“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 4 June 2015

.നാടിന്റെ അഭിമാനമുയർത്തി കുറ്റിക്കാട്ടൂർ ഷാഹിദ് കന്യാകുമാരിയിൽ നിന്നും സൈക്കിൾ യാത്ര തുടങ്ങി.


 ഷാഹിദ് മുഹമ്മദ്‌ 
കുറ്റിക്കാട്ടൂർ :കുട്ടികളെ ലൈംഗികമായി  പീഡി പ്പിക്കപ്പെടുന്നതിനെതിരെ   കോഴിക്കോട്   കുറ്റിക്കാട്ടൂർ എടക്കണ്ടി ഷാഹിദ് മുഹമ്മദ്‌  കന്യാകുമാരി സ്വാമി വിവേകാനന്ദയിൽ നിന്നും കാശ്മീരിലേക്ക്സൈക്കിൾ യാത്ര തുടങ്ങി.ബുധനാഴ്ച കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ മുതിർന്ന  പത്ര പ്രവർത്തകൻ പെരുമാൾ യാത്രയുടെ   ഫ്ലാഗ് ഓഫ് നിർവഹിച്ചു .ദൽഹി ജാമിയ മില്ലിയ സർവ കലാശാലയിൽ ബി എ ക്ക്  പഠിക്കുന്ന  ഷാഹിദ് യാത്രക്ക് ഒരുക്കം തുടങ്ങിയത് ആറു മാസം മുൻപാണ് .43 ദിവസം കൊണ്ട് 11 സംസ്ഥാനങ്ങളിലായി 96 ജില്ലകളിലൂടെ 4200 കിലോ മീറ്റർ സഞ്ചരിച്ചാണ് കാഷ്മീരിലെത്തുക .
യാത്രയിൽ കുട്ടികളെ ലൈംഗികമായി  പീഡി പ്പിക്കപ്പെടുന്നതിനെതിരെ രക്ഷിതാക്കളെയും പൊതുജനങ്ങളെയും ബോധ വത്കരിക്കുന്നതിനു  സ്കൂളുകൾ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പാംലെറ്റുകൾ വിതരണം നടത്തുന്നുണ്ട് .ഈ യാത്രക്കുള്ള വിദേശ സൈക്കിൾ നൽകിയത് സർവ കലാശാലയാണ് . ആറുമാസത്തെ പരിശീലനത്തിനിടക്ക് 50-70   കിലോ മീറ്റർ സൈക്കിൾ യാത്ര എല്ലാ ശനിയാഴ്ചകളിലും നടത്തിയാണ് ഇതിനുള്ള ഒരുക്കം തുടങ്ങിയത് . ദൽഹിയിലെ  കുട്ടികളെ താമസിപ്പിക്കുന്ന ജുവനൈൽ ഹോമിൽ എൻ  ജി ഒ പ്രവർത്തനത്തിന്റെ ഭാഗമായി ചെന്നപ്പോഴാണ് ക്രൂരമായ രീതിയിൽ കുരുന്നുകൾ  ലൈംഗികമായി ചൂഷണത്തിനു വിധേയമാകുന്നത് മനസ്സിലാക്കാൻ സാധിച്ചത് .ഈ ഒരു സാഹചര്യമാണ് ഇത്തരം യാത്രക്ക് പ്രേരിപ്പിച്ചതെന്നു യുവാവ് പറഞ്ഞു  .ഷാഹിദിന്റെ വീട്ടുകാരും കൂട്ടുകാരും  പൂർണമായി  പിന്തുണ നൽകിയത് യാത്രക്ക് ധൈര്യംപകർന്നു .എടക്കണ്ടി കോയയുടെയും സലീനയുടേയും മകനാണ് 20 കാരനായ യുവാവ് .ആദ്യദിവസം 100 കിലോമീറ്റർ പിന്നിട്ടു ഇന്ന് കരുനാഗപള്ളിയിൽ എത്തിയിട്ടുണ്ട് . .ഇവിടങ്ങളിലെ സ്കൂളുകളിൽ ബോധ വത്കരണം നടത്തിയാണ് യാത്ര തുടരുന്നത് .ഇതിനിടെ സോഷ്യൽ മീഡിയകളിൽ യുവാവിന്റെ യാത്രക്ക് പിന്തുണ ഏറി വരികയാണ്  .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More