Just in....!!!!!!
Wednesday, 6 May 2015
റോഡിനു കുറുകെ വെച്ച കമാനം പൊളി ച്ചത് സംഘർഷം സൃ ഷ്ടിച്ചു .
![]() |
| കമാനംപൊളിച്ചു ലോറിയിൽ കയറ്റുന്നു |
കുറ്റിക്കാട്ടൂർ : റോഡിനു കുറുകെ വെച്ച കമാനം പൊതു മരാമത്തു ഉദ്യോഗസ്ഥർ പൊളിച്ചു മാറ്റി . ഇതിനെ തുടർന്ന് സംഘാടകരും പൊളിക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റവും തടഞ്ഞു വെക്കലും അരങ്ങേറി . കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം മഹല്ല് കമ്മറ്റി മത പ്രസംഗ പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതായിരുന്നു കമാനം.ഇത് റോഡിനു കുറുകെ സ്ഥാപിച്ചത് കൊണ്ടാണ് പൊളിച്ചു മാറ്റി യതന്നാണ് പൊളിക്കാൻ വന്നവരുടെ വാദം .എന്നാൽ നേരം വെളുക്കും മുൻപേ ആരും അറിയാതെ പൊളിച്ചു മാറ്റിയാൽ നാട്ടിൽ തെറ്റിദ്ധാരണ പരത്താൻ ഇതിടയാക്കുകയും സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്യാൻ ഇതിട വരുത്തും എന്നത് കൊണ്ടാണ് ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞു വെച്ചത്
മെഡിക്കൽ കോളേജ് പോലീസ് സംഭവ സ്ഥലത്തെത്തി സമാധാനം സ്ഥാപിച്ചു .കുറ്റിക്കാട്ടൂരിലെ റോഡ് കയ്യേറ്റവും മറ്റും ഒഴിപ്പിക്കാൻ രംഗത്ത് വരാതെ കമാനം മാത്രം മാറ്റിയതിലാണ് നാട്ടുകാര്‍ക്ക് ആക്ഷേപം . റോഡിനു കുറുകെ കമാനം വെക്കാൻ പാടില്ല എന്ന നിയമം പരസ്യ ഏജൻസികൾ പലപ്പോഴും ലംഘിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം .
Subscribe to:
Post Comments (Atom)




















































No comments:
Post a Comment