കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 24 August 2015
കണ്ണൂരിൽ നിന്നും ട്രെയിനിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികൾ മലയാളി വിദ്യാർഥിയെ കൊള്ളയടിച്ചു
കുറ്റിക്കാട്ടൂർ : കണ്ണൂരിൽ നിന്നും ട്രെയിനിൽ കയറിയ അന്യ സംസ്ഥാന തൊഴിലാളികൾ മലയാളി വിദ്യാർഥിയെ കൊള്ളയടിച്ചു .ദൽഹി യൂണിവേഴ്സിറ്റി യിലേക്ക് പി .ജി പ്രവേശനത്തിന് ശനിയാഴ്ച നിസമുദ്ധീൻ എക്സ്പ്രെസ്സിൽ ജനറൽ കമ്പാർട്ട് മെന്റിൽ യാത്ര ചെയ്ത കുറ്റിക്കാട്ടൂർ തട പറമ്പിൽ ഹമീദിന്റെ മകൻ മുഹമ്മദ് ശംസിലിന്റെ സർടിഫിക്കറ്റ് ,ലാപ് ടോപ് ,മൊബൈൽ ഫോണ്‍ ,പണം എന്നിവയാണ് കത്തി കാട്ടി ഭീ ഷണി പെടുത്തി ഇവർ തട്ടിയെടുത്തത് .
മഹാരാഷ്ട്ര വിരാൽ സ് സ്റെഷനിൽ എത്തിയപ്പോഴാണ് അതെ കമ്പാർട്ട് മെന്റിൽ യാത്ര ചെയ്ത അഞ്ചു പേർ ചേർന്ന് കവർച്ച നടത്തി രക്ഷപ്പെട്ടത് .സർടിഫിക്കറ്റുകൾ തിരിച്ചു നൽകാൻ ആവശ്യപെട്ടിട്ടും അവർ കനിവ് കാട്ടിയില്ല .ബുധനാഴ്ച യൂണിവേഴ്സിറ്റി അട്മിഷനു വേണ്ടിയാണ് ഷമിൽ പുറപ്പെട്ടത് .സുഹ്രത്തുക്കളെ പോലെ നടിച്ച ഇവർ തനി നിറം പുറത്തെടുക്കുകയായിരുന്നു .അന്യ സംസ്ഥാന തൊഴിലാളികലായി വരുന്നവർ
പലരും ക്രിമിനലുകലാണെ ന്ന ധാരണ ശരി വക്കുന്നതാണ് ഈ സംഭവം .
റെയിൽ വെ പോലീസിൽ പരാതി നല്കിയിട്ടുണ്ട് .രേഖകൾ നഷ്ടപ്പെട്ടത് കൊണ്ട് പ്രവേശം എന്ത്ഹവും എന്നാ ആശങ്ക യിലാണ് കുടുമ്പം .
Thursday, 20 August 2015
സൌദിയിൽ വാഹനഅപകടത്തിൽ മരിച്ച സലീമിന്റെ മയ്യത്ത് ഖബറടക്കി
കുറ്റിക്കാട്ടൂർ :സൌദി- കുവൈത്ത് അതിർത്തിയായ സഫാനിയയിൽ വാഹന
അപകടത്തിൽ മരിച്ച കുറ്റിക്കാട്ടൂർ കീഴ്മടത്തിൽപരേതനായ അബ്ദുല്ലയുടെ മകൻ സലീമിന്റെ (28)മയ്യത്ത് ഇന്ന് രാവിലെ 11. 30 നു കുറ്റിക്കാട്ടൂർ കണി യാത്ത് ജുമത്തു പള്ളി ഖബർ സ്ഥാനിൽ ഖബറടക്കി .രാവിലെ 9 മണിക്ക് കരിപ്പൂരിലെത്തിയ മൃതദേഹം 11 മണിക്കാണ് വീട്ടില് എത്തിയത് . മയ്യത്ത് നമസ്കാര പ്രാർഥനയിൽ പങ്കെടുക്കാൻ നൂറുകണക്കിന് ആളുകൾ പള്ളിയിൽ എത്തിയിരുന്നു . കഴിഞ്ഞ തിങ്കളാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു .കഴിഞ്ഞ വ്യായാഴ്ച്ച യാണ് അപകടം സംഭ വിച്ചത് .ഇദ്ദേഹം ഓടിച്ചിരുന്ന ട്രെയിലറിൽ പാകിസ്ഥാനികൾ ഓടിച്ചിരുന്ന ഡയന വണ്ടി വന്നിടിക്കുകയായിരുന്നു .ഡയനയിലുള്ള രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു .രണ്ടു മാസം മുന്പാണ് നാട്ടില വന്നു തിരിച്ചു പോയത് .
