“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Sunday 5 July 2015

മയ്യത്തിനോട് നിസ്സഹകരണം :പെരിങ്ങൊ ളം മഹല്ല് നേന്ത്രത്വത്തിനോട് സ്നേഹ പൂർവ്വം...

 ജസീം കുറ്റിക്കാട്ടൂർ 

കഴിഞ്ഞ  ദിവസം മരണപ്പെട്ട കോഴിക്കോട് ജില്ലയിലെ പെരിങ്ങൊളം മഹല്ല് നിവാസിയായ പാല നില്കും പറമ്പിൽ മുഹമ്മദിന്റെ മയ്യത്ത് സംസ്കരണത്തിന് നേരെ പെരിങ്ങൊളം മഹല്ല് നേന്ത്രത്വം പുലർത്തിയ നിലപാട് മുസ്ലിം സംഘടന നേന്ത്രത്വങ്ങളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണ് .ജമാഅത്തെ ഇസ്‌ലാമി യുടെ പ്രാദേശിക യുനിറ്റു സെക്രടറി യായ മുഹമ്മദിന്റെ (53) പെട്ടെന്നുള്ള മരണം നാട്ടുകാരെയും ബന്ദ്ധുക്കളെയും ദുഖത്തിലാഴ്ത്തിയിരുന്നു .പക്ഷെ സംഘടന പക്ഷപാതിത്വം   പുലര്ത്തുന്ന മഹല്ല് കമ്മറ്റി ഇദ്ദേഹത്തിന്റെ മയ്യത്ത് സംസ്കരിക്കുന്നതിന്   മയ്യത്ത് കട്ടിലും സ്ട്രച്ചറും  ഖബർ  മൂടാനുള്ള കല്ലും വിലക്കി എന്ന് മാത്രമല്ല മയ്യത്ത് നമസ്കാരത്തിനു മൈക്ക് നിഷേധിക്കുകയും ചെയ്തു  കൊണ്ട് അവരുടെ സാംസ്കാരിക ബോധവും  സംഘടന സങ്കു ചിതത്തവും വെളിവാക്കി .കേരളത്തിലെ പ്രബല മുസ്ലിം സംഘടനയായ ഇ .കെ വിഭാഗം സുന്നികളായ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ മുന്നിൽ  നടക്കുന്നവരാണ് ക്രൂരവും ദീനി വിരുദ്ധവുമായ ഈ നിലപാട് സീകരിച്ചത് .ഇതിനു മുൻപ് മുഹമ്മദിന്റെ ഉമ്മയും പെങ്ങളും  മരണപ്പെട്ടപ്പോഴും ഇവർ  ഇതേ നിലപാട് സ്വീകരിച്ചിരുന്നു .പക്ഷെ ഖബറി നുള്ള ആറടി മണ്ണ്   വിലക്കാൻ ഇവർക്ക് കഴിയാതെ പോയത് വഖഫു ബോർഡിൻറെ  സ്റ്റാന്റിങ്ങ് ഓഡറർ ഉള്ളത് കൊണ്ടാണ് .അല്ലങ്കിൽ അവർ അതും നിഷേധി ക്കുമായിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞു  .
മുഹമ്മദ്‌ 
 ഒരു മുസ്‌ലിം മരണപ്പെട്ടാൽ മയ്യത്തിന്റെ  സംസ്കരണത്തിന് നേന്ത്രത്വം നൽകേണ്ട മഹല്ല് ഇത്തരം പിന്ത്തിരിപ്പൻ നിലപാട് സ്വീകരിക്കുമ്പോൾ ഇവരെ  തിരുത്താനുള്ള ബാധ്യത  ഇവരെ നയിക്കുന്ന മതനേന്ത്രത്വത്തിനുണ്ട് . കേരളത്തിൽ വിവിധ മുസ്ലിം സംഘടനകൾ അവരുടെ നയ നിലപാടുകൾ അനുസരിചു പ്രവർത്തികുകയും പൊതു കാര്യങ്ങളിൽ ഒന്നിച്ചി രിക്കുകയും ചെയ്യുന്നവരാണ്.കഴിഞ്ഞ ദിവസം   ജമാഅത്തെ ഇസ്‌ലാമി  അസിസ്റ്റണ്ട് അമീർ ഷെയ്ഖ് മുഹമ്മദു കാരക്കുന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ ഹൈദരലി  ശിഹാബ് തങ്ങൾ നടത്തിയ റമദാൻ ഇഫ്ത്താറിനു പങ്കെടുത്തതും ആശംസ അറിയിച്ചതും മുസ്ലിംസംഘടന നേതാവ് എന്ന നിലക്കാണ് .ഇതേ തങ്ങളാണ് സുന്നികളുടെ കീഴിലുള്ള മഹല്ല് സംവിധാനത്തിന്റെ ഖാദി .അത് കൊണ്ട് തന്നെ സാംസ്കാരിക ബോധവും അറിവുമുള്ള  മറ്റു മഹല്ലുകളിലി ല്ലാത്ത  ഇസ്ലാമിനു അന്യമായ മയ്യത്തിനോടുള്ള അനാദരവ് സമസ്തയുടെ നയമാണോ എന്ന്  വ്യക്തമാക്കാൻ തങ്ങൾക്കു ബാധ്യതയുണ്ട് .അല്ല എന്ന് തന്നെയാണ് മറ്റിടങ്ങളിലെ അവരുടെ നിലപാടുകൾ വ്യക്തമാക്കുന്നത് .
