കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Friday, 28 December 2012
നാടിനു നൂറു മേനിയുമായി മരക്കാര്‍ ബാവയുടെ കൃഷി പാഠം
കുറ്റിക്കാട്ടൂര്‍ :കാലാവസ്ഥ വഴി മാറിയപ്പോള്‍ കൃഷി നാട്ടില്‍ നിന്നും അന്യം നിന്നപ്പോള്‍ പുതിയ കൃഷി പാഠ വുമായി മരക്കാര്‍ ബാവ മാവൂരില്‍ നൂറു മേനി വിളയിച്ചു ചരിത്രം തിരുത്തി . മാവൂരിലെ കര്‍ഷകനായ ബാവ യാണ് നെല്‍കൃഷിയില്‍ പരീക്ഷണത്തിന്റെ വിത്തിട്ടത് .കാലവര്‍ഷം കലി തുള്ളി പെയ്യാത്തത് കൊണ്ട് കൃഷിയില്‍ നിന്നും പലരും പിന്‍വാങ്ങി തുടങ്ങിയിരുന്നു .ഇവിടെയാണ് ബാവ വിത്തിട്ടു വിളവു കൊയ്തത് .വരണ്ട തന്റെ രണ്ടേക്കര്‍ വയലില്‍ സമീപത്തെ നീര്തടത്തില്‍ നിന്നും വെള്ളം എത്തിച്ചാണ് അത്യുഗ്ര ശേഷിയുള്ള വൈശാഖ് ഇനത്തില്‍ പെട്ട വിത്ത് വിതച്ചത് .വിളഞ്ഞ പാഠം കൊയ്തെടുക്കുന്നത് മാവൂരിന്റെ ഉത്സവമായി മാറി. മാവൂര്‍ പഞ്ചായത്ത് പ്രസി ;സി സുരേഷ് കൊയ്ത്തു ഉത്ഘാടനം ചെയ്തു .
Thursday, 27 December 2012
മാമ്പുഴക്ക് പുനര്‍ജനി "എന്‍. എസ്. എസ്ഫാറൂഖ് കോളേജിന്റെ സന്നദ്ധ തക്ക് നാടിന്‍റെ ഉപഹാരം
![]() |
| എന്‍ എസ എസ യുണിറ്റ് മാമ്പുഴയില്‍ നടത്തിയ ശുജീകരണ കാമ്പില്‍ പെരുവയല്‍ പൊതാതു മുഹമ്മദ് ഹാജി കാമ്പ് കോര്‍ ഡി നേട്ടര്‍ യുനുസ് സലീമിനു ഉപഹാരംനല്‍കുന്നു |
Tuesday, 25 December 2012
എന്‍ .എസ് .എസ് ക്യാമ്പ് മാമ്പുഴ ക്ക് "പുനര്‍ ജനിയായി "
![]() |
ഫാറൂഖ് കോളേജ് എന്‍ .എസ് .എസ് വിദ്യാര്‍ഥികള്‍ മാമ്പുഴ ശുചീകരിക്കുന്നു |
Wednesday, 19 December 2012
നാട് കാത്തിരിക്കുന്ന മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് .
പണി നടന്നു കൊണ്ടിരിക്കുന്ന മീഡിയ വന്‍ ആസ്ഥനത്തിന്റെ ഒരു ഭാഗം
|
കുറ്റിക്കാട്ടൂര്‍ : നാട് കാത്തിരിക്കുന്ന മീഡിയ വന്‍ ആസ്ഥാനം പണി അന്തിമ ഘട്ടത്തിലേക്ക് . മെഡിക്കല്‍ കോളേജിനടുത്ത വെള്ളി പറമ്പില്‍ തുടങ്ങുന്ന മലബാറിലെ ആദ്യത്തെ ചാനല്‍ ആസ്ഥാനം ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി എ കെ ആന്റണി ഉത്ഘാടനം ചെയ്യും . ഏറ്റവും നൂതന സാങ്കേതിക വിദ്യ ചാനലിനെ മികവുറ്റ താക്കുമെന്നു ബന്ധെപെട്ടവര്‍ പറഞ്ഞു .മീഡിയ തമസ്ക്കരിച സത്യങ്ങളെ പുറത്തു കൊണ്ട് വരാനും ലോക സംഭവങ്ങളും ചലനങ്ങളും മലയാളിക്ക് എത്തിക്കാനും മീഡിയ വന്‍ മുന്പന്തിയിലുണ്ടാകം .മാത്രമല്ല നിലവാരമുള്ള പരിപാടികളുംചാനലിനെശ്രെദ്ധേയമാക്കും.പൊതു ജനങ്ങളില്‍ നിന്നും ഷെയറും സംഭാവനയും സീകരിച്ചാണ് ചാനല്‍ തുടങ്ങുന്നത് .മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും വില കല്‍പ്പിക്കുന്ന ഒരു ജനതയുടെ പ്രതീക്ഷയാണ് മീഡിയ വന്‍ ചാനലിലുടെ പൂവണിയുന്നത് .
