കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Monday, 26 June 2017
സംഘ് പരിവാർ ഭീകരത;എസ് .ഐ .ഒ ദേശീയ കാംപയ്‌നൊരുങ്ങുന്നു.കുറ്റിക്കാട്ടൂരിൽ പ്രകടനം
![]() |
| "ഓ ജുനൈദ് " നിൻ രക്തം പാഴാവില്ല .എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു . |
കുറ്റിക്കാട്ടൂർ :ഇന്ത്യയുടെ തലസ്ഥാന നഗരിക്കടുത്തു പെരുന്നാൾ വസ്ത്രം വാങ്ങി വരുന്ന ജുനൈദ് എന്ന ചെറുപ്പക്കാരനെ ഹിന്ദുത്വ ഭ്രാന്തന്മാർ കുത്തി കൊലപ്പെടുത്തിയ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ കാമ്പയിന് ഒരുങ്ങുന്നു .ഡൽഹി-മധുര ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ കൊല്ലപ്പെട്ട ജുനൈദ് ഇന്ത്യയിൽ ഫാഷിസം നടപ്പാക്കുന്ന മുസ്‌ലിം വംശഹത്യയുടെ അവസാന ഇരയാണ് .ആക്രമണത്തിൽ പരിക്കേറ്റ സഹോദരൻ ഗുരുതര നിലയിൽ ആശുപത്രിയിലാണ് .ഡൽഹിക്കടുത്ത ബല്ലബ്‌ഗഡ് നിവാസികളായ ഇവർ പെരുന്നാൾ വസ്ത്രം വാങ്ങി വരുമ്പോഴാണ് ബീഫ് കഴിക്കുന്നവരെന്നുപറഞ്ഞു ഇവരെ ആക്രമിച്ചത് .ഇത് മുസ്‌ലിം യുവാക്കൾക്കിടയിൽ ശക്തമായ പ്രതികരണമാണ് സൃഷ്ടിക്കുന്നത് .പെരുന്നാൾ ആശംസകൾ ജുനൈദിനുള്ള പ്രാർത്ഥനയായാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ ഒഴുകുന്നത് .
ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽ എസ് .ഐ .ഒ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി . സംഘ് പരിവാർ നടത്തുന്ന വംശീയ ഉന്മൂലനത്തിന്റെ ഇരയാണ് ജുനൈദ് . ഫാഷിസത്തിന്റെ ഇത്തരം അതിക്രമങ്ങളെ ചെറുക്കാൻ എല്ലാവരെയും ചേർത്തു വിശാലമായ കാമ്പയിനാണ് എസ് .ഐ .ഒ ദേശീയ നേന്ത്രത്വം ഒരുങ്ങുന്നത് .ഇതിന്റെ ഭാഗമായി പെരുന്നാൾ ദിവസം ജുനൈദ് സംഗമങ്ങൾ .പ്രകടനം എന്നിവ സംഘടിപ്പിക്കുന്നുണ്ട് .
കുറ്റിക്കാട്ടൂരിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു ഫാസിൽ ,ഷാഹിദ് ഇല്യാസ്,ഫയാസ് ,നിസാഫ് ,ഫാരിസ് ,അഷ്ഫാഖ് ,ഷബിൽ സയ്യാഫ്, ഹാമീം , ,എന്നിവർ നേന്ത്രു ത്വംനൽകി .
Monday, 19 June 2017
സ്നേഹവിരുന്നൊരുക്കി ഇഫ്ത്താർ സംഗമം .
![]() |
| മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ മസ്ജിദ് ഹിറയിൽ ഒരുക്കിയ സംഗമത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു .മാധ്യമം പബ്ലിഷർ ടി കെ ഫാറൂഖ് ഇഫ്താർ സന്ദേശം നൽകി .ടി. എം ശരീഫ് അദ്ധ്യക്ഷനായിരുന്നു .അനീഷ് പാലാട്ട് ,പൊതാത് മുഹമ്മദ് ഹാജി മുഹമ്മദ് റാഫി ,ശിവാനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു .
വെള്ളിപറമ്പ് 6/2പുത്തലത്ത് കുഞ്ഞോയി (41) നിര്യാതനായി
Friday, 16 June 2017
ബീഫ് നിരോധം- ഫാസിസം ,ഷിബിലിന്റെ ചിത്രങ്ങൾ ശ്രേദ്ധേയമായി .
കുറ്റിക്കാട്ടൂർ :ബീഫ് നിരോധം ഫാസിസത്തിത്തിനെതിരെ പുതിയ പ്രതിരോധം തീർക്കാനുള്ള അവസാനത്തെ അവസരമാണെന്നു ഉണർത്തി യുവ ഫോട്ടോഗ്രാഫർ ടി പി ഷബിൽ പകർത്തിയ ചിത്രങ്ങൾ
ശ്രേദ്ധേയമായി.പശു രാഷ്‌ട്രീയത്തിന്റെ ആശയ ശൂന്യത വിളിച്ചുപറയുന്നതായിരുന്നു ഷിബിലിന്റെ ഫോട്ടോ പ്രദർശനം .
