“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Wednesday 9 September 2015

മാമ്പുഴ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുക ;പ്രതിഷേധം ഇരമ്പി.

മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെപെരുവയൽ ഗ്രാമ  മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിക്കുന്നു .  

കുറ്റിക്കാട്ടൂർ : ഒരു ജനതയുടെ ചെറുത്തുനില്‍പിന്‍െറ പ്രതീകമായ മാമ്പുഴയോടുള്ള അധികൃതരുടെ അവഗണനക്കെതിരെ  ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധം ഇരമ്പി .  മൂന്നു വര്‍ഷത്തിലധികമായി മാമ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരന്തര പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ കൈയേറ്റ ഭൂമി അളന്നുതിരിച്ച് അടയാളപ്പെടുത്തിയിട്ടും ഏറ്റെടുക്കാതെ അനങ്ങാപ്പാറനയം സ്വീകരിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ നിലപാടിനെതിരെയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. പെരുവയൽ ഗ്രാമ  മപഞ്ചായത്ത് ഓഫിസിന് മുൻപിൽ നടന്ന പ്രതിഷേധപരിപാടിയുടെ ഉത്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ശോബീന്ദ്രൻനിർവഹിച്ചു .ഒരു പുഴ നിർമിക്കാൻ ഒരു ഭരണ കൂടത്തിനും കഴിയില്ല പക്ഷെ ഇത് സംരക്ഷിക്കാൻ സ്വജന പക്ഷപാതം ഇല്ലാത്ത ഭരണ കൂടത്തിനു കഴിയുമെന്നും  അദ്ദേഹം പറഞ്ഞു .ചടങ്ങിൽ  മാമ്പുഴ സംരക്ഷണ സമിതി പ്രസിഡ ണ്ട് ടി കെ എ അസീസ്‌ അദ്ധ്യക്ഷത വഹിച്ചു . പെരുവയൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും കോണ്ഗ്രസ് പ്രതിനിധിയുമായ കെ സദാശിവൻ ,വാർഡ്‌  അംഗങ്ങളായ കെ ഗണേശൻ (സി പി എം )രാധാകൃഷ്ണൻ (ബി ജെ പി )വെൽഫെയർ പാർടി പഞ്ചായത്ത് സെക്രടറി ടി പി ഷാഹുൽ ഹമീദ് ,ടി പി അബൂബക്കർ (എസ് ,ഡി ,പി ഐ )തുടങ്ങിയവർ സംസാരിച്ചു .കെ പി ആനന്ദൻ സ്വാഗതവും പി കെ സന്തോഷ്‌ നന്ദിയും പറഞ്ഞു .

അരിക് കവര്‍ന്നെടുത്തും മാലിന്യം നിക്ഷേപിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന മാമ്പുഴയെ വീണ്ടെടുക്കാന്‍ 2011ലാണ് മാമ്പുഴ സംരക്ഷണ സമിതി രൂപവത്കരിച്ചത്. കൈയേറ്റ ഭൂമി കണ്ടത്തൊന്‍ 2012 ജനുവരിയില്‍ ജനപ്രതിനിധികളുടെയും കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ സര്‍വേ തുടങ്ങി. പുഴ നിറഞ്ഞൊഴുകിയ മാലിന്യം പലതവണയായി നാട്ടുകാരുടെ നേതൃത്വത്തില്‍ എടുത്തുമാറ്റി. ഇതിനിടെ പലതവണയായി മുടങ്ങിയ സര്‍വേ നാട്ടുകാരുടെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് പൂര്‍ത്തിയാക്കിയത്.
സര്‍വേയില്‍ കൈയേറ്റം കണ്ടത്തെിയ സ്ഥലങ്ങളില്‍ അടയാളമിട്ട് സ്കെച്ച് രേഖപ്പെടുത്തിയിട്ടും ഭൂമി ഏറ്റെടുക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ താല്‍പര്യം കാട്ടിയില്ളെന്ന പരാതി ശക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കലക്ടറും അഡ്വ. പി.ടി.എ. റഹീം എം.എല്‍.എയും പങ്കെടുത്ത യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നതാണ്. എന്നാല്‍, ഒമ്പതു മാസം പിന്നിടുമ്പോഴും ഭൂമി ഏറ്റെടുക്കാന്‍ തുടര്‍നടപടികളൊന്നുമെടുക്കാ
 ത്ത സാഹചര്യത്തിലാണ് പെരുവയൽ ,ഒള വ ണ്ണ .പെരുമണ്ണ   ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ക്കു മുന്നില്‍  പ്രതിഷേധ കൂ ട്ടായ്മനടത്തിയത് .പെരുമണ്ണ   ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്നപ്രതിഷേധ കൂ ട്ടായ്മ  പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീധരനും ഒളവണ്ണഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്പിൽ നടന്ന പരിപാടിയുടെ ഉത്ഘാടനംപുഴ  സംരക്ഷണ സമിതി പ്രസിഡണ്ട് പി എച് താഹയും നിർവഹിച്ചു . 

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More