Tuesday, 18 December 2012
എ.ഡബ്ള്യു.എച്ച് പോളിയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്
കുറ്റിക്കാട്ടൂര്‍: എ.ഡബ്ള്യു.എച്ച് പോളിടെക്നിക്കില്‍ നടന്ന വിദ്യാര്‍ഥി
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയുടെ ആഹ്ളാദപ്രകടനത്തിനിടെ
സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റു. നന്മണ്ട സ്വദേശി എ. അരുണിനാണ്
തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളിയാഴ്ച നടന്ന
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നാല് സീറ്റും യു.ഡി.എസ്.എഫ് മൂന്ന്
സീറ്റുമാണ് നേടിയിരുന്നത്. ഇരു വിഭാഗത്തിനും ആഹ്ളാദപ്രകടനം നടത്താന്‍
വ്യത്യസ്ത സമയവും അനുവദിച്ചിരുന്നു.
എന്നാല്‍, യു.ഡി.എസ്.എഫിന്‍െറ ആഹ്ളാദപ്രകടനം നടന്നതിനുശേഷം എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിലേക്ക് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അരുണിന് അടിയേറ്റത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗം ശാന്തമാക്കി.
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷാമില്‍ (ചെയര്‍.), റാസിഖ് (വൈ. ചെയര്‍.), ഹര്‍ഷ (വൈ. ചെയര്‍പേഴ്സന്‍), എന്‍. മുഹമ്മദ് റിയാസ് (ആര്‍ട്സ് ക്ളബ് സെക്ര.), കെ. ജിതേഷ് (ജന. സെക്ര.), ടി.എം. വസിം അക്രം (മാഗസിന്‍ എഡിറ്റര്‍), യു.കെ. മുഹമ്മദ് ഫായിസ് (പി.യു.സി) എന്നിവരാണ് വിജയിച്ചത്.
എന്നാല്‍, യു.ഡി.എസ്.എഫിന്‍െറ ആഹ്ളാദപ്രകടനം നടന്നതിനുശേഷം എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിലേക്ക് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായ അരുണിന് അടിയേറ്റത്. മെഡിക്കല്‍ കോളജ് പൊലീസെത്തി രംഗം ശാന്തമാക്കി.
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷാമില്‍ (ചെയര്‍.), റാസിഖ് (വൈ. ചെയര്‍.), ഹര്‍ഷ (വൈ. ചെയര്‍പേഴ്സന്‍), എന്‍. മുഹമ്മദ് റിയാസ് (ആര്‍ട്സ് ക്ളബ് സെക്ര.), കെ. ജിതേഷ് (ജന. സെക്ര.), ടി.എം. വസിം അക്രം (മാഗസിന്‍ എഡിറ്റര്‍), യു.കെ. മുഹമ്മദ് ഫായിസ് (പി.യു.സി) എന്നിവരാണ് വിജയിച്ചത്.
