കുറ്റിക്കാട്ടൂരിലേക്ക് സ്വാഗതം
കേരളത്തിലെ ഒരു സുന്ദര ഗ്രാമം ...........കോഴിക്കോട് ജില്ലയിലെ പ്രക്രതി ഭംഗി കൊണ്ട് അനുഗ്രഹീതമായ ഒരു ഭൂപ്രദേശം.. െപരുവയല്‍ പഞ്ചായത്തില്‍ ആണ് കുറ്റിക്കാട്ടൂര്‍ സുന്ദര ഗ്രാമം
വാര്‍ത്തകള്‍ കണ്ണടക്കുന്നില്ല
കുറ്റിക്കാട്ടൂര്‍ ന്യൂസ് ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ www.kutikatoor.co.cc
Just in....!!!!!!
Thursday, 31 March 2016
ആനശ്ശേരി മുഹമ്മദ് കോയ ഹാജി നിര്യാതനായി
കുറ്റിക്കാട്ടൂർ :മലഞ്ചരക്ക് വ്യാപാരിയും ട്രാൻസ്പോർട്ട് ഉടമയുമായിരുന്ന താഴെ ആനശ്ശേരി മുഹമ്മദ് കോയ ഹാജി (86 ) നിര്യാതനായി.ഇന്ന് പുലർച്ചെ യായിരുന്നു മരണം
ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ
മക്കൾ: അബ്ദുള്ള,അബ്ദുറഹ്മാൻ.ഹുസൈൻ. ഫാത്തിമ .
,മരുമക്കൾ :പരേതനായ കോയ മൊയ്ദീൻ , സുബൈദ( പെരുവയൽ)സകീന കീലത്ത്( മുക്കം)സാബിറ (വാഴക്കാട് )
സഹോദരങ്ങൾ :പരേതനായ കുട്ടിഹസ്സൻഹാജി,മൊയ്ദീൻ ഹാജി
ബീകുട്ടി വെള്ളി പറമ്പ ,ആയിഷ വെള്ളക്കാട്ട്
കെ സി അബു അങ്കം കുറിക്കുന്നത് കുന്നമംഗലത്ത് .പി ടി എ റഹീം ,പന്മനാഭൻ എതിരാളികൾ .
![]() |
| മസ്കത്തിൽ അപകടത്തിൽ മരിച്ച കബീറിന്റെ സഹോദരനുമായി കെ. സി. അബു സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ ;കോൺഗ്രസ് ഹൈമാണ്ടുമായി സംസ്ഥാനത്തെ സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്ന കാര്യത്തിൽ ഗ്രൂപ്പുകൾ തമ്മിൽ തല്ലു നടത്തുന്നന്ടെങ്കിലും ഡി സി. സി. പ്രസിഡണ്ട് കെ സി അബുവിന്റെ കാര്യത്തിൽ തീരുമാനമായി .
.കുന്നമംഗലം മണ്ഡലത്തിൽ അബു സ്ഥാനാർഥിയായി
പ്രചരണം തുടങ്ങി. പ്രഖ്യാപനംഉടൻനടക്കുമെന്ന് ഇവർ കുറ്റിക്കാട്ടൂർ ന്യൂസ്നോട്‌പറഞ്ഞു.
![]() |
| പി .ടി .എ . റഹീംകുറ്റിക്കാട്ടൂർ പ്രചരണത്തിൽ |
![]() |
| പത്മനാഭൻ |
കുന്നമംഗലം ബാലുശ്ശെരിക്ക് പകരമായി കോൺ ഗ്രസിന് ലഭിച്ച സീറ്റാണ് .ഈ സീറ്റ് വിട്ടു കൊടുത്തതിൽ യൂത്ത് ലീഗിൽ അമർഷം പുകയുന്നുണ്ട് .ഇപ്പോൾ മണ്ഡലത്തിലെ എം. എൽ . എ പി .ടി .എ . റഹീം നേരെത്തെ ഇവിടെ പ്രചരണം തുടങ്ങിയിരുന്നു .കഴിഞ്ഞ തവണ മത്സരിച്ച എൻ പത്മ നാഭൻ തന്നെയാണ് ഇക്കുറി ബി ..ജെ പി സ്ഥാനാർഥി.
Wednesday, 30 March 2016
കുറ്റിക്കാട്ടൂർ പാലിയേറ്റീവ്കെയർ ശിൽപശാല ഏപ്രിൽ 3 ന്
കുറ്റിക്കാട്ടൂർ:പരിചരണവും താങ്ങും ആവശ്യമുള്ള മനുഷ്യർക്ക് ആത്മ വിശ്വാസവും കരുത്തും നൽകുകയും വേദനിക്കുന്നവർക്ക് ആശ്യാസം പകരുകയും ചെയ്യുന്ന പാലിയേറ്റീവ്കെയർ രംഗത്ത് സന്നദ്ധ സേവകരാവാൻ പരിശീലനം നൽകുന്നു .
ഏപ്രിൽ 3 ന് രാവിലെ 9 മണിക്ക് കുറ്റിക്കാട്ടൂർ ഓക്സ് ഫോർഡ് കോളേജിൽ നടക്കുന്ന ശിൽപശാലയിൽ പാലിയേറ്റീവ്കെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർ ,അൻവർ ,പ്രവീൺ എം ജി ,ഹരീഷ് കുമാർ ,ജോസ് എം ടി .എന്നിവർ പങ്കെടുക്കും .പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ്
വൈ .വി ശാന്ത ചടങ്ങിന്റെ ഉത്ഘാടനം നിർവഹിക്കും .
കുറ്റിക്കാട്ടൂർ ഏരിയ റസിഡൻസ് അസോസിയേഷനുകളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുറ്റിക്കാട്ടൂർ,വെള്ളിപറമ്പ് .മുണ്ടുപാലം പ്രദേശങ്ങളിൽ കിടപ്പിലായ ധാരാളം രോഗികളുണ്ട് .ഇത്തരം ആളുകൾക്ക് സാന്ത്വനം നൽകാൻ ഒരു വീട്ടിൽ ഒരു വളണ്ടിയർ എന്ന രീതിയിൽ ആളുകളെ സന്നദ്ധ സേവകരാക്കുന്നതിനു വേണ്ടിയാണ് ശിൽപശാല ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു .
പാലിയേറ്റീവ്കെയറിന്റെ കുറ്റിക്കാട്ടൂർ യുണിറ്റ് രൂപീകരിക്കുന്നതിന്റെ
ഭാഗമായി നടത്തുന്ന ശിൽപശാല നാട്ടുകാരുടെ പൂർണ സഹകരണത്തോടെ
നടത്താനാണ് സംഘാടകർ ഒരുങ്ങുന്നത് .ഇതിനു വേണ്ടിയുള്ള പ്രചരണം
തുടങ്ങിയതായി ചെയർമാൻ എ പ്രദീപ് കുമാർ ,കൺവീനർ പി എ റഹ്മാൻ എന്നിവർ അറിയിച്ചു .
Tuesday, 29 March 2016
മൊബൈൽ ടവർ നിർമാണം;പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്തുകളി പുറത്തായി .
![]() |
| ടവറിനുള്ള അനുമതിപിൻ വലിക്കണ മെന്നാവശ്യപ്പെട്ട് നാട്ടുകാർ പെരുവയൽ പഞ്ചായത്ത് സെക്രടറിയെ ഉപരോധിച്ചപ്പോൾ |
കുറ്റിക്കാട്ടൂർ ;കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിർമിക്കുന്ന ടവർ നിർമാണത്തിനു അനുമതി കൊടുത്തതിന്റെ ഉത്തരവാദിത്തം പഞ്ചായത്ത് സെക്രടറിയുടെ തലയിൽ കെട്ടിവെച്ചു തടിയൂരാനുള്ള വാർഡ് മെമ്പറടക്കമുള്ള ശ്രമം പരിഹാസ്യമായി .
പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ ഇന്നലെ തടഞ്ഞിരുന്നു .അനുമതി കൊടുത്ത സെക്രടറി യുടെ മുറിയിൽ കയറി നാട്ടുകാരുടെ നേന്തൃ ത്തത്തിലുള്ള സംഘം ഉപരോധിച്ചപ്പോഴാണ് ടവറിന്റെ പണി നിർത്തിവെക്കാൻ ബോർഡ് യോഗം തീരുമാനിക്കുകയോ ആവശ്യം മിനുറ്റ്സിൽ രേഖ പ്പെടുത്തുകയോചെയ്തിട്ടില്ലെന്ന് സെക്രടറി വെളിപ്പെടുത്തിയത് .ഗ്രാമസഭ ടവറിന്റെ പണി നിർത്തി വെക്കാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു .
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു രാഷ്ട്രീയം കളിക്കുന്ന വാർഡ് അങ്ങത്തിന്റെ നടപടിയിൽ പരക്കെ അമർഷമുണ്ട് .
വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നേരത്തെ നാട്ടുകാർ രംഗത്ത് വന്നിരുന്നു .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ഇതുമായി ബന്ദ്ധപ്പെട്ട തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.ഗ്രാമ സഭ തീരുമാനം നടപ്പാക്കാൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല .പഞ്ചായത്ത് ഭരിക്കുന്ന കശ്ചിയുടെ പ്രമുഖനേതാവിന്റെഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടവർ സ്ഥാപിക്കുന്നത്.ഇത് കൊണ്ടാണ് ഭരണ സമിതി നടപടി എടുക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഇതിനിടെപ്രശ്നം ചർച്ച ചെയ്യാൻ മെയ് 6 നു സർവക ക്ഷി യോഗം വിളിച്ചിട്ടുണ്ട് .
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
സുഹൂരിയുടെ വ്യാജ ചികിത്സ;കുറ്റിക്കാട്ടൂർ കേന്ദ്രത്തിൽ സ്ത്രീപീ ഡനവും .
കുറ്റിക്കാട്ടൂർ ;സത്രീപീഡന കേസിൽ അറസ്റ്റിലായ പ്രവാചക വൈദ്യ ചികിത്സ തട്ടിപ്പ് നടത്തിയ അബ്ദുള്ള സുഹൂരി നിരവധി സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിചിരുന്നതായി വെളിപ്പെടുത്തൽ .പ്രവാചക വൈദ്യവുമായി ബന്ധപ്പെട്ട് ചൂഷണത്തിന്‍െറ പേരില്‍ അറസ്റ്റിലായ കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫി സുഹൂരി നിരവധി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നതായി ഇയാളുടെ മുന്‍ മാനേജര്‍. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് മുന്‍വശത്തെ ഡോ. അബ്ദുല്ല ഫൗണ്ടേഷനില്‍ ഒമ്പതു മാസം മാനേജറായിരുന്ന നിലമ്പൂര്‍ സ്വദേശി ടി.കെ. ജംഷീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.
കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ ചാലിയിറക്കൽ കേന്ദ്രത്തിൽവെച്ചും ഇദ്ദേഹം ലൈംഗിക പീഡനം നടത്തയിരുന്നു .ഇവിടെ ചികിത്സ നടത്തിയ രോഗികൾ രോഗം മൂർച്ചിച്ച് മരണപ്പെട്ടത് വിവാദ മായപ്പോൾ കുടുമ്പത്തെ ഭീഷണിപ്പെടുത്തി പരാതിയിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു .
ഷാഫിയുടെ വ്യാജ ചികിത്സയെക്കുറിച്ചും സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നത് സംബന്ധിച്ചും ഫെബ്രുവരി 26ന് അസി. കമീഷണര്‍ക്കും വെള്ളയില്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇയാള്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്താന്‍ പൊലീസ് തയാറാകുന്നില്ളെന്നും കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജംഷീര്‍ ആരോപിച്ചു. ഒരു വിഭാഗം മതനേതാക്കളും ഷാഫിക്ക് പിന്നിലുണ്ടെന്നും ഇത് ആരൊക്കെയാണെന്ന് കണ്ടത്തെണമെന്നും ജംഷീര്‍ ആവശ്യപ്പെട്ടു. ഇയാളുടെ ചികിത്സക്കിടെ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. ഭയംകൊണ്ടാണ് ആരും പരാതി നല്‍കാന്‍ മുന്നോട്ട് വരാത്തത്. പരാതി നല്‍കാതിരിക്കാന്‍ നാലുലക്ഷം രൂപവരെ തനിക്ക് നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ സമീപിച്ചിരുന്നു. ചികിത്സക്കും മറ്റും സ്ത്രീകളെ പറഞ്ഞുവിശ്വസിപ്പിച്ച് ഇയാളുടെ മുന്നില്‍ എത്തിക്കുന്നത് ചെറൂപ്പ സ്വദേശിയായ സ്ത്രീയാണെന്നും ജംഷീര്‍ പറയുന്നു.
Monday, 28 March 2016
പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ ലൈംഗികചൂഷണം; ഷാഫി സുഹൂരി അറസ്റ്റിൽ.
![]() |
| ഷാഫി സുഹൂരി |
കുറ്റിക്കാട്ടൂർ : പ്രവാചകവൈദ്യത്തിന്‍െറ മറവില്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയതെന്ന പരാതിയില്‍ ഷാഫി സുഹൂരി എന്ന കാരന്തൂര്‍ പൂളക്കണ്ടി പി.കെ. മുഹമ്മദ് ഷാഫിയെ (43) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് ആശുപത്രിക്കുസമീപം അബ്ദുല്ല ഫൗണ്ടേഷന്‍ എന്നപേരില്‍ വ്യാജ ചികിത്സാലയവും മെഡിക്കല്‍ കോഴ്സും നടത്തിയതിനും പ്രവാചകവൈദ്യമെന്ന പേരില്‍ ചികിത്സ നടത്തിയതിനും നേരത്തേ ഇയാള്‍ പൊലീസ് പിടിയിലായിരുന്നു. ,ഇപ്പോൾ ഇദ്ദേഹം വ്യാജ പേരിൽ ഈ കേന്ദ്രത്തിൽ ചികിത്സ തുടരുന്നുണ്ട് , പഠനത്തിലെ പിന്നാക്കാവസ്ഥ മാറ്റുന്നതിനുള്ള ചികിത്സയെന്നപേരില്‍ യുവതിയെ ശാരീരികമായി ചൂഷണംചെയ്യുകയും കുറ്റിക്കാട്ടൂരില്‍ ഇയാളുടെ കീഴിലുള്ള സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. പീഡനം സഹിക്കവയ്യാതെ യുവതി ജോലി ഉപേക്ഷിച്ച് പൊലീസിനെ സമീപിക്കുകയായിരുന്നു. 2014 മുതല്‍ പലതവണ തന്നെ പീഡിപ്പിച്ചതായി യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഐ.പി.സി 376 പ്രകാമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗവ. ബീച്ച് ആശുപത്രിയില്‍ നടത്തിയ ആരോഗ്യപരിശോധനയില്‍ ലൈംഗികപീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. കുറ്റിക്കാട്ടൂരിലുള്ള ഇയാളുടെ കേന്ദ്രത്തിൽ നടത്തിയ ചികിത്സയിൽ പലരും തട്ടിപ്പിന് വിധേയമായിരുന്നു .ഇതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ശിഷ്യർ തന്നെ രംഗത്ത് വന്നിരുന്നു.മതത്തെ ദുരുപയോഗം ചെയ്താണ് സുഹൂരി ലൈഗിക പീഡന മടക്കമുള്ള തട്ടിപ്പുകൾ നടത്തിയത് .
എഴാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുന്ദമംഗലം വെച്ചുമാറല്‍: യൂത്ത് ലീഗിൽ പൊട്ടിത്തെറി .
കുറ്റിക്കാട്ടൂർ :അവസാനം പാണക്കാട്ടു നിന്നും തീരുമാനം പുറത്തു വന്നപ്പോൾ നേന്തൃ ത്തത്തിനെതിരെ യുത്ത് ലീഗ് രംഗത്ത് .കുന്ദമംഗലം മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ടാണ് മുസ്ലിം യൂത്ത് ലീഗിലെ അസ്വസ്ഥത പൊട്ടിത്തെറിയുടെ വക്കിൽ എത്തിയത് .നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ് കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകിയതാണ് പ്രതിഷേധത്തിന് കാരണം . ശനിയാഴ്ച പൂവാട്ടുപറമ്പില്‍ ചേര്‍ന്ന യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ ലീഗ് മണ്ഡലം ജില്ലാ ഭാരവാഹികള്‍ക്കെതിരെയും യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്കെതിരെയും ശക്തമായ വിമര്‍ശമുയര്‍ന്നു.
2006ല്‍ മുസ്ലിം ലീഗിലെ യു.സി. രാമന്‍ വിജയിച്ച മണ്ഡലം 2011ല്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ. പി.ടി.എ. റഹീം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ലോക്സഭ, ത്രിതല പഞ്ചായത്ത് മത്സരങ്ങളില്‍ വോട്ടിങ് നില എല്‍.ഡി.എഫ് അനുകൂലമാണെങ്കിലും ശക്തമായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ യു.ഡി.എഫിന് പ്രതീക്ഷിക്കാവുന്ന മണ്ഡലമാണ് കുന്ദമംഗലമെന്ന വിലയിരുത്തലിലാണ് ലീഗ്. കുന്ദമംഗലം കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നുവെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍തന്നെ യൂത്ത് ലീഗ് ജില്ലാ, സംസ്ഥാനനേതൃത്വത്തെ ബന്ധപ്പെട്ട് മണ്ഡലം കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. പാണക്കാട് ഹൈദരലി തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍ തുടങ്ങിയവരെ പലതവണ കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ ഈ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നുവത്രെ. സംസ്ഥാന നേതൃത്വത്തില്‍നിന്ന് അനുകൂലമറുപടി ലഭിച്ചിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് യൂത്ത് ലീഗ് ഭാരവാഹികള്‍ പറയുന്നത്.
മണ്ഡലത്തില്‍ യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ അഡ്വ. പി.കെ. ഫിറോസിനെ മത്സരിപ്പിക്കണമെന്നാണ് യൂത്ത് ലീഗിന്‍െറ ആവശ്യം. എന്നാല്‍, എസ്.കെ.എസ്.എസ്.എഫിന്‍െറ പ്രതിഷേധം മുതലെടുത്ത് ലീഗിലെയും യൂത്ത് ലീഗിലെയും ചില ഭാരവാഹികള്‍ പി.കെ. ഫിറോസിനെ മാറ്റിനിര്‍ത്താനാണ് മണ്ഡലം കോണ്‍ഗ്രസിന് വെച്ചുമാറുന്നതെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. യൂത്ത് ലീഗിന്‍െറ കുന്ദമംഗലം മണ്ഡലം പ്രധാന ഭാരവാഹികളില്‍ ചിലരും ലീഗ് മണ്ഡലം നേതൃത്വവും ഫിറോസിനെതിരെയുള്ള നീക്കത്തിന് ചൂട്ടുപിടിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതത്തേുടര്‍ന്നാണ് ഒളവണ്ണ, പെരുമണ്ണ, പെരുവയല്‍, മാവൂര്‍, ചാത്തമംഗലം, കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റികള്‍ ജില്ലാ ലീഗ് നേതൃത്വത്തിന് തെരഞ്ഞെടുപ്പ് കഴിയുംവരെ അവധി അപേക്ഷ നല്‍കിയത്.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണെന്ന് മണ്ഡലം നേതൃത്വം തിരിച്ചറിഞ്ഞതോടെയാണ് ശനിയാഴ്ച മണ്ഡലം യോഗം ചേര്‍ന്നത്. യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികള്‍ക്കൊപ്പം എം.എസ്.എഫും മണ്ഡലം കോണ്‍ഗ്രസിന് നല്‍കരുതെന്ന ഉറച്ചനിലപാടിലാണ്. എന്നാല്‍, മണ്ഡലം കോണ്‍ഗ്രസിന് നല്‍കുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ളെന്നും പ്രാദേശിക കമ്മിറ്റികളുടെ അഭിപ്രായംമാനിച്ച് സംസ്ഥാന അധ്യക്ഷനാണ് ലീഗിന്‍െറ സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല മാധ്യമത്തോട് പറഞ്ഞു. കുന്ദമംഗലം മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് അവധി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ളെന്ന് അദ്ദേഹം അറിയിച്ചു. പൊട്ടിത്തെറി
പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു .
![]() |
| ടവർ നിർമിക്കുന്ന കെട്ടിടത്തിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു |
കുറ്റിക്കാട്ടൂർ :പെരുവയൽ പഞ്ചായത്ത് അനുമതി കൊടുത്ത മൊബൈൽ ടവർ നിർമാണം നാട്ടുകാർ തടഞ്ഞു . കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലെ മാക്കിനിയാട്ടു താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ നിർമിക്കുന്ന ടവർ നിർമാണമാണ് സ്ത്രീകളടങ്ങിയ സംഘം തടഞ്ഞത് .ഇതേ തുടർന്ന് ഇതിനു വേണ്ടി ഇറക്കിയ യന്ത്ര സാമഗ്രികൾ തിരിച്ചു കൊണ്ട് പോയി .മൊബൈൽ ടവർ നിർമാതാക്കളായ ഇന്ഡസ്ന്റെ പേരിലാണ് അനുമതി നൽകിയിരിക്കുന്നത് .
വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നേരത്തെ നാട്ടുകാർ രംഗത്ത് വന്നിരുന്നു .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ഇതുമായി ബന്ദ്ധപ്പെട്ട തീരുമാനം നടപ്പാക്കേണ്ടത് പഞ്ചായത്ത് അധികൃതരാണ്.ഗ്രാമ സഭ തീരുമാനം നടപ്പാക്കാൻ ഇതുവരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല .പഞ്ചായത്ത് ഭരിക്കുന്ന കശ്ചിയുടെ പ്രമുഖനേതാവിന്റെഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ടവർ സ്ഥാപിക്കുന്നത്.ഇത് കൊണ്ടാണ് ഭരണ സമിതി നടപടി എടുക്കാത്തതെന്ന് ആക്ഷേപമുണ്ട്.
.പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
Wednesday, 23 March 2016
മണ്ഡലത്തിന് വേണ്ടി ലീഗിൽ മത്സരം; കുന്ദമംഗലംകോൺ ഗ്രസിന്, കെ.എം.സി.സിക്ക് യു.സി രാമൻ വേണ്ട.
![]() |
| എടക്കുനി യു സി രാമൻ |
കുറ്റിക്കാട്ടൂർ ;അവസാനം പ്രഖ്യാപിക്കാനുള്ള ലീഗിന്റെ നാല് മണ്ഡലങ്ങളുടെ വിവരം പുറത്തു വന്നപ്പോൾ കുന്നമംഗലം സീറ്റിനു വേണ്ടി ലീഗിൽ പരസ്പരം മത്സരിച്ചവർക്ക്
ഷോക്ക് ട്രീറ്റ് മെന്റ് .
നാല് പതിറ്റാണ്ടായി ലീഗ് കൈവശം വെച്ച സീറ്റ് കോൺ ഗ്രസിന് നൽകി പകരം ബാലുശ്ശേരി സംവരണ മണ്ഡലം വാങ്ങി യു സി രാമന് നൽകാനാണ് നീക്കം .
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി .ടി .എ റഹീമിനൊട് പരാജയപെട്ട രാമന് മണ്ഡലത്തിൽ
ലീഗ് അണികളുടെയും കെ എം സി സി പ്രവർത്തകരുടെയും പിന്തുണ കുറവാണ് ദുബൈ കെ എം സി സി യിലെ മണ്ഡലത്തിലെ പ്രമുഖ നേതാവ് അടക്കം യൂത്ത് ലീഗിലെ വലിയ വിഭാഗം സാദിഖലിയെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് നേന്തൃ ത്തത്തെ അറിയിച്ചത് .
പക്ഷെ രാമൻ പാണക്കാട് ബന്ദ്ധവും ദളിദ് ലീഗ് രാഷ്ട്രീയവും ഉപയോഗിച്ച് സീറ്റിൽ പിടി മുറുക്കിയതും മണ്ഡലത്തിലെ പാര്‍ട്ടിയിലുള്ള വിഭാഗീയതയും സ്ഥാനാര്‍ഥി ആരാവണമെന്നതിനെ ചൊല്ലിയുള്ള തർക്കവും രാമന് തുണയാവുകയായിരുന്നു
കോൺ ഗ്രസിലും കിട്ടിയ സീറ്റിനു ആളുകൾ ഏറെയാണ് .ഡി സി സി പ്രസിടന്ടു കെ സി അബു .ഡി സി സി സെക്രടറിയായ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇടക്കുനി അബ്ദു റഹ്മാൻ .ടി സിദ്ധീഖ് .തുടങ്ങിയവർ രംഗത്തുണ്ട് .
ഇതിൽ കാന്തപുരം വിഭാഗത്തിന്റെ അടുത്ത അനുയായിയും മർകസ് അലുംനി പ്രസിഡണ്ടുമായ ഇടക്കുനി അബ്ദു റഹ്മാന് സീറ്റ് നൽകി കാന്തപുരം ഗ്രൂപ്പിന്റ പിന്തുണ നേടാനാണ്നീക്കം .ഇതിനു വേണ്ടിയുള്ള നീക്കങ്ങൾ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഇടക്കുനിയും നടത്തുന്നുണ്ട് .
കഴിഞ്ഞ തവണ കാന്തപുരം ഗ്രൂപ്പിന്റ വോട്ടുകൾ പി .ടി .എ റഹീമിന് ലഭിച്ചിരുന്നു .പക്ഷെ കാന്തപുരത്തിന്റെ പ്രത്യക്ഷ അനുയായിയായ ഇടക്കുനിയെ ഇ കെ സുന്നി വിഭാഗം പരസ്യമായി പിന്തുണക്കാൻ തയ്യാറാവണ മെന്നില്ല .മണ്ഡലത്തിലെ
ലീഗിലെ അസംതൃപ്തിയും കൊണ്ഗ്രസിനു പ്രശ്നം സൃഷ്ടിക്കും .
തിരുവമ്പാടി എം.എല്‍.എ സി. മോയിന്‍കുട്ടിക്ക് സീറ്റ് നൽകിയാൽ കുന്നമംഗലം തിരിച്ചു പിടിക്കാൻ പറ്റുമെന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത് .ഇടതു പക്ഷം റഹീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു .ബി ജെ പി പത്മനാഭനെ തന്നെ മത്സരിപ്പിക്കാനാണ് സാദ്ധ്യത .
Saturday, 19 March 2016
മാമ്പുഴയെ മാലിന്യ മുക്തമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളുമായി കൈ കോർക്കും; ജാഗ്രത സദസ്സ് ശ്രെദ്ധേയമായി .
![]() |
| ജന ജാഗ്രത സദസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ് സംസാരിക്കുന്നു |
കുറ്റിക്കാട്ടൂർ :മാലിന്യവും കയ്യേറ്റവും കൊണ്ട് നശിച്ചുകൊണ്ടിരിക്കുന്ന
മാമ്പുഴയെ രക്ഷിക്കാൻ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ശ്രെദ്ധേയമായി . പുഴ വീണ്ടെടുക്കാനും അധികാരികളെ ഉണർത്താനും വേണ്ടി മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂരിൽ ഒരുക്കിയ ജനജാഗ്രത സദസ്സ് മാമ്പുഴക്ക് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ തീരുമാനിച്ചു .
![]() |
| മാമ്പുഴ |
വെളിവാക്കുന്നത് .ഈ ബോധമില്ലായ്മ കൊണ്ട് നമ്മൾ മാരക രോഗങ്ങൾ ഏറ്റു വാങ്ങേണ്ടി വരും .പുഴയിലെ മാലിന്യം നീക്കം ചെയ്യാൻ ജനങ്ങളുമായി ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു .
ചടങ്ങിൽ മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് പ്രസിഡണ്ട്
ഇ .മുജീബു റഹ്മാൻ അദ്ധ്യക്ഷനായിരുന്നു . പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത ,വാർഡ് അംഗങ്ങളായ ആഷിക് ,പ്രസീത് .മുൻ വാർഡ് മെമ്പർമാരായ പൊതാത്ത് മുഹമ്മദ് ,അനീഷ് പാലാട് ,കെ ഗണേശൻ മാമ്പുഴ സംരക്ഷണ സമിതി കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് ടി കെ എ അസീസ് ,ബാബു പെങ്കാട്ടിൽ ,ഷാഹുൽ ഹമീദ് തടപ്പറമ്പ് ,പി കോയ ,അബ്ദുല്ലത്തീഫ് കെ പി ഷെയ്ഖ് മുഹമ്മദ് എന്നിവർ സംസാരിച്ചു .
മാമ്പുഴ സംരക്ഷണ സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് സെക്രടറി സി രാജീവ് സ്വാഗതവും കേന്ദ്ര കമ്മറ്റി വൈസ്: പ്രസിഡണ്ട് റഹ്മാൻ കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു .
Friday, 18 March 2016
മൊബൈൽ ടവർ നിർമാണത്തിനെതിരെ ഗ്രാമസഭ ; നിർമാണത്തിനു അനുമതി നൽകിയ സെക്രടറിയുടെ നടപടി വിവാദമാകുന്നു .
![]() |
| മൊബൈൽ ടവർ നിർമാണത്തിന് എതിരെ നടന്ന പ്രതിഷേധ യോഗം |
കുറ്റിക്കാട്ടൂർ ;വിദ്യാലയത്തിനും ജനവാസ കേന്ദ്രത്തിനും അടുത്ത് മൊബൈൽ ടവർ നിർമാണത്തിന് അനുമതി നൽകിയതിനെതിരെ നാട്ടുകാർ രംഗത്ത് .പെരുവയൽ പഞ്ചായത്തിലെ കുറ്റിക്കാട്ടൂർ മാക്കിനിയാട്ട് താഴത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിൽ സ്ഥാപിക്കുന്ന ടവർ നിർമാണം നിർത്തി വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ഈവിഷയം കഴിഞ്ഞ ഫെബ്രുവരി 7 നു ചേർന്ന പതിനഞ്ചാം വാർഡ് ഗ്രാമ സഭയുടെ അജണ്ടയിൽ വരികയും നിർമാണം നിർത്തി വെക്കാൻ പഞ്ചായത്ത് അധി കൃ തരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു .ഈ ആവശ്യം നടപ്പാക്കാൻ ഭരണ സമിതിയോ സെക്രടറിയോ തയ്യാറായിട്ടില്ല .
![]() |
| വിദഗ്ദ സമിതി റിപോർട് |
നടപ്പാക്കാത്ത സെക്രടറിതിരെ നടപടി എടുക്കണ മെന്നാണ് ജനങ്ങളുടെ ആവശ്യം .പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമസഭയുടെ ആവശ്യം നടപ്പാക്കാൻ സെക്രടറി ബാദ്ധ്യസ്ഥനാണ്. 200 ലേറെ കുട്ടികൾ പഠി ക്കുന്ന മദ്രസ
ടവറിനു അമ്പതു മീറ്റർ അടുത്താണു ള്ളത്. ഈ ഏരിയയിൽ ആയിരത്തോളം ആളുകൾ താമസിക്കുന്ന ന്നുണ്ട് .ഇങ്ങനെയുള്ള പ്രദേശത്തു ടവറിനു അനുമതി നൽകുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും .മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ പ്രദേശത്തെ ജനങ്ങളുമായി കൂടിയലോചിക്കണ മെന്ന് 2011 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി സർക്കാരിനു ശുപാർശ നൽകിയിരുന്നു .മാത്രമല്ല ടവറുകളിൽ നിന്നുള്ള വികിരണം കടുത്ത ആരോഗ്യ പ്രശ്നം ഉണ്ടാക്കുമെന്നും പരിസ്ഥി തി മന്ത്രാലയം നിയോഗിച്ച പത്തംഗ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു . ഇതൊന്നും കണക്കിലെടുക്കാതെയാണ് ബന്ദ്ധപ്പെട്ടവർ നിർമാണത്തിന് അനുമതി നൽകിയത് .
