“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 30 September 2013

ഹൃദയം വലതുഭാഗത്തൊളിപ്പിച്ച് ബക്കര്‍


കുറ്റിക്കാട്ടൂര്‍: പ്രിയപ്പെട്ടവരെ നാം ഇടതുഭാഗത്ത് ഹൃദയത്തോട് ചേര്‍ത്തുവെക്കാറുണ്ടെങ്കിലും വെള്ളിപറമ്പ് മുളയത്ത് അബൂബക്കര്‍ പ്രിയമേറിയവര്‍ക്ക് വലതുഭാഗത്തേ ഇടംനല്‍കൂ. കാരണം ഇദ്ദേഹത്തിന്‍െറ ഹൃദയം കുടികൊള്ളുന്നത് വലതുഭാഗത്താണ്. 10 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഡെക്സ്ട്രോകാര്‍ഡിയ (വലതുഭാഗത്തെ ഹൃദയം) എന്ന പ്രതിഭാസം കണ്ടുവരാറുള്ളതെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു.
തലകറക്കത്തെ തുടര്‍ന്ന് ഇദ്ദേഹം 2005ല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെി ഇ.സി.ജി എടുത്തപ്പോള്‍ നഴ്സുമാര്‍ ‘ഹൃദയം കാണാതെ’ അദ്ഭുതപ്പെട്ടു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വലതുഭാഗത്ത് പരിശോധിച്ചപ്പോഴാണ് സജീവമായി മിടിക്കുന്ന ഹൃദയം കാണപ്പെട്ടത്.
55 വയസ്സുകാരനായ അബൂബക്കര്‍ വെള്ളിപറമ്പില്‍ നാളികേര-പലചരക്ക് കട നടത്തിവരുകയാണ്.
പരേതനായ മുളയത്ത് ബീരാന്‍കോയ-ഫാത്തിമ ദമ്പതികളുടെ നാലു മക്കളില്‍ രണ്ടാമനാണ് ഇദ്ദേഹം. കലാ-സാംസ്കാരികരംഗങ്ങളിലും സജീവമാണ്.
ബക്കര്‍ വെള്ളിപറമ്പ് എന്ന തൂലികാനാമത്തില്‍ കലാസൃഷ്ടികള്‍ നടത്തുന്ന ഇദ്ദേഹം തനിമ കലാസാഹിത്യ വേദി പ്രവര്‍ത്തകനുമാണ്.
ബലിപെരുന്നാളിനോടനുബന്ധിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ തനിമയൊരുക്കുന്ന പെരുന്നാള്‍ വിരുന്നില്‍ ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച ‘നിയ്യത്ത്’ എന്ന നാടകം അരങ്ങേറും

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More