“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday, 5 May 2015

ധൂർത്തിനെതിരെ കാമ്പൈൻ നടത്തിയ നേതാവിൻറെ നേന്ത്ര ത്വത്തിൽ നടന്ന വിവാഹം പൊങ്ങച്ചത്തിന്റെ വേദിയായി ; :കുടുമ്പത്തിനെതിരെ മഹല്ല് വിലക്ക്


കുറ്റിക്കാട്ടൂർ : വിവാഹത്തിലെ ധൂർത്ത്
അവസാനിപ്പിക്കാൻ രംഗത്തിറങ്ങി യ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡ ന്റിന്റെ  നേന്ത്ര ത്വത്തിൽ നടന്ന വിവാഹം വിവാദമാകുന്നു .മുസ്‌ലിം  ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്  എ ടി ബഷീറിന്റെ സഹോദരൻ പരേതനായ  നടുവിലക്കണ്ടി എ ടി ഹമീദിന്റെ മകൻറെ വിവാഹത്തിലാണ് ധൂർത്തും ആർഭാടവും അരങ്ങു തകർത്തത് .
     ആർഭാട  വിവാഹം നടത്തിയ കുടുമ്പ ത്തിനെതിരെ മാണി യമ്പലം മുസ്ലിം ജമാഅത്ത്  കമ്മറ്റി 6  വർഷത്തേക്ക്ബഹിഷ്കരണം ഏർപ്പെടുത്തി
  യതായി ഭാരവാഹികൾ പറഞ്ഞു . ഇവർ നടത്തുന്ന ചടങ്ങുകളിലും പരിപാടികളിലും  സഹകരിക്കെണ്ടതില്ലെന്നും മഹല്ല് കമ്മറ്റി തീരുമാനിച്ചു .     ഇതിനിടെ ബഷീറിനെതിരെ കമ്മറ്റിയിൽ ശക്തമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു .ഇതിനെ തുടർന്ന് ബഷീർ തൽക്കാലം മഹല്ല് കമ്മറ്റിയിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കേന്ടെന്നും അഭിപ്രായം ഉയര്ന്നു .
ഏപ്രിൽ 25 മുതൽ 29 വരെയാണ് ഡാൻസ് ,താലപ്പൊലി .ഒപ്പന .ചായം പുരട്ടൽ .ഗാനമേള .കരിമരുന്നു പ്രയോഗം എന്നീ പരിപാടികളോടെ വിവാഹം നടന്നത്
 വരൻ ദുബായിലെ ജ്വെല്ലറി ഗ്രൂപ്പിന്റെ പാർട്ട്‌ ണ റാണ് .
വിവാഹത്തിനു കാർമികത്തം വഹിച്ചത് പാണക്കാട് മുനവ്വറലി ഷിഹാബു തങ്ങളായിരുന്നു .ഇദ്ദേഹത്തെ കൊണ്ട് വന്നതും ലീഗ്  നേന്ത്ര ത്വം തന്നെയായിരുന്നു .5 ദിവസം നീണ്ടു നിന്ന വിവാഹം കരിമരുന്നിന്റെയും  ആഭാ സത്തിന്റെയും വേദിയായി മാറിയതിലാണ് നാട്ടുകാർക്ക് ആക്ഷേപം  .നാട്ടിലെ പാവപ്പെട്ടവന്റെ മുൻപിൽ ഇത്തരം വിവാഹ മാമാങ്കം നടത്തിയവരെ ഒറ്റപ്പെടുത്തണമെന്ന ജനവികാരം ശക്തമായതിനെ തുടർന്നാണ്‌ മഹല്ല് പ്രസിഡണ്ടായ   ബഷീറിനെ സാന്നിധ്യത്തിൽ  നടപടിയെടുക്കാൻ മഹല്ല് നിർബന്ദ്ധിതമായത്‌ .
ആർഭാട വിവാഹമാണെന്ന് മനസ്സിലാക്കിയതോടെ വിവാഹത്തിൽ നിന്ന് വിട്ടിരുന്നു എന്നാണ് ബഷീർ കമ്മറ്റി യോഗത്തിൽ പറഞ്ഞത് .
പക്ഷെ ലീഗ് നേന്ത്രതം നാട്ടിലെ വിവാഹത്തിൽ ഇത്തരം കണ്ണ് ചിമ്മൽ നയം തുടരുന്നത് പരക്കെ ചോദ്യം ചെയ്യപ്പെടുന്നുണ്ട് .
നാട്ടിലെ മറ്റൊരു മഹല്ല് ഭാര വാഹിയുടെ മകന്റെ കല്യാണവും പൊങ്ങച്ചം കൊണ്ട് മുന്നിട്ടു നിന്നിരുന്നു .കോടികളുടെ വിലയുള്ള സ്ത്രീധനമായ കാർ 
പോർച്ചിൽ നിർത്തി കല്യാണത്തിനു വന്നവരുടെ മുൻപിൽ പ്രദര്ഷിപ്പിച്ചിരുന്നതും വിവാദമായിരുന്നു  .കൂടാതെ നാട്ടുകാർ പിരിവെടുത്തു നിര്മിച്ച വീടിന്റെ താക്കോൽദാനം കല്യാണ  പന്തലിൽ സ്റ്റെജ് ഒരുക്കി   സ്വന്തം പരിപാടിയാക്കിയും ടിയാൻ കല്യാണ ദിവസം പൊങ്ങച്ചത്തിന് രംഗത്ത് വന്നിരുന്നു .ഇത്തരം പൊങ്ങച്ചം നാട്ടുകാരുടെ മുൻപിൽ കാണിക്കുന്നവരെ ജനം പരിഹാസത്തോടെയാണ് നോക്കി കാണുന്നത്.
 മഹല്ല് വിലക്കേർപ്പെടുത്തിയ കുടുമ്പം നടത്തിയ വിവാഹത്തിന്   ഓഡി റ്റൊറിയം പോലെ ഒരുക്കിയ പന്തലിനു ലക്ഷങ്ങൾ വില വരും .പാട്ടും കൂത്തും കരിമരുന്നും കൊണ്ടു പ്രദേശം കാണാത്ത വിധമുള്ള ആർഭാ ടമാണ് നടത്തിയത് .പക്ഷെ മഹല്ലിൽ ബന്ദ്ധപ്പെട്ടവർക്ക് ഇക്കാര്യത്തിൽ എല്ലാട്ടിനോടുമുള്ള സമീപനമാണ്  ചോദ്യം ചെയ്യപ്പെടുന്നത് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More