“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Monday 21 September 2015

കായലം പള്ളിത്താഴത്ത് പള്ളി മുതലാളിമാരുടെ ഊര് വിലക്ക്. .വിലക്കിനെതിരെ റശീദലി ശിഹാബ് തങ്ങള്


കുറ്റിക്കാട്ടൂർ :കായലം പള്ളിത്താഴത്ത്  ഇ ,കെ എ .പി സുന്നികൾ നേന്ത്രത്വം നല്കുന്ന മഹല്ല് കമ്മറ്റി  മുസലിങ്ങളിലെ സുന്നികളല്ലാത്ത മറ്റു സംഘടനകളിൽ പെട്ടവരെ ഊര് വിലക്കിയതായി പരസ്യ പ്രഖ്യാപനം .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി ,തബ് ലീഗ് എന്നീ സംഘടനകളിൽ പെട്ടവരെയാണ് ഊര് വിലക്കി ബഹിഷ്കരണം ഏർപ്പെടുത്തിയതായി അറിയിച്ചുള്ള ഫ്ലെക്സ് ബോർഡുകൾ പ്രദർശിപ്പിച്ചത്. മരണാന്തര ശേഷക്രിയകളിൽ  സഹകരിക്കരുതെന്നും മയ്യത്തിനു മറവുചെയ്യുന്നതിനു ഉപകരണങ്ങൾ ,കട്ടിൽ ,തുടങ്ങിയവ വിലക്കുമെന്നും പ്രഖ്യപനത്തിലുണ്ട് .ഈ കുടുംബങ്ങളുമായി സഹകരിക്കുന്നവരേയും ബഹിഷ്കരിക്കുമെന്നും ഭീഷണി യുണ്ട് .
എന്നാൽ ഇത്തരം അറിയിപ്പുകളൊന്നും .മുജാഹിദ് ,ജമാഅ ത്തെ ഇസ്‌ലാമി പ്രവർത്തകരെ അറിയിച്ചിട്ടില്ലെന്നും പരസ്യമായി അവഹേളിക്കുന്ന രീതിയിൽ ഇത്തരം പ്രഖ്യാപനം നടത്തിയവർക്കെതിരെ വഖഫ്  ബോഡി നെ  സമീപിക്കുമെന്നും 
സ്ഥലത്തെ  ബന്ദ്ധപ്പെട്ട മുജാഹിദ് വൃ ത്തങ്ങൾ പറഞ്ഞു .എന്നാൽ 
ഇത്തരം വിലക്കുകൾക്കെതിരെ  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ രംഗത്ത് വന്നു .ജിദ്ദയിൽ നിന്നും അദ്ദേഹം മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ മഹല്ല് ജമാഅത്തുകളില്‍ നിന്ന് വ്യക്തികളെ ഊരുവിലക്കുകയും പള്ളി ശ്മശാനങ്ങളില്‍ ഇടം നിഷേധിക്കുകയും ചെയ്യുന്ന നടപടിഅംഗീകരിക്കാനാവില്ലെന്നും  ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വഖഫ് ബോര്‍ഡ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്നും . ഒരു വ്യക്തിയെ മഹല്ലില്‍ നിന്നു ഊരുവിലക്കാന്‍ പള്ളിക്കമ്മിറ്റിക്ക് അധികാരമില്ല. ഇത്തരം നടപടി ഒരു നിയമസംവിധാനവും അനുവദിക്കില്ല. ഊരുവിലക്കിയാല്‍ കമ്മിറ്റിക്കെതിരെ ബോര്‍ഡ് തന്നെ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ടു പോകുമെന്നും അടുത്തിടെ എടപ്പാളില്‍ നടന്ന ശ്മശാന വിലക്ക് സംഭവം അനുസ്മരിച്ച് അദ്ദേഹം വ്യക്തമാക്കി. സൗദി രാജാവിന്‍െറ അതിഥിയായി ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. എടപ്പാള്‍ കേസിനു മുമ്പുതന്നെ രണ്ടു മൂന്നു കേസുകളില്‍ വേറെയും വിധി വന്നിരുന്നു. കേരളത്തില്‍തെക്കന്‍ ജില്ലകളിലാണ് ഊരുവിലക്ക് കൂടുതല്‍. എടപ്പാളിനു പിന്നാലെ കൊല്ലത്തും ഖബര്‍സ്ഥാന്‍ വിലക്കിയ സംഭവമുണ്ടായി. നിയമനടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി ഭാരവാഹികളെ തിരുത്തിക്കുകയായിരുന്നു.
