“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 7 October 2013

കരിങ്കല്‍ ക്വാറിയില്‍ വിളഞ്ഞത് നൂറുമേനി



ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നാടക പ്രവര്‍ത്തകനുമായ ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
പന്തീരാങ്കാവ്: കരനെല്‍കൃഷി വ്യാപകമാവുന്ന കാലത്ത് വാസുദേവന്‍ പരീക്ഷിച്ചത് വേറിട്ടവഴി. ഉപയോമില്ലാതെ കിടന്ന പാറ ക്വാറിയില്‍ മണ്ണിട്ട് കൃത്രിമമായുണ്ടാക്കിയ ‘വയലില്‍’ ഈ കര്‍ഷകന്‍ കൊയ്തെടുത്തത് നൂറുമേനി.
പന്തീരാങ്കാവ്-തൊണ്ടയാട് ബൈപാസിന് സമീപം കൂടത്തുംപാറയിലെ കുന്നിന് മുകളിലെ 80 സെന്‍േറാളം സ്ഥലത്താണ് കുടത്തില്‍ വാസുദേവനും ഭാര്യ റീത്തയും നെല്ലും ചേനയും ചേമ്പും മഞ്ഞളും പയറും വെണ്ടയുമടക്കം പച്ചക്കറികളെല്ലാം പരീക്ഷിച്ചത്.
നെല്ലല്ലാത്തവയെല്ലാം കഴിഞ്ഞവര്‍ഷം തന്നെ കൃഷിചെയ്തിരുന്നു. കുഴിയായി കിടക്കുന്ന ഭാഗമെല്ലാം മണ്ണിട്ട് നികത്തി 52 സെന്‍റില്‍ നെല്‍വയലൊരുക്കിയാണ് വാസുദേവന്‍ ഈ വര്‍ഷം പുതിയ പരീക്ഷണത്തിനൊരുങ്ങിയത്. നാലുമാസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ നെല്‍വിത്ത് പാലക്കാട്ടു നിന്ന് എത്തിച്ചാണ് വിതച്ചത്. തക്കസമയത്ത് മഴ ലഭിച്ചതോടെ പ്രകൃതിയും വാസുദേവനൊപ്പമായി.
വളവും പരിചരണവും നല്‍കി വളര്‍ത്തിയ കുന്നിന്‍മുകളിലെ നെല്‍വയല്‍ കാഴ്ചക്കാര്‍ക്ക് ആനന്ദം മാത്രമല്ല പലര്‍ക്കും പ്രചോദനവുമാണ്. 12 വര്‍ഷം മുമ്പ് കര നെല്‍കൃഷി പരീക്ഷണം നടത്തിയിരുന്നു ഈ കര്‍ഷകന്‍. അന്ന് വേണ്ടത്ര വിജയംകണ്ടില്ല. അന്നത്തെ അനുഭവ സമ്പത്തില്‍നിന്നാണ് ഈ വര്‍ഷം പരീക്ഷണം നടത്തിയത്.
ക്വാറി ‘വയലി’ലെ കൊയ്ത്തുത്സവം ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുഗതന്‍ ഗ്രാമപഞ്ചായത്ത് അംഗം സി.കെ. കൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നാടക പ്രവര്‍ത്തകനുമായ ബാബു പറശ്ശേരി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More