“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 30 May 2012

ലോക നിലവാരത്തിലുള്ള സര്‍വകലാശാല: മാവൂരിന് പ്രതീക്ഷ _ രഞ്ജിത്ത് മാവൂര്‍

മാവൂര്‍: സ്വകാര്യ പങ്കാളിത്തത്തോടെ മാവൂരില്‍ ലോക നിലവാരത്തിലുള്ള ഹെല്‍ത്ത് സയന്‍സ് ടെക്നോളജി സര്‍വകലാശാല സ്ഥാപിക്കുമെന്ന് ദേശീയ ഇന്നൊവേഷന്‍ കൗണ്‍സില്‍ വാഗ്ദാനം മാവൂരിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ദേശീയ ഇന്നൊവേഷന്‍ കൗണ്‍സില്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് മാവൂരിന്റെ വികസന പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുന്നത്. കൗണ്‍സില്‍ ചെയര്‍മാനും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ സാം പിത്രോഡയുടെ നേതൃത്വത്തിലാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയത്.മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടി 11 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ പുറത്തുവന്ന ഈ റിപ്പോര്‍ട്ട് മാവൂരിന് മാത്രമല്ല കോഴിക്കോടിനുതന്നെ വന്‍ പ്രതീക്ഷയാണ്. 2001 ജൂലൈ ഏഴിനാണ് ലോക വ്യവസായ ഭൂപടത്തില്‍ മാവൂരിന് സ്ഥാനം നല്‍കിയ ഗ്വാളിയോര്‍ റയോണ്‍സ് അടച്ചുപൂട്ടിയത്. പിന്നീട് 2007ല്‍ ഫാക്ടറിയുടെ യന്ത്ര സാമഗ്രികള്‍ പൊളിച്ചുനീക്കുന്നതിനും കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുമാരംഭിച്ചു. അത് രണ്ടു വര്‍ഷം മുമ്പുതന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. ഫാക്ടറി പൊളിച്ചുനീക്കിയിട്ടും വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ഒരു നീക്കവും സര്‍ക്കാറിന്റെയോ മാനേജ്മെന്റിന്റെയോ ഭാഗത്തുനിന്നുണ്ടായിരുന്നില്ല. അതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കിടയിലും മാവൂരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലുമെല്ലാം വലിയ മുറുമുറുപ്പുയര്‍ന്നിരുന്നു. ഒരു മാസം മുമ്പ് മാവൂരില്‍ വ്യവസായം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം എന്നാവശ്യപ്പെട്ട് മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ 10 ദിവസം സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. അന്ന് വ്യവസായ മന്ത്രിയടക്കം നാലു മന്ത്രിമാരും എം.പി, എം.എല്‍.എമാര്‍ എന്നിവരുമെല്ലാം എത്തിയിരുന്നുവെങ്കിലും മാവൂരില്‍ വ്യവസായം എന്നതിന് ഒരുറപ്പും നല്‍കിയിരുന്നില്ല.അതിനിടക്കാണ്, ഇപ്പോള്‍ സാം പിത്രോഡയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. എല്ലാ ഭൗതിക സാഹചര്യങ്ങളുമൊത്തിണങ്ങിയ മാവൂരില്‍ ലോക നിലവാരത്തിലുള്ള സര്‍വകലാശാല കൊണ്ടുവരുന്നതിനുവേണ്ടിയുള്ള പദ്ധതി സാം പിത്രോഡ സര്‍ക്കാറില്‍ സമര്‍പ്പിച്ചപ്പോള്‍ ഒരു ദശാബ്ദത്തിലേറെയായി വ്യവസായം എന്ന സ്വപ്നവുമായി കാത്തിരുന്ന മാവൂരിലെ ജനങ്ങള്‍ അത് ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More