കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Wednesday, 27 February 2013
ഇരു വൃ ക്കകളും തകരാറിലായ അരീക്കല്‍ നിസാര്‍ സഹായം തേടുന്നു
കുറ്റിക്കാട്ടൂര്‍ ;വൃ ക്കകളുടെ പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്ന യുവാവ് പ്രതീക്ഷയുടെ കാത്തിരിപ്പില്‍ .ഇരു വൃ ക്കകളും ചുരുങ്ങി
ജീവന് മല്ലിടുന്ന കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിലെ അരീക്കല്‍ താഴം
ബാപ്പുങ്ങര മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നിസാറാണ് (30) ചികിത്സക്ക് സഹായം
തേടുന്നത് .ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിനു ഒരു വര്ഷം മുന്‍പാണ് രോഗം കണ്ടു
തുടങ്ങിയത് .ഇപ്പോള്‍ രണ്ടു വൃ ക്കകളും ചുരുങ്ങി പ്രവര്‍ത്തനം നിലച്ചു
കൊണ്ടിരിക്കയാണ് .അടിയന്തി രമായി ഒരു വൃ ക്ക
മാറ്റി വെച്ചില്ലങ്കില്‍ ജീവനെ ബാധി ക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത് .ഭാര്യയും ഒരു വയസ്സായ മകളു മുള്ള കുടുമ്പം ഇതിനുള്ള ചികിത്സക്ക് തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് .15 ലക്ഷം രൂപ അടിയന്തിരമായും വേണം .
കുടുമ്പം
പരമാവതി ശ്രമങ്ങള്‍ നടത്തിയുട്ടും വിജയത്തിലെത്തിയിട്ടില്ല .ഇപ്പോള്‍
നിസാറിനെ ഹൈദ്ര ബാദിലെ ആശുപത്രിയില്‍ അട്മിറ്റു
ചെയ്തിരിക്കയാണ്.നാട്ടിലും മറു നാട്ടിലുമുള്ള നന്മ ബാക്കി വെച്ച വരിലാണ്
ഇനി പ്രതീക്ഷ .നമ്മുടെ ചിലവിന്റെ ഒരു വിഹിതം ഒരു ജീവന് നാം നല്കിയാന്‍ ദൈവം
ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാം പണം അയക്കേണ്ട വിലാസം :
അബ്ദുല്‍ നിസാര്‍ ,.അക്കൌണ്ട് നമ്പര്‍ 14130100031011,ഫെഡറല്‍ബാങ്ക് ,മാവൂര്‍ റോഡ് ,mobile:9645006050
Friday, 22 February 2013
കുടുംബ ശ്രീ 'ക്ക് സര്‍ക്കാര്‍ വക പലിശ കെണി
കുറ്റിക്കാട്ടൂര്‍ :വീട് വെക്കാനും .സ്വയം സംരംഭം തുടങ്ങാനും കുടുമ്പ ശ്രീ അംഗം ങള്‍ ക്ക് സര്‍ക്കാര്‍ നല്‍കുന്നവാ യ്പ്പക്ക് വന്‍ പലിശ .കുടും മ്പി നികളെ പലിശ കെണിയില്‍ അകപെടുത്താനുള്ള ഈ വാ യ്പക്കെതിരെ പ്രതി ഷേധം വ്യാപകം .ഓരോ കുടുംബ ശ്രീ കൂട്ടായ്മക്കും അതിലെ ഒരന്ഗത്തിന് ഒരു ലക്ഷം രൂപ മൂന്ന് വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ നല്‍കുന്നത് .