മാതാവ് :ഇത്തിക്കുട്ടി ,സഹോദരങ്ങൾ :അബ്ദു റസാക്ക് ,സൽമാൻ ആമിർ ,സവാദ് ,ജമീല ,സകീന, വാഹിബത് ,നസീറ,സറീന.
Sunday, 16 August 2015
സൌദിയിൽ വാഹന അപകടത്തിൽ മരിച്ച സലീമിന്റെ (28)മയ്യത്ത് തിങ്കളാഴ്ച നാട്ടിലെത്തും.
കുറ്റിക്കാട്ടൂർ :സൌദി- കുവൈത്ത് അതിർത്തിയായ സഫാനിയയിൽ വാഹന
അപകടത്തിൽ മരിച്ച കുറ്റിക്കാട്ടൂർ കീഴ്മടത്തിൽപരേതനായ അബ്ദുല്ലയുടെ മകൻ സലീമിന്റെ (28)മയ്യത്ത് തിങ്കളാഴ്ച നാട്ടിലെത്തും.
കഴിഞ്ഞ വ്യായാഴ്ച്ച യാണ് അപകടം സംഭ വിച്ചത് .ഇദ്ദേഹം ഓടിച്ചിരുന്ന ട്രെയിലറിൽ പാകിസ്ഥാനികൾ ഓടിച്ചിരുന്ന ഡയന വണ്ടി വന്നിടിക്കുകയായിരുന്നു .ഡയനയിലുള്ള രണ്ടുപേരും അപകടത്തിൽ മരിച്ചിരുന്നു .
മാതാവ് :ഇത്തിക്കുട്ടി ,സഹോദരങ്ങൾ :അബ്ദു റസാക്ക് ,സൽമാൻ ആമിർ ,സവാദ് ,ജമീല ,സകീന, വാഹിബത് ,നസീറ,സറീന , :
Friday, 14 August 2015
കുള പ്പുറത്ത് കുനിയിൽ അബ്ദുൽ അസീസ് (കോയ )നിര്യാതനായി .
.
കുറ്റിക്കാട്ടൂർ : കുള പ്പുറത്ത് കുനിയിൽ അബ്ദുൽഅസീസ്(കോയ) നിര്യാതനായി.വ്യയാഴ്ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത് .യതീം ഖാനക്കടുത്തുള്ള കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു .
മാതാവ് :ആയിഷ ഹജ്ജുമ്മ ,ഭാര്യ :റസിയ ,മക്കൾ :മുഹമ്മദ് ഹാഷിം ,മുഹമ്മദ് റസൽ ,സഹോദരങ്ങൾ കുഞ്ഞി മുഹമ്മദ് ,അബ്ദുല്ല ,അബ്ദുൽ സലാം ,അബ്ദുൽ ലത്തീഫ് ,ഖദീജ ,ഫാത്തിമ ,സാബിറ .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണിയാത് ജുമാ മസ്ജിദിൽ .
