“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 29 January 2014

എ.ഡബ്ള്യു.എച്ച് പോളിയില്‍ സംഘര്‍ഷം ; കോളജ് അടച്ചു.


എ.ഡബ്ള്യു.എച്ച്പോളി 
കുറ്റിക്കാട്ടൂര്‍: ഇരു മാനേജ്മെന്‍റുകളുടെ തര്‍ക്കം കാരണം റസീവര്‍ ഭരണത്തിലായ എ.ഡബ്ള്യു.എച്ച് പോളിയില്‍ വീണ്ടുംസംഘര്‍ഷം. അകാരണമായി വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇയര്‍ ഔാട്ടാ ക്കിയെന്നാരോപിച്ച് ഇദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് തുടങ്ങിയ വിദ്യാര്‍ഥി സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അധികൃതര്‍ മറ്റൊരു വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇന്നലെ മെഡിക്കല്‍ കോളജ് പൊലീസ് എത്തിയാണ് രംഗം   ശാന്തമാക്കിയത്. ഇയര്‍ ഔാട്ടാ ക്കിയ വിദ്യാര്‍ഥിയെ തിരിച്ചെടുക്കണമെന്ന ആവശ്യം നിരാകരിച്ച പ്രിന്‍സിപ്പലുമായി ഒരു മാസത്തിലേറെയായി അസ്വാസ്ഥ്യം പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
ടെക്നിക്കല്‍ ബോര്‍ഡിന്‍െറ നിര്‍ദേശം മറികടന്ന് വകുപ്പുമേധാവിയായി ജോലിചെയ്യാത്ത ഒരാള്‍ പ്രിന്‍സിപ്പലായി വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇദ്ദേഹത്തെ മാറ്റിനിര്‍ത്തണമെന്നും ഇയര്‍ ഔാക്കിയ വിദ്യാര്‍ഥിയെയും സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ഥിയെയും തിരിച്ചെടുക്കണമെന്നുമാണ് സമരക്കാരുടെ മുഖ്യ ആവശ്യം. എന്നാല്‍, പ്രിന്‍സിപ്പല്‍ ലീവുള്ള സമയത്ത് വിദ്യാര്‍ഥികള്‍ മോശമായ പോസ്റ്ററുകള്‍ പതിക്കുകയും അപമര്യാദയോടെ സംസാരിക്കുകയും ചെയ്തതിനാണ് ഒരാളെ സസ്പെന്‍ഡ് ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ വിവേക് പി. ജോണ്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്‍െറ നടപടി അറിഞ്ഞില്ലെന്ന് മറ്റധ്യാപകരും പറയുന്നു.
പരീക്ഷ അടുത്ത സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥികളും സ്ഥാപനാധികാരികളും നടത്തുന്ന കിടമത്സരത്തില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. അതിനിടെ, വിദ്യാര്‍ഥികളുമായി മെഡിക്കല്‍ കോളജ് സി.ഐ കെ. ഉല്ലാസ് നടത്തിയ അനുരഞ്ജനചര്‍ച്ചയും പരാജയപ്പെട്ടു. ബുധനാഴ്ച മലാപ്പറമ്പിലുള്ള സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു. ഇനി അറിയിപ്പു വരുന്നതുവരെ കോളജ് അടച്ചതായി പ്രിന്‍സിപ്പല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More