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ഇവര്‍ തിരിച്ചടക്കണം .പലിശയായി ലഭിക്കുന്ന തുക കുടുംബ ശ്രീയിലെ മറ്റു അംഗം ങള്‍ ക്ക് വീതിച്ചു നല്‍കും എന്ന് പറയപ്പെടുന്നു .ഇതിനു എല്ലാ മെമ്പര്‍മാരും ലോണ്‍ എടുക്കുന്ന ആള്‍ക്ക് ജാമ്യം നില്‍ക്കണം
ഇവര്‍ അടവില്‍ വീഴ്ച വരുത്തിയാല്‍ ഭാര വഹികള്‍ തുക അടക്കണം .മാത്രമല്ല അത്യാവശ്യത്തിനു കടം എടുത്തവരുടെ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂട്ടായ്മയിലെ മറ്റു അംഗം ങള്‍ ക്ക് നല്‍കുന്നതിന്റെ ധാര്‍മികതയും ചോദ്യം ചെയ്യപെടുകയാണ് .പുരുഷന്മാര്‍ പലിശ കെണിയില്‍ കുടുങ്ങി കുടുമ്പം തകരും മ്പോഴാണ് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാത്ത സ്ത്രീകളെയും കടക്കെ ണി യില്‍ കുടുക്കാനുള്ള നീക്കം. സര്‍ക്കാര്‍ പലിശ രഹിത വായ്പ്പ നല്‍കി സ്ത്രീ കൂട്ടായ്മക്ക് കരുത്തു പകരാന്‍ തയ്യാറാവുകയാണ് വേണ്ടത് .
Thursday, 21 February 2013
വീട് വെക്കാന്‍ ധന സഹായം
കുറ്റിക്കാട്ടൂര്‍ :രണ്ടോ മൂന്നോ സെന്‍റ് സ്ഥലമുള്ളവര്‍ക്ക് ഗൃഹ ശ്രീ പദ്ധതി പ്രകാരം ഓരോ വീടിനും മൂന്നു ലക്ഷം രൂപ ധന സഹായം നല്‍കുമെന്ന് ഹൗസിംഗ് ബോര്‍ഡ് അറിയിച്ചു .സര്‍ക്കാര്‍ സബ് സിഡി യായി രണ്ടു ലക്ഷം രൂപയും സന്നദ്ധ സംഘടന വിഹിതമായി ഒരു ലക്ഷം രൂപയുമാണ് നല്‍കുന്നത് .ഗുണ ഭോ ക്താവിന്റെ വിഹിതമായി ഒരു ലക്ഷം രൂപ ബോര്‍ഡില്‍ അടക്കണം .ഈ പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകളും ഉദാര മതികളും സമ്മതം അറിയിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 28 ,അപേക്ഷ അയക്കേണ്ട വിലാസം ,സെക്രടറി ,ഭാവന നിര്‍മാണ ബോര്‍ഡ്,ശാന്തി നഗര്‍ ,തിരു വനന്ത പുരം .695001,ഫോണ്‍ ;0471-233001
Wednesday, 20 February 2013
പൊതാത്ത് സീതി നിര്യാതനായി
കുറ്റിക്കാട്ടൂര്‍ :പൊതാത്ത് സീതി (67) നിര്യാതനായി .ഭാര്യ :ആയിഷബി ,മക്കള്‍ :അബ്ദു സലാം ,ആബിദ് ,റഷീദ ,റസീന ,റഫീന . മയ്യത്ത് നമസ്കാരം ബുധനാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കണി യാത്തു പള്ളിയില്‍ .
Monday, 18 February 2013
മത പ്രസംഗം 'കച്ചവടം ' വീണ്ടും അരങ്ങു വാഴുന്നു
കുറ്റിക്കാട്ടൂര്‍ :മത പ്രസംഗം പ്രബോധന ദൌത്യമായി കണ്ടിരുന്ന സമൂഹത്തില്‍ വന്‍ വില കൊടുത്തു പുതിയ അവതാരങ്ങളെ' കൊണ്ട് വന്നു ജനങ്ങളെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു .മത പ്രസംഗ വേദിയില്‍ പ്രത്യേക രീതിയില്‍ ശൈലി സീകരിച്ചു രംഗത്ത് വന്ന ചില പണ്ടിതന്മാരാന് സംഘാടകരില്‍ നിന്നും മണിക്കൂറിനു വന്‍ തുക വാങ്ങി ദീന്‍ ' പറയുന്നത് .