കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 29 September 2016
കെ .എം .സി .സി യുടെ 'കൈത്താങ്ങ്' വിതരണം ചെയ്തു .
![]() |
| കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്യുന്നു |
കുറ്റിക്കാട്ടൂർ :കുന്ദമംഗലം മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട നിർധന കുടുമ്പങ്ങൾക്ക് ദുബൈ കെ .എം .സി .സി യുടെ നേതൃത്വ ത്തിൽ നൽകുന്ന പ്രതിമാസ ഭക്ഷ്യ വിതരണ പദ്ധതി 'കൈത്താങ്ങ്' മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉത്‌ഘാടനം ചെയ്തു .
മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ മൂസ മൗലവി അദ്ധ്യക്ഷത വഹിച്ചു ഗുണഭോക്താക്കൾക്കുള്ള തിരിച്ചറിയൽ രേഖ കെ .എം .സി .സി മണ്ഡലം കോ -ഓഡിനേറ്റർ കെ സി ഷെരീഫിന് നൽകി.
ഇബ്രാഹിം എളേറ്റിൽ ,എം .എ റസാഖ് മാസ്റ്റർ ,യു .സി രാമൻ ,സി കെ വി യൂസുഫ് ,എൻ പി ശിഹാബുദ്ധീൻ ,സാജിത് നടുവണ്ണൂർ ,സൈദ് മുഹമ്മദ് കുറ്റിക്കാട്ടൂർ,കെ. പി കോയ ,ബാബു മോൻ ,എ .ടി ബഷീർ ,ടി പി മുഹമ്മദ്
തുടങ്ങിയവർ സംസാരിച്ചു .
Tuesday, 13 September 2016
സൽവ സിമന്റ്സ് ഉടമ സി.കുഞ്ഞാമു നിര്യാതനായി.
കുറ്റിക്കാട്ടൂർ :പുവ്വാട്ടു പറമ്പ് സൽവ സിമന്റ്സ് ഉടമയും വെള്ളിപ്പറമ്പ് 6 / 2 നെല്ല്യേടത്ത്പരേതനായ കുഞ്ഞഹമ്മദ് -ആമിന എന്നിവരുടെ മകനുമായ സി . കുഞ്ഞാമു(56 ) നിര്യാതനായി .ഭാര്യ ജമീല തിക്കോടി ,മക്കൾ ഹിജാസ്(സൗദി) ജസ്‌ന ,ജുൽസ.മരുമക്കൾ ;ഷംസീർ (പെരുമണ്ണ ,സൗദി)റിയാസ് ആണകുഴിക്കര ,
സഹോദരങ്ങൾ :ഫാത്തിമ ,ആയിഷ ,നഫീസ ,സുലൈമാൻ ,മുഹമ്മദ് ,റഷീദ് ,
Saturday, 10 September 2016
എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അവാർഡ് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിന് .
കുറ്റിക്കാട്ടൂർ :എന്‍റെ എഴുത്തുപുര' ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനത്തിനുള്ള കാഷ് അവാർഡ് കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയറിനും നന്‍മ കോഴിക്കോടിനും ലഭിച്ചു . നളന്ദയിൽ നടന്ന ചടങ്ങിൽ പാലിയേറ്റിവ് വളണ്ടിയർ കൺവീനർ രഘു മാസ്റ്റർ തുക ഏറ്റു വാങ്ങി .എന്‍റെ എഴുത്തുപുര'യുടെ രണ്ടാംവാര്‍ഷികാഘോഷം പ്രമുഖ എഴുത്തുകാരി ഇന്ദുമേനോന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനകത്തും പുറത്തുനിന്നുമുളള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മെമ്പര്‍മാര്‍ സമാഹരിച്ച സഹായധനമാണ് അവാർഡ് തുകയായി നൽകിയത്
. ഏറ്റവും നല്ല അഡ്മിന്‍സിനും എഴുത്തുകാര്‍ക്കൂമുളള അവര്‍ഡ് വിതരണവും അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. പരിപാടിയില്‍ ഗ്രൂപ്പ് ഓണര്‍ വിനയന്‍ ഫിലിപ്പ് അധ്യക്ഷം വഹിച്ചു. രേഷ്മാ അനില്‍, നിഷാദ് അബ്ദുറഹ്മാന്‍, ലിജീഷ് പളളിക്കര, ഗോവിന്ദ് കുറുപ്പ്, രൂപേഷ്, മുകുന്ദന്‍ കുന്നരില്‍ എന്നിവര്‍ സംസാരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമുളള നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. മെമ്പര്‍മാര്‍ സമാഹരിച്ച സഹായധനമാണ് അവാർഡ് തുകയായി നൽകിയത്
![]() |
| രഘു മാസ്റ്റർ |
'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ കാമ്പയിൻ ശ്രേദ്ധേയമാകുന്നു.
കുറ്റിക്കാട്ടൂർ :കിടപ്പിലായ രോഗികൾക്ക് ഓണം പെരുന്നാൾ ആഘോഷത്തിന്റെ സന്തോഷം പകരാൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ ആവിഷ്കരിച്ച 'ആഘോഷങ്ങൾ എല്ലാവർക്കുമാകട്ടെ' കാമ്പയിന് നല്ല പ്രതികരണം .പെരുവയൽ ,പെരുമണ്ണ ,കുന്നമംഗലം പഞ്ചായത്തുകളിലെ കിടപ്പിലായ ആളുകൾക്ക് പുതു വസ്ത്രം ,ഭക്ഷണകിറ്റ് ,മരുന്ന് എന്നിവയാണ് പൊതുജനങ്ങളുടെ സഹകരണത്തോടെ നൽകുന്നത് '
ആഘോഷങ്ങൾ നൽകുന്ന സന്തോഷങ്ങൾ മറ്റുള്ളവർക്ക് കൂടി പങ്കു വെക്കാൻ പ്രേരിപ്പിക്കുന്ന പ്രചരണ ബോർഡുകളും വാട്സ് അപ് ഗ്രൂപ്പിലൂടെ സന്ദേശങ്ങളും നൽകിയാണ് ഓണം -പെരുന്നാളിന് ഒരു കിറ്റ് പദ്ധതിക്ക് പാലിയേറ്റിവ് പ്രവർത്തകർ മുന്നിട്ടിറങ്ങിയത് .ഇതിനു പ്രവാസികളിൽ നിന്നും നാട്ടുകാർക്കിടയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി പാലിയേറ്റിവ് ചെയർമാൻ എ .പ്രദീപ് കുമാർ പറഞ്ഞു .