എസ് .ഐ. ഒ കുറ്റിക്കാട്ടൂർ യുണിറ്റ് നടത്തിയ ബീഫ് നിരോധം- ഫാസിസം പ്രദർശനത്തിന്റെ ഉത്‌ഘാടനം സംസ്ഥാന ശൂറാ അംഗം റമീസ് നിർവഹിച്ചു.
സാധാരണക്കാരന്റെ ഭക്ഷണ സ്വാതന്ത്ര്യം വിലക്കുന്ന ഭരണകൂടം കോർപറേറ്റ് കളുടെ ബീഫ് കയറ്റുമതിക്ക് യാതൊരു നിയന്ത്രണവും വെക്കാത്തത് ഫാസിസത്തിന്റെ കോർപറേറ്റ് താല്പര്യമാണ് വ്യക്തമാക്കുന്നതെന്ന് റമീസ് പറഞ്ഞു .
![]() |
| ഷബിൽ |
ചടങ്ങിൽ ഫാസിൽ അദ്ധ്യക്ഷനായിരുന്നുവാഹിദ് ,ഷബിൽ എന്നിവർ സംസാരിച്ചു . ഇല്യാസ് ,ടി പി ,ഷാഹുൽ ഹമീദ് ,അബ്ദുല്ല ടി കെ എന്നിവർ സംബന്ധിച്ചു .
Monday, 5 June 2017
മഴക്കാലം വന്നാലും കോയ മോനെ നാട് മറക്കില്ല.
| കോയമോൻ കുടിവെള്ള വിതരണത്തിൽ |
ഏപ്രിൽ മെയ് മാസങ്ങളിൽ വെള്ളം കിട്ടാക്കനിയായപ്പോൾ നാട്ടുകാർ വിളിച്ചത് കോയമോന്റെ മൊബൈലിലേക്കാണ് .പുലർച്ചെ മുതൽ രാത്രി 11 മണി വരെ കോയമോൻ എത്തിച്ചു നൽകിയത് എഴുപത്തഞ്ചു ലക്ഷം ലിറ്റർ വെള്ളമാണ്.
പെരുമണ്ണ .പെരുവയൽ ,കുന്നമംഗലം പഞ്ചായത്തുകളിലെ കാത്തിരിക്കുന്ന നൂറുകണക്കിന്കുടുമ്പങ്ങളിലേക്കാണ് ഇങ്ങനെ കുടി വെള്ളമെത്തിച്ചത് .
പെരുമണ്ണ പുളിക്കൽ താഴം പുതുമ ലൈറ്റ് ആൻറ് സൗണ്ട് ഉടമ താഴെ കുനിപ്പുറത്തു ഉസ്മാൻ കൊയെയെന്ന കോയമോൻ ഈ രംഗത്തെ അപൂർവ മാതൃകയാണ് താഴത്തെ വീടിനോട് ചേർന്ന് കുഴിച്ച കുഴൽ കിണറിൽ നിന്ന് ദിവസം ഒന്നര ലക്ഷത്തോളം ലിറ്റർ വെള്ളമാണ് തന്റെ നിസാൻ വണ്ടിയിൽ വിതരണം ചെയ്യുന്നത് .
കോയമോന്റെ മൂന്നു ലോറികളിലും സുഹൃത്തുക്കളുടെ
വണ്ടികളിലുമായായിരുന്നു വിതരണം .ദിവസം ഇരുപതു ട്രിപ്പ് വരെ വെള്ളം എത്തിച്ചിരുന്നു .ഒരു ബോർഡ് പോലുമില്ലാതെയായിരുന്നു കോയമോന്റെ ദാഹ ജല വിതരണം .ചില എട്ടുകാലി മമ്മൂഞ്ഞിമാർ വെള്ളം ഇപ്പോൾ വരും എന്ന് പറഞ്ഞു ആളായപ്പോഴാണ് കോയമോൻ സ്ഥാപനത്തിന്റെ പേർ വെച്ച് ജല വിതരണം നടത്തിയത് .
ഈസേവനം കോയമോന് നാട്ടുകാരോടുള്ള കടം വീട്ടൽ കൂടിയാണ്
പതിനഞ്ചാം വയസ്സിൽ അർബുദം വന്നു ഇടതു കൈ മുറിച്ചു മാറ്റാൻ ഡോക്ടർമാർ വിധി എഴുതിയപ്പോൾ വീടും പുരയിടവും വിറ്റു മകനെ ചികിൽസിക്കുകയെ പിതാവിന് മുന്നിലുണ്ടായിരുന്നുള്ളു .ഇതറിഞ്ഞ നാട്ടുകാർ ചികിത്സ ഏറ്റെടുത്തു .ഇടതു കൈ നഷ്ടപ്പെട്ടെങ്കിലും അന്ന് സഹായിച്ച നാട്ടുകാരോടുള്ള നന്ദി കൂടിയാണ് ഈ രംഗത്തെ സേവനം .ഒരു കൈ മാത്രം ബലത്തിൽ ലൈറ്റ് ആൻറ് സൗണ്ട് ജോലികൾ എല്ലാം കോയമോൻ പ്രയാസമില്ലാതെ നിർവഹിക്കും .
Subscribe to:
Comments (Atom)





























































