“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 5 May 2015

അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .


 കുറ്റിക്കാട്ടൂർ : അവകാശം നിഷേധിക്കപ്പെട്ടവർക്ക് പ്രതീക്ഷയേകി  വെൽഫെയർ പാർടിയുടെ ജനഹിത മുന്നേറ്റ യാത്ര സമാപിച്ചു .
ഭൂമിയും വീടും അവകാശമാണെന്ന മുദ്രാവാക്യവും   തല ചായ്ക്കാൻ ഇടമില്ലാത്തവർക്ക് ഇടം  ലഭിക്കും വരെ പാർടി പോരാടും എന്ന പ്രഖ്യാപനവും പതിനായിരങ്ങൾ പ്രതീക്ഷയോടെയാണ് പാർടിയെ ഉറ്റു നോക്കുന്നത് .
സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ എല്ലായിടത്തും മുഖ്യ ധാരാ രാഷ്ട്രീയ പാർടികൾ പാവപ്പെട്ടവരെ വഞ്ചിചതിന്റെ മുറിവുമായാണ് പലരും 
വെൽഫെയർ പാർടി സംസ്ഥാന പ്രസിഡന്റിനെ കാണാൻ വന്നത് 
.സർക്കാരിന്റെ ഭൂ രഹിത കേരളം പദ്ധതിയിൽ അപേക്ഷ നല്കിയവർക്ക് നാല് ശതമാനത്തിനു പോലും ഭൂമി നൽകാൻ സര്ക്കാരിന് കഴിഞ്ഞിട്ടില്ല ,ഭൂമി
ലഭിച്ചവര്ക്ക് തന്നെ വാസ യോഗ്യമല്ലാത്ത കുന്നിൻ  മുകളിലാണ്   ഭൂമി നൽകിയത് .ഇത്തരം ആളുകളും പിന്നോക്ക ദലിത് വിഭാഗവും ചേർന്ന് ശക്തമായ ഒരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കാൻ ഹമീദ് വാണിയമ്പലം നയിച്ച ജാഥക്ക് കഴിഞ്ഞിട്ടുണ്ട് .ജാതിയും സമുദായവും വർഗ വീക്ഷണവും വേർ തിരിച്ചു നിർത്തിയ രാഷ്ട്രീയ തൊട്ടു കൂടായ്മയെ വെൽഫെയർ പാർടി തിരുത്തുകയാണ് .അതിൻറെ തെളിവായിരുന്നു വിവിധ വിഭാഗങ്ങളുടെയും സമര സംഘങ്ങളുടെയും നേതാക്കൾ അണി  നിരന്ന സമാപന സമ്മേളന വേദി .
സി കെ ജാനു ,പി എ പൌരൻ ,വിളയോടി വേണു ഗോപാൽ .ഹാഷിം ചെന്നം പള്ളി .തുടങ്ങിയ പോരാളികൾ ആദരിക്കപ്പെട്ടു .ബംഗാളിൽ നിന്നും വന്ന മുന് മന്ത്രി അബ്ദു റസാക് മൊല്ല ക്ക് മാർകിസ്റ്റു ,മമത കഷികളുടെ ഫാസിസത്തെയും അവർ നേന്ത്ര്വതം നല്കുന്ന ജാതി വ്യവസഥ യെയും എതിർത്തു വേണം പുതിയ ഒരു ബംഗാളിനെ നിർമിക്കാൻ .ഇത്തരം ആളുകളുടെ പുതിയ സ്വപ്നങ്ങൾക്ക് കരുത്തു പകർന്നാണ് സമ്മേളനം സമാപിച്ചത് . 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More