കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 18 June 2015
പെരുവയൽ പഞ്ചായത്തിൽ ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ്
കുറ്റിക്കാട്ടൂർ : പെരുവയൽ പഞ്ചായത്തിൽ പൊതു ജനങ്ങൾക്ക് ഇനി ഹൈടെക് ഫ്രണ്ട് ഓഫീസ് . പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ പരമാവതി എളുപ്പത്തിൽ ലഭിക്കാൻ ഈ സംവിധാനം വഴി സാധിക്കും .ഫയൽ ട്രാക്കിംഗ് സിസ്റ്റം .ടച്ച് സ്ക്രീൻ .ടോക്കൻ മെഷീൻ തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഇവിടെയുണ്ട് .ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന അപേക്ഷ കൾ ഹൈ സ്പീഡ് സ്കാനറി ലൂടെ സ്കാൻ ചെയ്തു റെകാർ ഡു റൂമു കളിലേക്ക് മാറും .ഈസിസ്റ്റ്ത്തിനൊപ്പം ഫയലുകളെക്കുറിചുള്ള വിവരങ്ങൾ ടെച്ച് സ്ക്രീനിലൂടെ അപേക്ഷകർക്ക് അറിയാൻ കഴിയും .
പൊതു മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞു ടെച്ച് സ്ക്രീനിന്റെ ഉത്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ പെരുവയൽ പഞ്ചായത്തു പ്രസിഡൻട് സുബിത തോട്ടഞ്ചേരി .പി കെ ശറ ഫുദ്ധീൻ .സദാശിവൻ തുടങ്ങിയവർ സംബന്ധിച്ചു
Thursday, 4 June 2015
.നാടിന്റെ അഭിമാനമുയർത്തി കുറ്റിക്കാട്ടൂർ ഷാഹിദ് കന്യാകുമാരിയിൽ നിന്നും സൈക്കിൾ യാത്ര തുടങ്ങി.
![]() |
| ഷാഹിദ് മുഹമ്മദ് |
യാത്രയിൽ കുട്ടികളെ ലൈംഗികമായി പീഡി പ്പിക്കപ്പെടുന്നതിനെതിരെ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ വത്കരിക്കുന്നതിനു സ്കൂളുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പാംലെറ്റുകൾ വിതരണം നടത്തുന്നുണ്ട് .ഈ യാത്രക്കുള്ള വിദേശ സൈക്കിൾ നൽകിയത് സർവ കലാശാലയാണ് . ആറുമാസത്തെ പരിശീലനത്തിനിടക്ക് 50-70 കിലോ മീറ്റർ സൈക്കിൾ യാത്ര എല്ലാ ശനിയാഴ്ചകളിലും നടത്തിയാണ് ഇതിനുള്ള ഒരുക്കം തുടങ്ങിയത് . ദൽഹിയിലെ കുട്ടികളെ താമസിപ്പിക്കുന്ന ജുവനൈൽ ഹോമിൽ എൻ ജി ഒ പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നപ്പോഴാണ് ക്രൂരമായ രീതിയിൽ കുരുന്നുകൾ ലൈംഗികമായി ചൂഷണത്തിനു വിധേയമാകുന്നത് മനസ്സിലാക്കാൻ സാധിച്ചത് .ഈ ഒരു സാഹചര്യമാണ് ഇത്തരം യാത്രക്ക് പ്രേരിപ്പിച്ചതെന്നു യുവാവ് പറഞ്ഞു .ഷാഹിദിന്റെ വീട്ടുകാരും കൂട്ടുകാരും പൂർണമായി പിന്തുണ നൽകിയത് യാത്രക്ക് ധൈര്യംപകർന്നു .എടക്കണ്ടി കോയയുടെയും സലീനയുടേയും മകനാണ് 20 കാരനായ യുവാവ് .ആദ്യദിവസം 100 കിലോമീറ്റർ പിന്നിട്ടു ഇന്ന് കരുനാഗപള്ളിയിൽ എത്തിയിട്ടുണ്ട് . .ഇവിടങ്ങളിലെ സ്കൂളുകളിൽ ബോധ വത്കരണം നടത്തിയാണ് യാത്ര തുടരുന്നത് .ഇതിനിടെ സോഷ്യൽ മീഡിയകളിൽ യുവാവിന്റെ യാത്രക്ക് പിന്തുണ ഏറി വരികയാണ് .
Subscribe to:
Comments (Atom)
























