അല്പം പൊതു ബോധവും ഭൗതിക വിവരവും ഉള്ള ഇവര്‍ പാരമ്പര്യ പണ്ഡിതന്മാരുടെ ശൈലി സീകരിക്കാത്തത് കൊണ്ട് ഇവരുടെ സദസ്സില്‍ കേള്‍വിക്കാരായി എത്തുന്നവര്‍ക്ക് ഒരു പുതുമ തോന്നുന്നു എന്നതിനെ സംഘാടകരും മുതലെടുക്കുകയാണ് ..കുറച്ചു കാലം മുന്പ് തിരുവിതാം കൂറില്‍ നിന്നും വന്ന ഒരു മൌലവിക്കു മലബാറില്‍ സ്റ്റേജ് നല്‍കിയവര്‍ വിശറിയും ,എ സി മുറിയും സ്പെഷല്‍ ഫുഡും നല്‍കിയാണ് ജനങ്ങളുടെ കീശയില്‍ കയ്യിട്ടത് .ഇടക്കാലത്ത് ഇത്തരം വേദികളില്‍ ഇക്കൂട്ടര്‍ക്ക് സ്ഥാനം ലഭിച്ചിരുന്നില്ല .ഇതിനു കാരണം ദീന്‍ കച്ചവടം ചെയ്യാനുള്ള തല്ലെന്നു ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിളിച്ചു പറഞ്ഞപ്പോള്‍ കച്ചവടക്കാര്‍ രംഗം വിട്ടിരുന്നു .പക്ഷെ ഇപ്പോള്‍ തെക്ക് നിന്നും വന്ന ചില ബാഖവിമാര്‍ ,ഇപ്പോള്‍ 25000 രൂപ മുതല്‍ മൂന്ന് മണിക്കൂര്‍ പ്രസംഗത്തിനു പ്രതിഫലം വാങ്ങി യാണ് ദീന്‍ പറയുന്നത് .സംഘാടകര്‍ ഇത്തരം ആളുകള്‍ക്ക് വേദി നല്‍കുന്നത് ധനംശേഖരിക്കാനാണ് .കുറ്റിക്കാട്ടൂരിലെ ഒരു പ്രമുഖ അറബി കോളേജിലെ ദശ ദിന പ്രഭാ ഷണ ത്തിനു വന്നവര്‍ പറഞ്ഞ ദീനിന് ഇത്ര വലിയ വില നല്കിയു ള്ള താണെ ന്നത് ജന സംസാരമായപ്പോഴാണ് പഴയ 'ചൂഷണം 'പുതിയ രീതിയല്‍ അവതരിക്കുന്നത് നാട്ടുകാര്‍ അറിയുന്നത് .പ്രവാചകന്റെ ജീവിതവും സന്ദേശവും മാതൃ കയക്കെണ്ടാവര്‍ പൊതു സമൂഹത്തില്‍ ഈ രീതിയില്‍ കെട്ടി എഴുന്നള്ളുന്നത് ഇസ്ലാമിനെ തെറ്റി ദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് പൊതു സമൂഹത്തിന്റെ ആശങ്ക
ഇതിനിടയില്‍ ചൈനീസ് ഫുഡ് വേണ്ടവരും ഉണ്ടെന്നു പറയപ്പെടുന്നു .ഏതായാലും സമൂഹത്തില്‍ ദീനിന്റെ പ്രായോഗിക രൂപം കാണാന്‍ ഇവര്‍ക്ക് തല്പര്യമില്ലന്നെതിന്റെ തെളിവാണ് ഇവരുടെ ഇത്തരം കാര്യത്തിലുള്ള വില പറഞ്ഞുള്ള മത പ്രസംഗം.എല്ലാ മനുഷ്യര്‍ക്കും വേണ്ടി അള്ളാഹു നല്‍കിയ ദര്‍ശനത്തെ ഒരു കൂട്ടര്‍ സ്വന്തമാക്കുമ്പോളള്‍ ബഹുസര സമൂഹം എന്ത് കരുതുന്നു എന്നത് ഇവര്‍ക്ക് പ്രശ്നമല്ല .ഇത് തന്നെയാണ് ഇസ്ലാമിന്റെ പ്രശ്നവും.
ഒച്ചിന്റെ വേഗതയില്‍ കലുങ്ക് നിര്‍മാണം ; റോഡില്‍ ഒരു മരണം കൂടി
കുറ്റിക്കാട്ടൂര്‍: ഒച്ചിന്‍െറ വേഗതയില്‍ നടക്കുന്ന കലുങ്ക് നിര്‍മാണം
മേഖലയില്‍ അപകടം കൂട്ടുന്നു. അപകടങ്ങളും മരണങ്ങളും പെരുകിയിട്ടും
നടപടിയെടുക്കാന്‍ അധികൃതരാരും തയാറായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഏഴോടെ
റഹ്മാനിയ വികലാംഗ വിദ്യാലയത്തിനടുത്ത ഇറക്കത്തിലെ കലുങ്ക്
നിര്‍മാണത്തിനടുത്തുവെച്ചാണ് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ച്
മത്സ്യക്കച്ചവടക്കാരന്‍ പൂവാട്ടുപറമ്പ് പുതിയോട്ടില്‍ ബീരാന്‍ എന്ന യുവാവ്
മരിച്ചത്.
