Just in....!!!!!!
Monday, 28 May 2012
മൂന്ന് പതിറ്റാണ്ടുമുമ്പ് വീടുവിട്ടിറങ്ങിയ ഗൃഹനാഥനെ തേടി കുടുംബമെത്തി
ഒമ്പതാം ക്ളാസില്‍ പഠിക്കുന്ന കൃഷ്ണകുമാറിന് കുടയും ബാഗും വാങ്ങാനെന്ന് പറഞ്ഞ് പോയ വേലായുധന്‍ പിന്നീട് തിരികെ എത്തിയില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചുവരാതായതോടെ ദേവയാനിയും ബന്ധുക്കളും പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്തിയില്ല. അമ്പലങ്ങളിലും ആശ്രമങ്ങളിലും അന്വേഷിച്ചെങ്കിലും സൂചനകളൊന്നും കിട്ടിയില്ല.
‘മരണപ്പെട്ട’ വേലായുധന്‍െറ സ്വത്തുക്കള്‍ ഭാഗംവെക്കാന്‍ ഭര്‍ത്താവിന്‍െറ ബന്ധുക്കള്‍ പത്രത്തില്‍ നല്‍കിയ പരസ്യം കണ്ട് സംശയം തോന്നിയാണ് ദേവയാനിയും മകനും വീണ്ടും ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങിയത്. ചിലരില്‍നിന്ന് കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കല്ലായിയില്‍ ഹോട്ടല്‍ നടത്തുന്നതായി വ്യക്തമായി. മറ്റൊരു വിവാഹം ചെയ്ത് ഇദ്ദേഹം വര്‍ഷങ്ങളായി പെരുമണ്ണയിലാണ് താമസം.
ജില്ലാ പഞ്ചായത്ത് അംഗം ദിനേശ് പെരുമണ്ണ, പി. കൃഷ്ണന്‍ മാസ്റ്റര്‍, ചാലില്‍ അശോകന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടാണ് ദേവയാനിയും കൃഷ്ണകുമാറും ബന്ധുക്കളും കഴിഞ്ഞദിവസം വേലായുധനെ കാണാനെത്തിയത്.
പെരുമണ്ണയിലെ വീട്ടിലെത്തിയ ഇവര്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പരസ്പരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് പിരിഞ്ഞത്.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment