“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 12 December 2012

നീതി ഉമ്മറ പടിയില്‍ ; സഞ്ചരിക്കുന്ന അദാലത്ത് 17ന് ജില്ലയില്‍

കുറ്റിക്കാട്ടൂര്‍ : നീതി ഉമ്മറപ്പടിയിലെത്തിക്കുക എന്ന മുദ്രാവാക്യവുമായി മൊബൈല്‍ അദാലത്ത് വാന്‍ 17 മുതല്‍ ജനുവരി 15 വരെ ജില്ലയില്‍ പര്യടനത്തിനെത്തുന്നു. മധ്യസ്ഥത വഴി വിവിധ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുക, നിയമോപദേശം നല്‍കുക, ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങി വിവിധോദ്ദേശ്യത്തോടെയുള്ള വാഹനം കോഴിക്കോട്, വടകര, കൊയിലാണ്ടി താലൂക്ക് പരിധികളില്‍ പര്യടനം നടത്തും. സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി  ആഭിമുഖ്യത്തിലുള്ള വാന്‍ കഴിഞ്ഞ മേയ് രണ്ടിനാണ്  കോട്ടയത്തുനിന്ന് പ്രയാണമാരംഭിച്ചത്.  വിവിധ ജില്ലകളില്‍ പര്യടനം നടത്തി 16ന് മലപ്പുറം ജില്ലയില്‍നിന്നാണ് കോഴിക്കോട്ടേക്ക് പ്രവേശിക്കുക. എല്‍.സി.ഡി പ്രോജക്ടര്‍, ചെറിയ പ്രസംഗങ്ങള്‍ നടത്താനുള്ള ഉച്ചഭാഷിണി, കോടതിമുറി, കമ്പ്യൂട്ടര്‍ എന്നിവയെല്ലാം വാനില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ജില്ലയിലും വാനില്‍ പ്രവര്‍ത്തിക്കേണ്ട ടീമിനെ അതത് ജില്ലയില്‍ നിന്നാണ് തെരഞ്ഞെടുക്കുക. വിരമിച്ച ന്യായാധിപനടക്കമുള്ള ജുഡീഷ്യല്‍ ഓഫിസര്‍ക്കാണ് ചുമതല. അഭിഭാഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളന്‍റിയര്‍ തുടങ്ങിയവയുടെ പ്രതിനിധികളും ജീവനക്കാരും വാനിലുണ്ടാകും. സിവില്‍ കേസുകള്‍, ബാങ്ക് ലോണ്‍ കേസുകള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയെല്ലാം പരിഗണിക്കും. അങ്ങാടികള്‍, സ്കൂള്‍,ഗ്രാമപഞ്ചായത്ത് ഓഫിസ് തുടങ്ങി ഉചിതമെന്ന് തോന്നുന്ന എവിടെയും വാന്‍ പര്യടനം നടത്താം എന്നാണ് ചട്ടം.  ഏറ്റവും പുതിയ നിയമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ മുഖ്യപരിഗണന നല്‍കും.
ജില്ലയിലെ വിവിധ കോടതികളില്‍നിന്ന് മധ്യസ്ഥതക്ക് സാധ്യതയുള്ള കേസുകളും മൊബൈല്‍ അദാലത്തിന്‍െറ പരിഗണനക്ക് വിടും. വടകര,കൊയിലാണ്ടി, കോഴിക്കോട് എന്നീ കോടതിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി സെക്രട്ടറി മുഖേന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരത്തെയയക്കാം. 15ന് മുമ്പ് പരാതി ലഭിക്കണം. വിവിധ പഞ്ചായത്തുകള്‍ക്കും അദാലത്ത് വണ്ടി തങ്ങളുടെ പഞ്ചായത്തില്‍ വേണമെന്ന് ആവശ്യപ്പെടാം. 0495 2366044.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More