ഒരു മാസമായി റോഡിന്‍െറ പാതിഭാഗത്ത് വന്‍ കിടങ്ങ് കീറി പൈപ്പിന്‍െറയും മറ്റും പ്രവൃത്തി നടന്നു വരുന്നുണ്ട്. റോഡിന് വീതിയില്ലായ്മയും ഇറക്കവും വളവും അപകട സാധ്യതക്ക് ആക്കം കൂട്ടുന്നു. ഇവിടെ നിരവധി തവണ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് മുതല്‍ പെരുവയല്‍ വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാവാതെ ചെറിയ വരമ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ വാഹനയാത്ര ദുസ്സഹമായിട്ടുണ്ട്.
ഒരു മാസമായി റോഡിന്‍െറ പാതിഭാഗത്ത് വന്‍ കിടങ്ങ് കീറി പൈപ്പിന്‍െറയും മറ്റും പ്രവൃത്തി നടന്നു വരുന്നുണ്ട്. റോഡിന് വീതിയില്ലായ്മയും ഇറക്കവും വളവും അപകട സാധ്യതക്ക് ആക്കം കൂട്ടുന്നു. ഇവിടെ നിരവധി തവണ ഇരുചക്ര, മുച്ചക്ര വാഹനങ്ങളും അപകടത്തില്‍പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജ് മുതല്‍ പെരുവയല്‍ വരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയാവാതെ ചെറിയ വരമ്പുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ വാഹനയാത്ര ദുസ്സഹമായിട്ടുണ്ട്.
വെള്ളിപറമ്പിലെ മീഡിയവണ്‍ സ്റ്റുഡിയോക്കു മുന്നിലും ആറേരണ്ടിലുള്ള
കലുങ്ക് നിര്‍മാണങ്ങള്‍ക്കടുത്തുവെച്ചും കഴിഞ്ഞ ദിവസങ്ങളില്‍ അപകടവും
തുടര്‍ന്ന് ഗതാഗത സ്തംഭനവും ഉണ്ടായി. റോഡ് നിര്‍മാണത്തിലെ അഴിമതിയും ചില
ഭാഗങ്ങളില്‍ പ്രവൃത്തിയിലുള്ള വന്‍ അപാകതകളും ചൂണ്ടിക്കാട്ടി നാട്ടുകാര്‍
പ്രതിഷേധ രംഗത്തുണ്ടെങ്കിലും അധികൃതര്‍ കണ്ണടച്ച മട്ടാണ്.
Wednesday, 13 February 2013
വെല്‍ഫയര്‍ പാര്‍ട്ടി സമ്മേളനം മാറ്റി വെച്ചു
കുറ്റിക്കാട്ടൂര്‍ : ഇന്ന് നടത്താനിരുന്ന വെല്‍ഫയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മറ്റി പ്രഖ്യാപനം മാറ്റി വെച്ചതായി ഭാര വാഹികള്‍ അറിയിച്ചു .പരിപാടി അടുത്ത ദിവസം തീരുമാനിക്കും .
Tuesday, 12 February 2013
നാടിന് മാതൃകയാകാന്‍ പെരുവയലില്‍ പട്ടികജാതി സമഗ്ര വികസനപദ്ധതി
![]() |
| പട്ടിക ജാതി വികസന ത്തിനു വേണ്ടിയുള്ള ഭൂമി |
പെരുവയല്‍ പഞ്ചായത്തിലെ 10ാംവാര്‍ഡില്‍പെട്ട കൊടശ്ശേരിതാഴത്താണ് പട്ടികജാതി വിഭാഗങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് മാതൃകാപദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ഒന്നര ഏക്കര്‍ സ്ഥലത്ത് വീടുവെക്കാന്‍പോലും പറ്റാത്ത 22 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കെട്ടിട സമുച്ചയവും വീടിന് അപേക്ഷിച്ച ഏഴ് കുടുംബത്തിന് മൂന്നര സെന്‍റ് സ്ഥലവും നല്‍കും. ഇതിനോട് ചേര്‍ന്ന രണ്ട് ഏക്കര്‍ സ്ഥലത്ത് ചെറുകിട തൊഴില്‍ശാലകളും കുടിവെള്ളപദ്ധതി, അങ്കണവാടി, സാംസ്കാരികനിലയം എന്നിവയും നിര്‍മിക്കും. കൂടാതെ കൊടശ്ശേരിതാഴത്തെ പുഞ്ചപ്പാടത്ത് ഒരേക്കറോളം വയലും ഇവര്‍ക്ക് കൃഷിചെയ്യാന്‍ പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.
