|
ആയിഷുമ്മ ഐ ഡി കാര്‍ഡു ഏറ്റു വാങ്ങുന്നു |
കുറ്റിക്കാട്ടൂര്‍ :ഒരു നൂറ്റാണ്ടിന്‍റെ ഇരുട്ടും വെളിച്ചവും കണ്ട പേരാട്ടു ആയിഷുമ്മക്കു ഐ ഡി കാര്‍ഡും വാര്‍ധക്യ പെന്‍ഷനും ലഭിച്ചപ്പോള്‍ പേരാട്ടു വീട്ടില്‍ ഇരട്ടി മധുരം .നൂറ്റി നാല് പിന്നിട്ട 15 വര്‍ഷമായി വോട്ടര്‍ പട്ടികയി ല്‍ നിന്നും പേര് നീക്കം ചെയ്ത ആയിഷുമ്മക്കു 1998 ല്‍ തിരിച്ചറിയല്‍ കാര്‍ഡ് വന്നതിനു ശേഷം ആദ്യമായാണ് ഐ ഡിലഭിക്കുന്നത് .നേരത്തെ അവശത കാരണം വോട്ടര്‍ പട്ടികയി ല്‍ പേര് ചെക്കാന്‍ പോവാതിരുന്നത് കൊണ്ടാണ് തിരിച്ചറിയല്‍ കാര്ഡ് ലഭിക്കാതിരുന്നത് .ഇതിനിടക്കാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പില്‍ വരുത്തിയ പുതിയ മാറ്റം ആയിഷുമ്മക്കു തുണയായത് .ഓണ്‍ ലൈന്‍ രജിസ്ട്രേഷനും ബി ല്‍ ഒ ഹിയറിങ്ങും വഴിയാണ് ആയിഷുമ്മയെ പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ ത്തകര്‍ വീട്ടില്‍ ചെന്ന് വോട്ടര്‍ ലിസ്റ്റില്‍ ചേര്ത്തത് . കഴിഞ്ഞ വോടേഴ്സ് ദിനത്തി ല്‍ പെരുവയ ല്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അംഗം ഷറഫുദ്ധീനും ബി ല്‍ ഒ പറക്കോളില്‍ ജംഷീറും വീട്ടിലെത്തിയാണ് കാര്‍ഡ് കൈമാറിയത് .പെന്‍ഷനുള്ള നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് വാര്‍ധക്യത്തിന്റെ അവശത പേറുന്നത്തിനിടയില്‍ പെന്ഷന്‍ ലഭിക്കുന്നത് .32 വര്‍ഷം മുന്‍പ് ഭര്ത്താവ് മരിച്ച ആയിഷുമ്മ മകന്‍ സുലൈമാനോടൊപ്പമാണ് താമസിക്കുന്നത് .
No comments:
Post a Comment