാണി യമ്പലം ജുമാ അത്ത്  പള്ളിയിൽ

Friday, 4 December 2015

കലയുടെ ചിലങ്ക കെട്ടിയ താളത്തിനു തിരശ്ശീല വീണു;റഹ് മാനിയ ,മാവൂർ,കുറ്റിക്കാട്ടൂർ ജേതാക്കൾ .

റഹ് മാനിയഹയർ സെക്കണ്ടറി അവതരിപ്പിച്ച ഒപ്പന 

കുറ്റിക്കാട്ടൂർ :  കലയുടെ ചിലങ്ക കെട്ടിയ താളവും മൊയിലാഞ്ചി പാട്ടിന്റെ ഈണവും പെയ് തിറങ്ങിയ നാലു നാളുകൾക്കു    തിരശ്ശീല വീണു.  കുറ്റിക്കാട്ടൂർ ഹയര്സെക്കണ്ട്രിയിൽ നടന്ന   കോഴിക്കോട് ഉപ ജില്ല കലോത്സവം സമാപിച്ചപ്പോൾ റഹ് മാനിയ ,   മാവൂർ , ജേതാക്കളായി .കലോത്സവ ചടങ്ങിന്റെ സമാപനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറ ശേരി ഉത് ഘാടനം ചെയ്തു .സ്വാഗത സംഘം ചെയർമാൻ കെ പി കോയ അദ്ധ്യക്ഷനായിരുന്നു .പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത ടി കെ റംല എ ഇ ഒ  വി പി മിനി എന്നിവർ സംസാരിച്ചു .
ഹൈസ്കൂൾ വിഭാഗത്തിൽ ജി എച് എസ് മാവൂർ, ജി എച് എസ് കുറ്റിക്കാട്ടൂർ ഒന്നും രണ്ടും സ്ഥാനം  നേടി.
  ഹയർ സെക്കണ്ടറി വിഭാഗത്തിൽ  റഹ് മാനിയയും  കുറ്റിക്കാട്ടൂർ ഹയർ സെക്കണ്ടറിയും ജേതാക്കളായി .



Monday, 30 November 2015

ധർമത്തിന്റെ വെളിച്ചം വിതറി ഭാഗവത സപ്താഹ യജ്ഞം തുടങ്ങി .

കുറ്റിക്കാട്ടൂർ  നരസിംഹ -വാമന ക്ഷേത്രത്തിൽ സ്വാമി അയ്യപ്പ ദാസ്
ഉത്ഘാടനം നിർ വഹിക്കുന്നു 

കുറ്റിക്കാട്ടൂർ : ധർമത്തിന്റെ വെളിച്ചം വിതറി  ഇരുപത്തി എട്ടാമത്  ഭാഗവത സപ്താഹ  യജ്ഞം കുറ്റിക്കാട്ടൂർ  നരസിംഹ -വാമന ക്ഷേത്രത്തിൽ ആരംഭിച്ചു 
ചടങ്ങിന്റെ ഉത്ഘാടനം ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് 
സ്വാമി അയ്യപ്പ ദാസ് നിർവഹിച്ചു .ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു  പെരുവയൽ പഞ്ചായത്ത്  പ്രസിഡണ്ട് വൈ .വി ശാന്ത . പഞ്ചായത്ത് വാർഡ്‌ അംഗം മിനി ശ്രീകുമാർ, പ്രദീപ്‌ ആനകുഴിക്കര. സഹദേവൻ ആനശ്ശേരി എന്നിവർ സംസാരിച്ചു .പാലഞ്ചേരി സുബ്രഹ്മണ്യൻ നമ്പൂദിരി സപ്താഹ പാരായണം നടത്തി .

മുസ്‌ലിമാവാൻ ശരീഅത്ത് മാത്രം പോര ത്വ രീഖത്തും പിന്തുടരണം : ത്വ രീഖത്ത്‌ സമ്മേളനം .


കുറ്റിക്കാട്ടൂർ :  മുസ്‌ലിമാവാൻ ശരീഅത്ത്  മാത്രം പിന്തുടർന്നത്‌ കൊണ്ട് മാത്രം കഴിയില്ലന്നും  ത്വ രീഖത്തും മഷാഇക്കും വേണമെന്നും പെരുവയലിൽ നടന്ന   ത്വ രീഖത്ത്‌ സമ്മേളനത്തിൽ ചിശ്തി ഖാദിരി  ത്വ രീഖത്ത് സയ്യിദ് അഹമ്മദ് നൂരിഷാഹ് ഷാനി പറഞ്ഞു .
ഹൈദ്ര ബാദ് കേന്ദ്ര മായിട്ടുള്ള  സിലസില നൂരിയ്യ ത്വ രീഖത്തിന്റെ
കേരളസമ്മേളനത്തിൽപ്രസങ്ങിക്കുകയായിരുന്നുഇദ്ദേഹം.
സമ്മേളനത്തിൽ ഖുത്തുബുൽ മശായിഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി തങ്ങളുടെ സാന്നിധ്യം പ്രവർത്തകർക്ക് ആവേശം നൽകി.   . രണ്ടുദിവസമായി നടന്ന സമ്മേ ളനത്തിൽ സ്ത്രീകൾക്ക്   പ്രത്യേകം സെഷനുണ്ടായിരുന്നു .
മുഹിയുദ്ധീൻ ശൈഖിന്റെ 22 ആം പൗത്രനാണ്‌  ഇപ്പോഴുള്ള ഖുത്തുബുൽ മശായിഖ് .ആരാധനകൾ ശരിയാവാൻ ഇങ്ങനെ ഒരാളെ പിൻപറ്റ ണമെന്നാണ്
സമ്മേളനത്തിന്റെ മുഖ്യ പ്രമേയം .കുറ്റിക്കാട്ടൂർ കേന്ദ്ര മായ ത്വ രീഖതത് അതിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പെരുവയലിൽ പരിപാടി സംഘടിപ്പിച്ചത് .സിലസില നൂരിയ്യ കേരള പ്രസി ഡന്ടു കെ ടി യൂസുഫ് നിസാമിഷാ സുഹൂരി ,നൂർ  മുഹമ്മദ്‌ ഫൈസി ,നസ്മിത
തുടങ്ങിയ പ്രമുഖർ സമ്പന്ധിച്ചു  .


കലകളുടെ നഗരി പാർടി ഗ്രാമമാക്കി ;പരക്കെ പ്രതിഷേധം .


കുറ്റിക്കാട്ടൂർ ;കലകൾ ചിലങ്കയണിയുന്ന വേദികൾക്ക് ഇന്ന് തുടക്കം കുറിക്കുന്ന കുറ്റിക്കാട്ടൂർ ഗവ ;ഹയർ സെകണ്ടറി സ്കൂളും പരിസരവും രാഷ്ട്രീയക്കാർ പാർടി  ഗ്രാമമാക്കി .ഇതിൽ  പ്രതിഷേധിച്ച് പരിസരവാസികളും നാട്ടുകാരും പോലീസിൽ പരാതി നൽകി .
കോഴിക്കോട് ഉപ ജില്ല കലോത്സവം നടക്കുന്ന സ്കൂളിലെത്തുന്ന കുട്ടികളെ വരവേൽക്കുന്നത് കലാ ഗ്രാമത്തിലേക്കല്ല .പകരം ഹരിത ഗ്രാമത്തിലേക്കും ചെങ്കോട്ടയിലെക്കും കാവി മണ്ണിലേ ക്കുമാണ്
  കവാടത്തിൽ കെട്ടിയ ബാനർ ലീഗിന്റെ ഹരിത ഗ്രാമത്തിലേക്ക് തുടങ്ങുപ്പോൾ പിറകിൽ ഇത്ചെങ്കോട്ടയാണന്നാണ് ഡി വൈ എഫ് ഐ ബാനറിൽ കട്ടായം പറയുന്നത് .സ്കൂളും പരിസരവും കാവിയിൽ മുക്കിയിട്ടും മതി വരാതെ സ്കൂളിനകത്തെ  മരത്തിനു മുകളിൽ കാവിക്കൊടി ഉയർത്തിയാ ണ് സംഘ പരിവാർ കാവിമ ണ്ണാ ണെന്ന് ഓര്മപ്പെടുത്തുന്നത് .മാത്രമല്ല നരേന്ദ്ര മോദിയുടെ മുഴു ചിത്രവും  കാമ്പസിനു മുന്പിൽ സ്ഥാപിച്ചിട്ടുണ്ട് .
 തുടക്കത്തിൽ സ്കൂൾ കവാടത്തിൽ  ലീഗ്പാർടി ഗ്രാമമാക്കി ബാനർ കെട്ടിയതാണ്‌ ഇത്തരം വിഭാഗീയ നീക്കത്തിന് കാരണമെന്ന് ഒരു വിഭാഗം പറയുന്നു .കലയെ നെഞ്ചിലേറ്റി വരുന്ന കൌമാരങ്ങളെ ഭീതിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വിഭാഗീയ വർണങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സഹൃ ദയരും നാട്ടുകാരും മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരിക്കയാണ് .
നേരത്തെ മേളയുടെ നടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയ സംഘാടക സമിതിയിൽ ഒരു വിഭാഗം രാഷ്ട്രീയ പാര്ടിയുടെ ആളുകളെ കുത്തിനിറച്ചു എന്ന ആക്ഷേപം നില നിക്കേയാണ്  ഇപ്പോൾ ഈ വിവാദം ഉണ്ടായത് .അത് കൊണ്ട് പൂച്ചക്ക് ആര് മണികെട്ടും എന്നതാണ് ചോദ്യം .വിവിധ സ്കൂളിൽനിന്നും കുട്ടികളെയുമായി വരുന്ന രക്ഷിതാക്കൾ ഈ നാട് ഇങ്ങിനെ പാർടി ഗ്രാമമായതിൽ ആശങ്ക പ്പെടുകയാണ്.
സ്റ്റെജ് ഇതര മത്സരത്തിനു   ഇന്ന് തുടക്കം കുറിച്ചു .ഡിസമ്പർ 3 വരെയാണ് പരിപാടികൾ .നാളെ രാവിലെ നടക്കുന്ന ചടങ്ങിൽ കെ പി രാമനുണ്ണി ഉത്ഘാടനം നിർ വഹിക്കും .