ഏഴുപത്തൊന്നര ലക്ഷം രൂപയാണ് 22 കുടുംബങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയം പണിയുന്നതിന് കണക്കാക്കുന്നത്. 20 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഇതിലേക്കായി വിഭാവനം ചെയ്തത്. പദ്ധതിയുടെ നടത്തിപ്പിനായി ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍െറയും സാമ്പത്തികസഹായവും തേടും.
സംസ്ഥാനത്തിനുതന്നെ മാതൃകയായ ഈ പദ്ധതി ഒരുവര്‍ഷത്തിനുള്ളില്‍തന്നെ പ്രാവര്‍ത്തികമാക്കാനുള്ള രൂപരേഖ പഞ്ചായത്ത് നേരത്തേതന്നെ തയാറാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്നതടക്കമുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് മാസങ്ങള്‍ക്കകംതന്നെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
Monday, 11 February 2013
നേരും നന്മയും മിഴി തുറക്കുന്നത് കാണാന്‍ നാട്ടുകാരുടെ പ്രതിനിധികളും
| ഉത്ഘാടന പരിപാടി കാണാനെത്തിയ ജനം |
നേരിന്റെയും നന്മയുടെയും മിഴി തുറക്കുന്നത് കാണാന്‍ മീഡിയ വണ്‍ ചാനലിന്റെ ആസ്ഥാനമായ പെരുവയല്‍ പഞ്ചായത്തില്‍ നിന്നും ജനപ്രതിനിധികളും നാട്ടുകാരും ഉത്ഘാടന നഗരിയിലേക്ക് ഒഴുകിയെത്തി .വെള്ളിപറ മ്പ് ,കുറ്റിക്കാട്ടൂര്‍ ,പെരുവയല്‍ ,പുവ്വാട്ട് പറമ്പ .എന്നിവിടെങ്ങളിലെ
ജനങ്ങള്‍ തങ്ങളുടെ നാട്ടിലെ ആസ്ഥാനമായി വന്ന ഈ ചാനലിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു .പെരുവയല്‍ പഞ്ചായത്ത് പ്രസി ഡന്റ്റ് പി അസ്മാബി ,വൈസ് :പ്രസി ഡ ന്റ്റ് :സദാശിവന്‍ .വാര്‍ഡ് മെമ്പര്‍ അനീഷ് പലാട്ട് ,മാമു .കെ തുടങ്ങിയവര്‍ പരിപാടിക്ക് എത്തി ചെര്ന്നവരില്‍ പ്രമുഖരാണ് .ആദ്യ ദിവസം തന്നെ അവതരണം മികച്ചതായെന്നു ഇവര്‍ അഭി പ്രയപെട്ടു .ആറ് വാര്‍ത്താ ചാനലുകള്‍ നമുക്കിടയിലുണ്ട്. അതിലേക്ക് എഴാമാനായാണ് മീഡിയ വണ്‍ കടന്നു വരുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ഉദ്ഘാടന പരിപാടി എന്തുകൊണ്ടും പ്രൌഡ ഗംഭീരമായിരുന്നു . തികച്ചും പ്രൊഫഷണലായി അതവര്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു.എന്നാണ് ഇവര്‍ അഭിപ്രായപെട്ടത് . ഉദ്ഘാടന പരിപാടിക്ക് ശേഷം ആദ്യമായെത്തിയ വാര്‍ത്താ പരിപാടിയാണ്. രാത്രി ഒമ്പത് മണിയുടെ വാര്‍ത്ത. ന്യൂസ് വണ്‍ സ്പെഷ്യല്‍ എഡിഷന്‍ എന്നാണ് അവര്‍ അതിനു നല്‍കിയിരിക്കുന്ന പേര്.ഇന്നലത്തെ ഒമ്പത് മണിയുടെ വാര്‍ത്തകളില്‍ തുടക്കക്കാരായ മീഡിയ വണ്ണാണ് കൂടുതല്‍ സ്കോര്‍ ചെയ്തത് .മീഡിയ വണ്‍ ചര്‍ച്ച ചെയ്തത് അഫ്സല്‍ ഗുരുവിന്റെ വധശിക്ഷയെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും കേന്ദ്രത്തിലും കാശ്മീരിലും ആ സംഭവം ഉയര്‍ത്തിയ പ്രതികരണങ്ങളുമാണ്. ഫെബ്രുവരി പത്തു മുതല്‍ മലയാള ടി വി പഴയത് പോലെയാവില്ല എന്ന പരസ്യം തീര്‍ത്തും അന്വര്‍ത്ഥമാക്കുന്ന ഒരു ചര്‍ച്ചയും ഏറെ പുതുമയുള്ള ഒരവതരണവും.പക്ഷെ ചില കേബിള്‍ ഓപ റെ റ്റ ര്‍ മാര് ഇത് നല്‍ കാത്തത് വന്‍ രോഷ തിനിടയാക്കിയിട്ടുണ്ട് .
