“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday, 18 January 2014

വെള്ളി പറമ്പ് വാഹന അപകടം ;ലബീബിനു കണ്ണീരോടെ യാത്ര മൊഴി ; വീട് വിട്ടിറങ്ങിയ കൌമാരങ്ങളുടെ യാത്ര ഇപ്പോഴും ദുരൂഹം .


മുഹമ്മദ് ലബീബ് 
 കുറ്റിക്കാട്ടൂര്‍ :  അര്‍ധ രാത്രിയില്‍ വീട് വിട്ടിറങ്ങിയ കുട്ടികള്‍ ഓടിച്ച കാര്‍ ലോറിയിലിടിച്ച് മരിച്ച ചിന്മയ സ്കൂളിന്‍െറ പ്രിയപ്പെട്ട കോല്‍ക്കളിക്കാരന്‍ മുഹമ്മദ് ലബീബിനു കണ്ണീര്‍ വാര്‍ത്ത് കാത്തിരുന്ന സഹപാഠികളുടെയും  അധ്യാപകരുടേയും വിങ്ങി നിറഞ്ഞ യാത്ര മൊഴി .മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മുഹമ്മദ് ലബീബിന്‍െറ മൃതദേഹം ചിന്മയ സ്കൂളിലെത്തിക്കുമ്പോള്‍ ബുധനാഴ്ച സഹപാഠികളെയെല്ലാം അവസാനമായി കാന്‍റീനില്‍ സല്‍ക്കരിച്ച് പടിയിറങ്ങിപ്പോയ മുഹമ്മദ് ലബീബിനെ ചേതനയറ്റ  മൃതദേഹം കണ്ടു അവര്‍ വിങ്ങി പൊട്ടി .
 അര്‍ധ രാത്രിയില്‍ വീട് വിട്ടിറങ്ങിയ കൌമാരങ്ങളുടെ യാത്ര  ദുരന്ത മായി  മാറിയത് വ്യയാഴ്ച പുലര്‍ചെ നാല് മണിക്ക്  വെള്ളിപറമ്പില്‍ വരമ്പിനടുത്താണ് . നിരത്തിയിട്ട ലോറിയില്‍ മുഹമ്മദ് ലബീബും കൂട്ടുകാരും സഞ്ചരിച്ച ഫോര്‍ഡ് ഇക്കോ സ്പോട്ട് കാര്‍  കാര്‍ ഇടിക്കുകയായിരുന്നു . ലബീബ് സമ്പവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു . ജില്ലാ കലോത്സവത്തില്‍ രണ്ടാം സ്ഥാനത്തായിപ്പോയ ലബീബിന്‍െറ കോല്‍ക്കളി ടീമിന് സംസ്ഥാന തലത്തിലേക്ക് മത്സരിക്കാന്‍ അപ്പീലിന് കോടതിയെ സമീപിച്ച ദിവസമായിരുന്നു ഇന്നലെ. അതിനിടെയാണ് സ്കൂളിന്‍െറ കോല്‍ക്കാരന്‍ വിടപറഞ്ഞത്.ഇവനോടൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കൂട്ടുകാരെയും ഇതുപോലെ കൊണ്ടുവരാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥനയായിരുന്നു സ്കൂളിനു .  ബന്ധുവീട്ടില്‍ താമസിക്കുന്ന ലബീബ് വീട്ടുകാര്‍ ഉറങ്ങിയശേഷം കാറെടുത്ത് നഗരത്തില്‍ കറങ്ങുകയായിരുന്നു.
വിങ്ങിപൊട്ടുന്ന സഹപാഠികള്‍ 
പിതാവ് മുജീബിന്‍െറ സഹോദരന്‍ ഇഖ്ബാലിന്‍െറ സിവില്‍ സ്റ്റേഷനിലെ വീട്ടില്‍ താമസിച്ചാണ് ലബീബ് നഗരത്തിലെ സ്കൂളില്‍ പോയിരുന്നത്. ബുധനാഴ്ച രാത്രി കാറുമായി ഇറങ്ങുമ്പോള്‍ ഇഖ്ബാലിന്‍െറ മകന്‍ വസീമിനെയും കൂടെ കൂട്ടി. കൂട്ടുകാരായ അമല്‍ വിനോദ്, റൂപന്‍ ജാക്സണ്‍, വിനീത് കിരണ്‍, അക്ഷയ് എന്നിവരെയും അവരുടെ വീടുകളില്‍ പോയി കൂട്ടി എന്നാണ് കരുതുന്നത്. നഗരത്തില്‍ ബീച്ചിലും പരിസരങ്ങളിലും കാറുമായി കറങ്ങിയ ഇവരെ മലാപ്പറമ്പില്‍ പൊലീസ് കൈ കാണിച്ചിരുന്നത്രേ. അമിതവേഗത്തില്‍ നിര്‍ത്താതെ പോയ കാര്‍ പിന്നീട് മെഡിക്കല്‍ കോളജിനു താഴെ വെള്ളിപറമ്പില്‍ അപകടത്തില്‍പെടുകയായിരുന്നു. കാര്‍ ഹമ്പിനു മുകളില്‍ കയറി നിയന്ത്രണം വിട്ടാണ് ലോറിയിലിടിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുമ്പോഴേക്കും ലബീബ് മരിച്ചിരുന്നു. റൂപന്‍ ജാക്സണും വിനീത് കിരണും വസീം മുഹമ്മദും ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അത്യാസന്നനിലയിലാണ്. മിംസ് ആശുപത്രിയില്‍ കഴിയുന്ന അനഘ് തേജസിന്‍െറ നിലയും ഗുരുതരമാണ്.
കുട്ടികള്‍ അര്‍ധരാത്രി വീടുകളില്‍നിന്നിറങ്ങിപ്പോയത് വീട്ടുകാരാരുമറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിയിക്കാന്‍ പൊലീസ് വിളിച്ചപ്പോള്‍ കുട്ടികള്‍ ഇവിടെയുണ്ടല്ലോ എന്നായിരുന്നു പല വീട്ടുകാരുടെയും പ്രതികരണം.
അപകടത്തില്‍പെട്ടവര്‍ക്കാര്‍ക്കും ബോധമില്ലാത്തതിനാല്‍ എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. കുട്ടികളുടെ ദുരൂഹമായ രാത്രിയാത്രയില്‍ ആശങ്കയിലാണ് രക്ഷിതാക്കളും അധ്യാപകരും.
നഗരത്തിലെ പ്രമുഖ സ്കൂളുകളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടവര്‍. മറ്റു രണ്ടു കുട്ടികള്‍കൂടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയിലിറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More