യു .എ .ഇ യിലെ കുറ്റിക്കാട്ടൂർ പ്രവാസി കൂട്ടായ്മ ഇതിനു പിന്തുണ അറിയിച്ചിട്ടുണ്ട് . കാമ്പയിനിന്റെ ഭാഗമായി പെരുന്നാൾ രാവിൽ( ഞായറാഴ്ച ) രാത്രി പ്രവർത്തകർ ബക്കറ്റ് പിരിവു നടത്തും . കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ ഇപ്പോൾ നാല്പതിലേറേ ആളുകൾക്ക് ഹോം കെയർ പരിചരണം നൽകുന്നുണ്ട് . നേഴ്‌സിങ് സേവനം ,മരുന്ന് എന്നിവ സൗജന്യമായാണ് നൽകുന്നത് .ഇതിനു മാസത്തിൽ നാല്പതിനായിരം രൂപയോളം ചെലവ് വരുന്നുണ്ടെന്നു ബന്ധപ്പെട്ടവർ അറിയിച്ചു .
Thursday, 18 August 2016
അമിത വേഗത്തിൽ വന്ന ബസ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നു , വൻ ദുരന്തം ഒഴിവായി .മൂന്നു പേർക് പരിക്ക് .
| അപകടം നടന്ന സ്ഥലം |
സ്‌കൂളിലേക്ക് പോകുകയായിരുന്ന ഇവരെ ബസ് തട്ടി തെറിപ്പിക്കുകയായിരുന്നു .ഒരു കുട്ടിയെ ബസിനടിയിൽ നിന്നുമാണ് ര ക്ഷപ്പെടുത്തിയത് . ഈ സമയം സ്‌കൂൾ വിദ്യാർത്ഥികളും യാത്രക്കാരും ബസ്‌സ്റ്റോപ്പിലുണ്ടായിരുന്നു .അമിത വേഗതയിൽ കോഴിക്കോട് ഭാഗത്തേക്ക് വന്ന അരീക്കോട് എടവണ്ണപ്പാറ കെ. എൽ.11എ. ഡി 3969 സഫ ബസ് എയ്‌സ് വാനിൽ ഇടിച്ചാണ് ബസ്റ്റോപ്പിൽ ഇടിച്ചു നിന്നത് .ബസ് ഇനിയും മുന്നോട്ടു പോയിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി നേരിടുമായിരുന്നു .രാവിലെ 9 മണിക്ക് സ്‌കൂൾ കുട്ടികളുടെ തിരക്കുള്ള സമയമായിരുന്നു ഇത് . കുന്നമംഗലം റോഡിൻറെ ജംക്‌ഷനായ ഇവിടെ അപകട സാദ്ധ്യത കൂടുതലാണ് .മാത്രമല്ല കുന്നമംഗലം-കുറ്റിക്കാട്ടൂർ റൂട്ടിലോടുന്ന ബസ്സുകൾ ഇവിടെ നിന്നും തിരിക്കുന്നത് ഗതാഗത തടസ്സവും അപകട സാധ്യതയും വർദ്ധിപ്പിക്കുന്നു .റോഡിനു അരികിലെ നടക്കാനുള്ള വഴിയിൽ സാധനങ്ങൾ ഇറക്കി വെച്ചതും ആളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട് .
Friday, 12 August 2016
മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം .
കലക്‌ടർ വിളിച്ച യോഗത്തിലാണ് തീരുമാനം .
കുറ്റിക്കാട്ടൂർ: മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക് ശ്രമം.ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒക്ടോബർ രണ്ടിനകം വീണ്ടെടുക്കാൻ ഒളവണ്ണ .പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകി. സർവേ നടത്തിയ ഭാഗങ്ങളിൽ കല്ലിടാനും സർവേ നടക്കാത്ത ഭാഗങ്ങളിൽ വീണ്ടും സർവേ ചെയ്യാനുംയോഗം തീരുമാനിച്ചു . മാലിന്യം നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനങ്ങളുംടെ നേന്ത്രത്വത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും . അരികു ഭിത്തി സംരക്ഷിക്കാൻ ജൈവവേലി നിർമാണവും കണ്ടൽ കാടുകളുടെ സംരക്ഷണവും നടപ്പാക്കാൻ പദ്ധതി സമർപ്പിക്കാൻ ഇറിഗേഷൻ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു .പി. ടി. എ റഹീം എം .എൽ .എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് മനോജ് കുമാർ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വാർഡ് അംഗങ്ങളായ രജനി ,നാസർ ,മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ ടി .കെ .എ അസീസ് ,ആനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ സർവേ സൂപ്രണ്ട് സലിം ഇറിഗേഷൻ, വനം
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
![]() |
| മാമ്പുഴ |