കുറ്റിക്കാട്ടൂർ : കുള പ്പുറത്ത് കുനിയിൽ അബ്ദുൽഅസീസ്(കോയ) നിര്യാതനായി.വ്യയാഴ്ച രാത്രി പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത് .യതീം ഖാനക്കടുത്തുള്ള കെട്ടിടത്തിൽ ഹോട്ടൽ നടത്തുകയായിരുന്നു .
മാതാവ് :ആയിഷ ഹജ്ജുമ്മ ,ഭാര്യ :റസിയ ,മക്കൾ :മുഹമ്മദ് ഹാഷിം ,മുഹമ്മദ് റസൽ ,സഹോദരങ്ങൾ കുഞ്ഞി മുഹമ്മദ് ,അബ്ദുല്ല ,അബ്ദുൽ സലാം ,അബ്ദുൽ ലത്തീഫ് ,ഖദീജ ,ഫാത്തിമ ,സാബിറ .മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണിയാത് ജുമാ മസ്ജിദിൽ .
Friday, 7 August 2015
ഷാഹിദിന്റെ മനസ്സിൽ ഇപ്പോഴും തെരുവ് ബാല്യങ്ങളുടെ കണ്ണീർ .
ബാല്യം പിന്നിടാത്ത കുഞ്ഞു കണ്ണുകളിൽ അവർ അനുഭവിക്കുന്ന വേദനയുടെയും അടക്കി പ്പിടിച്ച ദൈന്യത യുടെയും ആഴം മനസ്സിൽ ഏറ്റു വാങ്ങി സൂര്യനെ കടൽ വിഴുങ്ങാതെ നിന്ന കന്യാകുമാരിയുടെ ജൂണ്‍
കഴിഞ്ഞ ജൂണ്‍ 3 നു തുടക്കം കുറിച്ച സോളോ സൈക്കിൾ കാമ്പൈൻ ജൂലൈ 13 നാണ് കാശ്മീരിലെ പീസ് സ്കൂളിൽ സമാപിച്ചത് .
ദൽഹി ജാമിയ മില്ലിയ കോളേജിലെ അവസാന വര്ഷ വിദ്യാർതിയായ ഷാഹിദ് സന്നദ്ധ സേവനത്തിന്റെ ഭാഗമായി ദൽഹിയിലെ അനാഥ ശാല സന്ദർശിച്ചപ്പോൾ ബാല്യം പിന്നിടാത്ത അവിടത്തെ കുട്ടികൾ ലൈഗികവും മാനസികവുമായ കവുമായ പീഡ നത്തിനു ഇരയാക്കപ്പെടുന്ന
സത്യം ഷാഹിദ് തിരിച്ചറിഞ്ഞു . ഇത്തരം പീഡനങ്ങൾ ഇന്ത്യയിൽ വ്യാപകമാ ണെന്ന കാര്യം യൂനിസഫിന്റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു .ഇതിനെതിരെ ബോധവാത്ക്കരണവും ജാഗ്രതയും ഉണർ ത്തനാണ് 43 ദിവസം പിന്നിട്ടു 9 സംസ്ഥാനങ്ങളിലൂടെ 4430 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയത് .
മഴ വന്നു പുതച്ച തെരുവുകളിലൂടെ വെന്തുരുകുന്ന നട്ടുച്ചയും പ്രളയത്തിന്റെ
കെടുതികളും അനുഭ വിച്ചറിഞ്ഞ ഷാഹിദ് തെരുവുകളിൽ അന്തിയുറങ്ങിയും
സ്കൂളുകളിൽ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയും ഓരോ ദിവസവും 110 കിലോമീറ്റർ സൈകിളിൽ യാത്ര ചെയ്തു .
