 |
| മുസ്‌ലിം ലീഗ്കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ ;മുസ്‌ലിം സമുദായത്തിലെ വിവാഹ രംഗത്തെ ആർഭാടവും പൊങ്ങച്ചവും ഒഴിവാക്കാൻ സമുദായ സംഘ ടനകൾ ഒന്നിച്ചിരുന്നു പ്രവർത്തനം ആവിഷ്കരിച്ചു.മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഘടകം പ്രഖ്യാപിച്ച ആർഭാട വിവാഹത്തിനെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി കുന്നമംഗലം മണ്ഡലം കമ്മറ്റി പുവ്വാട്ടു പറമ്പിൽ വിളിച്ചു ചേർത്ത സമുദായ സംഘ ടന പ്രതിനിധികളുടെ യോഗമാണ് ഒറ്റകെട്ടായി ഈ സാമൂഹ്യ തിന്മക്കെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചത് .പ്രമാണിമാരും സമുദായ നേന്ത്ർ ത്വവും മാതൃ കയായാൽ സാധാരണക്കാർ ഇത് പിൻ പറ്റുമെന്നു എല്ലാവരും അഭിപ്രായപെട്ടു .ഇതിനു മഹല്ല് ഒരു പെരുമാറ്റ ചട്ടം ആവിഷ്കരിക്കനമെന്നും നിർദേശിച്ചു . .മുസ്‌ലിം ലീഗ് ജില്ല സെക്രടറി ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു .കുന്നമംഗലം മണ്ഡലം പ്രസിഡ ന്റ്റ് അബൂബകർ മൗലവി അദ്ധ്യകഷനായിരുന്നു .ആർ .വി കുട്ടിഹസ്സൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി .മൂസ സഖാഫി (എസ് വൈ എസ് )റഷീദ് ഒള വണ്ണ (കെ എൻ എം )റഫീഖ് റഹ്മാൻ മൂഴിക്കൽ (ജമാഅത്തെ ഇസ്‌ലാമി )മുസ്തഫ നസ്റി (നദ് വത് )ഇദ് രീസ് (എസ എം എ )ശുകൂർ മാസ്റ്റെർ (മഹല്ല് ഫെഡ് റേഷൻ )സി മരക്കാരുട്ടി ,കെ മൂസ മൗലവി എന്നിവര്‍ സംസാരിച്ചു.കെ പി കോയ .റഹ്മാൻ കുറ്റിക്കാട്ടൂർ ,ടി പി സിദ്ധീഖ് എന്നിവർ സമ്പന്ദിചു .
No comments:
Post a Comment