“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Tuesday, 5 February 2013

നേരും നന്മയുമായി മീഡിയവന്‍ മലയാളി പ്രേക്ഷകരിലേക്ക്

.വെള്ളി പറമ്പില്‍ ഒരുങ്ങുന്ന മീഡിയ വന്‍  ആസ്ഥാനം 
കുറ്റിക്കാട്ടൂര്‍ :ഫെബ്രുവരി 10 നു ലോക മലയാളിക്ക് സമര്‍പ്പിക്കുന്ന   മീഡിയവന്‍ ആസ്ഥാനത്തിന്റെ അവസാന മിനുക്ക്‌ പണികള്‍ പുരോഗ മിക്കുന്നു .പ്രതീക്ഷയോടെ കാത്തിരുന്ന സ്വന്തം ചാനല്‍  ആസ്ഥാനം കാണാന്‍ ആളുകള്‍ വെള്ളി പറ മ്പില്‍ എത്തി കൊണ്ടിരിക്കുന്നു . മലയാളിക്ക് പുതിയ ദൃശ്യാനുഭവമൊരുക്കിയെത്തുന്ന ചാനലിന്‍െറ ഉദ്ഘാടനം ഈമാസം 10ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി നിര്‍വഹിക്കും. മാധ്യമത്തിന്‍െറ രജത ജൂബിലി ഉപഹാരമാണ് മീഡിയവണ്‍ ചാനലെന്ന് ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 വാര്‍ത്തക്കും വിനോദത്തിനും തുല്യപ്രാധാന്യം നല്‍കിയുള്ള ചാനലിനും മാധ്യമത്തിന്‍െറ നയനിലപാടുകളായിരിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. വാര്‍ത്തയില്‍ നേരും വിനോദ പരിപാടികളില്‍ നന്മയുമാണ് മീഡിയവണിന്‍െറ മുഖമുദ്രയെന്ന് മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. മലയാള ദൃശ്യമാധ്യമ രംഗത്ത് വ്യത്യസ്തമായ ആശയമാണ് മീഡിയവണ്‍ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ വാര്‍ത്തയും വിനോദപരിപാടികളും സംപ്രേഷണം ചെയ്യും.വിനോദത്തിനു മാത്രമായി മീഡിയവണ്‍ ലൈഫ്, പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ഗ്ളോബല്‍ എന്നീ ചാനലുകളും ഉടന്‍ തുടങ്ങും. പൊതുജനങ്ങളുടെ ഓഹരികളാണ് ചാനലിന്‍െറ മൂലധനമെന്ന് അദ്ദേഹം വ്യക്തമാക്കി.വാര്‍ത്തകള്‍ ചേരുവയില്ലാതെ ജനങ്ങളിലെത്തിക്കാന്‍ മീഡിയവണിനാവുമെന്നും ഒരു സമ്മര്‍ദവും ഇതിന് തടസ്സമാവില്ലെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് പറഞ്ഞു. വിനോദ പരിപാടികളില്‍ മൂല്യത്തിന് പ്രാധാന്യം നല്‍കാനുള്ള പരീക്ഷണമാണ് മീഡിയവണിന്‍െറ ദൗത്യമെന്ന് സീനിയര്‍ ജനറല്‍ മാനേജര്‍ (പ്രോഗ്രാം) ഷിബു ചക്രവര്‍ത്തി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മാവൂര്‍ റോഡില്‍ വെള്ളിപറമ്പിലാണ് അത്യാധുനിക സജ്ജീകരണത്തോടെ മീഡിയവണിന്‍െറ ആസ്ഥാന മന്ദിരവും സ്റ്റുഡിയോ കോംപ്ളക്സും ഒരുക്കിയത്.കോഴിക്കോട് സ്വപ്നനഗരിയില്‍ 10ന് വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മാധ്യമം ചെയര്‍മാന്‍ ടി. ആരിഫലി അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. ആസ്ഥാന മന്ദിരത്തിന്‍െറ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ന്യൂസ് സ്റ്റുഡിയോ ഉദ്ഘാടനം വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിക്കും.വെബ്സൈറ്റ് ലോഞ്ചിങ് സാംസ്കാരിക മന്ത്രി കെ.സി. ജോസഫും പ്രോഗ്രാം സ്റ്റുഡിയോ ഉദ്ഘാടനം എം.എ. യൂസുഫലിയും മിഡിലീസ്റ്റ് ഓപറേഷന്‍സിന്‍െറ ഉദ്ഘാടനം ഡോ. ഗള്‍ഫാര്‍ മുഹമ്മദലിയും നിര്‍വഹിക്കും. സംവിധായകന്‍ രഞ്ജിത്ത് മീഡിയവണ്‍ സിഗ്നേചര്‍ മ്യൂസിക് പ്രകാശനം ചെയ്യും.പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, എം.പിമാരായ എം.കെ. രാഘവന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ എളമരം കരീം, പി.ടി.എ റഹീം, എ. പ്രദീപ് കുമാര്‍, മേയര്‍ എ.കെ. പ്രേമജം, എം. മുകുന്ദന്‍, വി.എം. സുധീരന്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. ആസാദ് മൂപ്പന്‍, പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ്, ടി.പി. അബ്ദുല്ലക്കോയ മദനി, ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, ഡോ. ജോസഫ് മാര്‍ തോമസ്, ജില്ലാ കലക്ടര്‍ കെ.വി. മോഹന്‍കുമാര്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവര്‍ ആശംസകള്‍ നേരും.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More