സൈക്കിളിൽ കരുതിയ റെന്ടു ഉപയോഗിച്ചാണ് റസിഡൻസ് ഏരിയകളിലും റോഡ രികിലും താമസിച്ചത് .ഇതിനിടെ മദ്യപിച്ച ഒരു കൂട്ടം സത്താരയിൽ റോഡ രികിൽ കെട്ടിയ റെന്ടു അഴിപ്പിച്ചു .അവരുമായി സംസാരിച്ചപ്പോൾ അവരുടെ കൂടെ നടക്കാൻ പറഞ്ഞു .പേടിപ്പെടുത്തുന്ന നടത്താമായിരുന്നു അത്
പക്ഷ അവർ കൊണ്ട് പോയത് ഹോട്ട ലിലേക്കായിരുന്നു .അവിടെ റൂം എടുത്തു തന്നാണ് അവർ മടങ്ങിയത് .
പഞ്ചാ പിലായിരുന്നു ഏറ്റവും ഹ്ര്ദ്യവും സ്നേഹവും നിറഞ്ഞ സ്വീകരണം
ലഭി ച്ചതന്നു ഷഹിദ് പറഞ്ഞു .ലുധിയാനയിലെ മലയാളി കോണ്‍ വെന്റിൽ നിന്നും പോക്കറ്റ് മണിയും താമസവും ഒരുക്കിയാണ് അവർ സ്വീകരിച്ചത് .
യാത്ര അവസാനിക്കുന്ന കാശ്മീരിലേക്ക് കടന്നപ്പോൾ തണുപ്പ് കോരി തരുന്ന ലാൽ തടാകവും നിഴൽ വീഴ്ത്തുന്ന ചിനാർ മരങ്ങളും തന്റെ സ്വപ്നങ്ങളിലെ
പറുദീസയായിരുന്നു .പക്ഷെ വെടി യൊച്ചകൾ നിലക്കാത്ത കാശ്മീർ അന്നും കർ ഫു വിന്റെ പിടിയിലായിരുന്നു .ജമ്മുവിൽ നിന്ന് തകര്ന്നടിഞ്ഞ റോഡുകളിലൂടെയാണ് 330 കിലോമീറ്റർ സഞ്ചരിച്ചു ശ്രീ നഗറിലെത്തിയത് .
കാശ്മീർ സർവകലാശാലയിലെ സമാപന പരിപാടി നിരോധനാജ്ഞ കാരണം
പീസ് സ്കൂളിലാണ് നടന്നത് . തെ രുവ് ബാല്യങ്ങളുടെ നിലവിളികളും
ഓരോ മണി ക്കൂറിലും ഇരകളാ ക്കപ്പെടുന്ന വരുടെ കണക്കുകളും കളുംഷാഹിദിന്റെ മനസ്സിൾ സൈക്കിൾ വേഗത്തിൽ പാഞ്ഞു കയറിയപ്പോഴാണ് ഈ യുവാവ് യാത്ര തിരിച്ചത് . കുറ്റിക്കാട്ടൂർ ഇടക്കണ്ടി കോയ യയുടെയും സലീനയുടേയും മകനാണ്.
കയ്യേറ്റ ഭൂമി ഏറ്റെടുത്തില്ല ;മാമ്പുഴ സംരക്ഷണ സമിതി പ്രക്ഷോപ ത്തിലേക്ക് .
![]() |
| പുഴ കൂട്ടായ്മ പി. ടി. എ. റഹീം എം എൽ എ ഉത്ഘാടനം ചെയ്യുന്നു |
മാമ്പുഴ ജനറൽ ബോഡി യോഗവും പുഴ കൂട്ടായ്മയും പി. ടി. എ. റഹീം എം എൽ എ ഉത്ഘാടനം ചെയ്തു .ടി കെ എ അസീസ് ,അധ്യക്ഷത വഹിച്ചു .കെ പി ആനന്ദൻ .അഖി ലേഷ് .റഹ്മാൻ കുറ്റിക്കാട്ടൂർ ,അബ്ദുല്ലത്തീഫ് കെ പി ,പി കോയ എന്നിവർ സംസാരിച്ചു .
Subscribe to:
Comments (Atom)




























