കേരളത്തിലെ മുജാഹിദ് .സുന്നി ഇ കെ ..സുന്നി എ പി .തബ് ലീഗ് ,ജമാഅത്തെ ഇസ്‌ലാമി .തരീഖത് .തുടങ്ങി എല്ലാവരും വിവിധ മുസ്ലിം മഹല്ലുകളിൽ അധിവസിക്കുന്നവരാണ് .ഇവരൊക്കെ മരിച്ചാൽ ഇവരുടെ കർമവുമായാണ്
പോകുന്നത് .അത് കൊണ്ട് തന്നെ ഭൂമിയി ലുള്ളവർക്ക് ഇവര്ക്ക് വേണ്ടി പ്രാര്ത്തിക്കാൻ മനസ്സുള്ളവർക്ക് അത് നിർ വഹിക്കാം .പക്ഷെ അത് തടയുന്ന രീതിയിൽ വൃത്തികെട്ട സമീപനം സീകരിക്കുന്നത് ഇസ്ലാമിനു നിരക്കുന്ന പ്രവർ ത്തിയല്ല .   കട്ടിൽ വിലക്കിയത് കൊണ്ട് ആമ്പുലൻസിലാണ് ഖബര്സ്ഥാനിലേക്ക് മയ്യത് കൊണ്ട് പോയത് .
ഇനി മഹല്ല് ഭരണ ഘടനയിൽ "പിഴച്ച "വിഭാ കക്കരായി കണക്കാക്കി മറ്റുള്ള സംഘടനക്കാർക്ക് ഇത്തരം വിലക്കുകൾ ബാധകമാക്കുന്നുടെങ്കിൽ നീതിയും നിയമവും വെച്ച് അത് നേരിടുക തന്നെ ചെയ്യേണ്ടതുണ്ട് . അല്ലെങ്കിൽ ഇത്തരം പള്ളികളുടെ ഖാദി സ്ഥാനത്തിരിക്കുന്ന ഹൈദരലി  ശിഹാബ് തങ്ങൾ ഇത്തരക്കാരെ തിരുത്തുകയും ഇവര്ക്ക് ഇസ്ലാമിക ബോധം നല്കുകയും ചെയ്യണം .അല്ലാതെ എല്ലാവരും ഒന്നിച്ചിരുന്നു നോമ്പ് തുറക്കുന്നതിൽ വലിയ കാര്യമില്ല .ഇനി  ഇത്തരം നിഷേധം ചെയ്യുന്ന  മഹല്ല് കമ്മറ്റിക്കാർ തങ്ങൾ എഴുതി ഉണ്ടാക്കിയ തീരുമാനം അനുസരിക്കുന്നവർ ക്കേ ഇത്തരം സൌ കര്യം നല്കൂ എന്നാ ണെങ്കിൽ മഹല്ലിൽ ഇത് മോശമായ അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഇവര്ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല . പണ്ടുള്ളവരുടെ വിവരക്കേട് തിരുത്താൻ പുതിയ തലമുറ പെരിങ്ങൊളത്തു   വരും എന്ന് നാം പ്രതീ ക്ഷിക്കുക  . അല്ലാഹുവിന്റെ  കോപം ക്ഷണിച്ചു വരുത്താൻ നിങ്ങൾ ഇട വരുത്തരുതെന്നു
അഭ്യർത്തിക്കുന്നു .
മുഹമ്മദിനെ കുറിച്ച്
 മം  
 മരണപ്പെട്ട മുഹമ്മദു മഹല്ലിന്റെ ഇത്തരം സമീപനങ്ങളെ ക്ഷമയോടെ നേരിടുകയും ഇസ്ലാമിക മാർഗത്തിൽ ത നിക്കു ശരി എന്ന് തോന്നിയ കാര്യത്തിന് വേണ്ടി നിലയുറ പ്പിക്കുകയും ചെയ്ത വ്യക്തിയാണ്.മുൻപ് ഉമ്മയുടെ മയ്യത് മറ മാടാൻ ആളുകളെയോ ഉപകരണങ്ങളോ നല്കാതെ മാനസികമായി തകർക്കാൻ ഇവർ ശ്രമിച്ചപ്പോഴും ഇദ്ദേഹവും കുടുമ്പവും സഹനത്തോടെ എല്ലാം നേരിട്ടു  .അന്ന്  മഹല്ലിന്റെ നിലപാടിനെതിരെ  നടത്തിയ  പ്രതിഷേ ധ യോഗത്തെ ഇവർ  കല്ലെറിഞ്ഞു കൊണ്ടാണ് നേരിട്ടത് . ഇദ്ദേഹം സുഹ്രത്തുക്കളെ പോലെ കൊണ്ട് നടക്കുന്ന അഞ്ചു ആണ്‍ മക്കൾ പെരിങ്ങൊളത്തിന്റെ പൊതു മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യവും ആദർഷ പ്രബോധകരായതും യാഥാസ്ഥിക വിഭാഗത്തെ പ്രകോപിപ്പിച്ചിരുന്നു . വളരെ പ്രയാസത്തോടെ ജീവിക്കുമ്പോഴും മക്കൾ പഠിച്ചു വലുതാകണം എന്ന ആഗ്രഹം കൊണ്ട് തന്നെ എല്ലാവര്ക്കും നല്ല വിദ്യാഭ്യാസം നൽകാൻ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു .ഇക്കഴിഞ്ഞ എസ് .എസ്.എൽ  സി .പരീക്ഷക്ക്‌ പെരിങ്ങോളം സ്കൂളിലെ മുഴുവൻ എ പ്ലസും നേടിയ വിദ്യാർഥി  മുഹമ്മദിന്റെ ഇളയ മകൻ മുസ് ഹബായിരുന്നു . ഭാര്യ :രസിയാ ബാനു ,.മറ്റു മക്കൾ മുസഫർ അലവി .മുസ്ലിഹുദ്ധീൻ ,മുസമ്മിൽ ,മുസ്താഖ് .എന്നിവരാണ് .


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More