കുറ്റിക്കാട്ടൂർ: മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചു കൊണ്ടിരിക്കുന്ന മാമ്പുഴ സംരക്ഷണത്തിനു കൂട്ടായ പദ്ധതിക്ക് ശ്രമം.ജില്ലാ കലക്ടർ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.സർവേ പൂർത്തിയാക്കിയ സ്ഥലങ്ങളിലെ കയ്യേറ്റം ഒക്ടോബർ രണ്ടിനകം വീണ്ടെടുക്കാൻ ഒളവണ്ണ .പെരുവയൽ ,പെരുമണ്ണ പഞ്ചായത്തുകൾക്ക് കലക്ടർ നിർദേശം നൽകി. സർവേ നടത്തിയ ഭാഗങ്ങളിൽ കല്ലിടാനും സർവേ നടക്കാത്ത ഭാഗങ്ങളിൽ വീണ്ടും സർവേ ചെയ്യാനുംയോഗം തീരുമാനിച്ചു . മാലിന്യം നീക്കം ചെയ്യുന്നതിനു തദ്ദേശ സ്ഥാപനങ്ങളുംടെ നേന്ത്രത്വത്തിൽ ജനകീയ ശുചീകരണത്തിന് തുടക്കം കുറിക്കും . അരികു ഭിത്തി സംരക്ഷിക്കാൻ ജൈവവേലി നിർമാണവും കണ്ടൽ കാടുകളുടെ സംരക്ഷണവും നടപ്പാക്കാൻ പദ്ധതി സമർപ്പിക്കാൻ ഇറിഗേഷൻ വനം വകുപ്പുകളോട് ആവശ്യപ്പെട്ടു .പി. ടി. എ റഹീം എം .എൽ .എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി , കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് , കോഴിക്കോട് ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് മനോജ് കുമാർ പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ .വി ശാന്ത ,പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് അജിത ,വാർഡ് അംഗങ്ങളായ രജനി ,നാസർ ,മാമ്പുഴ സംരക്ഷണ സമിതി ഭാര വാഹികളായ ടി .കെ .എ അസീസ് ,ആനന്ദൻ ,റഹ്മാൻ കുറ്റിക്കാട്ടൂർ സർവേ സൂപ്രണ്ട് സലിം ഇറിഗേഷൻ, വനം
വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു .
Thursday, 11 August 2016
ജാമിയ ആരിഫിയ്യ അൻവാരിയ്യ സമ്മേളനം സമാപിച്ചു .
കുറ്റിക്കാട്ടൂർ :മൂന്ന് ദിവസമായി കുറ്റിക്കാട്ടൂർ മസ്‌കനുൽ അൻവാറിൽ നടക്കുന്ന ജാമിയ ആരിഫിയ്യ അൻവാരിയ്യ പതിമൂന്നാം വാർഷിക നാലാം സനദ് ദാന ആത്മീയ തർബിയത് സമ്മേളനം സമാപിച്ചു.മലപ്പുറം ഖാദി .ഒ പി. എം
മുത്തു കോയ തങ്ങൾ സനദ് ദാന സമ്മേളനം ഉത്‌ഘാടനം ചെയ്തു .ഹൈദരാബാദിലെ മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ,അഹമ്മദ് മുഹ്‌യുദ്ധീൻ ജീലാനി നൂരിഷാ സാനി തുടങ്ങിയവർ മുഖ്യ പ്രഭാഷണം നടത്തി .അബ്ദുൽ ബുഷ്‌റ മൗലവി ,സൈദ് മുഹമ്മദ് ബാഖവി ,യൂസുഫ് നിസാമി ശാഹ് (ജാമിയ ആരിഫിയ്യ അൻവാരിയ്യ പ്രിൻസിപ്പൽ ,കുറ്റിക്കാട്ടൂർ)യു .മുഹമ്മദ് ഇബ്രാഹിം മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു . മുഹമ്മദ് ആരിഫുദ്ധീൻ ജീലാനി തങ്ങൾ ബിരുദ ദാനം നിർവഹിച്ചു .
Saturday, 30 July 2016
വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി വെള്ളം തിളപ്പിച്ച് സമരം
കുറ്റിക്കാട്ടൂർ :വിലക്കയറ്റത്തിനെതിരെ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നയത്തിൽ പ്രതിഷേധിച്ചു വെൽഫെയർ പാർട്ടി വെള്ളം തിളപ്പിക്കൽ സമരം നടത്തി . കുന്നമംഗലം മണ്ഡലം നടത്തിയ വെള്ളം തിളപ്പിക്കൽ സമരം പാർട്ടി ജില്ലാ ഉപാധ്യക്ഷൻ പി സി മുഹമ്മദ് കുട്ടി ഉത്‌ഘാടനം ചെയ്തു .
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് അൻവർ സാദത്ത് അദ്ധ്യക്ഷനായിരുന്നു .ടി പി
ഷാഹുൽ ഹമീദ്, മധുസൂദനൻ നായർ എസ് .പി ,അർഷാദ് മണക്കടവ് ,സി പി സുമയ്യ ,ഇ സി അബ്ദു റസാഖ് ,ബിന്ദു ഇടവലത്ത് ,ഉമ്മർ മാസ്റ്റർ ,കൗസർ ,എം
എന്നിവർ സംസാരിച്ചു .
കുടിവെള്ളത്തിനു വേണ്ടി ഹിലാൽ കത്തെഴുതി, ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി .
![]() |
| ഹിലാൽ സിദ്ധീഖ് |
ഹിലാൽ ബാലാവകാശ കമ്മീഷനു പരാതി നൽകിയത് .ഇത് ഫയലിൽ സ്വീകരിച്ച കമ്മീഷൻ ജില്ലാ-ഗ്രാമ പഞ്ചായത്തിനോടും സ്‌കൂൾ പി ടി എ യോടും വിദ്യാർത്ഥികൾക്ക് കുടി വെള്ളമെത്തിക്കാൻ നടപടി എടുക്കാനാണ്
ആവശ്യപ്പെട്ടത് .വേനൽ കാലത്തു രൂക്ഷമായ കുടിവെള്ള പ്രശനം നേരിടുന്ന പ്രദേശമാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്ന തടപ്പറമ്പ കുന്ന് .മുവ്വായിരത്തോളം കുട്ടികൾ പഠിക്കുന്ന ഇവിടെ വാട്ടർ അതോറിട്ടിയുടെ പദ്ധതി നടപ്പിലാക്കാനും
മലാപ്പറമ്പ വാട്ടർ അതോറിറ്റി സൂപ്രണ്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട് .
