“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Thursday 28 May 2015

മാമുകുട്ടി വ്യാപാരി വ്യവസായി പ്രസിഡണ്ട് ;വിഭാഗീയത ശക്തം .


 കുറ്റിക്കാട്ടൂർ :വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ നില നിൽക്കുന്ന വിഭാഗീയത യുണിറ്റ് തെരഞ്ഞെടുപ്പിൽ മറ നീക്കി പുറത്തു വന്നു .  സംഘടനയെ ഇരുപത്തി അഞ്ചു വർഷം നയിച്ച മുൻ    പ്രസിഡണ്ട് വി മുഹമ്മദും നിലവിലുള്ള പ്രസിഡണ്ട്  മാമുകുട്ടിയും തമ്മിലായിരുന്നു മത്സരം . പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ 168 വോട്ട് നേടി   മാമുകുട്ടി വിജയിച്ചു .വി മുഹമ്മദിനു 119 വോട്ട് ലഭിച്ചു .തെരഞ്ഞെടുപ്പിന് മുൻപ് ഇരു വിഭാഗവും നോടിസുകളിറക്കി ശക്തമായ പ്രചരണം നടത്തിയിരുന്നു .വികസനനായകനായാണ് മാമുകുട്ടിയെ അവതരിപ്പിച്ചത് .ഇദ്ദേഹം വന്ന ശേഷം  വ്യാപാര സമുച്ചയത്തിന്റെ പണി പുരോഗമിച്ചതും  മറ്റും ഈ വിഭാഗം ചൂണ്ടി കാണിച്ചിരുന്നു . വി മുഹമ്മദിന്റെ പക്ഷം അഴിമതി രഹിത പ്രതിച്ഛായ ഉയർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് .കഴിഞ്ഞ തെരഞ്ഞെടുപ്പു മുതലാണ്‌ വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യുനിറ്റിൽ ഐക്യ ഖണ്ടേനെ യുള്ള  തെരഞ്ഞെടുപ്പിന് മാറ്റം വന്നത് .മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ നടന്ന മത്സരമാണ്‌ അന്നുടായിരുന്ന പ്രസിഡണ്ട് മുഹമ്മദിൻറെ പരാജയത്തിനു കാരണമെന്ന് ആരോപണം ഉയർന്നിരുന്നു . നല്ല തുക മൂല ധനമുള്ള സംഘടനയുടെ സാരഥി യാവാൻ ഇരു വിഭാഗവും കാമ്പ യിൻ പ്രവർത്തനമാണ് നടത്തിയിരുന്നത് . .കെട്ടിട ഉടമകളുമായുള്ള പ്രശ്നത്തിൽ    പുതിയ നേന്ത്ര ത്വത്തിന്റെ നയം പാളിപ്പോയാൽ കുറ്റി ക്കാട്ടൂരിൽ   ആരോഗ്യകരമല്ലാത്ത രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത്  ഇട വരുത്തുമെന്നാണ് ബിൽ ഡിംഗ് വെൽഫെയർ അസോസിയേഷൻ ബന്ദ്ധപ്പെട്ടവർ പറയുന്നത് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More