“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Friday 7 August 2015

ഷാഹിദിന്റെ മനസ്സിൽ ഇപ്പോഴും തെരുവ് ബാല്യങ്ങളുടെ കണ്ണീർ .


ബാല്യം പിന്നിടാത്ത കുഞ്ഞു കണ്ണുകളിൽ അവർ അനുഭവിക്കുന്ന വേദനയുടെയും അടക്കി പ്പിടിച്ച ദൈന്യത യുടെയും ആഴം മനസ്സിൽ  ഏറ്റു വാങ്ങി  സൂര്യനെ കടൽ  വിഴുങ്ങാതെ  നിന്ന കന്യാകുമാരിയുടെ ജൂണ്‍
 മൂന്നിന്റെ  സായാഹ്നത്തിൽ  കാശ്മീരിലേക്ക്  ഇന്ത്യൻ തെരുവുകളിലൂടെ സൈക്കിൾ റൈഡ് നടത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂർ ഇടക്കണ്ടി  ഷാഹിദ്  മുഹമ്മദ്‌ കലാലയത്തിലേക്ക് തിരിച്ചു ചെല്ലുന്നത് ബാല പീഡ നത്തിനെതിരെയുള്ള ചെറുത്തു നില്പ്പിനു ശക്തി പകരാനാണ് .
കഴിഞ്ഞ ജൂണ്‍ 3 നു തുടക്കം കുറിച്ച സോളോ സൈക്കിൾ കാമ്പൈൻ ജൂലൈ 13 നാണ് കാശ്മീരിലെ പീസ്‌ സ്കൂളിൽ സമാപിച്ചത് .
ദൽഹി  ജാമിയ മില്ലിയ കോളേജിലെ അവസാന വര്ഷ വിദ്യാർതിയായ ഷാഹിദ് സന്നദ്ധ സേവനത്തിന്റെ ഭാഗമായി ദൽഹിയിലെ അനാഥ ശാല സന്ദർശിച്ചപ്പോൾ ബാല്യം പിന്നിടാത്ത അവിടത്തെ കുട്ടികൾ ലൈഗികവും  മാനസികവുമായ കവുമായ പീഡ നത്തിനു ഇരയാക്കപ്പെടുന്ന
സത്യം ഷാഹിദ്  തിരിച്ചറിഞ്ഞു . ഇത്തരം പീഡനങ്ങൾ ഇന്ത്യയിൽ വ്യാപകമാ ണെന്ന കാര്യം യൂനിസഫിന്റെ കണക്കുകൾ വ്യക്തമാക്കിയിരുന്നു .ഇതിനെതിരെ ബോധവാത്ക്കരണവും ജാഗ്രതയും ഉണർ ത്തനാണ് 43 ദിവസം പിന്നിട്ടു 9 സംസ്ഥാനങ്ങളിലൂടെ 4430 കിലോ മീറ്റർ സൈക്കിൾ ചവിട്ടിയത് .
മഴ വന്നു പുതച്ച തെരുവുകളിലൂടെ വെന്തുരുകുന്ന നട്ടുച്ചയും പ്രളയത്തിന്റെ
കെടുതികളും അനുഭ വിച്ചറിഞ്ഞ ഷാഹിദ് തെരുവുകളിൽ അന്തിയുറങ്ങിയും
സ്കൂളുകളിൽ സ്വീകരണങ്ങൾ ഏറ്റു  വാങ്ങിയും ഓരോ ദിവസവും 110 കിലോമീറ്റർ സൈകിളിൽ യാത്ര ചെയ്തു .
സൈക്കിളിൽ കരുതിയ റെന്ടു ഉപയോഗിച്ചാണ് റസിഡൻസ് ഏരിയകളിലും റോഡ രികിലും താമസിച്ചത് .ഇതിനിടെ മദ്യപിച്ച ഒരു കൂട്ടം സത്താരയിൽ റോഡ രികിൽ കെട്ടിയ റെന്ടു അഴിപ്പിച്ചു .അവരുമായി സംസാരിച്ചപ്പോൾ അവരുടെ കൂടെ നടക്കാൻ പറഞ്ഞു .പേടിപ്പെടുത്തുന്ന നടത്താമായിരുന്നു അത്
പക്ഷ അവർ കൊണ്ട് പോയത് ഹോട്ട ലിലേക്കായിരുന്നു .അവിടെ റൂം എടുത്തു തന്നാണ് അവർ മടങ്ങിയത് .
പഞ്ചാ പിലായിരുന്നു ഏറ്റവും ഹ്ര്ദ്യവും സ്നേഹവും നിറഞ്ഞ സ്വീകരണം
ലഭി ച്ചതന്നു ഷഹിദ് പറഞ്ഞു .ലുധിയാനയിലെ മലയാളി കോണ്‍ വെന്റിൽ നിന്നും പോക്കറ്റ് മണിയും താമസവും ഒരുക്കിയാണ് അവർ സ്വീകരിച്ചത് .
യാത്ര അവസാനിക്കുന്ന കാശ്മീരിലേക്ക് കടന്നപ്പോൾ തണുപ്പ് കോരി തരുന്ന ലാൽ തടാകവും നിഴൽ  വീഴ്ത്തുന്ന ചിനാർ മരങ്ങളും തന്റെ സ്വപ്നങ്ങളിലെ
പറുദീസയായിരുന്നു .പക്ഷെ വെടി യൊച്ചകൾ നിലക്കാത്ത കാശ്മീർ അന്നും കർ ഫു വിന്റെ പിടിയിലായിരുന്നു .ജമ്മുവിൽ നിന്ന് തകര്ന്നടിഞ്ഞ റോഡുകളിലൂടെയാണ് 330 കിലോമീറ്റർ സഞ്ചരിച്ചു ശ്രീ നഗറിലെത്തിയത് .
കാശ്മീർ സർവകലാശാലയിലെ  സമാപന പരിപാടി നിരോധനാജ്ഞ കാരണം
പീസ്‌ സ്കൂളിലാണ് നടന്നത് . തെ രുവ് ബാല്യങ്ങളുടെ നിലവിളികളും
ഓരോ മണി ക്കൂറിലും ഇരകളാ ക്കപ്പെടുന്ന വരുടെ കണക്കുകളും കളുംഷാഹിദിന്റെ മനസ്സിൾ സൈക്കിൾ  വേഗത്തിൽ പാഞ്ഞു കയറിയപ്പോഴാണ് ഈ യുവാവ് യാത്ര തിരിച്ചത് . കുറ്റിക്കാട്ടൂർ ഇടക്കണ്ടി കോയ യയുടെയും സലീനയുടേയും മകനാണ്.




No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More