ഓറഞ്ച് മൾട്ടി ഷോറൂം ബ്രാൻഡുകൾ കൊണ്ട് സമ്പന്നം .
കുറ്റിക്കാട്ടൂർ :വിവിധ ബ്രാൻഡുകളുമായി ഓറഞ്ച് മൾട്ടി ഷോറൂം ശ്രേദ്ധേയമാകുന്നു .എല്ലാം ഒരിടത്ത് ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത് .വുഡ് ലാൻഡ് ,ബാറ്റ ,വി.കെ.സി തുടങ്ങി ഫാൻസി ,ഗിഫ്റ്റ് എല്ലാം ഇവിടെ ലഭിക്കുന്നുണ്ട് .വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് .
കുറ്റിക്കാട്ടൂർ പടിഞ്ഞാറ് ഭാഗത്ത് ടി .എ.കെ ബിൽഡിങ്ങിലാണ് ഷോറൂം പ്രവർത്തിക്കുന്നത് .പി. ടി.എ റഹീം എം.എൽ.എ യായിരുന്നു ഓറഞ്ച് മൾട്ടി ഷോറൂം ഉത്‌ഘാടനം നിർവഹിച്ചത് .മുണ്ടുപാലം
നന്താനത്ത് കുടുമ്പ ത്തിലെ മൂന്നാ മത്തെ ഷോറൂമാണ് ഇത് .
Wednesday, 27 July 2016
കട്ടയാട്ട് ആലിക്കോയ നിര്യാതനായി
Tuesday, 26 July 2016
പൈങ്ങോട്ടു പുറം ഇടവലത്തു മുഹമ്മദ് ( ഖാദർ) നിര്യാതനായി .
കുറ്റിക്കാട്ടൂർ :പൈങ്ങോട്ടു പുറം ഇടവലത്തു ചെറിയ മുഹമ്മദ് എന്ന ഖാദർ{62 } നിര്യാതനായി .
കുറ്റിക്കാട്ടൂർ ചുമട്ടു തൊഴിലാളി യൂണിയൻ (എസ് .ടി .യു )ചെയർമാൻ ,കുന്നമംഗലം പഞ്ചായത് എസ് .ടി .യു വൈസ് പ്രസിഡന്റ് ,മുസ്‌ലിം ലീഗ് പൈങ്ങോട്ടുപുറം ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു വരികയായിരുന്നു .ഇന്ന് രാവിലെയാണ് മരണം നടന്നത് .
ഭാര്യ :നഫീസ ,മക്കൾ :അനസ് (സൗദി )ഹാരിസ് ,ഫൗസിയ ,സുഹറ ,
മരുമക്കൾ :അബ്ദു റഷീദ് പടനിലം ,അബ്ദു സലാം (മുണ്ടിക്കത്താഴം )ആബിദ
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച (ഇന്ന് )ഉച്ചക്ക് 1 മണിക്ക് ഖാദിരിയ്യ ജുമാ മസ്ജിദിൽ .
Wednesday, 13 July 2016
ചെമ്മാട് ദാറുൽഹുദാ കോഴ്സ് കുറ്റിക്കാട്ടൂർ ശംസുൽ ഹുദയിൽ തുടങ്ങുന്നു . ഉത്‌ഘാടനം ജൂലായ് 20 ന് .
കുറ്റിക്കാട്ടൂർ:പ്രശസ്തമായ ചെമ്മാട് ദാറുൽഹുദാ യൂണിവേഴ്‌സിറ്റിയുടെ സിലബസടങ്ങിയ കോഴ്സുകളും ഹുദവി ബിരുദവും നൽകുന്ന പുതിയകോഴ്‌സിന് കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന കാമ്പസിൽ ശംസുൽ ഹുദാ അക്കാദമി ഒരുങ്ങുന്നു .
ജൂലായ് 20 ന് നടക്കുന്ന ചടങ്ങിൽ അക്കാദമിയുടെ ഉത്‌ഘാടനം പാണക്കാട് സാദിഖലി തങ്ങൾ നിർവഹിക്കും .11 വയസ് പൂർത്തിയാവാത്ത സമസ്തയുടെ അഞ്ചാം തരം പരീക്ഷ പാസായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് .40 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അഡ്മിഷൻ നൽകിയത് .12 വർഷമാണ് കോഴ്‌സിന്റെ കാലാവധി .
ഓരോ വർഷവും പുതിയ ബാച്ചിലേക്കു കുട്ടികളെ എടുക്കും .പഠനത്തിനും താമസത്തിനുമുള്ള സൗകര്യം യതീം ഖാനയിൽ ഒരുക്കിയതായി കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സെക്രട്ടറി ഇ .എം കോയ ഹാജി ,ശംസുൽ ഹുദാ അക്കാദമി പ്രിൻസിപ്പൾ ഉനൈസ് ഹുദവി കൂട്ടിലങ്ങാടി എന്നിവർ അറിയിച്ചു .കേരളത്തിലും പുറത്തും അറിയപ്പെടുന്ന മികച്ച അക്കാദമിക പരിശീലനം നൽകുന്ന സ്ഥാപനമാണ്ചെമ്മാട് ദാറുൽ ഹുദായൂണിവേഴ്‌സിറ്റി.
ആദ്ധ്യാത്മികവും ബൗദ്ധികവുമായ അറിവും സാമൂഹ്യ കാഴ്ചപ്പാടും സംഘടനാ സങ്കുചിതത്വങ്ങൾക്ക് അതീതമായി ഇടപെടാനുള്ള വീക്ഷണവും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെ സമസ്തയുടെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത് .കർമശാസ്‌ത്രം ഹദീസ് ,തർക്ക ശാസ്ത്രം ,അറബി,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട് .