Wednesday, 16 March 2016
വാഹനങ്ങൾക്ക് സൗകര്യമൊരുക്കി റോഡിനു വീതി കൂട്ടി .പൊതുജനത്തിന് നടക്കാനുള്ള വഴിയിൽ കച്ചവട സാധനങ്ങൾ .അപകടം കയ്യെത്തും ദൂരത്ത് .
കുറ്റിക്കാട്ടൂർ ;റോഡ് ടാർ ചെയ്തു വീതി കൂട്ടിയപ്പോൾ കാൽനട യാത്രക്കാർ അപകട പേടിയിൽ .മാവൂർ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള റോഡ് ഇരു അരികും പരമാവധി വീഥിയി ലാണ് ടാറിംഗ് ചെയ്തിരിക്കുന്നത് .ഇത് കാരണം വാഹനങ്ങളുടെ മരണ പാച്ചിലിൽ നിന്നും മാറി നിൽക്കാൻ റോഡരികിൽ സ്ഥലമില്ല ,പകരം കാൽനടയാത്രക്കാർക്ക് സൌകര്യമായി നിർമിച്ച നടപ്പാത ചിലര് കയ്യേറി കച്ചവട സാധനങ്ങൾ ഇറക്കിവെച്ചത് പൊതു ജനത്തിനു നടക്കാനുള്ള വഴി തടസ്സ പ്പെടുത്തിയാണ്. ഇതിനെതിരെ വിവിധറസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കുറ്റിക്കാട്ടൂർ ഏരിയ റസിഡന്റ്സ് അസോസിയേഷൻ കോ -ഓഡിനേഷൻ കമ്മറ്റി ബന്ദ്ധപ്പെട്ടവർക്ക് പരാതി നൽകി
കോ -ഓഡിനേഷൻ കമ്മറ്റി യോഗത്തിൽ ചെയർമാൻ പ്രദീപ് കുമാർ, എ അദ്ധ്യക്ഷനായിരുന്നു .രഘു പി ,കുഞ്ഞഹമ്മദ് സിംല ,ഗോപി ,സുലൈമാൻ ടി.ടി എനനിവർ സംസാരിച്ചു .കൺ വീനർ റഹ് മാൻ കുറ്റിക്കാട്ടൂർ സ്വാഗതവും ബാബു കാമ്പു റത്ത് നന്ദിയും പറഞ്ഞു .
Saturday, 12 March 2016
കുന്നമംഗലം സീറ്റ് കോൺ ഗ്രസ്സിന് നൽകുന്നതിൽ യൂത്ത് ലീഗിന് അമർഷം ,അയക്കോറ കൊടുത്ത് മത്തികഷ്ണം വാങ്ങരുതെന്ന് സോഷ്യൽ മീഡിയയിൽ പരിഹാസം .
![]() |
| ടി സിദ്ധീഖ് |
![]() |
| പി കെ ഫിറോസ് |
കുറ്റിക്കാട്ടൂർ : കുന്നമംഗലം സീറ്റ് കോൺ ഗ്രസ്സിന് നൽകുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് രംഗത്ത് . വിജയം ഉറപ്പില്ലാത്ത ബാലുശ്ശേരി സീറ്റ് വാങ്ങുന്നത് അയക്കോറ കൊടുത്ത് മത്തികഷ്ണം വാങ്ങുന്നതിന് തുല്യമാണെന്ന്സോഷ്യൽമീഡിയയിൽ ലീഗ് നേന്ത്രുത്വത്തത്തിനെതിരെ
![]() |
| പി ടി എ റഹീം |
എൽ. ഡി . എഫ് നാണ് .കോൺ ഗ്രസിലെ ടി സിദ്ധീഖ് സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽസീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് കോണ്ഗ്രസ് കണക്കു കൂട്ടുന്നത് .സിദ്ധീഖിന് വേണ്ടി യൂത്ത് കോണ്ഗ്ര സും രംഗത്തുണ്ട് . തിരുവമ്പാടിലീഗ് നില നിർത്തി കുന്നമംഗലം കോൺ ഗ്രസ്സിന് നൽകി പ്രശ്നം പരിഹരിക്കാമെന്നാണ് യു ഡി എഫ് കണക്കു കൂട്ടുന്നത് . കെ സി അബു മത്സരിക്കുന്നതിനോട് ലീഗിൽ അഭിപ്രായമില്ല .അത് കൊണ്ട് ഈ സീറ്റ് ഒരു ബലപരീക്ഷണ ത്തിന്റെതായി മാറും .പി ടി എ റഹീം നടത്തിയ വികസന പ്രവർത്തനം ഉയർത്തി കാട്ടി വിജയം ഉറപ്പാക്കാനാണ് എൽ ഡി എഫ് ശ്രമം .
Monday, 7 March 2016
ലഹരി പുകയും പതയുമായി നാടിനെ വിഴുങ്ങുന്നു .ജാഗ്രതയുമായി നാട്ടുകാർ .
