“All our knowledge has its origins in our perceptions.” വാര്‍ത്തകള്‍ അയക്കുക വാര്‍ത്തകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക rahmanktkr@gmail.com Ph:9645006050

Just in....!!!!!!

Latest News

« »

Saturday 26 September 2015

കായലം മഹല്ലിന്‍െറ വിചിത്രതീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

പള്ളി കമ്മറ്റിക്കാർ ഊര് വിലക്ക് അറിയിച്ചു കൊണ്ട് സ്ഥാപിച്ച ബോർഡ്‌

 കുറ്റിക്കാട്ടൂർ :സുന്നി പ്രസ്ഥാനത്തില്‍പെടാത്ത മുസ്ലിംകള്‍ക്ക് മഹല്ലിലെ പൊതുസൗകര്യങ്ങള്‍ നിഷേധിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യാനുള്ള കായലം മുഹമ്മദിയ്യ ജുമുഅത്ത്പള്ളി പരിപാലനകമ്മിറ്റിയുടെ വിചിത്രതീരുമാനത്തിനെതിരെ വഖഫ് ബോര്‍ഡിനും ന്യൂനപക്ഷ-മനുഷ്യാവകാശ കമീഷനുകള്‍ക്കും സിറ്റി പൊലീസ് കമീഷണര്‍ക്കും നാട്ടുകാര്‍ ഒപ്പിട്ട പരാതി സമര്‍പ്പിച്ചു. എ.പി, ഇ.കെ സുന്നിവിഭാഗങ്ങള്‍ ഭരിക്കുന്ന മഹല്ലില്‍ തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടി. മരണം, വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നതെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
അതിനിടെ മഹല്ല് തീരുമാനത്തിനെതിരെ നാട്ടില്‍ പ്രതിഷേധം ശക്തമായി. വിവാദ തീരുമാനം അറിയിച്ച് ഉപമഹല്ലുകളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ ചിലയിടങ്ങളില്‍ അംഗങ്ങള്‍തന്നെ നീക്കംചെയ്തു. പള്ളിക്ക് സ്ഥലം വഖഫ് ചെയ്ത പള്ളിയാറം കുന്നത്ത് ചേക്കുഹാജിയുടെ പേരമകനും മഹല്ല് കമ്മിറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും പരിസ്ഥിതിപ്രവര്‍ത്തകനുമായ പി.കെ.എം. ചേക്കു വിവാദ തീരുമാനത്തിനെതിരെ രംഗത്തുവന്നു. മഹല്ലിലെ മുസ്ലീംകള്‍ മരിച്ചാല്‍ എല്ലാവിധ സഹായവും മഹല്ല് കമ്മിറ്റി നല്‍കണമെന്നാണ് തന്‍െറ പിതാവ് എഴുതിവെച്ചതെന്നും മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്ന മഹല്ല് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിരോധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹല്ലിന്‍െറ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളാവരുതെന്നും കമ്മിറ്റി അംഗങ്ങളോട് തീരുമാനത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുസ്ലിം ലീഗ് കുന്ദമംഗലം മണ്ഡലം പ്രസിഡന്‍റ് കെ. മൂസമൗലവി പറഞ്ഞു.

No comments:

Post a Comment

Music

Share

Twitter Delicious Facebook Digg Stumbleupon Favorites More