ഉൽഘാടന പരിപാടിയിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ചെയർമാൻ ബഷീറലി തങ്ങൾ ചെമ്മാട് ദാറുൽഹുദാ വൈസ് ചാൻസലർ പ്രൊഫ ,ബഹാവുദ്ധീൻ നദ്‌വി ,ദാറുൽഹുദാ പി ,ജി ഡീൻ മുഹമ്മദ് ബാഖവി തുടങ്ങിയവർ സമ്പന്ദ്ധിക്കും .
ജൂലായ് 20 ന് നടക്കുന്ന ചടങ്ങിൽ അക്കാദമിയുടെ ഉത്‌ഘാടനം പാണക്കാട് സാദിഖലി തങ്ങൾ നിർവഹിക്കും .11 വയസ് പൂർത്തിയാവാത്ത സമസ്തയുടെ അഞ്ചാം തരം പരീക്ഷ പാസായവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത് .40 വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ അഡ്മിഷൻ നൽകിയത് .12 വർഷമാണ് കോഴ്‌സിന്റെ കാലാവധി .
ഓരോ വർഷവും പുതിയ ബാച്ചിലേക്കു കുട്ടികളെ എടുക്കും .പഠനത്തിനും താമസത്തിനുമുള്ള സൗകര്യം യതീം ഖാനയിൽ ഒരുക്കിയതായി കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന സെക്രട്ടറി ഇ .എം കോയ ഹാജി ,ശംസുൽ ഹുദാ അക്കാദമി പ്രിൻസിപ്പൾ ഉനൈസ് ഹുദവി കൂട്ടിലങ്ങാടി എന്നിവർ അറിയിച്ചു .കേരളത്തിലും പുറത്തും അറിയപ്പെടുന്ന മികച്ച അക്കാദമിക പരിശീലനം നൽകുന്ന സ്ഥാപനമാണ്ചെമ്മാട് ദാറുൽ ഹുദായൂണിവേഴ്‌സിറ്റി.
ആദ്ധ്യാത്മികവും ബൗദ്ധികവുമായ അറിവും സാമൂഹ്യ കാഴ്ചപ്പാടും സംഘടനാ സങ്കുചിതത്വങ്ങൾക്ക് അതീതമായി ഇടപെടാനുള്ള വീക്ഷണവും ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു എന്നതാണ് ഇതിനെ സമസ്തയുടെ മറ്റു സ്ഥാപനങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്നത് .കർമശാസ്‌ത്രം ഹദീസ് ,തർക്ക ശാസ്ത്രം ,അറബി,ഉർദു,ഇംഗ്ലീഷ് എന്നീ ഭാഷകളും ഇവിടെ പഠിപ്പിക്കുന്നുണ്ട് .
ഉൽഘാടന പരിപാടിയിൽ കുറ്റിക്കാട്ടൂർ മുസ്‌ലിം യതീം ഖാന ചെയർമാൻ ബഷീറലി തങ്ങൾ ചെമ്മാട് ദാറുൽഹുദാ വൈസ് ചാൻസലർ പ്രൊഫ ,ബഹാവുദ്ധീൻ നദ്‌വി ,ദാറുൽഹുദാ പി ,ജി ഡീൻ മുഹമ്മദ് ബാഖവി തുടങ്ങിയവർ സമ്പന്ദ്ധിക്കും .
Saturday, 9 July 2016
സമഗ്ര ഭൂപരിഷ്കരണ നിയമം;ഭൂസമര സമിതി നിവേദന മാർച് നടത്തി .
![]() |
| വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ പി ടി എ റഹീം എം.എൽ.എക്ക് നിവേദനം നൽകി സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ : സമഗ്ര ഭൂപരിഷ്കരണ നിയമം നിയമസഭയിൽ പാസാക്കുന്നതിന് മുൻകൈയെടുക്കെണമെന്നാവശ്യപ്പെട്ട് പുതുതായി തെരഞ്ഞെടുക്ക പ്പെട്ട 140 എം.എൽ.എമാരുടെ ഓഫീസുകളിലേക്ക് വെൽഫെയർ പാർട്ടി ഭൂസമര സമിതി സമിതി നിവേദന മാർച് നടത്തി .
ഇതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കുന്ദമംഗലംമണ്ഡലം
ഭൂസമരസമിതിയുടെ നേന്ത്രു ത്വത്തിൽ
പി ടി എ റഹീം എം.എൽ.എയുടെ ഓഫീസിലേക്ക് മാർച് നടത്തി നിവേദനം നൽകി .
മാർച്ചിന് മണ്ഡലം ഭൂസമര സമിതി കൺവീനർ മധു സൂദനൻ നായർ ,മണ്ഡലം പ്രസിഡന്റ്അൻവർ സാദത്ത്സെക്രട്ടറി ടി .പി ശാഹുൽ ഹമീദ് ,പ്രഹ്ലാദേവി
സി. അബ്ദുറഹ്മാൻ, ഉമ്മർ മാസ്റ്റർ എന്നിവർ നേന്ത്രു ത്വം നൽകി .
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂരഹിതരില്ലാത്ത പദ്ധതിയിൽ അപേക്ഷിച്ചത് മൂന്നര ലക്ഷം പേരാണ് .ഇതിനേക്കാൾ വരും ഭൂരഹിതരുടെ എണ്ണം.ഭൂപരിഷ്കരണ നിയമം അവഗണിച്ച ദലിതർ കോളനികളിൽ ദുരിത ജീവിതം നയിക്കുകയാണ് .എന്നാൽ ഈ നിയമത്തിലെ പഴുതു ഉപയോഗപ്പെടുത്തി തോട്ട ഭൂമിയെന്ന പേരിൽ കമ്പനികളും വ്യക്തികളും അഞ്ചു ലക്ഷം ഏക്കറോളം ഭൂമി അനധികൃതമായി കൈവശം വെച്ചത് സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തിയുണ്ട് .ഇതു തിരിച്ചു പിടിക്കാൻ സമഗ്ര ഭൂപരിഷ്കരണ നിയമം പാസാക്കണമെന്നാണ് വെൽഫെയർ പാർട്ടി ആവശ്യപ്പെടുന്നത് .