പാലാട്ടു ഗംഗാധരന്‍ നായര്‍ നിര്യാതനായി
Saturday, 15 December 2012
അന്യസംസ്ഥാന തൊഴിലാളികളില്‍നിന്ന് രോഗഭീഷണി: നാട്ടുകാര്‍ ഭീതിയില്‍
കുറ്റിക്കാട്ടൂര്‍ :അന്യസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ച വ്യാധികളുടെ പിടിയിലാണെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റിക്കാട്ടൂര്‍ മേഖലയില്‍ നാട്ടുകാര്‍ ആശങ്കയില്‍. ആയിരക്കണക്കിന് തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ഇവരില്‍നിന്ന് കൊതുക്, പ്രാണി എന്നിവ വഴി മന്ത്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പകരാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പ്. കുറ്റിക്കാട്ടൂരിലെ തമിഴ് തൊഴിലാളികള്‍ കോളനിയായി താമസിക്കുന്ന ഇടങ്ങള്‍ക്കു പുറമേ മഹാരാഷ്ട്ര ,ആസാം, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ശുചിത്തം കുറഞ്ഞ എരിയകളിലാണ് താമസിക്കുന്നത് .ഇതില്‍ പലയിടങ്ങളിലും സനിറ്റെഷന് സൗകര്യം .തീരെ കുറവാണ് .തൊഴിലാളികള്‍ മാലിന്യപ്പൊതികള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. മിക്ക കേന്ദ്രങ്ങളിലും മതിയായ മാലിന്യ സംസ്കരണ സൗകര്യങ്ങളോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. രോഗം വന്നാല്‍, ഇവര്‍ ഡോക്ടര്‍മാരെ കാണിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകളില്‍ വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന രീതിയാണിവര്‍ക്ക്. അന്യ സംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ എട്ടു പേര്‍ക്ക് മന്ത് രോഗം കണ്ടെത്തിയിരുന്നു .ആനകുഴിക്കര ,എ .ഡബ്ലിയു .എച് റോഡ് .പടിഞ്ഞാറെ ബസ്ടോപ്പ് , ആനശേരി ,തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ ഏറെയും താമസിക്കുന്നത് .ഇത്തരം കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ അധികവും മാമ്പുഴയിലെക്കണ് തള്ളുന്നത് .ഇത് പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
Friday, 14 December 2012
മോഷണം പോയ ബൈക്ക് തിരിച്ചു കിട്ടി
കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും മോഷണം പോയ ബൈക് മോഷ്ടാക്കള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി .രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് കാണാതാവുകയായിരുന്നു . മോഷ്ടാക്കള്‍ വെള്ളി പറമ്പിലെ ഒരു വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ ബൈക്ക് കണ്ടെത്തിയ വീട്ടുടമ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു .മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റ ഡിയി ലെടുത്ത ബൈക് ഉടമ ക്ക് തിരിച്ചു നല്‍കി .മോഷ്ടാക്കളെ പിടി കിട്ടിയിട്ടില്ല.
Wednesday, 12 December 2012
മീഡിയ വന്‍ ചാനല്‍ ഫെബ്രു ;10 നു നാടിനു സമര്‍പ്പിക്കും
കുറ്റിക്കാട്ടൂര്‍ :മാധ്യമം ബ്രോഡ് കാസ്റ്റിംഗ് ലിമിറ്റ ടിന്റെ മീഡിയ വന്‍ ചാനല്‍ ഫെബ്രുവരി 10 നു കേന്ദ്ര മന്ത്രി എ. കെ .ആന്റണി കോഴികോട് നടക്കുന്ന ചടങ്ങില്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കും .കോഴിക്കോട് ജില്ലയിലെ വെള്ളി പറമ്പിലാണ് ചാനല്‍ ആസ്ഥാനം .മലബാറിലെ ആദ്യത്തെ ടെലിവിഷന്‍ ആസ്ഥാനമാണ് ഇത് .ഒന്നര ഏക്കര്‍ സ്ഥലത്ത് ആധുനിക സൌകര്യങ്ങളോടെ യുള്ള ആസ്ഥാനത്തിന്റെ പണി പൂര്‍ത്തിയായി വരുന്നുണ്ട് . ജനങ്ങളില്‍ നിന്നും ഷെയര്‍ പിരിച്ചാണ് ചാനല്‍ ആരംഭിക്കുന്നത് .പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത് .മീഡിയ തമസ്കരണം നടത്തുന്ന പാര്‍ശ്വ വല്‍കൃത വാര്‍ത്തകള്‍ പുറത്തു കൊണ്ട് വരാനും നീതിയോടൊപ്പം നില്‍ക്കാനും ചാനല്‍ രംഗത്തുണ്ടാവുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ .
പേന്‍ കാട്ടില്‍ ഖദീജ ഹജ്ജുമ്മ നിര്യാതയായി
നീതി ഉമ്മറ പടിയില്‍ ; സഞ്ചരിക്കുന്ന അദാലത്ത് 17ന് ജില്ലയില്‍
കുറ്റിക്കാട്ടൂര്‍ : നീതി ഉമ്മറപ്പടിയിലെത്തിക്കുക എന്ന മുദ്രാവാക്യവുമായി മൊബൈല്‍ അദാലത്ത്
വാന്‍ 17 മുതല്‍ ജനുവരി 15 വരെ ജില്ലയില്‍ പര്യടനത്തിനെത്തുന്നു. മധ്യസ്ഥത
വഴി വിവിധ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുക, നിയമോപദേശം നല്‍കുക,
ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങി വിവിധോദ്ദേശ്യത്തോടെയുള്ള
വാഹനം കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് പരിധികളില്‍ പര്യടനം
നടത്തും. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി ആഭിമുഖ്യത്തിലുള്ള വാന്‍
കഴിഞ്ഞ മേയ് രണ്ടിനാണ് കോട്ടയത്തുനിന്ന് പ്രയാണമാരംഭിച്ചത്. വിവിധ
ജില്ലകളില്‍ പര്യടനം നടത്തി 16ന് മലപ്പുറം ജില്ലയില്‍നിന്നാണ്
കോഴിക്കോട്ടേക്ക് പ്രവേശിക്കുക. എല്‍.സി.ഡി പ്രോജക്ടര്‍, ചെറിയ
പ്രസംഗങ്ങള്‍ നടത്താനുള്ള ഉച്ചഭാഷിണി, കോടതിമുറി, കമ്പ്യൂട്ടര്‍
എന്നിവയെല്ലാം വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും വാനില്‍ പ്രവര്‍ത്തിക്കേണ്ട ടീമിനെ അതത് ജില്ലയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. വിരമിച്ച ന്യായാധിപനടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍ക്കാണ് ചുമതല. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളന്‍റിയര്‍ തുടങ്ങിയവയുടെ പ്രതിനിധികളും ജീവനക്കാരും വാനിലുണ്ടാകും. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കും. അങ്ങാടികള്‍, സ്കൂള്‍,ഗ്രാമപഞ്ചായത്ത് ഓഫിസ് തുടങ്ങി ഉചിതമെന്ന് തോന്നുന്ന എവിടെയും വാന്‍ പര്യടനം നടത്താം എന്നാണ് ചട്ടം. ഏറ്റവും പുതിയ നിയമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുഖ്യപരിഗണന നല്‍കും.
ജില്ലയിലെ വിവിധ കോടതികളില്‍നിന്ന് മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകളും മൊബൈല്‍ അദാലത്തിന്‍െറ പരിഗണനക്ക് വിടും. വടകര,കൊയിലാണ്ടി, കോഴിക്കോട് എന്നീ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി മുഖേന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരത്തെയയക്കാം. 15ന് മുമ്പ് പരാതി ലഭിക്കണം. വിവിധ പഞ്ചായത്തുകള്‍ക്കും അദാലത്ത് വണ്ടി തങ്ങളുടെ പഞ്ചായത്തില്‍ വേണമെന്ന് ആവശ്യപ്പെടാം. 0495 2366044.
