Just in....!!!!!!
Monday, 3 September 2012
പെരുവയലില്‍ വീട്ടില്‍നിന്ന് പണവും സ്വര്‍ണവും കവര്‍ന്നു
കുറ്റിക്കാട്ടൂര്‍ : പെരുവയലില്‍ വീട്ടില്‍ നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. അത്തിക്കാട്ട് ജമാലുദ്ദീന്‍െറ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. അടുക്കള വാതിലിന്‍െറ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. വീടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയും മൂന്നു പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. മോഷണ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് മാവൂര്‍ പൊലീസില്‍ വിവരമറിയിക്കുകയും എസ്.ഐ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൊലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഡോഗ് സ്ക്വാഡിലെ സിംബ എന്ന പൊലീസ് നായയെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. മോഷ്ടാവ് ഉപയോഗിച്ചതായി കരുതുന്ന കൊടുവാളിലും പാരയിലും മണം പിടിച്ചശേഷം പൊലീസ് നായ സമീപത്തെ പറമ്പുകളിലൂടെ അല്‍പദൂരംഓടി ഒരു വീടിനു സമീപവും അതിനടുത്ത തെങ്ങിന് ചുവട്ടിലും നിന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അവിടെ കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെടുക്കാനായില്ല.
Subscribe to:
Post Comments (Atom)



















































No comments:
Post a Comment