Friday, 8 July 2016
വിചിത്തിന്റെ'തച്ചിൽ 'വിശുദ്ധ വാക്യങ്ങൾ ഒരുങ്ങുന്നു .
കുറ്റിക്കാട്ടൂർ : വിശുദ്ധഖുർആനിലെ അദ്ധ്യായം തേക്കിൽ കൊത്തിയെടുത്ത് തച്ചു ശാസ്ത്രത്തിന്റെ സൗന്ദര്യ ശാസ്ത്രം കാലത്തിന്റെ ചുമരിൽ പതി പ്പിക്കുകയാണ് നല്ലളം പറമ്പത്ത് കാവിൽ വിജിത് .
ഖുർആനിലെ സൂക്തമായ ആയത്തുൽ ഖുർസിയാണ് തേക്കിൽഅക്ഷരങ്ങളായി
ശില്പസൗന്ദര്യത്തോടെ ഉളികൊണ്ടു കൊത്തിയുണ്ടാക്കുന്നത്.
ഖുർആൻ സൂക്തങ്ങൾ ഡി .ടി.പിയിൽ പ്രിന്റെടുത്ത് തേക്കു പലകയിൽ വരച്ച ശേഷം ഉളി കൊണ്ടു കൊത്തിയെടുക്കുകയാണ് ചെയ്യുന്നത് .
തച്ചു ശാസ്ത്ര പ്രകാരം ക്ഷേത്ര നിർമിതിയും ഹിന്ദു പുരാണങ്ങളിലെ ഇതിഹാസങ്ങളും വ്യാളി മുഖങ്ങളും വിചിത്തിന്റെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്. ക്ഷേത്രകല കുലതൊഴിലായി സ്വീകരിച്ച കുടുമ്പത്തിലെ അംഗമാണ് വിജിത് ലാൽ.
അറേബ്യൻ ചരിത്രഭൂമികളിൽ ഇസ്‌ലാമിന്റെ വരവ് അടയാളപ്പെടുത്തുന്ന ഒട്ടകവും മരുഭൂയാത്രയും ഫലകങ്ങളിലേക്കു പകർത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
ഖുർആനിലെ സൂക്തമായ ആയത്തുൽ ഖുർസിയാണ് തേക്കിൽഅക്ഷരങ്ങളായി
ശില്പസൗന്ദര്യത്തോടെ ഉളികൊണ്ടു കൊത്തിയുണ്ടാക്കുന്നത്.
ഖുർആൻ സൂക്തങ്ങൾ ഡി .ടി.പിയിൽ പ്രിന്റെടുത്ത് തേക്കു പലകയിൽ വരച്ച ശേഷം ഉളി കൊണ്ടു കൊത്തിയെടുക്കുകയാണ് ചെയ്യുന്നത് .
അറേബ്യൻ ചരിത്രഭൂമികളിൽ ഇസ്‌ലാമിന്റെ വരവ് അടയാളപ്പെടുത്തുന്ന ഒട്ടകവും മരുഭൂയാത്രയും ഫലകങ്ങളിലേക്കു പകർത്താനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.
Thursday, 30 June 2016
സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ.
കുറ്റിക്കാട്ടൂർ :സൈക്കിൾ സഞ്ചാരത്തിന്റെ പ്രഭാതവുമായിഅബ്ദുൽ ഖാദർ മുസ്‌ലിയാർ നാലു പതിറ്റാണ്ടു പിന്നിടുന്നു .പുവ്വാട്ടുപറമ്പ് എടത്തിൽ ഖാദർ മുസ്‌ലിയാർഅദ്ധ്യാപകജീവിതത്തോടൊപ്പംതുടങ്ങിയതാണ് സൈക്കിൾ യാത്ര.
കർമനിരതമായജീവിതത്തോടൊപ്പമുള്ള വ്യായാമം കൂടിയാണ് ഇദ്ദേഹത്തിന് സൈക്കിളോട്ടം .
ഓത്തു പള്ളിയിൽ കാത്തിരുന്ന കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കാൻ പോയിതുടങ്ങിയതാണ് സൈക്കിൾ യാത്രയുടെ തുടക്കം .1975 ൽ കുറ്റിക്കാട്ടൂർ മുസ്‌ലിം ജമാഅത്തു നടത്തുന്ന കണിയാത്ത് മദ്രസയിൽ അധ്യാപകനായി ജോലിക്കു കയറിയ മുതൽ ഇതു വരെ യാത്ര മുഴുവൻ സൈക്കിളിൽ തന്നെ. അന്ന് സൈക്കിളിൽ വരുന്ന ഉസ്താദ്നെ കാണാൻ കുട്ടികൾക്ക് കൗതുകമായിരുന്നു .അപൂർവം ആളുകളായിരുന്നു അന്ന് സൈക്കിൾ ഉപയോഗിച്ചിരുന്നത് .രാവിലെ 6 മണിക്ക്
വീട്ടിൽ നിന്നും 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് മദ്രസയിലെത്തുന്നത് .ഇന്നും അതേ സൈക്കിളിൽ ഈ യാത്ര ഖാദർ മുസ്‌ലിയാർ തുടരുകയാണ് .