വഖഫ് ബോര്‍ഡില്‍ മുസ്ലിം സമുദായത്തിലെ എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യമുണ്ടെന്നും അവിടെ നീതിക്കു മാത്രമേ സ്ഥാനമുള്ളൂവെന്നും തങ്ങള്‍ പറഞ്ഞു. ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ രാഷ്ട്രീയപാര്‍ട്ടിക്കും മതസംഘടനക്കും അതീതനാണ്. നീതിയുടെ പക്ഷത്തുനിന്ന് സത്യസന്ധമായേ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാവൂ. മറ്റു ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കില്ല. അതിന്‍െറ അടിസ്ഥാനത്തിലാണ് എടപ്പാള്‍ വിഷയത്തില്‍ തീരുമാനമുണ്ടായത്. ഒരു മുസ്ലിം മരിച്ചാല്‍ ഖബറടക്കേണ്ടത് സമുദായത്തിന്‍െറ പൊതുബാധ്യതയാണ്. അത് നിറവേറ്റാന്‍ മുസ്ലിംകള്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരണം .
പക്ഷെ ഇത്തരം ബഹിഷ്കരണ നടപടിയെ  പ്രാദേശികമായി ഇ, കെ വിഭാഗം സുന്നികൾ അടങ്ങിയ ലീഗ് നേൻ തൃ ത്വം അനുകൂലിക്കുനതിൽ ലീഗിലെ മുജാഹിദ് പ്രവർത്തകർ 
ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട് .വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് ലീഗ് വിരുദ്ധ വികാരമായി പ്രതിഫലിക്കും 
എ.പി വിഭാഗവും സംയുക്ത മഹല്ലായി പ്രവര്ത്തിക്കുന്ന പള്ളിത്താഴത്തു യാഥാസ്ഥിക നിലപാടുകളുമായി ഈ കക്ഷികൾ
പണ്ട് മുതലേ രംഗത്തുണ്ട് .നേരത്തെ പെരിങ്ങൊളം മഹല്ലിൽ ജമാത്ത്‌ പ്രവർത്തകന്റെ മയ്യത്ത് മറവു ചെയ്യാൻ കട്ടിലും മറ്റു ഉപകരണങ്ങളും നൽകാതെ മഹല്ല് കമ്മറ്റി ബഹിഷ്കരണം നടത്തിയിരുന്നു .ഇവിടെയും ലീഗ്  നേൻ തൃ ത്വത്തിലുള്ള   ഇ, കെ വിഭാഗം സുന്നികൾ തന്നെയായിരുന്നു ഇത്തരം നടപടിക്കു തുനിഞ്ഞത് .ഇത് ലീഗിന്റെ സമുദായ ഐക്യത്തിന്റെ കപട മുഖമാണ് വെളിവാക്കുന്നത് .ഒരു മഹല്ലിൽ വിവിധ സംഘടനകൾക്ക്   പ്രവര്ത്തന സ്വാതന്ത്ര്യം വിലക്കുന്നതിനു തുല്യമാണ് ഇത്തരം ബഹിഷ്കരണം .വഖഫ് ബോഡ് ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നാണ് ചെയർമാന്റെ പ്രസ്താവന വ്യക്തമാക്കുന്നത് .മറ്റു സമുദായ സംഘടനകൾ ഇത്തരം ബഹിഷ്കരണ നടപടിക്കെതിരെ രംഗത്ത് വരാത്തതും ശക്തമായി പ്രതികരിക്കാത്തതുമാണ്  പള്ളി മുതലാളിമാരുടെ ഇത്തരം നടപടിക്കു വളമാകുന്നെത് .

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More