Just in....!!!!!!
Saturday, 15 September 2012
ശാരീരിക അവശതകള്‍കൊണ്ട് വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു
കുറ്റിക്കാട്ടൂര്‍: ശാരീരികാവശതകള്‍കൊണ്ടും രോഗംകൊണ്ടും വലയുന്ന വയോധികന്‍ ഉറ്റവരെ തേടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരും തുണയില്ലാതെ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ കാപ്പാട് കനിവ് സ്നേഹതീരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. യൂസുഫ് ഹാജി എന്നാണ് പേരെന്നും കോഴിക്കോട് ജില്ലയിലാണ് വീടെന്നും നാലു മക്കളുണ്ടെന്നും ഇദ്ദേഹം പറയുന്നു. 80 വയസ്സു തോന്നിക്കുന്ന ഇദ്ദേഹത്തിന് ഓര്‍മക്കുറവുമുണ്ട്. മാസങ്ങള്‍ക്കു മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഓട്ടോഡ്രൈവര്‍ ബീച്ചാശുപത്രിയിലെത്തിക്കുകയായിരുന്നുവത്രെ. പിന്നീട് ആരോ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടുക. 9946343424 (സ്നേഹതീരം ചെയര്‍മാന്‍ അബ്ദുല്ലക്കോയ).
Subscribe to:
Post Comments (Atom)



















































No comments:
Post a Comment