Just in....!!!!!!
Wednesday, 17 September 2014
മില്‍മ പ്ലാന്റില്‍ നിന്ന് മാലിന്യം; വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
![]() |
| മിൽമ ജലം |
കുറ്റിക്കാട്ടൂർ : പെരിങ്ങൊളം മില്‍മയില്‍ നിന്ന് മലിനജലം പുറംതള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മില്‍മയുടെ മലബാര്‍ മേഖലാ കാര്യാലയത്തിലെ ഐസ്‌ക്രീം പ്ലാന്റില്‍നിന്ന് പുറംതള്ളുന്ന മലിനജലമാണ് സമീപത്ത് കെട്ടിനിന്ന് വന്‍ പാരസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.
സമീപപ്രദേശത്ത് മലിനജലം കെട്ടിക്കിടന്ന് കൊതുക് ശല്യംരൂക്ഷമാകുകയും മലിനജലം കിനിഞ്ഞിറങ്ങി കിണര്‍ ഉപയോഗശുന്യമാവുകയും ചെയ്തതായി സമീപവാസികള്‍ പറയുന്നു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചത്. നേതാക്കളായ സി. അബ്ദുറഹ്മാന്‍, ടി.ടി. സുലൈമാന്‍, ഇ.പി. അന്‍വര്‍ സാദത്ത്, അനീസ്, പി.പി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച സമര സംഗമം സംഘടിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment