Just in....!!!!!!
Saturday, 15 December 2012
അന്യസംസ്ഥാന തൊഴിലാളികളില്‍നിന്ന് രോഗഭീഷണി: നാട്ടുകാര്‍ ഭീതിയില്‍
കുറ്റിക്കാട്ടൂര്‍ :അന്യസംസ്ഥാന തൊഴിലാളികള്‍ പകര്‍ച്ച വ്യാധികളുടെ പിടിയിലാണെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുറ്റിക്കാട്ടൂര്‍ മേഖലയില്‍ നാട്ടുകാര്‍ ആശങ്കയില്‍. ആയിരക്കണക്കിന് തൊഴിലാളികള്‍ തമ്പടിച്ചിരിക്കുന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. ഇവരില്‍നിന്ന് കൊതുക്, പ്രാണി എന്നിവ വഴി മന്ത്, മലേറിയ തുടങ്ങിയ രോഗങ്ങള്‍ പകരാനിടയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ മുന്നറിയിപ്പ്. കുറ്റിക്കാട്ടൂരിലെ തമിഴ് തൊഴിലാളികള്‍ കോളനിയായി താമസിക്കുന്ന ഇടങ്ങള്‍ക്കു പുറമേ മഹാരാഷ്ട്ര ,ആസാം, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ശുചിത്തം കുറഞ്ഞ എരിയകളിലാണ് താമസിക്കുന്നത് .ഇതില്‍ പലയിടങ്ങളിലും സനിറ്റെഷന് സൗകര്യം .തീരെ കുറവാണ് .തൊഴിലാളികള്‍ മാലിന്യപ്പൊതികള്‍ റോഡരികില്‍ ഉപേക്ഷിക്കുന്നതായും പരാതിയുണ്ട്. മിക്ക കേന്ദ്രങ്ങളിലും മതിയായ മാലിന്യ സംസ്കരണ സൗകര്യങ്ങളോ സാനിറ്റേഷന്‍ സൗകര്യങ്ങളോ ഇല്ലാതെയാണ് തൊഴിലാളികള്‍ താമസിക്കുന്നത്. രോഗം വന്നാല്‍, ഇവര്‍ ഡോക്ടര്‍മാരെ കാണിക്കുന്നില്ല. മെഡിക്കല്‍ ഷോപ്പുകളില്‍ വിവരം പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന രീതിയാണിവര്‍ക്ക്. അന്യ സംസ്ഥാന തൊഴിലാളികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇതില്‍ എട്ടു പേര്‍ക്ക് മന്ത് രോഗം കണ്ടെത്തിയിരുന്നു .ആനകുഴിക്കര ,എ .ഡബ്ലിയു .എച് റോഡ് .പടിഞ്ഞാറെ ബസ്ടോപ്പ് , ആനശേരി ,തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ ഏറെയും താമസിക്കുന്നത് .ഇത്തരം കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ അധികവും മാമ്പുഴയിലെക്കണ് തള്ളുന്നത് .ഇത് പരിസ്ഥിതിക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment