Just in....!!!!!!
Tuesday, 30 September 2014
ഒമ്പത് വര്‍ഷത്തെ തടവില്‍ നിന്ന് മോചനം; അബ്ദുറഹ്മാന് ഇത് രണ്ടാം ജന്മം
|
| ഇടത്ത് -അബ്ദുറഹ്മാൻ കുടുമ്പത്തോടൊപ്പം |
കുറ്റിക്കാട്ടൂർ : ഇരുളടഞ്ഞ ജയിലറക്കുള്ളിലെ ഒരു ദശാബ്ദത്തോളം നീണ്ട തടവു ജീവിതത്തിന് ശേഷം മോചിതനായി നാട്ടിലേക്കത്തെിയപ്പോള്‍ മാവൂര്‍ പാറമ്മല്‍ പുന്നോത്ത് അബ്ദുറഹ്മാന് അത് രണ്ടാം ജന്മമായി. ചെയ്യാത്ത തെറ്റിന് ഒമ്പത് വര്‍ഷത്തിലധികം നീണ്ട കഠിന തടവാണ് പുരുഷായുസ്സില്‍ ഇയാള്‍ അനുഭവിച്ചത്. എന്നാല്‍, തടവിലെ നീറുന്ന കൊടിയ പീഡനങ്ങള്‍ക്കിടയിലും സഹായിക്കേണ്ടവരൊക്കെ മുഖം തിരിച്ചപ്പോള്‍ പാഴായത് ഇയാളുടെ ജീവിതത്തിന്‍െറ നല്ല കാലം.
2003ലാണ് ഏറെ സ്വപ്നങ്ങളുമായി സൗദിയിലേക്ക് വിമാനം കയറിയത്. മൂന്നു വര്‍ഷത്തോളം പലവിധ ജോലികള്‍ ചെയ്തു. അതിനിടയില്‍ റിയാദിലെ അല്‍സബര്‍ കമ്പനിയില്‍ ജോലി കിട്ടി.
ജോലിയില്‍ ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം ഒരുവിധം തള്ളിനീക്കുന്നതിനിടയിലാണ് അബ്ദുറഹ്മാന്‍െറ ജീവിതത്തിന് ഇരുള്‍പടര്‍ത്തി കമ്പനിയിലെ പാകിസ്താനി ജീവനക്കാരന്‍ മരിച്ചത്. മരണത്തിനുത്തരവാദിയെന്നാരോപിച്ച് അബ്ദുറഹ്മാനെയും ഹൈദരാബാദ് സ്വദേശിയെയുമടക്കം അഞ്ചു പേരെയാണ് പൊലീസ് പിടികൂടിയത്. ആദ്യത്തെ ആറുമാസം പൊലീസ് സ്റ്റേഷനിലെ സെല്ലിലും, പിന്നീട്, മലാസ് ജയിലിലേക്കും മാറ്റി. അതിനിടയില്‍ മോചനത്തിന് വേണ്ടി പലതവണ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. ആദ്യം ഒരാള്‍ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചതല്ലാതെ പിന്നീട് ഒരാളും തിരിഞ്ഞു നോക്കിയില്ലത്രെ. അതിനിടയില്‍ അവിടത്തെ കോടതി പിടിക്കപ്പെട്ടവരാരും കുറ്റവാളികളല്ളെന്ന് കണ്ടത്തെിയെങ്കിലും ഇടപെടേണ്ടവര്‍ സഹായിക്കാത്തതിനാല്‍ മോചനം നീണ്ടു. നിരവധി തവണ മോചനത്തിന് വേണ്ടി പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി തുടങ്ങി എല്ലാവരോടും ബന്ധുക്കളും സുഹൃത്തുക്കളും രേഖാമൂലം സഹായമഭ്യര്‍ഥിച്ചു. എന്നാല്‍, അവരും പ്രശ്നത്തില്‍ ഇടപെട്ടില്ല.
ഇങ്ങനെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാരായ അഫ്സല്‍, മുനീഫ് എന്നീ സുഹൃത്തുക്കള്‍ സഹായവുമായത്തെിയത്.
ഇവരുടെ നിരന്തര ശ്രമഫലമായാണ് ഒമ്പത് വര്‍ഷത്തെ തടവിനു ശേഷം 28ാം തീയതി ഞായറാഴ്ച അബ്ദുറഹ്മാന്‍ ഇരുമ്പഴിക്കുള്ളില്‍നിന്ന് പുറത്തത്തെിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭാര്യ സക്കീന, മക്കളായ ഫാത്തിമ, റജില്‍ബാന്‍, പിതാവ് അബു, മാതാവ് ഫാത്തിമ, പ്രദേശവാസികള്‍ തുടങ്ങി നിരവധി പേരാണ് സ്വീകരിക്കാനത്തെിയത്.
ഇനി ആര്‍ക്കും തന്നെ പോലുള്ള ദുരനുഭവം ഉണ്ടാകരുതെന്നും ഇനിയുള്ള കാലം നാട്ടില്‍തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അബ്ദുറഹ്മാന്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)




















































No comments:
Post a Comment