“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday 12 February 2013

നാടിന് മാതൃകയാകാന്‍ പെരുവയലില്‍ പട്ടികജാതി സമഗ്ര വികസനപദ്ധതി

പട്ടിക ജാതി വികസന ത്തിനു വേണ്ടിയുള്ള ഭൂമി
കുറ്റിക്കാട്ടൂര്‍ :നാടിന് മാതൃകയാകാന്‍ പെരുവയല്‍ പട്ടികജാതി വിഭാഗത്തിന്‍െറ ഉന്നമനത്തിനുവേണ്ടി സമഗ്ര വികസനപദ്ധതി ആവിഷ്കരിച്ചു. ഭൂരഹിതരായുള്ള പട്ടികജാതി വിഭാഗക്കാര്‍ക്ക് താമസിക്കാന്‍ കെട്ടിട സമുച്ചയവും വീടുവെക്കാന്‍ സ്ഥലവും തൊഴിലിന് ചെറുകിട തൊഴില്‍സംരംഭവും കൃഷിക്ക് വയലുകളും നല്‍കുന്ന പദ്ധതിയാണ് തുടങ്ങുന്നത്.
പെരുവയല്‍ പഞ്ചായത്തിലെ 10ാംവാര്‍ഡില്‍പെട്ട കൊടശ്ശേരിതാഴത്താണ് പട്ടികജാതി വിഭാഗങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് മാതൃകാപദ്ധതിക്ക് സ്ഥലം കണ്ടെത്തിയത്. ഒന്നര ഏക്കര്‍ സ്ഥലത്ത് വീടുവെക്കാന്‍പോലും പറ്റാത്ത 22 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ കെട്ടിട സമുച്ചയവും വീടിന് അപേക്ഷിച്ച ഏഴ് കുടുംബത്തിന് മൂന്നര സെന്‍റ് സ്ഥലവും നല്‍കും. ഇതിനോട് ചേര്‍ന്ന രണ്ട് ഏക്കര്‍ സ്ഥലത്ത് ചെറുകിട തൊഴില്‍ശാലകളും കുടിവെള്ളപദ്ധതി, അങ്കണവാടി, സാംസ്കാരികനിലയം എന്നിവയും നിര്‍മിക്കും. കൂടാതെ കൊടശ്ശേരിതാഴത്തെ പുഞ്ചപ്പാടത്ത് ഒരേക്കറോളം വയലും ഇവര്‍ക്ക് കൃഷിചെയ്യാന്‍ പഞ്ചായത്ത് വാങ്ങിയിട്ടുണ്ട്.
ഏഴുപത്തൊന്നര ലക്ഷം രൂപയാണ് 22 കുടുംബങ്ങള്‍ക്കുള്ള കെട്ടിടസമുച്ചയം പണിയുന്നതിന് കണക്കാക്കുന്നത്. 20 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് ഇതിലേക്കായി വിഭാവനം ചെയ്തത്. പദ്ധതിയുടെ നടത്തിപ്പിനായി ത്രിതല പഞ്ചായത്തുകളുടെയും സംസ്ഥാന പട്ടികജാതി വികസന കോര്‍പറേഷന്‍െറയും സാമ്പത്തികസഹായവും തേടും.
സംസ്ഥാനത്തിനുതന്നെ മാതൃകയായ ഈ പദ്ധതി ഒരുവര്‍ഷത്തിനുള്ളില്‍തന്നെ പ്രാവര്‍ത്തികമാക്കാനുള്ള രൂപരേഖ പഞ്ചായത്ത് നേരത്തേതന്നെ തയാറാക്കിയിട്ടുണ്ട്.
ഇപ്പോള്‍ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലം നിരപ്പാക്കുന്നതടക്കമുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. ഫണ്ട് ലഭ്യമാകുന്ന മുറക്ക് മാസങ്ങള്‍ക്കകംതന്നെ തുടര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More