20 രൂപ ശമ്പളമായിരുന്നു അന്ന് ശമ്പളമായി ലഭിച്ചത്.തുടക്കത്തിൽ മൂന്നാം ക്‌ളാസ് വരെയുള്ള മദ്രസ ഇപ്പോൾ പ്ലസ്‌ടു വരെയായി .41 വർഷം പിന്നിടുമ്പോഴും ശമ്പളം നാലക്കം കടന്നിട്ടില്ല .പക്ഷേ യാത്ര സൈക്കിളിലായതു കൊണ്ട് യാത്രാ കൂലി വർദ്ധിച്ചതൊന്നും ഇദ്ദേഹത്തെ ബാധിച്ചിട്ടില്ല .മാത്രമല്ല ആരോഗ്യത്തെ ഈ യാത്ര ബലപ്പെടുത്തുകയും ചെയ്തു എന്നാണ്
മുസ്‌ലിയാരുടെ അഭിപ്രായം .
മഴക്കാലത്ത് പ്രളയം വരുമ്പോൾ മദ്റസയിലേക്കുള്ള ഒറ്റയടിപ്പാതയിൽ വെള്ളം കയറും,അപ്പോൾ മാത്രമാണ് സൈക്കിൾ ഉപേക്ഷിച്ചുള്ള യാത്ര. .നാട്ടിലും അയൽ പ്രദേശത്തുമായി ഇദ്ദേഹത്തിൽ നിന്നും ആദ്യാക്ഷരം പഠിച്ചവർ ഒരു തലമുറ പിന്നിടുമ്പോൾ ഖാദർ മുസ്‌ലിയാർക്ക് 64 വയസ്സായി. അക്കാലത്ത് പലരും അര മുറുക്കിയുടുത്തുള്ള ജീവിതത്തോടൊപ്പമാണ് മത പഠനത്തിന് സമയം കണ്ടെത്തിയത് . പള്ളി ദർസിൽ നിന്നും മത പഠനം കഴിഞ്ഞാണ്ഇദ്ദേഹം അധ്യാപകനായി മദ്രസയിൽ സേവനത്തിനെത്തിയത് .ഇന്ന് ഈ രംഗത്ത്ഇത്തരം ദർസ് വിദ്യാഭ്യാസം നേടിയവർ കുറഞ്ഞു വരികയാണ്. .
Monday, 27 June 2016
സ്വാശ്രയ സംഘം വക പാലിയേറ്റിവിനു വീൽചെയർ
കുറ്റിക്കാട്ടൂർ: കിടപ്പിലായ ആളുകൾക്ക് വെള്ളിപ്പറമ്പ് 6 / 2 ഐശ്വര്യ സ്വാശ്രയസംഘം നൽകിയ വീൽചെയർ കുറ്റിക്കാട്ടൂർ
പാലിയേറ്റിവ് കെയർ പ്രവർത്തകർ ഏറ്റു വാങ്ങി .
പാലിയേറ്റിവ് കെയർ ഓഫീസിൽ നടന്നചടങ്ങിൽ സ്വാശ്രയസംഘം പ്രതിനിധി മോഹനൻ കുറ്റിക്കാട്ടൂർ പാലിയേറ്റിവ് കെയർ പ്രവർത്തകർക്ക് കൈമാറി .പാലിയേറ്റിവ് കെയർ ചെയർമാൻ എ . പ്രദീപ് കുമാർ ,മിനാർ ടി എം ടി സ്റ്റീൽ മാനേജർ സുൾഫിക്കർ പാലിയേറ്റിവ് കെയർ ട്രഷറർ എം .കുഞ്ഞഹമ്മദ് ,രഘു ,ബക്കർ വെള്ളി പറമ്പ ,പ്രശാന്ത് ,സുധീഷ് ,അലി പുത്തലത്ത് ,ടി പി ശാഹുൽ ഹമീദ് തുടങ്ങിയവർ സമ്പന്ധിച്ചു .
Thursday, 23 June 2016
സ്‌കൂൾ മുറ്റത്തുമരം വീണു:കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, രക്ഷിതാവിന് ഗുരുതര പരിക്ക് .
കുറ്റിക്കാട്ടൂർ :കടപുഴകിയ മരം സ്‌കൂൾ മുറ്റത്തു വീണു കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മകളെ കൂട്ടാൻ വന്ന മാതാവ്കരിമ്പന്നൂർ ഫാത്തിമക്ക് തലക്കുഗുരുതരമായി പരിക്കേറ്റു.ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .പുതിയേടത്ത് എ.എൽ.പി സ്‌കൂളിലാണ് വൻ അപകടം വഴിമാറിയ മരം വീണത് .സ്‌കൂൾ ഉച്ച ഭക്ഷണത്തിനു വിട്ട സമയത്തായിരുന്നു അപകടം .ഭക്ഷണം വാങ്ങാൻ കുട്ടികളെ വരി നിർത്തിയത് കൊണ്ടു കുട്ടികൾ എല്ലാം ഒരുഭാഗത്തായിരുന്നു .അതിനാൽ മുറ്റത്തു കളിക്കുന്ന കുട്ടികൾഭക്ഷണം വാങ്ങാൻ വന്ന നിമിഷങ്ങൾക്കുള്ളിലായിരുന്നു അപകടം .അദ്ധ്യാപകരും രക്ഷിതാക്കളും ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല . മരത്തിന്റെ ചില്ലകൾ അടുത്തുള്ള ഇലക്ട്രിക് കമ്പിയിൽ തട്ടി നിന്നതു കൊണ്ടാണ് കുട്ടികൾക്ക് നിൽക്കുന്ന ഭാഗത്തും സ്‌കൂളിനുമേലും പതിക്കാതിരുന്നത് .മരത്തിന്റെ ചില്ലകൾ കെട്ടിടത്തിന് മുകളിൽ പതിച്ചു സ്‌കൂളിന് ഭാഗികമായി കേടു പറ്റിയിട്ടുണ്ട് .തൊട്ടടുത്ത പറമ്പിലെ ഉണങ്ങിയ ഉപ്പൂത്തിയാണ് മറിഞ്ഞു വീണത് .ഇതു സ്‌കൂൾ മാനേജരുടെ അടുത്തുള്ള പറമ്പിലുള്ളതാണ് .സ്‌കൂളിന്റെ കെട്ടിടം ജീർണാവസ്ഥയിലായിട്ടും ഉടമകൾ ശ്രദ്ധിക്കുന്നില്ല എന്ന പരാതി നേരത്തെ ഉണ്ടായിരുന്നു .വെളിച്ചവും നല്ല ടോയ്‌ലെറ്റും ഇല്ലാത്ത സ്‌കൂളിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ വൻ വീഴ്ചയാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുള്ളതെന്ന് നാട്ടുകാർ പറഞ്ഞു .സംഭവ സ്ഥലം വില്ലേജ് ഓഫീസർ മുരളീധരൻ സന്ദർശിച്ചു .