ഓരോ ജില്ലയിലും വാനില്‍ പ്രവര്‍ത്തിക്കേണ്ട ടീമിനെ അതത് ജില്ലയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. വിരമിച്ച ന്യായാധിപനടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍ക്കാണ് ചുമതല. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളന്‍റിയര്‍ തുടങ്ങിയവയുടെ പ്രതിനിധികളും ജീവനക്കാരും വാനിലുണ്ടാകും. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കും. അങ്ങാടികള്‍, സ്കൂള്‍,ഗ്രാമപഞ്ചായത്ത് ഓഫിസ് തുടങ്ങി ഉചിതമെന്ന് തോന്നുന്ന എവിടെയും വാന്‍ പര്യടനം നടത്താം എന്നാണ് ചട്ടം. ഏറ്റവും പുതിയ നിയമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുഖ്യപരിഗണന നല്‍കും.
ജില്ലയിലെ വിവിധ കോടതികളില്‍നിന്ന് മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകളും മൊബൈല്‍ അദാലത്തിന്‍െറ പരിഗണനക്ക് വിടും. വടകര,കൊയിലാണ്ടി, കോഴിക്കോട് എന്നീ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി മുഖേന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരത്തെയയക്കാം. 15ന് മുമ്പ് പരാതി ലഭിക്കണം. വിവിധ പഞ്ചായത്തുകള്‍ക്കും അദാലത്ത് വണ്ടി തങ്ങളുടെ പഞ്ചായത്തില്‍ വേണമെന്ന് ആവശ്യപ്പെടാം. 0495 2366044.
Saturday, 8 December 2012
കോഴിക്കോട് കലക്ടര്‍ക്കു നേരെ മണല്‍ മാഫിയയുടെ ആക്രമണം
കോഴിക്കോട് ജില്ലാ കലക്ടര്‍ കെ.വി മോഹന്‍കുമാറിനു നേരെ മണല്‍മാഫിയയുടെ ആക്രമണം. പുലര്‍ച്ചെ മൂന്ന് മണിയോടെ അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ പിന്തുടരുമ്പോഴായിരുന്നു സംഭവം. കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനു മീതെ മണല്‍ ഇറക്കി മണല്‍ മാഫിയ രക്ഷപ്പെടുകയായിരുന്നു.
അനധികൃതമായി മണല്‍ കടത്തുന്ന ലോറിയെ അനുഗമിക്കുകയായിരുന്ന മണല്‍ മാഫിയയുടെ വാഹനം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ കോഴിക്കോട് കണ്ണാടിക്കുളം റോഡില്‍ വെച്ച് തടയുകയായിരുന്നു. ശേഷം കലക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മീതെ മണല്‍ ഇറക്കുകയായിരുന്നു.
അക്രമികളെ കണ്ടെത്താനോ ലോറി പിടിച്ചെടുക്കാനോ സാധിച്ചിട്ടില്ല. ലോറിയുടെ രജിസ്റ്റര്‍ നമ്പര്‍ കലക്ടര്‍ ആര്‍.ടി.ഓക്ക് കൈമാറിയിട്ടുണ്ട്.
മണല്‍ കടത്ത് പിടിക്കാന്‍ റെയ്ഡിന് വരുമ്പോഴെല്ലാം ഉദ്യോഗസ്ഥരില്‍ നിന്നു തന്നെ വിവരം ചോര്‍ന്ന് കിട്ടി മണല്‍ മാഫിയ രക്ഷപ്പെടുന്നതിനാല്‍ ഇത്തവണ കലക്ടര്‍ തന്നെ നേരിട്ട് റെയ്ഡിന് ഇറങ്ങുകയായിരുന്നു.
