“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday, 24 March 2015

കവിതകള്‍ക്ക് രംഗാവിഷ്കാരം നല്‍കി ചൊല്‍കുത്തിന്‍ കൂട്ടം

രണ്ടു പതിറ്റാണ്ടിനു ശേഷം ചൊല്‍കുത്ത് വീണ്ടും അരങ്ങിലത്തെി

മാവൂര്‍: കവിതകള്‍ മലയാളികള്‍ക്കെന്നും ആസ്വാദ്യകരമായ അനുഭവങ്ങള്‍ നല്‍കിയിട്ടുണ്ട്. അത്തരം അനുഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മാവൂര്‍ കണ്ണിപറമ്പിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ‘ചൊല്‍കുത്തിന്‍ കൂട്ടം’ രൂപവത്കരിച്ചത്. പിന്നെ, ആരും അതുവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത തരത്തില്‍ കവിതകള്‍ക്ക് ദൃശ്യ-രംഗാവിഷ്കാരം നല്‍കി ‘ചൊല്‍കുത്ത്’ എന്ന കലാരൂപം പിറവിയെടുത്തു.തൊഴിലില്ലായ്മ നിറഞ്ഞാടിയ അക്കാലത്ത് കവിത ചിന്തയിലും ജീവിതത്തിലും കൊണ്ടുനടന്ന ഈ സംഘം ചൊല്‍കുത്തിലൂടെ കവിതകള്‍ക്ക് ജീവന്‍ പകര്‍ന്നാടി. ഒരു പതിറ്റാണ്ടോളം കേരളത്തില്‍ അങ്ങോളമിങ്ങോളം കലാവേദികളിലും സാംസ്കാരിക സദസ്സുകളിലും നിറഞ്ഞാടിയ ചൊല്‍കുത്ത് പിന്നീട് സംഘാംഗങ്ങള്‍ വ്യത്യസ്ത തൊഴില്‍ മേഖലയിലേക്ക് നീങ്ങിയതോടെ വിസ്മൃതിയിലായി.
കവിതകളില്‍ നിന്നകലുന്ന പുതുതലമുറയെ കവിതകളുടെ ലോകത്തേക്ക് അടുപ്പിക്കാനാണ് ചൊല്‍കുത്തിന്‍ കൂട്ടത്തിന്‍െറ ഇന്നത്തെശ്രമം. കാലം ഇവരുടെ ശരീരത്തില്‍ ഒരുപാട് മാറ്റം വരുത്തിയെങ്കിലും പ്രായത്തെവെല്ലുന്ന ചുറുചുറുക്കോടെ ആ പഴയ 15 പേര്‍ വീണ്ടും ഒത്തുചേരുകയായിരുന്നു. പഴയ കലാകാരന്മാര്‍ക്കൊപ്പം പുതുതായി അഞ്ചുപേര്‍ കൂടി ഇന്ന് സംഘത്തിലുണ്ട്.ഇത്തവണ സാമൂഹിക വിമര്‍ശവും കാലിക പ്രസക്തിയുമുള്ള ആധുനിക കവിതകളാണ് ഉള്‍ക്കൊള്ളിച്ചത്. അയ്യപ്പപ്പണിക്കരുടെ കൊതുകിന്‍തോറ്റം, സുഗതകുമാരിയുടെ നിന്നെവിട്ടെങ്ങുപോകാന്‍, ഒ.എന്‍.വിയുടെ ഹേ ശ്യാമസൂര്യ, ചെമ്മനം ചാക്കോയുടെ ജാമ്യം പാട്ടം എന്നിവയാണ് കവിതകള്‍.മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി ഏറെ വര്‍ണപ്പകിട്ടോടെയാണ് ചൊല്‍കുത്ത് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ചൊല്‍കുത്തില്‍ വാചികാഭിനയത്തെക്കാള്‍ ആംഗികാഭിനയത്തിനാണ് കൂടുതല്‍ പ്രാധാന്യം. മുമ്പ് കലാകാരന്മാര്‍ വേദിയിലത്തെി നേരിട്ട് പാടിയഭിനയിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ആകര്‍ഷകമായ രീതിയില്‍ ശുദ്ധസംഗീതത്തിന്‍െറ അകമ്പടിയില്‍ റെക്കോഡ് ചെയ്ത കവിതകള്‍ക്ക് താളമിടുകയാണ് ചെയ്യുന്നത്.
ഓരോ കവിത കഴിയുമ്പോഴും നാടകത്തിന് സമാനമായി വേദിയിലെ വെളിച്ചം കെടുത്തിയാണ് പുതിയ കവിതകളിലേക്ക് പ്രവേശിക്കുന്നത്. വേദികള്‍ക്കനുസരിച്ച് ഒന്നും രണ്ടും മണിക്കൂര്‍വരെ ദൈര്‍ഘ്യമുള്ള ചൊല്‍കുത്താണ് അവതരിപ്പിക്കുന്നത്. നാടക നടനും സംവിധായകനുമായ കെ.പി. പാര്‍ത്ഥസാരഥിയാണ് സംവിധായകന്‍. കൂടാതെ ഡോ. വി. പരമേശ്വരന്‍, വി.ഇ.എന്‍. നമ്പൂതിരി, പി.വി.എന്‍. നമ്പീശന്‍, ജില്ലാ പഞ്ചായത്തംഗം ദിനേശ് പെരുമണ്ണ, ഉണ്ണികൃഷ്ണന്‍ വൈത്തല എന്നിവരാണ് പ്രധാനവേഷക്കാര്‍.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More