Sunday, 10 February 2013
എസ് .എസ് .എഫ് മീലാദ് സമ്മേളനം .
കുറ്റിക്കാട്ടൂര്‍ :എസ് .എസ് .എഫ് കുന്ന മംഗലം സെക്ടര്‍ മീലാദ് സമ്മേളനം കുറ്റി ക്കാട്ടൂരില്‍
മര്‍കസ് വൈസ് പ്രസി ഡ ന്റ്റ് ഹുസൈന്‍ സഖാഫി ഉത് ഘാടനം ചെയ്തു .പ്രവാചകന്‍ എല്ലാ കാലത്തേക്കും ജനങ്ങള്‍ക്ക് വേണ്ടി നിയോഗിതനാണെന്ന് അദ്ദേഹം പറഞ്ഞു .രഹ്മതുള്ള,സഖാഫി ,അലവി സഖാഫി എന്നിവര്‍ പ്രസംഗിച്ചു .
മര്‍കസ് വൈസ് പ്രസി ഡ ന്റ്റ് ഹുസൈന്‍ സഖാഫി ഉത് ഘാടനം ചെയ്തു .പ്രവാചകന്‍ എല്ലാ കാലത്തേക്കും ജനങ്ങള്‍ക്ക് വേണ്ടി നിയോഗിതനാണെന്ന് അദ്ദേഹം പറഞ്ഞു .രഹ്മതുള്ള,സഖാഫി ,അലവി സഖാഫി എന്നിവര്‍ പ്രസംഗിച്ചു .
Friday, 8 February 2013
യമാനിയ ദശ ദിന പ്രഭാഷണം ഹൈദരലി തങ്ങള്‍ ഉത് ഘാടനം ചെയ്യും.
കുറ്റിക്കാട്ടൂര്‍ : യമാനിയ കോളേജില്‍ പത്തു ദിവസം പ്രഗത്ഭര്‍ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പര പാണക്കാട് ഹൈദരലി തങ്ങള്‍ ഉത്ഘാടനം നിര്‍വഹിക്കുമെന്ന് ബന്ധ പെട്ടവര്‍ അറിയിച്ചു .ഫെബ്രുവരി 11 മുതല്‍ 20 വരെ നടക്കുന്ന പരിപാടിയില്‍ മുസ്തഫ ഹുദവി ആക്കോട് ,അഹമ്മദ് കബീര്ബാഖവി ,ഡോക്ടര്‍ ബഷീര്‍ ഫൈസി ,തുടങ്ങിയവര്‍ സംബന്ദിക്കും .വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍ ,സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും .
Tuesday, 5 February 2013
വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപനം പ്രേമ പിഷാരടി ഉത്ഘാടനം ചെയ്യും
കുറ്റിക്കാട്ടൂര്‍ :വെല്‍ഫെയര്‍ പാര്‍ടി പെരുവയല്‍ പഞ്ചായത്ത് പ്രഖ്യാപനം കുറ്റിക്കാ ട്ടൂരില്‍ ഫെബ്രുവരി 13 നു സംസ്ഥാന വൈസ് പ്രസിഡന്റ്റ് പ്രേമ പിഷാരടി നിര്‍വഹിക്കുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു .
കോഴിക്കോട് ജില്ല പ്രസിഡന്റ്റ് പി സി ഭാസ്കരന്‍ ,സെക്രടറി പി കെ അബ്ദുറഹ്മാന്‍ .ജില്ല വൈസ് പ്രസിഡന്റ്റ് ജോന്സന്‍ നെല്ലിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ്റ് സുദേശന്‍ പറ കോളില്‍ എന്നിവര്‍ സംസാരിക്കും .പാര്‍ട്ടിയുടെ നയവും നിലപാടും പൊതു ജനങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുകയും പുതിയ രാഷ്ട്രീയ അവബോധം വലര്‌ത്തു കയുമാണ് പരിപാടിയുടെ ലക്‌ഷ്യം .
നേരും നന്മയുമായി മീഡിയവന്‍ മലയാളി പ്രേക്ഷകരിലേക്ക്
കുറ്റിക്കാട്ടൂര്‍ :ഫെബ്രുവരി 10 നു ലോക മലയാളിക്ക് സമര്‍പ്പിക്കുന്ന മീഡിയവന്‍ ആസ്ഥാനത്തിന്റെ അവസാന മിനുക്ക് പണികള്‍ പുരോഗ മിക്കുന്നു .പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തം ചാനല്‍ ആസ്ഥാനം കാണാന്‍ ആളുകള്‍ വെള്ളി പറ മ്പില്‍ എത്തി കൊണ്ടിരിക്കുന്നു . മലയാളിക്ക് പുതിയ ദൃശ്യാനുഭവമൊരുക്കിയെത്തുന്ന ചാനലിന്‍െറ ഉദ്ഘാടനം ഈമാസം 10ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി നിര്‍വഹിക്കും. മാധ്യമത്തിന്‍െറ രജത ജൂബിലി ഉപഹാരമാണ് മീഡിയവണ്‍ ചാനലെന്ന് ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്തക്കും വിനോദത്തിനും തുല്യപ്രാധാന്യം നല്‍കിയുള്ള ചാനലിനും മാധ്യമത്തിന്‍െറ നയനിലപാടുകളായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. വാര്‍ത്തയില്‍ നേരും വിനോദ പരിപാടികളില്‍ നന്മയുമാണ് മീഡിയവണിന്‍െറ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മലയാള ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തമായ ആശയമാണ് മീഡിയവണ്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വാര്‍ത്തയും വിനോദപരിപാടികളും സംപ്രേഷണം ചെയ്യും.വിനോദത്തിനു മാത്രമായി മീഡിയവണ്‍ ലൈഫ്, പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ഗ്ളോബല്‍ എന്നീ ചാനലുകളും ഉടന്‍ തുടങ്ങും. പൊതുജനങ്ങളുടെ ഓഹരികളാണ് ചാനലിന്‍െറ മൂലധനമെന്ന് അദ്ദേഹം വ്യക്തമാക്കി.വാര്‍ത്തകള്‍ ചേരുവയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ മീഡിയവണിനാവുമെന്നും ഒരു സമ്മര്‍ദവും ഇതിന് തടസ്സമാവില്ലെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് പറഞ്ഞു. വിനോദ പരിപാടികളില്‍ മൂല്യത്തിന് പ്രാധാന്യം നല്‍കാനുള്ള പരീക്ഷണമാണ് മീഡിയവണിന്‍െറ ദൗത്യമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ (പ്രോഗ്രാം) ഷിബു ചക്രവര്‍ത്തി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മാവൂര്‍ റോഡില്‍ വെള്ളിപറമ്പിലാണ് അത്യാധുനിക സജ്ജീകരണത്തോടെ മീഡിയവണിന്‍െറ ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ളക്സും ഒരുക്കിയത്.കോഴിക്കോട് സ്വപ്നനഗരിയില്‍ 10ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആസ്ഥാന മന്ദിരത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.വെബ്സൈറ്റ് ലോഞ്ചിങ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം എം.എ. യൂസുഫലിയും മിഡിലീസ്റ്റ് ഓപറേഷന്‍സിന്‍െറ ഉദ്ഘാടനം ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയും നിര്‍വഹിക്കും. സംവിധായകന്‍ രഞ്ജിത്ത് മീഡിയവണ്‍ സിഗ്നേചര്‍ മ്യൂസിക് പ്രകാശനം ചെയ്യും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എളമരം കരീം, പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍, മേയര്‍ എ.കെ. പ്രേമജം, എം. മുകുന്ദന്‍, വി.എം. സുധീരന്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. ആസാദ് മൂപ്പന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ഡോ. ജോസഫ് മാര്‍ തോമസ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ആശംസകള്‍ നേരും.