കുറ്റിക്കാട്ടൂർ : ലഹരി പടർന്നു പിടിക്കുന്നത് തടയാൻ മുന്നറിയിപ്പൊരുക്കി യുവ കൂട്ടായ്മ .വിദ്യാർഥി കൾക്കിടയിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ ഗ്രീൻ കാസിൽ ക്ലബ് ഒരുക്കിയ ജാഗ്രത സദസ്സ് നാടിനെ ലഹരി മുക്തമാക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ തീരുമാനിച്ചു . ജാഗ്രത സദസ്സിന്റെ ഉത്ഘാടനം പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് വൈ വി ശാന്ത നിർവഹിച്ചു ,ഇ ,മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു .വാർഡ് മെമ്പർമാരായ ആഷിക് .സഫിയ മാക്കിനിയാട്ട് ,മഹല്ല് പ്രസിഡണ്ട്മരക്കാർ ഹാജി ,എൻ എം കാദർ കുട്ടി ,രാജീവ് സി ,കൃഷ്ണൻ ,നന്ദ കുമാർ ഇ ,സലിം ഇ .എം ,എം പി സഹീർ എന്നിവർ സംസാരിച്ചു .
പ്രദേശത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകൾ പുതിയ തലമുറയെ ബാധിച്ചതായി പ്രദേശത്തുള്ളവർ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു വിദ്യാർഥികൾ പതുക്കെ ഇതിന്റെ അടിമകളായി മാറുകയാണ് .വീട്ടുകാർ വൈകിയാണ് വിവരം അറിയുന്നത്.പുതു തലമുറയിൽ ലഹരി ശീലം വ്യാപകമാക്കാൻ പുറത്തു നിന്നും ഇതിന്റെ കണ്ണികൾ കോളേജുകൾ കേന്ദ്രീകരിച്ചു എത്തുന്നുണ്ട്. ഇത്തരക്കാരെ പിടിക്കാൻ ഷേഡോ പോലീസ് രംഗത്തുണ്ടെങ്കിലും പലപ്പോഴും വിളിച്ചപ്പോൾ പ്രതികരണം ആശാവഹമായിരുന്നില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു .
കുറ്റിക്കാട്ടൂർ റോഡ് വികസനം ;സീബ്ര ലൈൻ രണ്ടിടത്ത് , കടകൾക്ക് മുൻപിലെ ഡ്രൈനേജ് തടസ്സപ്പെടുത്തിയ മണ്ണുകൾ നീക്കം ചെയ്യും
![]() |
| ഇ എം ടെക്സിനു മുന്നിൽ മണ്ണ് നീക്കം ചെയ്ത നിലയിൽ |
കുറ്റിക്കാട്ടൂർ:മാവൂർ മുതൽ മെഡിക്കൽ കോളേജ് വരെ ടാറിംഗ് പൂർത്തിയായ റോഡ് വീതി കൂടിയത് കാരണം അപകട സാദ്ധ്യത വർദ്ധിക്കുന്നു . ഇത് കണക്കിലെടുത്ത് കുറ്റിക്കാട്ടൂർ ടൌണിൽ രണ്ടിടങ്ങളിൽ സീബ്ര ലൈൻ ഇടാൻ പി ഡബ്ലി യു തീരുമാനിച്ചു . ഡ്രൈനേജിലേക്ക് റോഡിൽ നിന്നും വെള്ളം ഒഴുകിപോകുന്നത് തടസ്സപ്പെടുത്തിയ രീതിയിൽ കടകളുടെ മുൻപിൽ മണ്ണിട്ട് ഉയർത്തിയത് ഉടൻ നീക്കം ചെയ്യുമെ ന്നും ബന്ദ്ധപെട്ടവർ അറിയിച്ചു . മാത്രമല്ല നടപ്പാത തടസ്സപ്പെടുത്തുന്ന രീതിയിൽ വിൽപന സാധനങ്ങൾ കടക്കു പുറത്തേക്ക് വെക്കുന്നത് കാൽ നട യാത്രക്കാർക്കും വിദ്യാർഥികൾക്കും പ്രശ്നം സൃഷ്ടിക്കുന്നതും കുറ്റിക്കാട്ടൂർ ഹൈ സ്കൂൾ പി ടി എ കമ്മറ്റി കമ്മീഷ്ണർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു .വിദ്യാർത്ഥികൾക്ക് സുരക്ഷ ഒരുക്കാൻ പോലീസ് ഔട്ട് പോസ്റ്റ് നിലവിൽ വരുമെന്ന് ബന്ദ്ധപ്പെട്ടവർ പറഞ്ഞു .ഇതിനിടെ റോഡിൽ നിന്നും ഉയർന്നു നിൽക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന്റെ പേരിൽ ഒരു വ്യാപാരിയുടെ കടക്കു മുന്നിൽ നിന്ന് മാത്രം മണ്ണെടുത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു .ഇ എം ടെക്സിനു മുന്നില് നിന്നുമാണ് പുലർച്ചെ മണ്ണ് നീക്കം ചെയ്തത് .സമാനമായ രീതിയിൽ മറ്റു കടകൾക്ക് മുന്നിലെ മണ്ണും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
Subscribe to:
Comments (Atom)











































