Monday, 20 June 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി .
കുറ്റിക്കാട്ടൂർ:പരിചരണവും സ്വാന്തനവുമായി കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് ജൂൺ 19 നു തുടക്കം കുറിച്ചു .പെരുവയൽ പഞ്ചായത്തിലെ ആനക്കുഴിക്കര മുതൽ വെള്ളി പറമ്പ് കോർപറേഷൻ അതിർത്തി വരെയും കുന്നമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടു പുറം 16, 17 വാർഡുകളും പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡും കുറ്റിക്കാട്ടൂർ പാലിയേറ്റീവ് പ്രവർത്തന പരിധിയിൽ വരും .
പരിശീലനം ലഭിച്ച വളണ്ടിയർമാരും നേഴ്സും ചേർന്നാണ് കിടപ്പിലായ രോഗികൾക്ക് ഹോം കെയർ നടത്തുന്നത് .
ഹോം കെയറി നുള്ള വാഹനം പാലിയേറ്റീവ് കെയർ ട്രഷറർ മായിൻ കോട്ട് കുഞ്ഞഹമ്മദ് സ്പോൺ സർ ചെയ്തിരുന്നു .മെഡിസിൻ ,നഴ്സ് സേവനം മറ്റു ഉപകരണങ്ങൾ, നിത്യ ജീവിതത്തിനു പ്രയാസ പ്പെടുന്നവർക്കുള്ള ഭക്ഷണ കിറ്റ് എന്നീ ഇനങ്ങളിലായി മാസത്തിൽ 35000 രൂപയോളം ചുരുങ്ങിയ ചെലവ്
പ്രതീക്ഷിക്കുന്നുണ്ട്.നാട്ടിലെ സഹായ സന്നദ്ധരായ വ്യക്തികളും വിദേശത്തുള്ള സുഹൃ ത്തുക്കളും മാസ വരിസംഖ്യയായി നൽകുന്ന തുകയാണ് ഇതിന്റെ പ്രവർത്തനത്തിന് പ്രതീക്ഷിക്കുന്നത് .
ആദ്യദിന ഹോം കെയർ ഡ്യൂട്ടിക്ക് സിസ്റ്റർ സിമി ,വളണ്ടിയര്മാരായ
മുസ്ലിഹ്പെരിങ്ങൊളം ,പ്രശാന്ത് ,നയന ,ബുഷ്ര മുണ്ടോട്ട് ,എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ എ .പ്രദീപ് കുമാർ ,കുഞ്ഞഹമ്മദ് മായൻ കോട്ട്, ടി ടി സുലൈമാൻ ,ബാബു കാമ്പുറത്ത് ,റഹ്മാൻ കുറ്റിക്കാട്ടൂർ ,സിവാനന്ദൻ ,ഹമീദ് തടപറമ്പിൽ
റഫീഖ്സി,രഘു,തുടങ്ങിയവർ സംബന്ദിചു .
പാലിയേറ്റീവ് കെയർ ഓഫീസ് കുറ്റിക്കാട്ടൂർ ഓർഫനേജിനു മുൻപിലുള്ള ശ്രീഹരി ബിൽഡിങ്ങിലെ രണ്ടാംനിലയിലാണ് പ്രവർത്തിക്കുന്നത് .
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ എക്കൌണ്ട് കനറാ ബാങ്ക്കുറ്റിക്കാട്ടൂർ ശാഖയിൽ തുടങ്ങിയിട്ടുണ്ട് .എക്കൌണ്ട്നമ്പർ 4690101005668 IFC CNRB0004690.
Wednesday, 15 June 2016
മകനെ അനുമോദിക്കുന്ന ചടങ്ങിൽ പിതാവ് മരണപ്പെട്ടു.
കുറ്റിക്കാട്ടൂർ: എസ്.എസ്. എൽ.സിക്ക് മുഴുവൻ എ പ്ലസ് നേടിയ മകനെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ പിതാവ് നെഞ്ച് വേദന അനുഭവപ്പെട്ടു മരിച്ചു.
വെളുത്തേടത്ത് അബൂബക്കറിന്റെ
മകൻ മൊയ്തീൻ കുട്ടി (46) യാണ്
ചടങ്ങിനിടെ മരണപ്പെട്ടത്.
പുവ്വാട്ട് പറമ്പിൽ ചെറുകിട വ്യവസായ അസോസിയേഷൻ മകൻ ആഖിബിനെ ആദരിക്കുന്ന ചടങ്ങായിരുന്നു.
മാതാവ്: ഖദീജ.
ഭാര്യ: സുബീന .
മക്കൾ: ആഖിബ്'ആദിൽ. അമൽ
സഹോദരങ്ങൾ: ഫൈസൽ, സുലൈഖ, സാജിറ.മയ്യത്ത് നമസ്കാരം ചാലിയിറക്കൽ ജുമാമസ്ജിദിൽ ബുധൻ രാത്രി 8 മണിക്ക്
Subscribe to:
Posts (Atom)










































