Saturday, 28 November 2015

കുറ്റിക്കാട്ടൂരിനു ഇനി കലയുടെ നാളുകൾ; കോഴിക്കോട് റൂറൽ ഉപ ജില്ല കലോത്സവം കുറ്റിക്കാട്ടൂർ എച് എസ് എസിൽ .


  കുറ്റിക്കാട്ടൂർ :വരയും, പാട്ടും, കഥയും, ചിലങ്കയണിഞ്ഞ താളവും തീർക്കുന്ന പകലുകൾക്ക്‌ ഇനി രണ്ടു ദിവസം മാത്രം ബാക്കി . കുറ്റിക്കാട്ടൂർ എച് എസ് എസിൽ നവമ്പർ 30. മുതൽ ഡിസമ്പർ 3 വരെ നടക്കുന്ന കോഴിക്കോട് റൂറൽ ഉപ  ജില്ല കലോത്സവം നാടിന്റെ ഉത്സവമായി ഏറ്റു നടത്താൻ നാട്ടുകാർ ഒരുങ്ങി . ഇതിനു വേണ്ടി നാട്ടുകാർ ഉൾപെട്ട വിവിധ കമ്മറ്റി കൾക്ക് രൂപം നല്കി .
ഉപ ജില്ലയിലെ 60 സ്കൂളുകളിൽ നിന്നും ഒമ്പത് വിഭാഗങ്ങളിലായി 3600 വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും   ഡിസമ്പർ 1നു നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ഉത്ഘാടനം സാഹിത്യകാരൻ കെ പി രാമനുണ്ണി നിർ വഹിക്കും .ബ്ലോക്ക് പ്രസിഡ ണ്ട് രമ്യ  ഹരിദാസ് അധ്യക്ഷയാവും ചെയർമാൻ  കെ പി കോയ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു .


Monday, 23 November 2015

ബ്ലോക്ക്, പഞ്ചായത്ത് ഇനി കുറ്റിക്കാട്ടൂർ വനിതകൾ നയിക്കും !


കുറ്റിക്കാട്ടൂർ :തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ പ്രാതിനിധ്യം വർധിച്ചപ്പോൾ പാർടികൾക്ക് നെട്ടോട്ടമായിരുന്നങ്കിലും ഫലം വന്നപ്പോൾ പലതിലും നറുക്ക് വീണത്‌ സ്ത്രീകൾക്ക് .ഇതിൽ ഏറെ ഗുണം ലഭിച്ചത് കൊണ്ഗ്രസിനും .
ബ്ലോക്ക് ,പഞ്ചായത്ത് അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോൾ രണ്ടിലും  കുറ്റിക്കാട്ടൂർ  പ്രാതിനിധ്യം.
പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത യും കുന്നമംഗലം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട്  രമ്യ ഹരിദാസും കുറ്റിക്കാട്ടൂർ സ്വദേശികൾ.  ഇവിടത്തെ  വാർഡ്‌ 22 ൽ നിന്നും തെരഞ്ഞെടുത്ത .കോണ്ഗ്രസ് പ്രവർത്തക  കുടുമ്പത്തിലെ അംഗ മാണ് ശാന്ത . രമ്യ മുൻ  ബ്ലോക്ക് അംഗം രാധ ഹരിദാസിന്റെ മകളാണ് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്നും വിജയിച്ച ഇവർ കുന്നമംഗലം  മണ്ഡലംയൂത്ത്  കോണ്ഗ്രസ് സെക്രടറി   കോണ്ഗ്രസ് പർലിമന്റ്  മണ്ഡലം സെക്രടറി   ,രാഹുൽ ബ്രിഗേഡിലെ അംഗം എന്നീ നിലയിൽ  പ്രവർത്തിച്ചിട്ടുണ്ട് .നിലമ്പൂർ നഗരസഭ  കേന്ദ്രമായി പ്രവർത്തിച്ച  ഇവർക്ക് നാട്ടിൽ പ്രവർത്തന വൃ ത്തം കുറവാണ് .
എസ് സി ജനറൽ സംവരണമായ  പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് പദവി ശാന്തക്കു ലഭിച്ചത് യു ഡി എഫിൽ ഈ വിഭാഗത്തിൽ നിന്നും പുരുഷന്മാർ വിജയിക്കാത്തത് കൊണ്ടാണ് .മാത്രമല്ല  നേരത്തെ ലീഗ് നിർത്തിയ എസ്  സി സീറ്റിൽ    വനിതസ്ഥാനാർഥി  പരാജയപ്പെട്ടതും കൊണ്ഗ്രസിനു മേല്ക്കൈ ലഭിച്ചതും പ്രസിഡണ്ട് പദവിക്കുള്ള വില പേശ ലിന് ലീഗിന് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു .
ലീഗിന്റെ 8 സീറ്റ് അഞ്ചായി കുറഞ്ഞതും കോണ്ഗ്രസ് സീറ്റ്  4 ൽ നിന്ന് 6 ലേക്ക് ഉയർന്നതും കോണ്ഗ്രസ് കാലു വാരൽ രാഷ്ട്രീയത്തിന്റെ ഫലമാണന്നാണ് ലീഗ്
വിലയിരുത്തൽ .
കുറ്റിക്കാട്ടൂർ പ്രദേശം വനിതാ   പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ് .13 14 15 20  22  കൂടാതെ പുവ്വാട്ട്‌ പറമ്പ്, കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനും പ്രതി നിധീ കരിക്കുന്നത് വനിതകളാണ് .



Wednesday, 18 November 2015

പെരുവയൽ പഞ്ചായത്തിൽ സ്ത്രീ സാര ഥ്യം ;ശാന്ത പ്രസിഡ ണ്ട് , ജുമൈല വൈസ് പ്രസിഡ ണ്ട്.


കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പ്രസിഡ ണ്ട് ,വൈസ് പ്രസിഡ ണ്ട് സ്ഥാനങ്ങൾ വനിതകൾക്ക് .യു ഡി എഫ്ന്റെ   പ്രസിഡണ്ട് സ്ഥാനാർഥിയായി കോണ്ഗ്രസിലെ  വൈ വി ശാന്തയും വൈസ് പ്രസിഡ ണ്ട്. സ്ഥാനാർഥിയായി ലീഗിലെ ജുമൈല കുന്നുമ്മലും  മത്സരിക്കും. 22 ൽ 11 സീറ്റ്  യു ഡി എഫ് നും
10 സീറ്റ് എൽ ഡി എഫ് നും 1 സീറ്റ് ബി ജെ പി ക്കുമാണ് ലഭിച്ചത് .വോട്ടെടുപ്പിൽ നിന്ന് ബി ജെ പി വിട്ടു നില്ക്കും .ശാന്ത 22 ൽ നിന്നും ജുമൈല വാർഡ്‌ 13 ൽ നിന്നുമാണ് വിജയിച്ചത്

 എൽ ഡി എഫ് പ്രസിഡ ണ്ട്. സ്ഥാനാർഥിയായിഅപ്പു മത്സരിക്കും .എസ് സി ജനറൽ സംവരണ സീറ്റായ  പ്രസിഡ ണ്ട് പദവിയിലേക്ക് ഈ വിഭാഗത്തിൽ നിന്നും യു ഡി എഫ് ൽ നിന്നും പുരുഷ അംഗങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഈ പദവിയിൽ ശാന്തക്ക് നറുക്ക് വീണത്‌ . വൈസ് പ്രസിഡ ണ്ട് പദവി സ്ത്രീകൾക്ക് സംവരണം ചെയ്തതാണ് . മാത്രമല്ല ലീഗിൽ നിന്നും എസ് സി വിഭാഗത്തിൽ  ആരും അംഗങ്ങളായി  തെരഞ്ഞെടുക്കപ്പെടാത്തത് കൊണ്ട് പ്രസിഡ ണ്ട് പദവിക്ക് ഇപ്പോൾ തര്ക്കം ഉണ്ടാവില്ല .വോട്ടു ചോർച്ചയുടെ പേരിൽ ലീഗും കോണ്ഗ്രസും വിവാദം മുറുകിയപ്പോൾ ലീഗിലെ  ഒരു വിഭാഗം കോണ്ഗ്രസുമായി ഭരണം പങ്കിടുന്നതിന് എതിരായിരുന്നു .അവസാനം ഒന്പതാം വാർഡിലെ എ .പി സുന്നി പ്രവർത്തകനും പെരുവയൽ മണ്ഡലം യൂത്ത് കോണ്ഗ്രസ്  വൈസ്  പ്രസിഡണ്ടു മായ സി പി നിസാറിനെ വോട്ടു മറിച്ചതിന്റെ പേരിൽ പുറത്താക്കിയാണ് പ്രശ്നം പരിഹരിച്ചത് .ഭൂരി പക്ഷം ഇല്ലാത്തതിനാൽ എ പ്പോഴും ബി ജെ പി യെ ആശ്രയിചുള്ള  ഭര ണമാവും നടക്കുക .
 

Thursday, 12 November 2015

പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു.





 കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ
 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ  റിടേണിംഗ് ഓഫീസർ പി അജിത്‌ കുമാർ മുതിർന്ന അംഗം  ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച അപ്പുവിനു സത്യ വാചകം ചൊല്ലി ക്കൊടുത്തു .തുടർന്ന് 21 അംഗങ്ങൾ അപ്പുവിൽ  നിന്ന്  പ്രതിജ്ഞ
ഏറ്റു ചൊല്ലി .  പ്രതിജ്ഞ ചെയ്ത അംഗങ്ങൾ
 വാർഡ്‌ 1 പെരിങ്ങൊളം നോർത്ത് -ഗോപലൻ നായർ (യു ഡി എഫ് ), 2 പെരിങ്ങൊളം-ആർ വി ജാഫർ (യു ഡി എഫ് ) 3 മുണ്ടക്കൽ -എം മനോഹരൻ (എൽ ഡി എഫ് ) 4 ചെറുകുളത്തൂർ -എം ചന്ദ്ര ശേഖരൻ(എൽ ഡി എഫ് )
5 പെരിയങ്ങാട് -അംശുമതി   (എൽ ഡി എഫ് ) 6  പെരിയങ്ങാട് വെസ്റ്റ്‌ -കെ പി സഫിയ (എൽ ഡി എഫ് )   7 പെരുവയൽ നോർത്ത് -പ്രസീത (എൽ ഡി എഫ് ) 8 പെരുവയൽ -സുബിത തോട്ടാഞ്ചേരി  (യു ഡി എഫ് ),
9 കായലം -കെ പി അപ്പു  (എൽ ഡി എഫ് ) 10 പെരുവയൽ വെസ്റ്റ്‌-സി ടി സുകുമാരൻ  (എൽ ഡി എഫ് )
11 പുവ്വാട്ട് പറമ്പ് ഈസ്റ്റ് -എൻ കെ മുനീർ   (യു ഡി എഫ് ),12 അലുവൻ പിലാക്കൽ -പി കെ ഷറ ഫുദ്ധീൻ (യു ഡി എഫ് ),13 പുവ്വാട്ട് പറമ്പ് വെസ്റ്റ്‌ -ജുമൈല   (യു ഡി എഫ് ), 14  തട പറമ്പ് -മിനി ശ്രീകുമാർ (ബി ജെ പി )
15 കുറ്റിക്കാട്ടൂർ സൌത്ത് -സഫിയ മാക്കിനിയാട്ട്  (യു ഡി എഫ് ) 16 പേര്യ -എ എം ആഷിക്  (യു ഡി എഫ് )
17 കീഴ്മാട് -സുസ്മിത വിതാരത് (എൽ ഡി എഫ്) 18 വെള്ളി പറമ്പ് -കൃ ഷ്ണൻ കുട്ടി വലിയപറമ്പിൽ  (എൽ ഡി എഫ് ) 19  വെള്ളി പറമ്പ്നോർത്ത്-സൈറാബി (എൽ ഡി എഫ്) 20 വെള്ളി പറമ്പ് ഈസ്റ്റ് -മഹിജ കുമാരി (യു ഡി എഫ് ) 21 ഗോഷാലി  കുന്ന് -പ്രസീത് കുമാർ  (യു ഡി എഫ് ) 22  കുറ്റിക്കാട്ടൂർ -വൈ വി ശാന്ത (യു ഡി എഫ് )
22  സീറ്റുകളിൽ 11 എണ്ണം യു ഡി എഫ് 10 എൽ ഡി എഫ്1  ബി ജെ പി എന്നിങ്ങനെയാണ് ക ക്ഷി നില .
നവംബർ 19 ന് പ്രസിഡ ന്റ്, വൈസ്  പ്രസിഡ ന്റ് തെരഞ്ഞെടുപ്പു നടക്കും . . ബി ജെ പി തെരഞ്ഞെടുപ്പിൽനിന്നും  വിട്ടു നിക്കാനാണ് തീരുമാനം . അങ്ങിനെ വന്നാൽ 11 സീറ്റ് കൊണ്ട് യു ഡി എഫ് നു ഭരി ക്കാൻ കഴിയും .

Wednesday, 11 November 2015

പെരുവയൽ പഞ്ചായത്ത് ; വോട്ട് ചോർച്ച തർക്കം തുടരുന്നു , അംഗങ്ങളുടെ സത്യപ്രതിജഞ വ്യാഴം രാവിലെ .

 യു ഡി എഫ് അംഗങ്ങൾ 

കുറ്റിക്കാട്ടൂർ :തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജഞ വ്യായാഴ്ച രാവിലെ 10 മണിക്ക് പെരുവയൽ പഞ്ചായത്ത് ഹാളിൽ നടക്കും .
ഇതിനിടയിൽ യു ഡി എഫി ലെ വോട്ട് ചോർച്ച യെ കുറിച്ച തർക്കം ലീഗും കോണ്ഗ്രസും തമ്മിലുള്ള ബന്ദ്ധം വഷളാക്കിയിട്ടുണ്ട് . .
കഴിഞ്ഞ ദിവസം ഡി സി സി സെക്രടറി മാധവദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പെരുവയൽ പഞ്ചായത്ത് യു ഡി എഫ് യോഗം ബഹളത്തിലും ആരോപണ പ്രത്യാക്രമണത്തിലും മുങ്ങുകയായിരുന്നു .
പ്രതിപക്ഷത്തിരുന്നാലും കോണ്ഗ്രസ്സിന്റെസഖ്യ കക്ഷിയായിരിക്കെണ്ടന്നാണ് 
ലീഗിൽ ഒരു വിഭാഗത്തിന്റെ ആവശ്യം .
കഴിഞ്ഞ തവണ ലീഗിന് ലഭിച്ച 8 സീറ്റിൽ നിന്ന്  അഞ്ചായി കുറഞ്ഞപ്പോൾ കോണ്ഗ്രസ്ന്  4 ൽ നിന്ന്  ആറായി സീറ്റ് വർധിക്കുകയായിരുന്നു .ലീഗിന് സീറ്റ്
നഷ്ടപ്പെടാൻ കാരണം കോണ്ഗ്രസ്സിന്റെ കാലു വാരലാണന്നാണ് ലീഗ് ആരോപണം .
ഏഴാം വാർഡിലെ ദളിത്‌ ലീഗിന്റെ സ്ഥാനാർഥി പരാജയപെട്ടത്‌ കോണ്ഗ്രസ് റിബൽ വോട്ട് പിടിച്ചതന്നാണ് പറയുന്നത്. ഇവിടെ ഒരു വോടിനാണ് എൽ  ഡി എഫ് വിജയിച്ചത് . ഇത് കാരണം   എസ് സി സംവരണ മായ പഞ്ചായത്ത് പ്രസിഡന്ടു പദവിയിലേക്ക് ലീഗിന് ആളില്ലാതെ വന്നു .
22 ആം വാർഡിൽ നിന്നും വിജയിച്ച  കോണ്ഗ്രസ്സിന്റെ അംഗം വൈ .വി ശാന്തയാണ് ഇനി പരിഗണിക്കപ്പെടുക .അഞ്ചു വർഷം തുടർച്ചയായി ഈ പദവി കൊണ്ഗ്രസ്സിനു നൽകുന്നതിലും ലീഗിൽ അതൃ പ്തിയുണ്ട് .ഇതിനിടെ  എൽ  ഡി എഫ് മായി ലീഗ് ബന്ധപ്പെട്ടതായി ഇടതു വൃ ത്തങ്ങൾ പറഞ്ഞു .
22 സീറ്റിൽ 10 എല് ഡി എഫ് 1 ബി ജെ പി 11 യു ഡി എഫ് എന്നിങ്ങനെയാണ് സീറ്റുകൾ