Thursday, 6 December 2012
അബൂബക്കര്‍ കബീറിനും ഭാര്യ ലൈലക്കും സുമനസ്സുകള്‍ അത്താണി യൊരുക്കി
![]() |
| .അബൂബക്കര്‍ കബീ റും ഭാര്യ ലൈലയും പുതുതായി തുടങ്ങിയ കടയില്‍ |
ചാമടത്തു കുറുംബ്ര കണ്ടി അബൂബക്കറിനും ഭാര്യ ലൈലക്കും നിത്യ ജീവിതത്തിനു വഴി കണ്ടെത്താന്‍ ജമാഅത്തെ ഇസലാമി, കുറ്റിക്കാട്ടൂര്‍ സാക്കത് കമ്മറ്റി , കെ എന്‍ എം ,എന്നീ സംഘടനകള്‍ നല്‍കിയ സഹായം മറ്റുള്ളവരുടെ മുന്പില്‍ കൈ നീട്ടാതെ ഇരിക്കാന്‍ വഴിയൊരുക്കി . വീടിനടുത്ത വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്താനാണ് ഇവരുടെ സഹായം ഉപയോഗിച്ചത് . ദിവസവും മരുന്നിനുംനിത്യ ജീവിതത്തിനും പലരുടെയും സഹായം കൊണ്ടാണ് കഴിഞ്ഞിരുന്നത് .അറബി കോളേജിലും ടീ ,.ടീ .സി ക്കും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളുടെ പഠനംമുടങ്ങാതെ നോക്കുന്നതില്‍ ഇദ്ദേഹം ശുഷ്കാന്തി കാണിച്ചിരുന്നു .ഭാര്യ ലൈല യാണ് കടയില്‍ ഇദ്ദേഹത്തെ സഹായിക്കുന്നത് .വീട് നിര്‍മാണം കടം കൊണ്ട് പാതി വഴിയില്‍ നിലചിരിക്കയാണ് .കച്ചവടം പച്ച പിടിച്ചാല്‍ ആരുടേയും മുന്പില്‍ കൈ നീ തെണ്ടി വരില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ മാര്ച്
കുറ്റിക്കാട്ടൂര്‍ :പരിയങ്ങാട് പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി എടുക്കണ മെന്നാ വശ്യപെട്ടു സി പി ഐ .എം നേന്ത്ര ത്വ ത്തില്‍ പെരുവയല്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച് നടത്തി .വര്‍ഷങ്ങളോളം പ്രാഥമിക ആരോഗ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുകയും പിന്നീട് പഞ്ചായത്ത് വി ഭജന ശേഷം ഇത് പെരുമ ണ്ണ പഞ്ചായത്തിലേക്ക് മാറ്റുകയായിരുന്നു .ഇപ്പോള്‍ പെരുവയല്‍ പഞ്ചായത്തില്‍ എല്ലാ സൌകര്യവുമുള്ള പ രിയങ്ങാട് പ്രവര്‍ത്തിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രം പ്രാഥമിക ആരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ പഞ്ചായത്ത് നടപടി എടുക്കണമെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആവശ്യപെട്ടു .
ഡി വൈ എഫ് ഐ കൊടിമര ജാഥ പ്രയാണം
Saturday, 1 December 2012
ഗൃഹ നായകന്‍ മരിച്ച വീട്ടില്‍ നിന്നും ബൈക്ക് മോഷണം നടത്തി
കുറ്റിക്കാട്ടൂര്‍ :ഓട്ടോ മറിഞ്ഞു മരണപെട്ട കുഴിമയില്‍ കോയയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം പോയി .ഇന്നലെ രാത്രി വീട്ടില്‍ നിര്‍ത്തിയിട്ട കെ എല്‍ .11 എം .5756 ഹീറോ ഹോണ്ട യാണ് കാണാതായത് .മകളുടെ ഭര്‍ത്താവ് സകീറിന്റെതാണ് ബൈക്ക് .മരണത്തിന്റെ ആഘാതം വിട്ടു മാറും മുന്‍പാണ് വീട്ടുകാര്‍ക്ക് മറ്റൊരു പ്രയാസമായി മോഷണം നടന്നത് .രാത്രി ജോലി കഴിഞ്ഞു വന്നു വീട്ടില്‍ നിര്‍ത്തിയ ബൈകാണ് നഷ്ടപെട്ടത് .നവമ്പര്‍ പതിനാലിനാണ് കോയ ഓട്ടോ മറിഞ്ഞു മരണപെട്ടത് .കുടുമ്പത്തിന്റെ തണല്‍ നഷ്ടപെട്ട വേദനയില്‍ കഴിയുന്നതിനിടയിലാണ് മോഷ്ടാക്കള്‍ ഈ ക്രൂരത ചെയ്തത് .
Subscribe to:
Comments (Atom)




































































