“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 2 July 2014

ബന്ധുക്ക തിരിഞ്ഞു നോക്കാത്ത 89 കാരിക്ക് പുതുജീവന്‍ പകര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പൊലീസും



കുറ്റിക്കാട്ടൂര്‍ :പരിചരിക്കാനാളില്ലാതെ അവശനിലയില്‍ ഉടുതുണിപോലുമില്ലാതെ ബന്ധുവീടിന്‍െറ പരിസരത്ത് കിടന്ന വൃദ്ധക്ക് കൈത്താങ്ങ്. പൊലീസിന്‍െറയും പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇടപെടലില്‍ വൃദ്ധയെ ഹോം ഓഫ് ലൗ സൈന്‍ററിലേക്ക് മാറ്റി. പെരുവയല്‍ കൊടശ്ശേരിതാഴത്ത് കാനങ്ങോട്ട് കുഞ്ഞിപ്പെണ്ണ് (89) ആണ് അവശനിലയില്‍ ബന്ധുവീടിന്‍െറ വെളിയില്‍ കഴിഞ്ഞത്.
വിവാഹം കഴിച്ചിട്ടില്ലാത്ത ഇവര്‍ സ്വന്തം സഹോദരന്‍െറ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍, വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ബാധിച്ച ഇവര്‍ക്ക് ഒരുവിധ പരിചരണവും ലഭിച്ചിരുന്നില്ല. പലപ്പോഴും വീടിനുവെളിയിലായിരുന്നു ഇവരുടെ കിടത്തം. ഭക്ഷണവും പരിചരണവുമില്ലാതെ ഏറെനാളായി തീരെ അവശയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടതോടെ പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെയും ആരോഗ്യപ്രവര്‍ത്തകരെയും വിവരമറിയിക്കുകയായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രസിഡന്‍റും ആരോഗ്യപ്രവര്‍ത്തകരും വീട്ടിലെത്തിയപ്പോള്‍ വീടിനുപുറത്ത് ചാക്കില്‍ വിവസ്ത്രയായി എല്ലുംതോലുമായി നിലയില്‍ കിടക്കുകയായിരുന്നു.
തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇവരെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഭക്ഷണവും നല്‍കി. അതിനുശേഷം മാവൂര്‍ പൊലീസില്‍ വിവരമറിയിച്ചു. മാവൂര്‍ എസ്.ഐ ടി. അശോകന്‍, ഹെല്‍പ്ലൈന്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ എ. ജയശ്രീ, ഇ.ടി. സ്മിത തുടങ്ങിയവര്‍ സ്ഥലത്തെത്തി ബന്ധുക്കളുമായി സംസാരിച്ച് വൃദ്ധയെ കോട്ടൂളിയിലെ ഹോം ഓഫ് ലൗ ഹോമില്‍ എത്തിച്ചു.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബിത തോട്ടോഞ്ചേരി പഞ്ചായത്തംഗം സീമ ഹരീഷ്, ആശാ പ്രവര്‍ത്തകരായ ബിന്ദു പെരുവയല്‍, ഇ.ടി. സ്മിത, കെ. ജലജ, പാലിയേറ്റിവ് വളന്‍റിയര്‍മാരായ എം.ടി. ജോസ്, പി.എസ്. ഹരീഷ്, ജയേഷ് എളവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More