മിന ശ്രീ കുമാർ 14 ബി ജെ പി 




സഫിയ 6 

അമ്ശു മതി 5 

ചന്ദ്ര ശേഖരൻ 4 
എൽ ഡി എഫ് 

3 മനോഹരാൻ 
അപ്പു 9 
കൃഷ്ണൻ കുട്ടി  18 
സൈറാബി  19 

7 പ്രസീത 
സി ടി സുകുമാരൻ  10 
17 സുസ്മിത 

Saturday, 7 November 2015

പെരുവയൽ പഞ്ചായത്ത് ബി ജെ പി നിലപാട് നിർണായകം


കുറ്റിക്കാട്ടൂർ :യു ഡി   എഫിനു    പഞ്ചായത്ത് ഭരിക്കാൻ ബി ജെ പി യുടെ പിന്തുണയോ അല്ലങ്കിൽ  വിട്ടു നിൽക്കാലോ എന്നത് നിർണായകം.
    12 സീറ്റ് ഉണ്ടായിരുന്ന യു. ഡി.   എഫിനു ഒരു സീറ്റ് നഷ്ടപ്പെട്ടതാണ് ഇപ്പോൾ പ്രതി സന്ദ്ധിക്ക് കാരണം .എൽ ഡി എഫിന് 10  സീറ്റും ബി ജെപി ക്ക് 1 സീറ്റുമാ ണുള്ളത് . ഏഴാം  വാർഡിലാണ് കോണ്ഗ്രസ്സിന്റെ റിബൽ രംഗത്ത് വന്നത് കാരണം ഒരു വോട്ടിനു എൽ ഡി എഫ് ജയിച്ചത്‌ ..എന്നിരുന്നാലും 9,10 വാർഡുകൾ ഭൂരിപക്ഷം വർധിപ്പിച്ചു കൊണ്ട്  എൽ ഡി എഫ് തിരിച്ച് തിരിച്ചു പിടിച്ചപ്പോൾ 20, 21 വാർഡുകൾ എൽ ഡി എഫ്നെ കൈ വിട്ടു . കൈപ്പിടിയിൽ വരുമെന്ന് കരുതിയ ഭരണം നഷ്ടപ്പെടാൻ ഇതിടയാക്കി .13 ,12 ,16 വാർഡുകളിൽ യു. ഡി.  എഫിന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോൾ 22,14,15 വാർഡിൽ എൽ ഡി എഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. ഇതിൽ 14,15എൽ ഡി എഫ്നു മൂന്നാം സ്ഥാനമാണുള്ളത് .എന്നിരുന്നാലും പഞ്ചായത്തിൽ  എൽ ഡി എഫ് നില മെച്ചപ്പെടുത്തിയിട്ടുണ്ട് .  

പെരുവയൽ പഞ്ചായത്ത് യു. ഡി. എഫ്. നില നിർത്തി ( 11 +10 +1).വൈ ,വി ശാന്ത പ്രസിഡണ്ടാകും,


കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലെ 22 സീറ്റിൽ  11 യു. ഡി .  എഫ്
 10 എൽ. ഡി.  എഫ് 1 ബി .ജെ പി എന്നിങ്ങനെ  ലഭിച്ചു .
യു. ഡി.  എഫ്പഞ്ചായത്ത് ഭരണം നില നിർത്തി
കഴിഞ്ഞ തവണ ഉണ്ടായിരുന്ന 12 സീറ്റിൽ നിന്ന്  യു. ഡി.  എഫ്.നു  ഒരു സീറ്റ് കുറഞ്ഞു .ബി ജെ പി  പതിനാലാം വാർഡിലെ സിറ്റിംഗ് സീറ്റിൽ ഒതുങ്ങി .
എസ് .സി ജനറൽ സംവരണമായ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക്  ഈ
വിഭാഗത്തിൽ നിന്ന് യു ഡി എഫിന്റെ പുരുഷ അംഗങ്ങൾ ഇല്ലാത്തത് കൊണ്ട്
നിലവിൽ ഇരുപത്തി രണ്ടാം വാർഡിൽ നിന്നും വിജയിച്ച എസ് .സി വിഭാഗത്തിലെ വൈ ,വി ശാന്ത പ്രസിഡണ്ടാകും . എൽ. ഡി.  എഫ്ന്റെ ഇരുപത്തി ഒന്നാം വാർഡിലെ  സ്ഥാനാർഥിയും മുൻ  വാർഡ്‌  അങ്ങവുമായ ഗണേശൻ പരാജയപ്പെട്ടത്  എൽ. ഡി.  എഫ്നു തിരിച്ചടിയായി .ഇദ്ധേഹത്തെയായിരുന്നു ഭരണം ലഭിച്ചാൽ പ്രസിഡണ്ടായി എൽ. ഡി.  എഫ് കണ്ടിരുന്നത്‌ .എൽ. ഡി.  എഫ് 3 സീറ്റുകൾ യു. ഡി എഫിൽ നിന്ന് തിരിച്ചു പിടിച്ചെങ്കിലും നിലവിലുള്ള 20,21 വാർഡുകൾ   നഷ്ടപ്പെട്ടത് ഭരണം പിടിക്കാനുള്ളഎൽ. ഡി.  എഫ്   ശ്രമം പരാജയപ്പെടുത്തി .പഞ്ചായത്തിൽ പെട്ട
ബ്ലോക്ക് ഡിവിഷനിൽ രണ്ടിലും യു ഡി എഫ് വിജയിച്ചു .
പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിൽ നിന്ന് രമ്യ ഹരിദാസും കുറ്റിക്കാട്ടൂർബ്ലോക്ക് ഡിവിഷനിൽ നിന്ന് ടി കെ റം ലയും തെരഞ്ഞെടുക്കപ്പെട്ടു
തെരഞ്ഞെടുക്കപ്പെട്ട  അംഗങ്ങൾ 
വാർഡ്‌   പേർ  മുന്നണി ക്രമത്തിൽ 
1 ഗോപാലൻ നായർ ( യു ഡി എഫ് )
2 ആർ  വി ജാഫർ  ( യു ഡി എഫ് )
3 എം മനോഹരൻ( എൽ. ഡി.  എഫ്)
4 ടി എം ചന്ദ്ര ശേഖരൻ എൽ. ഡി.  എഫ്)
5 സുമതി ( എൽ. ഡി.  എഫ്)
6 സഫിയ ( എൽ. ഡി.  എഫ്)
7 പ്രസീത ( എൽ. ഡി.  എഫ്)
8 സുബിത തോട്ടഞ്ചേരി   ( യു ഡി എഫ് )
9 അപ്പു കെ പി     എൽ. ഡി.  എഫ്)
10 സുകുമാരാൻ ( എൽ. ഡി.  എഫ്)
11 എൻ കെ മുനീർ  ( യു ഡി എഫ് )
12 പി കെ ശറ ഫുദ്ധീൻ  ( യു ഡി എഫ് )
13 ജുമൈല  ( യു ഡി എഫ് )
14 മിനി ശ്രീ കുമാർ  (ബി ജെ പി )
15 സഫിയ മാക്കിനിയാട്ട്  ( യു ഡി എഫ് )
16 എ എം ആഷിക്   ( യു ഡി എഫ് )
17 സുമിത  ( എൽ. ഡി.  എഫ്)
18 കൃഷ്ണൻ കുട്ടി    ( എൽ. ഡി.  എഫ്)
19 സൈറാബി       ( എൽ. ഡി.  എഫ്)
20 മഹിജ കുമാരി ( യു ഡി എഫ് )
21 പ്രസീത് കുമാർ ( യു ഡി എഫ് )
22 വൈ വി ശാന്ത ( യു ഡി എഫ് )

Friday, 6 November 2015

പെരുവയൽ പഞ്ചായത്ത് ; ബി ജെ പി അവകാശ വാദം ഇരു മുന്നണികളെയും കുഴക്കുന്നു .

കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ നിലവിലുള്ള     സീറ്റ് ഒന്നിൽ നിന്ന് അഞ്ചിലേക്ക് ഉയരുമെന്ന ബി ജെ പി യുടെ   അവകാശവാദം ഇരു മുന്നണികളെയും കുഴക്കുന്നു.നിലവിൽ  പഞ്ചായത്തിൽ പതിനാലാം വാർഡു  മാത്രമാണ്  ബി ജെ പി ക്കുള്ളത് .ഈ വാർഡ്‌ കോണ്ഗ്രസ് മായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യ ധാരണയുടെ ഫലമായി ബി ജെ പി സ്ഥാനാർഥി വിജയിക്കുകയായിരുന്നു .പക്ഷെ ഈ തെരഞ്ഞെടുപ്പിൽ യു ഡി എഫ് വോട്ട് ചോർച്ച തടയാൻ പ്രചരണം നടത്തിയെങ്കിലും വാർഡ്‌ കൈ വിടാതിരിക്കാൻ ബി ജെ പി യും യു ഡി എഫിന്റെ വോട്ട് കച്ചവടം തുറന്നു കാട്ടി എൽ .ഡി എഫും സജീവമായിരുന്നു .മറ്റു വാർഡുകളിൽ  ബി ജെ പി ഭീഷണി കാര്യമാക്കതെയാണ് ഇരു മുന്നണികളും തെരഞ്ഞെടുപ്പു പ്രചരണം നടത്തിയത് .
 കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനഞ്ചാം വാർഡിൽ രണ്ടാം സ്ഥാനത്തായിരുന്ന ബി ജെ പി ഇക്കുറി മേൽക്കൈ നേടിയാൽ ലീഗിന്റെ ഒരു സീറ്റ്‌ നഷ്ടമാകും .പെരുവയൽ ഏഴാം വാർഡും ഇരുപത്തി രണ്ടാം വാർഡും
ഇവർ വിജയം അവകാശ പെടുന്നുണ്ട് .പിടിക്കുന്നത്‌ നിലവിലുള്ള യു ഡി എഫ് വാർഡ്‌ കളാവും എന്നാണു  ബി ജെ പി യുടെ കുറ്റിക്കാട്ടൂരിലെ സംസ്ഥാന നേതാവ് പറഞ്ഞത് ..ഈ അവകാശ വാദം നടക്കാൻ പോകുന്നതല്ലന്നാണ്  ഇരു മുന്നണികളും  പറയുന്നത് .ഭരണം നില നിർത്തുമെന്ന യു ഡി എഫ് പറയുമ്പോൾ നിലവിലുള്ള പത്രണ്ട് പതിനാലകുമെന്നാണ് ഇവരുടെ കണക്കു കൂട്ടൽ .കഴിഞ്ഞ തവണ കൈ വിട്ട പത്തും .ഒന്പതും വാർഡുകൾ എൽ .ഡി എഫി നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ .അത് കൊണ്ട് നേരിയ ഭൂരിപക്ഷത്തിന് പഞ്ചായത്ത് ഭരി ക്കാമെന്ന് അവരും കണക്കു കൂട്ടുന്നു ..ഇതിനിടയിൽ രണ്ടു കൂട്ടരെയും ആശങ്കയിലാഴ്ത്തുന്നതാണ് ബി ജെ പി യുടെ   അവകാശവാദം..ഇതിനു പുറമേ
തെരഞ്ഞെടുപ്പു പ്രക്യാപിച്ചത് മുതൽ തുടങ്ങിയ കോണ്ഗ്രസ് ലീഗ് തർക്കം അവസാനം കെട്ടടങ്ങിയെങ്കിലും കോണ്ഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച ഇടങ്ങളിൽ പലതും ലീഗ് ഭൂരിപക്ഷ വാർഡു കളായത്‌ കൊണ്ട് ഇവിടെ ഭൂരിപക്ഷം കുറച്ചു കൊണ്ട് കൊണ്ഗ്രസിന്റെ പ്രഭാവം കുറയ്ക്കാനും നീക്കം നടന്നിട്ടുണ്ട് .ഇതിന്റെ ഫലം ആരെ തുണക്കും എന്നതാണ് കാത്തിരുന്നു കാണാനുള്ളത് .

Friday, 30 October 2015

ചന്ദ്രകാന്ത"ത്തിൽ തനൂജ (51 ) നിര്യാതയായി..


കുറ്റിക്കാട്ടൂർ :ശ്രീകൃഷ്ണ നഗർ "ചന്ദ്രകാന്ത"ത്തിൽ റിട്ട ;എ .എസ്  ഐ  ചന്ദ്രൻറെ ഭാര്യ   തനൂജ (51 )നിര്യാതയായി.
മക്കൾ ;അനൂഷ് (ഐ .എം .സി എച് നഴ്സ് )അപർണ (ചെസ്റ്റ് ഹോസ്പിറ്റൽ )പിതാവ് :പരേതനായ കുമാരൻ വൈദ്യർ ,മാതാവ്‌ :ജാനകി
മരുമകൻ :രതീഷ്‌  (കേരള പോലീസ് ),സഹോദരങ്ങൾ :രാജീവ്‌ ,ബിനൂജ ,

Monday, 26 October 2015

ഹിറ്റ്ലറുടെ മാതൃക ആർ .എസ് .എസ് പിൻപറ്റുന്നു -പിണറായി


കുറ്റിക്കാട്ടൂർ ;ഇന്ത്യയുടെ ബഹുസരതയേയും ഭാരതീയ സംസ്കാരത്തെയും തള്ളി  കളയുന്ന ആർ .എസ് .എസ് അവരുടെ മാതൃകയായി ഉയർത്തിക്കാണി ക്കുന്നത് നാസി ജർമനിയിലെ  ഹിറ്റ്ലർ നടപ്പാക്കിയ ഫാഷിസമാണെന്ന് പിണറായി വിജയൻ പറഞ്ഞു .പുവ്വാട്ടു  പറമ്പിൽ  പെരുവയൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച  എൽ .ഡി .എഫ്  റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദളിതുകളെയും .മുസ്‌ലിം ,ക്രിസ്ത്യൻ ന്യുനപക്ഷങ്ങളെയും ഇപ്പോൾ ഇവർ ആക്രമിക്കുകയും ചുട്ടു കൊല്ലുകയും ചെയ്യുന്നത് വരാനിരിക്കുന്ന ആർ .എസ് .എസ്അജണ്ടയുടെ തുടക്കമാണ് .ഇതിനെ പ്രതി രോധിക്കാൻ ഇടതു  മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ മുന്നേറ്റ മുണ്ടാകണം .കേരളത്തിൽ   ആർ .എസ് .എസ് നു കടന്നു വരാൻ യു ഡി എഫ് മുന്നണി    വടകരയിലും ,ബേപ്പൂരും അവസരമൊരിക്കയപ്പോൾ മതേതര മനസ്സുള്ള  ജനങ്ങൾ ഇതിനെ  ഒറ്റക്കെട്ടായി ചെറുത്തു .മതേതര മനസ്സുള്ള ഈ കേരളത്തെ തകർക്കാൻ എസ് എൻ ഡി പി വഴി ബി ജെ പി നടത്തുന്ന ശ്രമത്തിനു ഉമ്മൻ ചാണ്ടി എല്ലാ വിധ ഒത്താശയും ചെയ്യുകയാണ് .ഇന്ത്യയുടെ സമ്പദ്  രംഗം കുത്തകകളുടെ വളർച്ചക്ക് വേണ്ടി മോഡി തുറന്നിടുമ്പോൾ കേരളത്തിൽ ഒരു തൊഴിലവസരവും സൃഷ്ടിക്കാതെ യു. ഡി .എഫ് അഴിമതിക്കാർക്ക് വളരാൻ അവസരം സൃഷ്ടിക്കുകയാണ്. ഇത്തരം ഭരണം കേരളത്തിൽ അവ സാനി പ്പിക്കാൻ ഇടതു  മതേതര മുന്നണി  സഥാനാര്തികളെ വിജയിപ്പിക്കുക .പിണറായിയുടെ പ്രസംഗം ആർ .എസ് .എസ് നയങ്ങളെ ശക്തമായി ആക്രമിച്ചു കൊണ്ടുള്ള തായിരുന്നു പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിയെ വിമർശിച്ചപ്പോൾ ലീഗിനെ ഒഴിവാക്കുകയും ചെയ്തു 
ചടങ്ങിൽ ഏരിയ സെക്രടറി ഭാസ്കരൻ അദ്ധ്യക്ഷനായിരുന്നു .പി ടി എ
റ ഹീം എം എൽ എ .ആര്‍ സുബ്ര മണ്യൻ ഏന്നിവർ സംസാരിച്ചു് .

