“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 11 April 2015

വേനല്‍മഴ: കണിവെള്ളരി കര്‍ഷകര്‍ ആശങ്കയില്‍,


കുറ്റിക്കാട്ടൂര്‍: വേനല്‍മഴ കണിവെള്ളരി കൃഷിയെ സാരമായി ബാധിച്ചു. ഉല്‍പാദനം കുറഞ്ഞതിനാല്‍ ഇക്കുറി തൊട്ടാല്‍ പൊള്ളുന്ന വിലക്ക് കണിവെള്ളരി സ്വന്തമാക്കേണ്ടിവരും. ഏറ്റവും കൂടുതല്‍ കണിവെള്ളരികള്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലങ്ങളിലൊന്നായ കുറ്റിക്കാട്ടൂരിലെ കര്‍ഷകരും ഉപഭോക്താക്കളും ഒരുപോലെ ആശങ്കയിലാണ്.
കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദനത്തിന്‍െറ നേര്‍ പകുതി മാത്രമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. ഉല്‍പാദന മൂല്യമാകട്ടെ ഇരട്ടിയും. 15 സെന്‍േറാളം സ്ഥലത്ത് മാത്രം പാട്ടസംഖ്യയടക്കം 15,000 രൂപയോളം വരും. ഒരു കിലോ കണിവെള്ളരിക്ക് ഇത്തവണ 45 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ പോകാന്‍ പറ്റുകയുള്ളൂ എന്നാണ് 25 വര്‍ഷമായി ഇവിടെ കൃഷിചെയ്യുന്ന കലങ്ങോട്ട് ഗോപാലന്‍ പറയുന്നത്.
നേരത്തേ പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് നേരിട്ടത്തെിച്ചിരുന്നു. ഇപ്പോള്‍ കച്ചവടക്കാര്‍ ഉല്‍പാദന സ്ഥലത്തുനിന്നുതന്നെ ശേഖരിക്കുന്നത് കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കണ്ണൂര്‍, വടകര, കൊയിലാണ്ടി, മലപ്പുറം, മഞ്ചേരി തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ് കച്ചവടക്കാര്‍ പ്രധാനമായും എത്തുന്നത്. കുറ്റിക്കാട്ടൂര്‍ കണിയാത്ത്താഴം, കലങ്ങോട്ട്താഴം, ചങ്കരമ്പലത്ത്താഴം, ചെമ്മലത്തൂര്‍ ഭാഗങ്ങളിലാണ് പ്രധാനമായും കര്‍ഷകര്‍ കൃഷിയിറക്കിയത്. ഗോപാലന്‍ നായര്‍ കലങ്ങോട്ട്, വേലായുധന്‍ വെള്ളാട്ടില്‍, പത്മനാഭന്‍ വെള്ളാട്ടില്‍, മുരളി കലങ്ങോട്ട്, രതീഷ് പാലപ്പുറായില്‍, ബിനീഷ്, നാസര്‍ വെള്ളക്കാട്ട്, കോയ കളരിയില്‍, ഹമീദ് കൊളക്കാടത്ത്, റഹീം കിയ്യലത്ത്, ഹബീബ് നെടുംപറമ്പ്കുന്ന്, പത്മനാഭന്‍ നങ്ങാരിയില്‍, ബാബു ചെരണ്ടത്ത് തുടങ്ങിയ കര്‍ഷകരാണ് കണിവെള്ളരി കൃഷിയിറക്കിയത്.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More