Monday, 17 February 2014
എ ഡബ്ലി യു എച് കോളേജ് സമരം :എം എസ് എഫ് -ലീഗ് രണ്ടു തട്ടില്‍
കുറ്റിക്കാട്ടൂര്‍ : എ ഡബ്ലി യു എച് എഞ്ജിനീയറിങ്ങ് കോളേ ജിലേക്ക് ഫെബ്രുവരി18 നു :എം എസ് എഫ് നടത്തുന്ന മാരര്‍ചിനു എതിരെ മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള സെല്‍ഫ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ (എസ് ടി യു ) രംഗത്ത് വന്നു പെരുവയല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ്റും മുസ്ലിം ലീഗ് നേതാവുമായ പൊതാത്തു മുഹമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേര്ന്ന യോഗം എം എസ് എഫ് മാര്ച് അനാവശ്യവും വേണ്ടി വന്നാല്‍ നേരിടുമെന്ന മുന്നറിയിപ്പുമായി പത്ര പ്രസ്താവന നടത്തിയത് .ഇതിനെതിരെ എം എസ് എഫ് സമര സമിതി ചെയര്‍മാന് ഷിജിത് ഖാനും ജനറല്‍ കണ്‍ വീനര്‍സിറാജുദ്ധീനും രംഗത്ത് വന്നു .രാജാവിനെക്കാള്‍ വലിയ രാജ ഭക്തി കാണിക്കുന്ന എസ് ടി യു നിലപാട് ലജ്ജകരമാണെന്ന് ഇരുവരും പറഞ്ഞു .ഇതു പ്രാദേശിക ലീഗ് ,:എം എസ് എഫ് അണികള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിച്ചിട്ടുണ്ട് .മാനേജ്മെന്റിന്റെ താല്പര്യം സംരക്ഷിക്കുന്ന പ്രാദേശിക നേതാക്കള്‍ ക്കെതിരെ നേരത്തെ അണികള്‍ക്കിടയില്‍ മുറു മുറുപ്പുണ്ട്.ഇതിനിടെ നാട്ടുകാര്ക്കെതിരെ പോലീസില്‍ കള്ള പരാതി കൊടുത്ത മാനെജ്മെന്റ് നടപടിക്കെതിരെ നാട്ടുകാരുടെ ആക്ഷന്‍ കമ്മറ്റി രൂപീകരണം ഇന്ന് രാത്രി 7 മണിക്ക് വാര്ഡ് അംഗം അനീഷ് പലാട്ടിന്റെ അദ്ധ്യക്ഷതയില്‍ നടക്കും .
Subscribe to:
Post Comments (Atom)
No comments:
Post a Comment