Friday, 23 October 2015

പ്രചരണം ചൂട് പിടിക്കുന്നു ;തങ്ങളും പിണറായിയും പുവ്വാട്ടു പറമ്പിൽ .













കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ തെരഞ്ഞെടുപ്പു
പ്രചരണത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോൾ ഇരു മുന്നണികളും സംസ്ഥാന നേതാക്കളെ കൊണ്ടുവന്നു പ്രചരണം കൊഴുപ്പിക്കാനുള്ള   ഒരുക്കത്തിലാണ്.മുസ്‌ലിം  ലീഗ്  . സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളും സി പി എം മുൻ  സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനുമാണ് തെരഞ്ഞെടുപ്പു പ്രചരണത്തിന് എത്തുന്നത് .
തങ്ങൾ 24 നു വൈകുന്നേരം 4 മണിക്ക്  പുവ്വാട്ടു പറമ്പിൽ .പന്ത്രണ്ടാം വാർഡിലെ കറുപ്പൻ വീട്ടിൽ  നടക്കുന്ന നടക്കുന്ന  കുടുമ്പ യോഗത്തിൽ പങ്കെടുക്കും .ഇവിടെ യു ഡി എഫ് സ്ഥാനാർഥി ശറഫുദ്ധീനാണ് മത്സരിക്കുന്നത് .സി പി എം മുൻ  സംസ്ഥാന സെക്രടറിയും പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയൻ 25 നു രാവിലെ 10 മണിക്ക്  പുവ്വാട്ടു പറമ്പിൽ നടക്കുന്ന  തെരഞ്ഞെടുപ്പു പ്രചരണയോഗത്തിൽ സംസാരിക്കും .പെരുമണ്ണ .പെരുവയൽ .കുന്നമംഗലം .പഞ്ചായത്തുകളിലെയും ബ്ലോക്ക് ,ജില്ല പഞ്ചായത്ത് സ്ഥാനാർഥി കളെയും യോഗത്തിൽ പരിചയപ്പെടുത്തും .  ഭരണം നില നിർത്താൻ യു ഡി എഫ് വികസനം അജണ്ടയാക്കുമ്പോൾ പഞ്ചായത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റിംഗ് റിപ്പോർട്ട്‌ ഉയർത്തിപ്പിടിച്ചാണ് ഇടതു മുന്നണി രംഗത്തുള്ളത് . 

Thursday, 22 October 2015

കടയിൽ തീ പിടുത്തം ;സുരക്ഷിതമായി ഗ്യാസ് സിലിണ്ടർ വൻഅ പകടം ഒഴിവായി.

കത്തിയ കടയുടെ ഉൽ ഭാഗം 

കുറ്റിക്കാട്ടൂർ :രാത്രി പൂട്ടിയിട്ട കൂൾബാറിൽ തീപിടിച്ചു സാധനങ്ങൾ കത്തി നശിച്ചു .കടയിലുണ്ടായിരുന്ന  ഗ്യാസ് സിലിണ്ടറിന്റെ ടൂബ് കത്തിയെങ്കിലും സിലിണ്ടർ പൊട്ടി തെറിക്കാതെ  വൻ അ പകടം             ഒഴിവായി .സിലിണ്ടറിന് മുകളിൽ ഫ്രിഡ്ജ് ലെ വെള്ളം മറിഞ്ഞു വീണത്‌ കാരണം കത്തിയ ടൂബിലെ തീ കെട്ടതാവാമെന്നു സംശയിക്കുന്നു . മുണ്ടുപാലം റോഡിലെ റിയാസിന്റെ  മദീന കൂൾബാറിലാണ്‌ ബുധനാഴ്ച രാത്രി തീപിടിച്ചു ഫ്രിഡ്ജും ഫർണീച്ചറുകളും കത്തിനശിച്ചത് .കടയുടമ രാവിലെ തുറന്നു നോക്കിയപ്പോഴാണ് തീ പിടുത്തം കണ്ടത് .സിലിണ്ടറിൽ തീ പടർന്നു  പൊട്ടിയിരുന്നെങ്കിൽ  തൊട്ടടുത്ത വീടും കെട്ടിടവും തകരുമായിരുന്നു .വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നു ..രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു . 

Wednesday, 21 October 2015

.വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ; പെരുവയൽ പഞ്ചായത്ത് സെക്രടറി യെ സി പി എം ഉപരോധിച്ചു.


കുറ്റിക്കാട്ടൂർ :അവസാന ദിവസം വോട്ട് ചേർക്കേണ്ട അവസരം കള്ള വോട്ട് ചേർക്കാ ൻ ലീഗുകാർ  ദുരുപയോഗിചെന്നു ആരോപിച്ചു  സി പി എം ജില്ല കമ്മറ്റി അംഗം പ്രേം നാഥ് ,ഏരിയ സെക്രടറി കെ ആർ സുബ്രമണ്യൻ ,കെ കൃഷ്ണൻ കുട്ടി ,പി അനിത എന്നിവരുടെ നേന്തൃ ത്ത ത്തിലെത്തിയ സി പി എം പ്രവർത്തകർ പെരുവയൽ പഞ്ചായത്ത് സെക്രടറി വിശ്വ നാഥനെ  ഉപരോധിച്ചു .
അഞ്ചാം വാർഡിലെ 716 ,മുതൽ 726 വരെയുള്ള ക്രമ നമ്പറുകളിൽ പെട്ട ആളുകളെ ആറാം വാർഡിലെ വോട്ട ർ പട്ടികയിൽ  947 മുതൽ 956 വരെയുള്ള  നമ്പറുകളായാണ് ചേർത്തത് .ഇവർ അഞ്ചാം വാർഡിലെ സ്ഥിര താമസക്കാരാ ണെന്ന് പറയുന്നു .അത് പോലെ കുന്നമംഗലം പഞ്ചായത്തിൽ പെട്ട എ ടി ബഷീറിന്റെ വോട്ട് പെരുവയൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലേക്ക് മാട്ടിയതും വ്യജ രേഖകൾ സമർപ്പിച്ചാ ണെന്ന് ഇവർ  തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു .ആറാം വാർഡ്‌ തെരഞ്ഞെടുപ്പു കണ്‍ വീണർ വി ശശിധരൻ പതിമൂന്നാം വാർഡ്‌ തെരഞ്ഞെടുപ്പു കണ്‍ വീണർ കെ പ്രേമരാജൻ എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കിയത്

പ്രചരണത്തിൽ യു .ഡി എഫ് മുന്നിൽ .ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം .



കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിൽ പ്രചരണത്തിൽ  യു .ഡി എഫ് മുന്നിൽ നിൽക്കുമ്പോൾ ബി ജെ പി സീറ്റിൽ അട്ടി മറി നടക്കുമെന്ന് ഇടതു പക്ഷം. പ്രചരണത്തിന്റെ ഒന്നാം ഘട്ടമായുള്ള വീട് കയറിയുള്ള പ്രവർത്തനം എല്ലാ പാർടികളും പൂർത്തീകരിച്ചപ്പോൾ പരസ്യ പ്രചാരണത്തിൽ മുസ്ലിം ലീഗ് ,കോണ്ഗ്രസ് സ്ഥാനാർ ഥി കളാണ് മുന്നിട്ടു നിൽക്കുന്നത് .എൽ ഡി എഫ് നാളെ മുതൽ നടക്കുന്ന കുടുംബ യോഗങ്ങൾ കേന്ദ്രീകരിച്ചാവും  പ്രചാരണത്തിനു ചൂട് പകരുക .ഇതിനിടെ ബി ജെ പി വിജയിച്ച പതിനാലാം വാർഡിൽ ഇക്കുറി സീറ്റ്‌ തിരിച്ചുപിടിക്കാൻ കോണ്ഗ്രസും കൊണ്ഗ്രസിലെ അസംതൃപ്തി യിൽ ആശ്വാസം കണ്ട് ഈ വാർഡിൽ വിജയിക്കുമെന്ന് സി പി എമ്മും പറയുന്നു ..ഇതിനിടെ പ്രവചനാതീത മത്സരം നടക്കുന്ന പതിനഞ്ചാം വാർഡിൽ കഴിഞ്ഞ തവണത്തെ വിജയം ഉറപ്പിക്കാൻ മുസ് ലിം ലീഗ് ശക്തമായ പ്രചാരണമാണ് നടത്തുന്നത് .

ലീഗിന്റെ സഫിയ മാക്കിനിയാട്ടാണ്  രംഗത്തുള്ളത് ,  കഴിഞ്ഞ തവണ ബി ജെ പി രണ്ടാം സ്ഥാനത്തായിരുന്നു. ഇവിടെ രമണി യാണ്ബി ജെ പി സ്ഥാനാർഥി . എൽ  ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഹർഷ നന്ദനയും  മത്സരിക്കുന്നു .കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ ഇക്കുറി ബി ജെ പി യെ തുണക്കില്ലെന്നാണ് പറയുന്നത് .സ്ഥാനാർഥി വാർഡിലും പൊതു രംഗത്തും
പരിചിതമല്ലെന്നതു  എൽ  ഡി എഫ്നെ തുണ ക്കുമെന്നാണ് കരുതുന്നത്  ഏതായാലും സി പി എം നുള്ളിലെ പ്രശ്നവും പ്രവർത്തകരുടെ തണുപ്പൻ നിലപാടും എല്ലാ പ്രതീക്ഷകളും അട്ടി മറിക്കുമോ എന്നാ ആശങ്കയും സി പി എം നുണ്ട് .

Tuesday, 20 October 2015

ആണ്‍ തട്ടകത്തിലും വിട്ടു കൊടുക്കാതെ പെണ്‍ പട .


പെരുമ ണ്ണ :അമ്പതു ശതമാനം  വനിതാ സംവരണം നൽകിയിട്ടും വിട്ടു കൊടുക്കാൻ തയ്യാറില്ലാതെ   ആണ്‍ തട്ടകത്തിലും പെണ്‍ പട .പെരുമ ണ്ണ പഞ്ചായത്തിലെ ജനറൽ സീറ്റായ പെരുമ ണ്ണ സൌത് നാലാം വാർഡിൽ  ലീഗിലെ റുഹൈ മത്തും നെരാട്   കുന്നിൽ ഒമ്പതാം വാർഡിലെ കോണ്‍ ഗ്രസിലെ ബീനാ കോട്ടായിയുമാണ് മത്സരിക്കുന്നത് . .ഇവർ കഴിഞ്ഞ പ്രാവിശ്യം മത്സരിച് ജയിച്ച വാർഡുകൾ ജനറൽ സീറ്റായിമാറുകയായിരുന്നു
 ഇരുവർക്കും എതിരാളികൾ പുരുഷന്മാരാണ്.പ്രാദേശിക  കമ്മറ്റികൾഇവരെ വീണ്ടും മത്സരിപ്പിച്ചപ്പോൾ ഇടതു മുന്നണിയും ബി ജെ പി യും ഇവരെ നേരിടാൻ പുരുഷന്മാരെ തന്നെയാണ് നിർത്തിയത് .റുഹൈ മത്തിനു മുഖ്യ എതിരാളി  സി പി എം പെരുമ ണ്ണ സൌത് ബ്രാഞ്ച് സെക്രടറി കെ ഇ റഷീദാണ് ബീനാ കോട്ടായിക്ക് സി പി എം ലോക്കൽ കമ്മറ്റി അംഗം ഇ കെ സുബ്രമണ്യ നാണ് ,ഇരു സ്ഥലത്തും ബി ജെ പി യും രംഗത്തുണ്ട് .വിമത ശല്യം ഇരുവർക്കുമുണ്ട് .

Monday, 19 October 2015

കോണ്‍ഗ്രസിനും ലീഗിനും കോണ്‍ഗ്രസ് റിബൽ ; ഇരു വിഭാഗം പ്രവർത്തകരിലുംഅസംതൃപ്തി.


കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്തിലും പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷനിലും യു .ഡി .എഫിന് റിബൽ തലവേദന . പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി കളുടെ ചിത്രം വ്യക്തമായപ്പോൾ  കോണ്‍ഗ്രസിലെ രമ്യ ഹരിദാസിന് പുറമേ മാവൂർ പാറമ്മൽ ഭാഗത്ത് നിന്നുള്ള ഐ വിഭാഗത്തിന്റെ പിന്തുണയോടെ മാലിനിസോമനും   സ്ഥാനാർഥിയായി രംഗത്തുണ്ട് .നേതാക്കൾ ഇടപെട്ടിട്ടും പിന്മാറാൻ തയ്യാറാവാതെ മൊബൈൽ ചിഹ്ന ത്തിലാണ് ഇവർ  മത്സരിക്കുന്നത് ,ഇടതു മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി ബുഷ്‌റ അനീസ്‌ റോസാ പൂവ് ചിഹ്ന ത്തിലും  .ബി ജെ പി സ്ഥാനാർഥിയായി വിജയ കുമാരിയും രംഗത്തുണ്ട് .പുവ്വാട്ട് പറമ്പ് ബ്ലോക്ക് ഡിവിഷൻ ഉൾപെട്ട പെരുവയൽ പഞ്ചായത്തിലെ ഏഴാം വാർഡിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി ലിനിഷ ബാലചന്ദ്രന് റിബലായി കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം രൂപം നല്കിയ ജനകീയ മുന്നണിയുടെ പിന്തുണയോടെ എൻ ബി ബിന്ദുവാണ് മത്സരിക്കുന്നത്   . ഇതിനിടെ പഞ്ചായത്തിൽ ലീഗും കോണ്‍ഗ്രസം അവസാന നിമിഷം ഉണ്ടാക്കിയ വെടി  നിർത്തൽ ചില വാർഡുകളിൽ ഇരു വിഭാഗം പ്രവർത്തകരെയും തൃപ്തി പെടുത്തിയിട്ടില്ല .  
ഇരുപത്തി രണ്ടാം വാർഡിൽ മെമ്പറാ യിരുന്ന അനീഷ്‌ പാലാട്ടു  പൊതു രംഗത്ത് വളർത്തി കൊണ്ട് വന്ന ബിന്ദു മുരളിയാണ്   ഇപ്പോൾ .ബി ജെ പി സ്ഥാനാർഥിയായി രംഗത്തുള്ളത് .ഇവരുടെ   സംഘ പരിവാർ ബന്ധം ലീഗുകാർ
ചൂണ്ടി കാണിച്ചിട്ടും ലീഗ് വനിതകൾക്ക് അവസരം ലഭി ചില്ലന്നും ആക്ഷേപമുണ്ട് .മാത്രമല്ല ഈ വാർഡ്‌ ലീഗിന് വിട്ടു നൽകാതെ കോണ്ഗ്രസ് വനിതക്ക് നൽകിയതിലെ അസംതൃപ്തി പരിഹരിക്കാൻ നേതാക്കൾ ഇടപെട്ടു നടത്തിയ നീക്കവും വിജയിച്ചിട്ടില്ല .ഈ വാർഡിനു പകരം പതിനഞ്ചാം വാർഡ്‌ കോണ്ഗ്രസ്നു നല്കാമെന്നു പറഞ്ഞിട്ടും കോണ്ഗ്രസ് വഴങ്ങിയിരുന്നില്ല .ഈ പ്രശ്നത്തിൽ തട്ടി ഇരു കൂട്ടരും പ്രചരണ രംഗത്ത് നിന്നും പരസ്പരം മാറി നില്ക്കുകയാണ് .ഇതിനിടെ ഈ വാർഡുകളിൽ ബി ജെ പി വോട്ട് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് .ഇടതു സ്ഥാനാർഥിയായി ബ്രിന്ദ യും .യു ഡി എഫ് സ്ഥാനാർഥിയായി ശാന്തയുംഇരുപത്തി രണ്ടാം വാർഡിൽ  രംഗത്തുണ്ട് . 

Friday, 16 October 2015

പട്ടാപകൽ വീട് കുത്തി തുറന്നു മോഷണം.സ്വർ ണവും പണവും നഷ്ടപ്പെട്ടു .


കുറ്റിക്കാട്ടൂർ : പട്ടാപകൽ പൂട്ടിയിട്ട  വീടിന്റെ ചുമർ  കുത്തി തുറന്നു വൻകവർച്ച .കുറ്റിക്കാട്ടൂർ എളമ്പി ലാശ്ശേരി ഖദീജയുടെ വീടിന്റെ ചിമ്മിനി ഭാഗത്തുള്ള ചുമർ തുരന്നു അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണവും 50000 രൂപയും 2 മൊബൈൽ ഫോണും അപഹരിച്ചു .ചുമരിൽ തൂക്കിയിട്ട താക്കോൽ ഉപയോഗിച്ചാണ് അലമാര തുറന്നത് .
ഭർതൃ പിതാവിന്റെ ആണ്ടു നേര്ച്ചക്കായി വ്യയാഴ്ച രാവിലെ വീട്ടമ്മ വെള്ളി പറമ്പിലേക്ക് പോയ സമയത്താണ് മോഷണം . തൊട്ടടുത്തു വീടുകളുണ്ടായിട്ടും മോഷണ വിവരം വീട്ടുകാർ വൈകുന്നേരം 5 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് .വളരെ ആസൂത്രിതമായി നടന്ന മോഷണമാ ണിതെന്നാണ് പോലീസിന്റെ നിഗമനം .മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഡോഗ് സ്കോ ഡുമായി പരിശോധന നടത്തി 

Thursday, 15 October 2015

പള്ളി മാലിൽ ഹൈദ്രോസ്‌ ഹാജി നിര്യാതനായി .


കുറ്റിക്കാട്ടൂർ : ജമാഅത്തെ ഇസ്‌ലാമി മുൻകാല പ്രവർത്തകനും പാളയം സിറ്റി ടിൻവർക്സ് ഉടമയുമായിരുന്ന വെള്ളിപറമ്പ് 6 / 4 പള്ളി  മാലിൽ ഹൈദ്രോസ്‌ ഹാജി നിര്യാതനായി (94 )  .ഭാര്യമാർ :പരേതയായ ഫാത്തിമ പി ,   ഫാത്തിമ ടി  പി ,
മക്കൾ :മുഹമ്മദ്‌  ബഷീർ ,അബ്ദുൽ കരീം (കുവൈത്ത് )ആയിഷബി (യു എ ഇ )
മഷ്ഹൂർ,അഫ്സൽ  (യു എ ഇ )മർളിയസുഹറാബി ,ശരീഫ, നുസ്രത് , മുനീറ ,മൻസൂർ ,പരേതനായ അബ്ദുസ്സലാം
മരുമക്കൾ :മരക്കാർ അഹമ്മദ് ,ടി പി ,(യു എ ഇ )ഹസ്സൻ (കൊളത്തറ )മുഹമ്മദ്‌ കുട്ടി (യു എ ഇ )മുസ്തഫ (പന്തീരാങ്കാവ് )സലീം ചെറൂപ്പ (ആർ ടി ഒ കോഴിക്കോട് )അബ്ദുനാസർ (ആരാമ്പ്രം )സകീന ,ഹഫ്സ ,സാജിത ,ഫൗസിയ ,ജസീല ,ശിഫാന
 സഹോദരങ്ങൾ :പരേതനായ അഹമ്മദ് കുട്ടി ,പരേതയായ കുഞ്ഞീരു കു ട്ടി .സൈ നുദ്ധീൻ ഹാജി ,പി ,അബൂബക്കർ ,അലവി കുട്ടി ,ഉമ്മർ ,ആച്ചുമ്മ ,ആമിന 

Wednesday, 14 October 2015

പത്രിക സമർപ്പണം ഇന്ന് പൂർത്തിയാകും ,ലീഗ് -കോണ്ഗ്രസ് പ്രവർത്തകർക്ക് അസംതൃപ്തി .

പത്രിക സമർപ്പണത്തിന് എത്തിയ ലീഗ് സ്ഥാനാർഥി കളും
പ്രവര്ത്തകരും 

കുറ്റിക്കാട്ടൂർ :ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ  പത്രിക സമർപ്പണം ഇന്ന് അവസാനിക്കുമ്പോൾ ചിത്രം വ്യക്തമാകുമെങ്കിലും മുന്നണി ഘടക കക്ഷികൾക്കിടയിലെ അസംതൃപ്തി  യു .ഡി എഫിന് തലവേദന സൃ ഷ്ടിക്കുന്നു .പെരുവയൽ പഞ്ചായത്തിൽ ,ലീഗ് -കോണ്ഗ്രസ് ബന്ധം സീറ്റ്‌ വിഭജന പ്രശ്നത്തിൽ തട്ടി ഭീഷണിയുടെ സ്വരത്തിലേക്ക്നീങ്ങിയതിനെ തുടർന്ന് കോണ്ഗ്രസ് വഴങ്ങി.  ലീഗ് ആവശ്യപെട്ട  കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റിക്കാട്ടൂർ ഡിവിഷൻ വിട്ടു കൊടുത്താണ് പ്രശ്നം പരിഹരിച്ചത് ഇവിടെ മുൻ പഞ്ചായത്ത് അംഗം ടി കെ റംല മത്സരിക്കും . എന്നാലും പഞ്ചായത്തിലെ 22 ,15  വാർഡ്‌ കൾ പരസ്പരം മാറാനുള്ള ആവശ്യം കോണ്ഗ്രസ് അന്ഗീകരിച്ചില്ല . ലീഗ് ഭൂരിപക്ഷമുള്ള വാർഡ്‌22 വിട്ടു കിട്ടണമെന്നായിരുന്നു ലീഗിന്റെ ആവിശ്യം പകരം ലീഗ് വിജയിച്ച 15 കൊണ്ഗ്രസ്സിനു വിട്ടു നല്കും. ഇത് അന്ഗീകരിക്കതിരുന്നത് കൊണ്ടാണ് കുറ്റിക്കാട്ടൂർ ബ്ലോക്ക് ഡിവിഷൻ കൊണ്ഗ്രസ്സിനു നഷ്ടപ്പെട്ടത് .ഇതിനിടെ 22 ആം വാർഡ്‌  കോണ്ഗ്രസ്ന്റെ പഞ്ചായത്ത് അംഗം  ഇപ്പോൾ  ബി. ജെ. പി   സ്ഥാനാർഥി  യായി മത്സരിക്കുന്ന പ്രവർത്തകയെ വാർഡിന്റെ മുഖ്യ സ്ഥാനത്ത് കൊണ്ടുവന്നതിൽ  ആരോപണം നേരിടുന്നതും യു ഡി എഫിന് തലവേദന സൃഷ്ടിക്കുന്നുണ്ട് . വാർഡിന്റെ  എ ഡി എസ് ,സി ഡി എസ്  രംഗത്തുള്ളവരാണ് ഇപ്പോൾ വാർഡിൽ മത്സരിക്കുന്നത് .ഈ രംഗത്ത് നിന്നും  ലീഗിന്റെ  വനിതകൾ പുറന്തള്ള പ്പെട്ടതിൽ  അണികൾക്കിടയിൽ രോഷമുണ്ട് .പഞ്ചായത്തിലെ വോട്ടു  നില മെച്ചപ്പെടുത്തി ഭരണം പിടിക്കാനുള്ള ഒരുക്കത്തിലാണ് എൽ  ഡി എഫ് .മതെതരത്ത്വത്തിനു ഭീഷണിയായ സംഘ പരിവാറിനെ ചെറുക്കാൻ ചില നീക്ക് പോക്കുകൾ ഇവർ നടത്തുന്നുണ്ട് .ഇത്തരം ഭീഷണി യുള്ള ഇടങ്ങളിൽ ലീഗിന്റെ സഹായം ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ .വെൽഫെയർ പാർടിയുടെ പിന്തുണ ഇക്കാര്യത്തിൽ അവർ ഉറപ്പു നൽകിയിട്ടുണ്ട് .15,14 22 വാർഡുക ളിലാണ് ഇത്തരം നീക്ക് പോക്കുകൾ നടക്കാൻ സാധ്യത .

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More