Friday, 1 February 2013
കളിക്കള മില്ലാത്ത സ്കൂളിന്റെ താരത്തിനു ടെന്നിക്കോയില്‍ സ്വര്‍ണം
കുറ്റിക്കാട്ടൂര്‍ ;കളിക്കള മില്ലാത്ത സ്കൂളിന്റെ താരമായ അനൂജക്ക് ദേശീയ ടെന്നിക്കോയ് മത്സരത്തില്‍ സ്വര്‍ണം . ആന്ത്രയില്‍ നടന്ന ദേശീയ സീനിയര്‍ ടെ ന്നിക്കോയ് മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി അനൂജ നാടിന്‍റെ അഭിമാനമായാത്
നേരത്തെ സബ് ജൂനിയര്‍ ,ജൂനിയര്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു .കുറ്റിക്കാട്ടൂര്‍ ഗവ ;ഹൈ സ്കൂളില്‍ എസ് എസ എല്‍ സി ക്ക് പഠിക്കുന്ന തനൂജ മോഡല്‍ സ്കൂള്‍ അധ്യാപകന്‍ കോയ മാസ്റ്റ റുടെയും പറയഞ്ചേരി ബോയ്സ് സ്കൂള്‍ കായിക അദ്ധ്യാപിക സബിറ യുടെയും മകളാണ് .
നേരത്തെ സബ് ജൂനിയര്‍ ,ജൂനിയര്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു .കുറ്റിക്കാട്ടൂര്‍ ഗവ ;ഹൈ സ്കൂളില്‍ എസ് എസ എല്‍ സി ക്ക് പഠിക്കുന്ന തനൂജ മോഡല്‍ സ്കൂള്‍ അധ്യാപകന്‍ കോയ മാസ്റ്റ റുടെയും പറയഞ്ചേരി ബോയ്സ് സ്കൂള്‍ കായിക അദ്ധ്യാപിക സബിറ യുടെയും മകളാണ് .
പൊടി ശല്യം നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
കുറ്റിക്കാട്ടൂര്‍ ;നവീകരണം നീണ്ട പ്പോള്‍ നാട്ടുകാര്‍ റോഡിലെ പൊടിയില്‍ മൂടി .പൊറൂ തി മുട്ടിയപ്പോള്‍ അവര്‍ റോഡ്‌ഉപരോധിച്ചു
.പെരു മണ്ണ -കോട്ടായി താഴം വരെ പൊളിച്ചിട്ട റോഡിലെ പണിയാണ് പാതി വഴിയില്‍
ഉപേക്ഷിച്ചത് ..മണ്ണും കല്ലും നിറഞ്ഞ റോഡിലുടെ വാഹനങ്ങള്‍ പോകുമ്പോള്‍
പൊടി ശല്യം നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ഭീഷണി യാവുകയാണ്‌മാങ്കാവ്
കണ്ണി പറമ്പ് റോഡിന്‍റെ ഇടക്കുള്ള ഈ റോഡു പൊളിച്ചിട്ട് മസാങ്ങളായി .മറ്റു
ഭാഗങ്ങളില്‍ ഭാഗിഗമായി പൂര്തീകരിച്ചപ്പോള്‍ ഇവിടെ പാതി വഴിയില്‍ പണി
നിര്‍ത്തിയതാണ് പ്രശ്നത്തിന് കാരണം .രണ്ടര കിലോ മീറ്റര് നീളത്തില്‍
ഈബഗത്തുല്ല നാട്ടുകാരും സ്കൂള്‍ കുട്ടികളും പ്രധിശേതം തുടങ്ങിയിട്ട്
മാസങ്ങളായി .അധികാരികള്‍ കണ്ണ് തുറക്കാത്തത് കൊണ്ടാണ് ഇവര്‍ സമരതിനിരങ്ങിയത്
Subscribe to:
Comments (Atom)































































